മഹിപാൽ തന്നിൽ നിന്ന് എല്ലാ സമ്മര്‍ദ്ദം മാറ്റി – ദിനേശ് കാര്‍ത്തിക്

മഹിപാലില്‍ നിന്ന വന്ന ഇന്നിംഗ്സ് ആര്‍സിബിയ്ക്ക് ഏറെ ആവശ്യമായ ഒന്നായിരുന്നുവെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. ഇന്നലെ ടീമിന്റെ ഫിനിഷിംഗ് ദൗത്യം കാര്‍ത്തിക്കും മഹിപാല്‍ ലോംറോറും വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ തന്നിൽ നിന്ന് ഏറെ സമ്മര്‍ദ്ദം മാറ്റുവാന്‍ ലോംറോറിന്റെ ഇന്നിംഗ്സിന് സാധിച്ചുവെന്നാണ് ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

താന്‍ മഹിപാലിനോട് ഒന്നും പറഞ്ഞില്ലെന്നും താരം കൂള്‍ ആയാണ് ബാറ്റ് വീശിയതെന്നും താരം അര്‍ഷ്ദീപിനെ സിക്സര്‍ പറത്തിയപ്പോള്‍ തല സ്റ്റിൽ ആയി നിര്‍ത്തുവാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

ഫിനിഷര്‍ റോളിന് തയ്യാറെടുക്കണമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു – മഹിപാൽ ലോംറോര്‍

പഞ്ചാബിന്റെ കൈപിടിയിൽ നിന്ന് മത്സരം ആര്‍സിബി തട്ടിയെടുക്കുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തത് മഹിപാൽ ലോംറോര്‍ ആയിരുന്നു. ഇംപാക്ട് പ്ലേയര്‍ ആയി രംഗത്തെത്തിയ താരം 8 പന്തിൽ നിന്ന് പുറത്താകാതെ 18 റൺസ് നേടി നിന്നപ്പോള്‍ ഈ കൂട്ടുകെട്ട് 18 പന്തിൽ 48 റൺസാണ് നേടിയത്.

ടീം മാനേജ്മെന്റ് തന്നോട് ഫിനിഷറുടെ റോളിൽ കളിക്കുവാന്‍ തയ്യാറാകണമെന്നാണ് പറഞ്ഞതെന്നും തന്റെ ദൗത്യം എന്തായിരുന്നുവെന്ന് ഏറെ വ്യക്തതയുണ്ടായിരുന്നുവെന്നും മഹിപാൽ വ്യക്തമാക്കി. 17ാം ഓവറിൽ ആര്‍സിബി 130/6 എന്ന നിലയില്‍ നിൽക്കുമ്പോള്‍ ക്രീസിലെത്തിയ താരം ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് തുടങ്ങിയത്.

അടുത്ത ഓവറിൽ അര്‍ഷ്ദീപിനെ സിക്സര്‍ പറത്തിയ താരം ആണ് ആദ്യം ആക്രമിച്ച് തുടങ്ങിയത്. പിന്നീട് ദിനേശ് കാര്‍ത്തിക്കും രംഗത്തെത്തിയപ്പോള്‍ വിജയം ആര്‍സിബിയ്ക്ക് ഒപ്പമായി.

ലോംറോര്‍ 122 നോട്ടൗട്ട്!!! സെമിയിലെത്തുവാന്‍ കേരളത്തിന് വേണ്ടത് 268 റൺസ്

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 267 റൺസ്. ടോസ് നേടി കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഹിപാൽ ലോംറോര്‍ നേടിയ 122 റൺസിന്റെ മികവിലാണ് രാജസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിത്. 66 റൺസ് നേടിയ കെഎസ് രാഥോര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

4/108 എന്ന നിലയിലായിരുന്ന രാജസ്ഥാനെ അഞ്ചാം വിക്കറ്റിൽ റാഥോര്‍ – മഹിപാൽ കൂട്ടുകെട്ട് നേടിയ 114 റൺസാണ് തിരിച്ചുവരുവാന്‍ സഹായിച്ചത്. റാഥോറിനെ പുറത്താക്കി അഖിന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തെ ഓപ്പണര്‍മാരെയും അഖിനാണ് പുറത്താക്കിയത്. കേരളത്തിനായി അഖിന്‍ 3 വിക്കറ്റ് നേടി. ബേസിൽ തമ്പി 2 വിക്കറ്റും നേടി.

തന്റെ ശതകം പൂര്‍ത്തിയാക്കി ലോംറോര്‍ അവസാന പന്തുകളിൽ അതിവേഗമാണ് സ്കോറിംഗ് നടത്തിയത്.

കോഹ്‍ലിയ്ക്കും ഫാഫിനുമൊപ്പം തിളങ്ങി മഹിപാൽ ലോംറോര്‍, ആര്‍സിബിയ്ക്ക് മികച്ച സ്കോര്‍

ഐപിഎലില്‍ ഡൽഹിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 181 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓപ്പണിംഗിൽ ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും മികച്ച് നിന്നപ്പോള്‍ മഹിപാൽ ലോംറോര്‍ ആണ് മികവ് പുലര്‍ത്തിയ മറ്റൊരു താരം.

വിരാട് കോഹ്‍ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 82 റൺസാണ് നേടിയത്. 45 റൺസ് നേടിയ ഫാഫിനെ മിച്ചൽ മാര്‍ഷ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ആര്‍സിബിയ്ക്ക് നഷ്ടമായി. മഹിപാൽ ലോംറോറുമായി ചേര്‍ന്ന് 55 റൺസ് കോഹ്‍ലി മൂന്നാം വിക്കറ്റിൽ നേടി.

അവസാന ഓവറുകളിൽ അതിവേഗ സ്കോറിംഗുമായി മഹിപാൽ ലോംറോര്‍ തിളങ്ങിയപ്പോള്‍ ആര്‍സിബി 181 റൺസാണ് നേടിയത്. 29 പന്തിൽ 54 റൺസാണ് മഹിപാൽ ലോംറോര്‍ നേടിയത്.

ലോംറോറിന്റെ ചിറകിലേറി ആര്‍സിബി!!! ചെന്നൈയ്ക്കെതിരെ 173 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 79/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, രജത് പടിദാര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

ഫാഫ് ഡു പ്ലെസിയും കോഹ‍്‍ലിയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 62 റൺസാണ് നേടിയത്. ഡു പ്ലെസി ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് ഒരു വശത്ത് നിലയുറപ്പിക്കുകയായിരുന്നു.

എന്നാൽ 62/0 എന്ന നിലയിൽ നിന്ന് 79/3 എന്ന നിലയിലേക്ക് ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. 22 പന്തിൽ 38 റൺസ് നേടിയ ഫാഫിനെ മോയിന്‍ പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ റണ്ണൗട്ടായി പുറത്തായി. വിരാടിനെ മോയിന്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുമ്പോള്‍ 33 പന്തിൽ നിന്നാണ് താരം 30 റൺസ് നേടിയത്.

27 പന്തിൽ 42 റൺസ് നേടിയ ലോംറോറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ആര്‍സിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റിൽ താരം രജത് പടിദാറുമായി 49 റൺസാണ് വേഗത്തിൽ നേടിയത്. 15 പന്തിൽ 21 റൺസ് നേടിയ പടിദാര്‍ പുറത്തായെങ്കിലും ലോംറോര്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നു.

മഹീഷ് തീക്ഷണ ലോംറോറിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ വീണ്ടും ആര്‍സിബി തകര്‍ച്ച നേരിട്ടു.  ഓവറിലെ അവസാന പന്തിൽ ഷഹ്ബാസ് അഹമ്മദിനെ തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വെറും 2 റൺസ് മാത്രം നൽകി താരം മൂന്ന് വിക്കറ്റാണ് ഓവറിൽ നിന്ന് നേടിയത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ദിനേശ് കാര്‍ത്തിക്ക് ഔട്ട് ആണെന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനത്തെ റിവ്യൂ ചെയ്ത് വിജയകരമായി തന്റെ വിക്കറ്റ് ദിനേശ് കാര്‍ത്തിക് രക്ഷിച്ചു. അതിന് ശേഷം പ്രിട്ടോറിയസിനെ 2 സിക്സ് അടക്കം  16 റൺസ് പിറന്നപ്പോള്‍ 173 റൺസിലേക്ക് ആര്‍സിബി എത്തി. 17 പന്തിൽ 26 റൺസുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.

മഹിപാൽ ലോംറോര്‍ ഇനി ആര്‍സിബിയിൽ, അനുകുല്‍ റോയ് കൊല്‍ക്കത്തയിലേക്ക്

മുന്‍ രാജസ്ഥാന്‍ റോയൽസ് താരം മഹിപാൽ ലോംറോറിനെ 95 ലക്ഷത്തിന് സ്വന്തമാക്കി ആര്‍സിബി. 40 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി രാജസ്ഥാന്‍ റോയൽസ് ആണ് ആദ്യം രംഗത്തെത്തിയത്. അധികം വൈകാതെ ആര്‍സിബിയും രംഗത്തെത്തി താരത്തെ 95 ലക്ഷത്തിന് സ്വന്തമാക്കി.

അനുകുൽ റോയിയെ 20 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോള്‍ ദര്‍ശന്‍ നാൽക്കണ്ടേ 20 ലക്ഷത്തിന് ഗുജറാത്തിലേക്ക് പോയി.

മാജിക്കൽ മഹിപാൽ!!! അര്‍ഷ്ദീപിന് അഞ്ച് വിക്കറ്റ്, പഞ്ചാബിന് വിജയിക്കുവാന്‍ 186 റൺസ്

യശസ്വി ജൈസ്വാലും എവിന്‍ ലൂയിസും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തീപ്പൊരി ഇന്നിംഗ്സുമായി മഹിപാൽ ലോംറോറും കസറിയപ്പോള്‍ മികച്ച സ്കോറിലേക്ക് കുതിച്ച് രാജസ്ഥാന്‍ റോയൽസ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് പെട്ടെന്ന് പുറത്തായെങ്കിലും മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ 185 റൺസ് നേടുകയായിരുന്നു. അവസാന പന്തിൽ രാജസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ജൈസ്വാലിന് തന്റെ അര്‍ദ്ധ ശതകം ഒരു റൺസിന് നഷ്ടമാകുകയായിരുന്നു.

ജൈസ്വാൽ 36 പന്തിൽ 49 റൺസാണ് നേടിയത്. മഹിപാൽ 17 പന്തിൽ 43 റൺസ് നേടി. 200ന് മേലെ ടീം സ്കോര്‍ ചെയ്യുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് രാജസ്ഥാനെ 185 റൺസിൽ ഒതുക്കി.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 57/1 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. അടിച്ച് തകര്‍ക്കുകയായിരുന്ന എവിന്‍ ലൂയിസിനെ പവര്‍പ്ലേയിലെ അവസാന ഓവറിൽ അര്‍ഷ്ദീപ് പുറത്താക്കുകയായിരുന്നു. 54 റൺസാണ് ഒന്നാം വിക്കറ്റിൽ എവിന്‍-ജൈസ്വാൽ കൂട്ടുകെട്ട് നേടിയത്. ലൂയിസ് 21 പന്തിൽ 36 റൺസാണ് നേടിയത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 4 റൺസ് മാത്രം നേടി മടങ്ങിയപ്പോള്‍ ഇഷാന്‍ പോറൽ ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റ് നേടി.

യശസ്വി ജൈസ്വാൽ തന്റെ മികവാര്‍ന്ന പ്രകടനം തുടര്‍ന്ന് ലിയാം ലിവംഗ്സ്റ്റണുമായി ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. 28 പന്തിൽ 48 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 17 പന്തിൽ 25 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിനെ വീഴ്ത്തി അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാമത്തെ വിക്കറ്റുമായി പഞ്ചാബിന് ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. തകര്‍പ്പന്‍ ക്യാച്ചിലൂടെ ഫാബിയന്‍ അല്ലെനാണ് അര്‍ഷ്ദീപിന് വിക്കറ്റ് നേടിക്കൊടുത്തത്.

അധികം വൈകാതെ രാജസ്ഥാന് ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഹര്‍പ്രീത് ബ്രാര്‍ ആണ് വിക്കറ്റ് നേടിയത്. ജൈസ്വാൽ പുറത്താകുമ്പോള്‍ 14.2 136/4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയൽസ്. അധികം വൈകാതെ രാജസ്ഥാന് ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഹര്‍പ്രീത് ബ്രാര്‍ ആണ് വിക്കറ്റ് നേടിയത്. ജൈസ്വാൽ പുറത്താകുമ്പോള്‍ 14.2 136/4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയൽസ്.

പിന്നീട് കണ്ടത് മഹിപാൽ ലോംറാറിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. ആദിൽ റഷീദിനെയും ദീപക് ഹൂഡയെയും തിരഞ്ഞ് പിടിച്ച് സിക്സറുകള്‍ പറത്തിയ ലോംറോര്‍ മത്സരം മാറ്റി മറിയ്ക്കുന്ന ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. 43 റൺസ് നേടിയ മഹിപാലിനെ വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം നേടിയത്.

മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതിൽ അവസാന ഓവറുകളിൽ ക്രിസ് മോറിസ്, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു.

 

വെടിക്കെട്ട് പ്രകടനവുമായി മഹിപാല്‍ ലോംറോര്‍, 16 റണ്‍സ് വിജയം സ്വന്തമാക്കി രാജസ്ഥാനും സെമിയില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നാലാം ക്വാര്‍ട്ടറില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍. ഇന്ന് ബിഹാറിനെതിരെ 16 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് രാജസ്ഥാന്‍ സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ബിഹാറിന് 4 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമേ നേടാനായുള്ളു.

37 പന്തില്‍ 78 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറും 38 റണ്‍സ് വീതം നേടിയ ഭരത് ശര്‍മ്മയും അങ്കിത് ലാംബയുമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ബിഹാറിന് വേണ്ടി രണ്ട് വീതം വിക്കറ്റാണ് അശുതോഷ് അമനും സൂരജ് കശ്യപും നേടിയത്.

68 റണ്‍സുമായി മംഗല്‍ മഹറൗര്‍ ബിഹാറിന് വേണ്ടി പുറത്താകാതെ നിന്നുവെങ്കിലും വിജയം നേടുവാന്‍ ബിഹാറിനായില്ല. വികാശ് യാദവ് 17 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version