കാമറൺ ഗ്രീൻ ഇന്ത്യ ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ലബുഷെയ്‌നെ തിരിച്ചുവിളിച്ചു


ഓസ്‌ട്രേലിയക്ക് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി വീണ്ടും തിരിച്ചടി. സൂപ്പർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ സൈഡ് മസിലിലെ വേദന കാരണം ടീമിൽ നിന്ന് പുറത്തായി. 26 വയസ്സുകാരനായ താരം വെള്ളിയാഴ്ച പുറത്തായത് സ്ഥിരീകരിച്ചതോടെ സെലക്ടർമാർ മാർനസ് ലബുഷെയ്‌നെ പകരക്കാരനായി ടീമിലേക്ക് വിളിച്ചു. കഴിഞ്ഞ വർഷം പുറത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രീൻ പുറത്തായത് ഓസ്‌ട്രേലിയൻ ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ്.


പൂർണ്ണമായ ബൗളിംഗ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീൻ. എന്നാൽ ഈ ആഴ്ച പരിശീലനത്തിനിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ടീം മെഡിക്കൽ സ്റ്റാഫ് താരത്തിന് വിശ്രമവും ചികിത്സയും നിർദ്ദേശിച്ചു. ഒക്ടോബർ 28-ന് വെസ്റ്റേൺ ഓസ്‌ട്രേലിയക്കായി ഷെഫീൽഡ് ഷീൽഡ് മത്സരത്തിനായി ഗ്രീൻ തയ്യാറായേക്കും.

എങ്കിലും, അദ്ദേഹത്തിന്റെ വർക്ക് ലോഡ് മാനേജ്‌മെന്റ് ഓസ്‌ട്രേലിയയുടെ ആഷസ് പദ്ധതികളെ സ്വാധീനിച്ചേക്കാം. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഓൾറൗണ്ടർ ബ്യൂ വെബ്‌സ്റ്ററിന് കണങ്കാലിന് പരിക്കേൽക്കുകയും ചെയ്തതോടെ ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കപ്പെടുകയാണ്.

വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ലബുഷെയ്‌നെ ഒഴിവാക്കി, പരിക്ക് കാരണം സ്മിത്തും ഇല്ല


ബാർബഡോസിൽ അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഓസ്‌ട്രേലിയ മാർനസ് ലബുഷെയ്‌നെ ഒഴിവാക്കുകയും സ്റ്റീവ് സ്മിത്തിന് വിശ്രമം അനുവദിക്കുകയും ചെയ്തു. ലോർഡ്‌സിൽ ഫീൽഡിംഗിനിടെ വിരലിന് സ്ഥാനഭ്രംശം സംഭവിച്ചതിനാൽ സ്മിത്ത് വിശ്രമത്തിലാണ്. മോശം ഫോമിനെ തുടർന്നാണ് ലബുഷെയ്‌നെയെ ടീമിൽ നിന്ന് പുറത്താക്കിയത്.


ബാറ്റിംഗ് നിരയിൽ സാം കോൺസ്റ്റസിനെയും ജോഷ് ഇംഗ്ലിസിനെയും പകരക്കാരായി ഉൾപ്പെടുത്തി. കഴിഞ്ഞ സീസണിൽ ഇന്ത്യക്കെതിരെ ഓപ്പൺ ചെയ്ത കോൺസ്റ്റസും, ഈ വർഷം ആദ്യം ശ്രീലങ്കയിൽ കളിച്ച ഇംഗ്ലിസും രണ്ട് ടെസ്റ്റ് മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് തോറ്റപ്പോൾ ലബുഷെയ്ൻ 17, 22 റൺസ് മാത്രമാണ് നേടിയത്.

ഓസ്ട്രേലിയ ഇന്ത്യക്ക് എതിരെ ലീഡ് നേടി

പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ ലീഡ് നേടി. മത്സരം രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 191/4 എന്ന നിലയിൽ ആണ്‌. അവർ ഇപ്പോൾ 11 റൺസ് മുന്നിലാണ്. ഈ സെഷനിൽ ഓസ്ട്രേലിയക്ക് 3 വിക്കറ്റുകൾ ആണ് നഷ്ടമായത്.

86-1 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്ട്രേലിയക്ക് മ്ക്സ്വീനിയെയും സ്മിത്തിനെയും പെട്ടെന്ന് നഷ്ടമായി. ഇരുവരെയും ബുമ്ര ആണ് പുറത്താക്കിയത്. മക്സ്വീനി 39 റൺസ് എടുത്തപ്പോൾ സ്മിത്ത് 2 റൺസ് മാത്രമെ എടുത്തുള്ളൂ.

ഇതിനു ശേഷം ലബുഷാാനെയും ട്രാവിസ് ഹെഡും ചേർന്ന് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. ലബുഷാനെ 126 പന്തിൽ നിന്ന് 64 റൺസുമായി നിതീഷ് റെഡ്ഡിയുടെ പന്തിൽ പുറത്തായി. ഇപ്പോൾ 2 റൺസുമായി മിച്ചൽ മാർഷും 53 റൺസുമായി ട്രാവിസ് ഹെഡും ക്രീസിൽ നിൽക്കുന്നു.

ഓസ്ട്രേലിയയുടെ 6 വിക്കറ്റ് നഷ്ടം, ലീഡ് ഇനിയും അകലെ

സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം ടീ ബ്രേക്കിന് പിരിയുമ്പോൾ പാക്കിസ്ഥാൻ്റെ 313 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 289/6 എന്ന നിലയിൽ. 38 റൺസ് നേടിയ അലക്സ് കാറെയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോൾ ടീം ഇനിയും 24 റൺസ് നേടേണ്ടതുണ്ട് പാക് സ്കോറിനൊപ്പമെത്തുവാൻ,

50 റൺസുമായി മിച്ചൽ മാർഷ് ആണ് ആതിഥേയർക്കായി ക്രീസിലുള്ളത്. മാർനസ് ലാബൂഷാനെ(60), ഉസ്മാൻ ഖവാജ(47), ഡേവിഡ് വാർണർ (34) , സ്റ്റീവൻ സ്മിത്ത്(38) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റ് പ്രധാന സ്കോറർമാർ. പാക്കിസ്ഥാന് വേണ്ടി അമീർ ജമാലും അഗ സൽമാനും 2 വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയ 286 റൺസിന് ഓള്‍ഔട്ട്, ലാബൂഷാനെയ്ക്ക് അര്‍ദ്ധ ശതകം, നാല് വിക്കറ്റ് നേടി ക്രിസ് വോക്സ്

ഇംഗ്ലണ്ടിെനെതിരെ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 286 റൺസ് നേടി ഓസ്ട്രേലിയ. ഇന്ന് 49.3 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് 44 റൺസ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍ 52 റൺസ് നേടി പുറത്തായി.

ക്രിസ് വോക്സ് ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 38/2 എന്ന നിലയിലേക്ക് വീണു. ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 75 റൺസാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്. സ്മിത്തിനെയും തൊട്ടടുത്ത തന്റെ ഓവറിൽ ജോഷ് ഇംഗ്ലിസിനെയും പുറത്താക്കി ആദിൽ റഷീദ് വീണ്ടും ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.

ലാബൂഷാനെ ഗ്രീന്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 61 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ലാബൂഷാനെയെ മാര്‍ക്ക് വുഡ് പുറത്താക്കി ഈ കൂട്ടുകെട്ട് തര്‍ത്തു. ഗ്രീനും സ്റ്റോയിനിസും ചേര്‍ന്ന് 45 റൺസ് ആറാം വിക്കറ്റിൽ നേടിയപ്പോള്‍ സ്റ്റോയിനിസ് 35 റൺസാണ് നേടിയത്. 19 പന്തിൽ 29 റൺസ് നേടി ആഡം സംപ ഓസ്ട്രേലിയയുടെ സ്കോര്‍ 286 ലേക്ക് എത്തിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലും ആദിൽ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യ ജയം നേടി ഓസ്ട്രേലിയ, ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് വിജയം

ഏകദിന ലോകകപ്പ് 2023ലെ ആദ്യ ജയം നേടി ഓസ്ട്രേലിയ. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 209 റൺസിന് എറിഞ്ഞിട്ട ശേഷം 35.2 ഓവറിൽ 215 റൺസ് നേടിയാണ് ഓസ്ട്രേലിയ തങ്ങളുടെ ആദ്യ വിജയം നേടിയത്. അതേ സമയം ശ്രീലങ്ക തങ്ങളുടെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ്.

ജോഷ് ഇംഗ്ലിസ് 58 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മിച്ചൽ മാര്‍ഷ് 52 റൺസ് നേടി അര്‍ദ്ധ ശതകം തികച്ചു. മാര്‍നസ് ലാബൂഷാനെ 40 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ(31*), മാര്‍ക്കസ് സ്റ്റോയിനിസ്(20*) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് നേടി. എന്നാൽ മറ്റ് ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ചെറിയ സ്കോര്‍ ഓസ്ട്രേലിയ അനായാസം ചേസ് ചെയ്തു.

ലബുഷാനെ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡിൽ എത്തി

ഓസ്ട്രേലിയ അവരുടെ 15 അംഗ ലോകകപ്പ് ടീമിൽ ഒരു മാറ്റം. പരിക്കേറ്റ സ്പിന്നർ ആഷ്ടൺ അഗറിന് പകരം മർനസ് ലാബുഷാനെ ടീമിലെത്തി. പരിക്ക് ആണെങ്കിലും ട്രാവിസ് ഹെഡിനെ ടീമിൽ ഓസ്ട്രേലിയ നിലനിർത്തുകയും ചെയ്തു. ഓസ്ട്രേലിയ ആദ്യം പ്രഖ്യാപിച്ച ഏകദിന ലോകകപ്പ് ടീമിൽ ലബുഷാനെ ഇടം നേടിയിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരായ സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന് ഇപ്പോൾ തുണയായത്.

ആഷ്ടൺ ആഗർ ഇല്ലാത്തതോടെ ഓസ്ട്രേലിയ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർ മാത്രമായാകും ലോകകപ്പിന് ഇറങ്ങുക. ആഡം സാമ്പയ്ക്ക് ഒപ്പം മാക്സ്വെലിനെയും ഓസ്ട്രേലിയ സ്പിന്നിനായി ആശ്രയിക്കും.

Australia’s revised ODI World Cup squad
Pat Cummins (c), Sean Abbott, Alex Carey, Cameron Green, Josh Hazlewood, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Glenn Maxwell, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa.

മാര്‍ഷിന് ശതകം നഷ്ടം, ഇന്ത്യന്‍ ബൗളിംഗിനെ അടിച്ച് തകര്‍ത്ത് ഓസ്ട്രേലിയ, 352റൺസ്

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ മികച്ച സ്കോറുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 352/7 എന്ന സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് കരുത്തിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മിച്ചൽ മാര്‍ഷ് 96 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 74 റൺസും മാര്‍നസ് ലാബൂഷാനെ 72 റൺസും നേടി. ഓപ്പണിംഗിൽ വാര്‍ണര്‍ 56 റൺസ് നേടി പുറത്താകുകയായിരുന്നു.

വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് 78 റൺസാണ് 8.1 ഓവറിൽ നേടിയത്. മാര്‍ഷ് – സ്മിത്ത് കൂട്ടുകെട്ട് 127 റൺസ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി  ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

ലോകകപ്പിനായുള്ള പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ലബുഷാനെ ഇല്ല!!

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലൂടെയാണ് 18 അംഗ ടീമിന്റെ പട്ടിക പുറത്തുവിട്ടത്.  മാർനസ് ലബുഷാനെ ഈ 18 അംഗ ടീമിൽ ഇല്ല‌. ഓസ്‌ട്രേലിയയുടെ അവസാന 38 മത്സരങ്ങളിൽ 30 എണ്ണവും കളിച്ചി ബാറ്ററുടെ അഭാവം ഏറെ ചർച്ചകൾക്ക് വിധേയമാകും. ഈ 18 അംഗങ്ങളിൽ 15 പേർ മാത്രമേ ലോകകപ്പിനുള്ള അന്തിമ ടീമിൽ ഉണ്ടാവുകയുള്ളൂ.

പരിക്കേറ്റ കമ്മിൻസ് സ്ക്വാഡിൽ ഉണ്ടെങ്കിലും താരത്തിന് ആറ് ആഴ്ച വിമർശനം വേണ്ടി വരും എന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യക്ക് എതിരെയും ദക്ഷിണാഫ്രിക്കക്ക് എതിരെയും ലോകകപ്പിന് മുമ്പ് കളിക്കുന്ന മത്സരങ്ങൾക്ക് ഇതേ ടീമാകും ഓസ്ട്രേലിയ ഉപയോഗിക്കുക.

Australia’s ODI squad:Pat Cummins (c), Sean Abbott, Ashton Agar, Alex Carey, Nathan Ellis, Cameron Green, Aaron Hardie, Josh Hazlewood, Travis Head, Josh Inglis, Mitchell Marsh, Glenn Maxwell, Tanveer Sangha, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa

മഴ എടുത്ത നാലാം ദിവസം, ഓസ്ട്രേലിയ പൊരുതുന്നു

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നാലാം ദിവസം മഴയുടെ ദിവസമായിരുന്നു. മഴ കാരണം വളരെ കുറിച്ച് മാത്രമാണ് ഇന്ന് മത്സരം നടന്നത്. 30 ഓവർ ആണ് ഇന്ന് ആകെ എറിഞ്ഞത്. 113/4 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോൾ 214/5 എന്ന നിലയിലാണ്. അവർ ഇപ്പോൾ ഇംഗ്ലണ്ടിന് 61 പിറകിലാണ്. നാളെ അവസാന ആവേശകരമായ് ഫിനിഷ് കാണാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

111 റൺസ് എടുത്ത ലബുഷാനെ ആണ് ഇന്ന് താരമായത്. 173 പന്തിൽ നിന്ന് 111 എടുത്ത താരം റൂട്ടിന്റെ പന്തിലാണ് പുറത്തായത്. 31 റണ്ണുമായി മിച്ചൽ മാർഷും 3 റൺസുനായി ഗ്രീനും ക്രീസിൽ നിൽക്കുന്നു. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ ഇന്നലെ തന്നെ പുറത്തായിരുന്നു. റൂട്ടിനെ കൂടാതെ മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

592 റൺസിനാണ് ഇംഗ്ലണ്ട് ഇന്നലെ ആദ്യ ഇന്നിങ്സിൽ ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു.

വാര്‍ണറെ പുറത്താക്കി രണ്ടാം വിക്കറ്റ് നേടി ജോഷ് ടംഗ്, ഓസ്ട്രേലിയയെ കുരതലോടെ മുന്നോട്ട് നയിച്ച് സ്മിത്ത് – ലാബൂഷാനെ കൂട്ടുകെട്ട്

ലോര്‍ഡ്സ് ടെസ്റ്റിൽ കരുതലോടെ ഓസ്ട്രേലിയ കുതിയ്ക്കുന്നു. ലഞ്ചിന് ശേഷം ഡേവിഡ് വാര്‍ണറെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് മൂന്നാം വിക്കറ്റിൽ 94 റൺസുമായി സ്റ്റീവന്‍ സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 190/2 എന്ന നിലയിലാണ്. ജോഷ് ടംഗ് ആണ് വാര്‍ണറെ പുറത്താക്കിയത്.

വാര്‍ണര്‍ 66 റൺസ് നേടി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 96/2 എന്ന നിലയിലായിരുന്നു. പിന്നീട് 94 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓസ്ട്രേലിയ നേടിയത്. ചായയ്ക്കായി പിരിയുമ്പോള്‍ മാര്‍നസ് ലാബൂഷാനെ 45 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിലുള്ളത്.

ലഞ്ചിന് ശേഷം ജഡേജയുടെ ഇരട്ട പ്രഹരം

2/2 എന്ന നിലയിൽ നിന്ന് 84/2 എന്ന നിലയിലുള്ള ഓസ്ട്രേലിയന്‍ തിരിച്ചുവരവിന് അവസാനം കുറിച്ച് രവീന്ദ്ര ജഡേജ. ലഞ്ചിന് ശേഷം 49 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെയെയും മാറ്റ് റെന്‍ഷായെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു ജഡേജ.

ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 40 ഓവറിൽ ഓസ്ട്രേലിയ 89/4 എന്ന നിലയിലാണ്. 25 റൺസുമായി സ്റ്റീവ് സ്മിത്തും 4 റൺസ് നേടി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version