അവസാന പന്തിൽ ബൗണ്ടറി അടിച്ച് ഓസ്ട്രേലിയൻ ജയം

ഓസ്ട്രേലിയയ്ക്കെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് എതിരെ ഓസ്ട്രേലിയക്ക് അവസാന പന്തിൽ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 216 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ അവസാന പന്തിൽ ഫോർ അടിച്ചാണ് വിജയിച്ചത്. ടിം ഡേവിഡ് ആണ് അവസാന രണ്ട് ഓവറുകളിൽ കൂറ്റനടികൾ നടത്തി വിജയത്തിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്.

24 റൺസ് എടുത്ത ട്രാവിസ് ഹെഡും 20 പന്തിൽ നിന്ന് 32 റൺസ് എടുത്ത വാർണറും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്‌. 11 പന്തിൽ 25 റൺസ് എടുത്ത് മാക്സ്വെലും ആക്രമിച്ചു കളിച്ച് ഔട്ടായി. ഇതിനു ശേഷം മിച്ച് മാർഷ് ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ മുന്നോട്ടു കൊണ്ടു പോയത്.

അവസാനം ഓസ്ട്രേലിയക്ക് 2 ഓവറിൽ 35 റൺസ് വേണമായിരുന്നു. 19ആം ഓവറിൽ മിൽനെയെ ടിം ഡേവിഡ് അടിച്ച് പറത്തിയതോടെ ഒരു ഓവറിൽ ജയിക്കാൻ 16 റൺസ് എന്നായി. ടിം സൗത്തി എറിഞ്ഞ് ആദ്യ 3 പന്തിൽ നിന്ന് ആകെ വന്നത് 4 റൺസ്.നാലാം പന്തിൽ ടിം ഡേവിഡ് ഒരു ഫ്ലിക്കിലൂടെ സിക്സ് നേടി. ജയിക്കാൻ 2 പന്തിൽ നിന്ന് 6 റൺസ് എന്നായി. അഞ്ചാം പന്തിൽ 2 റൺസ്. ജയിക്കാൻ ഒരു പന്തിൽ നാല് റൺസ്. ആ പന്ത് 4 അടിച്ച് ടിം ഡേവിഡ് വിജയം നേടി.

ടിം ഡേവിഡ് 10 പന്തിൽ 31 റൺസ് എടുത്തും മിച്ച് മാർഷ് 44 പന്തിൽ നിന്ന് 72 റൺസ് എടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്. മികച്ച തുടക്കമാണ് ഫിന്‍ അല്ലന്‍(32) – ഡെവൺ കോൺവേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 17 പന്തിൽ 32 റൺസ് നേടിയ ഫിന്‍ അല്ലന്‍ പുറത്താകുമ്പോള്‍ 5.2 പന്തിൽ 61 റൺസാണ് നേടിയത്.

പിന്നീട് 113 റൺസാണ് ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 35 പന്തിൽ 68 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. താരത്തെ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ 46 പന്തിൽ 63 റൺസ് നേടിയ ഡെവൺ കോൺവേയെ മിച്ചൽ മാര്‍ഷ് പുറത്താക്കി.

അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സ് – മാര്‍ക്ക് ചാപ്മാന്‍ കൂട്ടുകെട്ട് 23 പന്തിൽ 41 റൺസ് നേടി ടീമിനെ 215 റൺസിലേക്ക് നയിച്ചു. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺസ് നേടിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍ 18 റൺസും നേടി പുറത്താകാതെ നിന്നു.

മിച്ച് മാർഷിന് കോവിഡ് പോസിറ്റീവ്, അകലം പാലിച്ച് കളിക്കാൻ അനുമതി

വെസ്റ്റ് ഇൻഡീസിനെതിരായ ഹൊബാർട്ടിൽ നടക്കുന്ന ആദ്യ ടി20യിൽ ഓസ്‌ട്രേലിയൻ ടി20 ക്യാപ്റ്റൻ മിച്ച് മാർഷിന് കളിക്കാം. കൊവിഡ് പോസിറ്റീവായ മാർഷിന് പക്ഷെ കളിക്കുമ്പോൾ ഗ്രൗണ്ടിൽ അകലം പാലിച്ച് നിൽക്കേണ്ടി വരും. മാർഷിന് ആദ്യ കളിയിൽ ക്യാപ്റ്റൻ ആയി തന്നെ തുടരാം എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു, എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രോട്ടോക്കോളുകൾ പാലിക്കണം.

മത്സരത്തിൽ ഒരു പ്രത്യേക ഡ്രസ്സിംഗ് റൂം ഏരിയ മിച്ചൽ മാർഷിനായി നൽകും. ആഹ്ലാദങ്ങളിൽ പങ്കെടുക്കാനോ ടീമംഗങ്ങൾക്ക് അടുത്ത് നിന്ന് നിർദേശങ്ങൾ നൽകാനോ മാർഷിനാകില്ല.

നേരത്തെ ജോഷ് ഇംഗ്ലിസും കാമറൂൺ ഗ്രീനും കൊവിഡ് പോസിറ്റീവുകൾ ഉണ്ടായിരുന്നിട്ടും ഓസ്‌ട്രേലിയക്കായി കളിച്ചിരുന്നു‌. അവരും ഇതേ പ്രോട്ടോക്കോൾ പാലിക്കേണ്ടി വന്നിരുന്നു.

ആറ് ടി20കളിൽ ആദ്യത്തേതാണ് നാളെ നടക്കുന്ന മത്സരം, മാർഷ് ആകും ലോകകപ്പിൽ ഓസ്ട്രേലിയയെ നയിക്കുക എന്നാണ് സൂചന. അതാണ് വെസ്റ്റിൻഡീസിനെതിരെ സ്ക്വാഡിൽ കമ്മിൻസ് ഉണ്ടായിട്ടും മാർഷിനെ ആണ് ഓസ്ട്രേലിയ ക്യാപ്റ്റൻ ആയി നിലനിർത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയുടെ 6 വിക്കറ്റ് നഷ്ടം, ലീഡ് ഇനിയും അകലെ

സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം ടീ ബ്രേക്കിന് പിരിയുമ്പോൾ പാക്കിസ്ഥാൻ്റെ 313 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 289/6 എന്ന നിലയിൽ. 38 റൺസ് നേടിയ അലക്സ് കാറെയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോൾ ടീം ഇനിയും 24 റൺസ് നേടേണ്ടതുണ്ട് പാക് സ്കോറിനൊപ്പമെത്തുവാൻ,

50 റൺസുമായി മിച്ചൽ മാർഷ് ആണ് ആതിഥേയർക്കായി ക്രീസിലുള്ളത്. മാർനസ് ലാബൂഷാനെ(60), ഉസ്മാൻ ഖവാജ(47), ഡേവിഡ് വാർണർ (34) , സ്റ്റീവൻ സ്മിത്ത്(38) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റ് പ്രധാന സ്കോറർമാർ. പാക്കിസ്ഥാന് വേണ്ടി അമീർ ജമാലും അഗ സൽമാനും 2 വീതം വിക്കറ്റ് നേടി.

തുടക്കം പാളി!!! പിന്നീട് ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ 16/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 187/6 എന്ന നിലയിലാണ്. 241 റൺസിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

അഞ്ചാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും മിച്ചൽ മാര്‍ഷും ചേര്‍ന്ന് നേടിയ 153 റൺസ് കൂട്ടുകെട്ടാണ് ഓസീസ് തിരിച്ചുവരവിന് കളമൊരുക്കിയത്. 96 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ പുറത്താക്കി മിര്‍ ഹംസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 50 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദി നേടിയതോടെ ഇന്നത്തെ കളി അവസാനിച്ചു.

ഷഹീനും മിര്‍ ഹംസയും മൂന്ന് വീതം വിക്കറ്റ് നേടി. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 264 റൺസിൽ അവസാനിപ്പിച്ച് 54 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു.

ലീഡ് നാനൂറ് കടന്നു, ഖവാജയുടെ മികവിൽ ഓസ്ട്രേലിയ കുതിയ്ക്കുന്നു

പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 186/4 എന്ന നിലയിൽ. മത്സരത്തിൽ 402 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 68 റൺസുമായി ഉസ്മാന്‍ ഖവാജയും 42 റൺസ് നേടി മിച്ചൽ മാര്‍ഷും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

വാര്‍ണര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 45 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 487 റൺസും പാക്കിസ്ഥാന്‍ 271 റൺസും ആണ് നേടിയത്.

മിച്ചൽ മാർഷിന്റെ വിളയാട്ട്, 177 റൺസ് അടിച്ച് വിജയശില്പി

മിച്ചൽ മാഷിൻറെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ഓസ്ട്രേലിയക്ക് മികച്ച വിജയം. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 307 എന്ന വിജയലക്ഷ്യം ചെയ്സ് ചെയ്ത ഓസ്ട്രേലിയ 8 വിക്കറ്റിന്റെ വിജയമാണ് നേടിയത്. 132 പന്തിൽ 177 റൺസ് എടുത്ത് മിച്ചൽ മാഷ് ആണ് ഇന്ന് സ്റ്റാർ ആയത്. 9 സിക്സും പതിനേഴ് ഫോറും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്.

അർധ സെഞ്ച്വറിയുമായി വാർണറും സ്മിത്തും മാർഷിന് മികച്ച പിന്തുണ നൽകി. വാർണർ 53 റൺസ് എടുത്തു പുറത്തായപ്പോൾ സ്മിത്ത് 63 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 306 ന് 8 എന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 74 റൺസ് എടുത്ത് തൗഹീദ് ഹൃദ്യോയ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയത്.

45 റൺസ് എടുത്ത ഷാന്റോ, 36 റൺസ് വീതം എടുത്ത് ലിറ്റൺ ദാസ്, തൻസീദ് ഹസൻ എന്നിവരും ബാറ്റു കൊണ്ട് തിളങ്ങി. ഓസ്ട്രേലിക്കായി ഷോൺ അബോട്ടും ആദം സാമ്പയും 2 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് റണ്ണൗട്ടും ബംഗ്ലാദേശ് ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

മിച്ചൽ മാർഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി, എന്ന് മടങ്ങി വരും എന്ന് വ്യക്തമല്ല

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ഓസ്ട്രേലിയയുടെ അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം നാട്ടിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയ അറിയിച്ചു. 32-കാരൻ അനിശ്ചിതകാലത്തേക്ക് പുറത്തായിരിക്കും.എന്ന് മടങ്ങി വരും എന്ന് ഇതുവരെ വ്യക്തമല്ല. പരിക്ക് കാരണം മാക്സ്‌വെലിനെ നഷ്ടമായ ഓസ്ട്രേലിയക്ക് മാർഷ് കൂടി പുറത്താകുന്നത് വലിയ തിരിച്ചടിയാകും.

“വ്യക്തിപരമായ കാരണങ്ങളാൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ഇന്നലെ രാത്രി വൈകി നാട്ടിലേക്ക് മടങ്ങി,” ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയിൽ പറയുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 4 ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മാർഷ് ഉണ്ടാകില്ല എന്ന് ഉറപ്പാണ്. നവംബർ 7ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയുടെ അവസാന ലീഗ് മത്സരം.

പാക്കിസ്ഥാനെതിരെ റൺ വേട്ടയുമായി ഓസ്ട്രേലിയ, 367 റൺസ്, ഷഹീന്‍ അഫ്രീദിയ്ക്ക് 5 വിക്കറ്റ്

നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തിൽ കളി മറന്ന് പാക് ബൗളര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ റൺ മല തീര്‍ത്തപ്പോള്‍ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും ടോപ് ഓര്‍ഡറിൽ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 259 റൺസാണ് നേടിയത്.

108 പന്തിൽ 121 റൺസ് നേടിയ മാര്‍ഷ് ആദ്യം പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന്‍ അഫ്രീദി ആണ് നേടിയത്. സ്മിത്തിനും വലിയ തോതിൽ റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തിൽ 163 റൺസ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാക്കിസ്ഥാന് വേണ്ടി  ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ 400 റൺസെന്ന സ്വപ്നങ്ങള്‍ക്ക് തടയിടുകയായിരുന്നു.

ആദ്യ ജയം നേടി ഓസ്ട്രേലിയ, ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് വിജയം

ഏകദിന ലോകകപ്പ് 2023ലെ ആദ്യ ജയം നേടി ഓസ്ട്രേലിയ. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 209 റൺസിന് എറിഞ്ഞിട്ട ശേഷം 35.2 ഓവറിൽ 215 റൺസ് നേടിയാണ് ഓസ്ട്രേലിയ തങ്ങളുടെ ആദ്യ വിജയം നേടിയത്. അതേ സമയം ശ്രീലങ്ക തങ്ങളുടെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ്.

ജോഷ് ഇംഗ്ലിസ് 58 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മിച്ചൽ മാര്‍ഷ് 52 റൺസ് നേടി അര്‍ദ്ധ ശതകം തികച്ചു. മാര്‍നസ് ലാബൂഷാനെ 40 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ(31*), മാര്‍ക്കസ് സ്റ്റോയിനിസ്(20*) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് നേടി. എന്നാൽ മറ്റ് ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ചെറിയ സ്കോര്‍ ഓസ്ട്രേലിയ അനായാസം ചേസ് ചെയ്തു.

മാര്‍ഷിന് ശതകം നഷ്ടം, ഇന്ത്യന്‍ ബൗളിംഗിനെ അടിച്ച് തകര്‍ത്ത് ഓസ്ട്രേലിയ, 352റൺസ്

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ മികച്ച സ്കോറുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 352/7 എന്ന സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് കരുത്തിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മിച്ചൽ മാര്‍ഷ് 96 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 74 റൺസും മാര്‍നസ് ലാബൂഷാനെ 72 റൺസും നേടി. ഓപ്പണിംഗിൽ വാര്‍ണര്‍ 56 റൺസ് നേടി പുറത്താകുകയായിരുന്നു.

വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് 78 റൺസാണ് 8.1 ഓവറിൽ നേടിയത്. മാര്‍ഷ് – സ്മിത്ത് കൂട്ടുകെട്ട് 127 റൺസ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി  ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

വീണ്ടും മിച്ചൽ മാർഷ് വെടിക്കെട്ട്, രണ്ടാം ടി20യിൽ 8 വിക്കറ്റ് ജയം, ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി

ടി20 പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഇന്ന് ദക്ഷിണാഫ്രിക്ക ഉയർത്തിയ 165 എന്ന വിജയലക്ഷ്യം അനായാസം 14.5 ഓവറിലേക്ക് ഓസ്ട്രേലിയ മറികടന്നു. 2 വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 30 പന്തിൽ നിന്ന് 66 റൺസ് എടുത്ത മാത്യൂ ഷോർട്ടും 39 പന്തിൽ നിന്ന് 79 റൺസ് എടുത്ത് പുറത്താകാതെ നിന്ന മികച്ച മാർഷും ഓസ്ട്രേലിയൻ വിജയം വേഗത്തിൽ ആക്കി.

ആദ്യ ടി20യിലും മിച്ചൽ മാർഷിന്റെ മികച്ച ഇന്നിംഗ്സ് കാണാൻ ആയിരുന്നു. മാർഷ് ഇന്ന് 6 സിക്സും 8 ഫോറും പറഞ്ഞു. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയക്ക് 2-0ന്റെ ലീഡ് ആയി.

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 164 റൺസ് നേടാൻ ദക്ഷിണാഫ്രിക്ക് ആയിരുന്നു. എയ്ഡന്‍ മാര്‍ക്രം 49 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടെംബ ബാവുമ 35 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 27 റൺസും നേടി.

ഓസ്ട്രേലിയന്‍ നിരയിൽ ഷോൺ അബോട്ടും നഥാന്‍ എല്ലിസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജേസൺ ബെഹ്രെന്‍ഡോര്‍ഫ് 2 വിക്കറ്റ് വീഴ്ത്തി.

തന്‍വീര്‍ സംഗ മികച്ച പ്രതിഭ, അവസാന നിമിഷം ടീമിലെത്തി താരം പുറത്തെടുത്ത പ്രകടനം പ്രശംസനീയം – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയയ്ക്കായി തന്റെ അരങ്ങേറ്റ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് വിക്കറ്റ് നേടിയ തന്‍വീര്‍ സംഗ മികച്ച പ്രതിഭയാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചൽ മാര്‍ഷ്. താരം സ്ക്വാഡിൽ ആദ്യമുണ്ടായിരുന്നില്ലെങ്കിലും തലേ ദിവസം ടീമിനൊപ്പം ചേര്‍ന്ന് ശേഷം അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകനടമാണ് പുറത്തെടുത്തതെന്ന് മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

തന്റെ നാലോവറിൽ 31 റൺസ് നൽകിയാണ് സംഗ 4 വിക്കറ്റുകള്‍ നേടിയത്. എയ്ഡന്‍ മാര്‍ക്രം, ഡെവാൽഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, മാര്‍ക്കോ ജാന്‍സന്‍ എന്നിവരുടെ വിക്കറ്റാണ് സംഗ നേടിയത്. സംഗ ഓസ്ട്രേലിയ പ്രഖ്യാപിച്ച ആദ്യ ഇലവനില്ലായിരുന്നുവെങ്കിലും ആഡം സംപ അസുഖ ബാധിതനായ ശേഷമാണ് ടീമിലേക്ക് എത്തുന്നത്.

Exit mobile version