ഓസ്ട്രേലിയയുടെ ടി20 ഐ ക്യാപ്റ്റൻ മിച്ചൽ മാർഷ് പെർത്ത് സ്കോർച്ചേഴ്‌സുമായി വീണ്ടും മൂന്ന് സീസണുകളിലേക്ക് കരാർ ഒപ്പിട്ടു. അന്താരാഷ്ട്ര പ്രതിബദ്ധതകളും പരിക്കുകളും കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ബിബിഎൽ മത്സരം മാത്രം കളിച്ച 33 കാരനായ ഓൾറൗണ്ടർ ഇപ്പോൾ ലീഗിൽ കൂടുതൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താൻ വളർന്ന ക്ലബ്ബായ സ്കോർച്ചേഴ്‌സിൽ തുടരുന്നത് എളുപ്പമുള്ള തീരുമാനമാണെന്ന് മാർഷ് പറഞ്ഞു. ഇപ്പോൾ ലഖ്നൗ സൂപ്പർ ജയന്റ്സിനായി മികച്ച ഫോമിൽ കളിക്കുകയാണ് മാർഷ്.
ഡെൽഹി ക്യാപിറ്റൽസിന് എതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 209/8 എന്ന മികച്ച സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിനായി ഓപ്പൺ ഇറങ്ങി മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർഷും മാക്രമും ആക്രമിച്ചാണ് തുടങ്ങിയത്. മാക്രം 15 റൺസ് എടുത്ത് പുറത്തായി.
ഇതിനു ശേഷം മാർഷിന് ഒപ്പം പൂരൻ കൂടെ ചേർന്നതോടെ റൺസ് ഒഴുകി. മാർഷ് ഔട്ട് ആകുമ്പോൾ ലഖ്നൗവിന് 11.4 ഓവറിൽ 133 റൺസ് ഉണ്ടായിരുന്നു. മാർഷ് 36 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 6 സിക്സും 6 ഫോറും ഓസ്ട്രേലിയൻ താരം അടിച്ചു.
പൂരൻ 17ൽ നിക്കെ റിസ്വി അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടത് വഴിത്തിരിവായി. 23 പന്തിലേക്ക് പൂരൻ 50 കടന്നു. ട്രിസ്റ്റ്യൻ സ്റ്റബ്സിനെ ഒരു ഓവറിൽ 4 സിക്സ് ഉൾപ്പെടെ 28 റൺസ് പൂരൻ അടിച്ചു. പൂരൻ ആകെ 30 പന്തിൽ 75 റൺസ് എടുത്താണ് ഔട്ട് ആയത്. 7 സിക്സും 6 ഫോറും താരം അടിച്ചു.
ഇതിനു ശേഷം എൽ എസ് ജിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത് ഡക്കിൽ പോയി. ആയുഷ് ബദോനി 4 റൺസ് എടുത്തും നിരാശ നൽകി. മില്ലർ അവസാനം വരെ നിന്നെങ്കിലും അവരെ ഒരു കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ അദ്ദേഹത്തിനായില്ല. മില്ലർ 19 പന്തിൽ നിന്ന് 27 റൺസെടുത്തു.
ഓസ്ട്രേലിയയുടെ ടി20 ക്യാപ്റ്റൻ മിച്ചൽ മാർഷിന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി (എൽഎസ്ജി) ഐപിഎൽ 2025-ൽ കളിക്കാൻ അനുമതി ലഭിച്ചു. നടുവേദന കാരണം, ശ്രീലങ്കയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പരയും ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റും നഷ്‌ടമായ മാർഷ് ജനുവരി മുതൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിച്ച് വിശ്രമത്തിന് ശേഷം, മാർഷ് ബാറ്റിംഗ് ഇപ്പീൾ പുനരാരംഭിച്ചു, മാർച്ച് 18 ന് എൽഎസ്ജി സ്ക്വാഡിനൊപ്പം താരം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. താരം ഒരു ബാറ്റർ ആയി മാത്രമാകും ഐ പി എൽ സീസൺ കളിക്കുകം ബൗൾ ചെയ്യാനുള്ള ഫിറ്റ്നസ് വരും മാസങ്ങളിൽ അദ്ദേഹം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
2024ൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ ഹാംസ്ട്രിംഗ് പ്രശ്‌നം ഉൾപ്പെടെ, കഴിഞ്ഞ ഐപിഎൽ സീസണുകളിൽ മാർഷ് പരുക്കുകളാൽ വലഞ്ഞിരുന്നു.
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടി. ഓൾറൗണ്ടർ മിച്ചൽ മാർഷ് തുടർച്ചയായി പുറംവേദനയെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. മാർഷ് പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ല എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) സ്ഥിരീകരിച്ചു.
മാർഷിന് ഒടിവുകൾ ഇല്ലെന്നും എന്നാൽ പരിക്ക് മാറാൻ ദീർഘമായ പുനരധിവാസ കാലയളവ് ആവശ്യമായി വരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. താരത്തിന് ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ വരുന്ന ഐ പി എല്ലും നഷ്ടമാകും. സെലക്ഷൻ പാനൽ ഉടൻ തന്നെ ഒരു പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാർക്കസ് സ്റ്റോയിനിസ് (ഹാംസ്ട്രിംഗ്), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (കണങ്കാൽ) എന്നിവരുടെ ഫിറ്റ്നസിലും ഓസ്ട്രേലിയക്ക് ആശങ്കയുണ്ട്. ടൂർണമെന്റിനുള്ള ടീമിനെ അന്തിമമാക്കാൻ ഫെബ്രുവരി 12 വരെ ഓസ്‌ട്രേലിയയ്ക്ക് സമയമുണ്ട്.
ഐപിഎൽ 2025 ലേലത്തിനിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് 3.4 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐപിഎൽ കരിയറിലെ 42 മത്സരങ്ങളിൽ നിന്ന് 666 റൺസും 37 വിക്കറ്റും നേടിയ മാർഷ് പവർ ഹിറ്റിംഗും സീം ബൗളിംഗും സമന്വയിപ്പിക്കുന്നു.
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിച്ച മാർഷ് സൺറൈസേഴ്സ് ഹൈദരാബാദ് (2020), ഡെക്കാൻ ചാർജേഴ്സ് (2010) എന്നിവയിലും കളിച്ചിട്ടുണ്ട്. തൻ്റെ സേവനങ്ങൾ സുരക്ഷിതമാക്കാൻ LSG SRH-നെ ആണ് ലേലത്തിൽ പിന്തള്ളിയത്.
ഇന്ത്യയ്ക്കെതിരെ അവസാന സൂപ്പര്‍ എട്ട് മത്സരത്തിൽ വിജയിച്ചാൽ ടി20 ലോകകപ്പ് സെമിയിൽ എത്തുവാനാകും എന്നും അത് സാധ്യമായ കാര്യമാണെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ മിച്ചൽ മാര്‍ഷ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള അപ്രതീക്ഷിത തോൽവിയ്ക്ക് ശേഷമുള്ള പ്രതികരണമാണ് മാര്‍ഷ് പങ്കുവെച്ചത്.
ഓസ്ട്രേലിയയ്ക്ക് ഒരു മോശം രാത്രിയായിരുന്നുവെന്നും എന്നാൽ അത് പതിവില്ലാത്ത കാര്യമാണെന്നും അതിനാൽ തന്നെ അടുത്ത മത്സരത്തിൽ ഒരു വിജയം മാത്രം മതിയെന്നും ഇന്ത്യയെപ്പോലെ മികച്ച ടീമിനെതിരെ തന്നെ അത് നേടാനാകുമെന്നാണ് മാര്‍ഷ് വ്യക്തമാക്കിയത്. 20 റൺസോളം ടീം അധികം വിട്ട് നൽകിയെന്നും അതാണ് ചേസിംഗില്‍ തിരിച്ചടിയായതെന്നും മാര്‍ഷ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെ 148/6 എന്ന സ്കോറിലൊതുക്കിയെങ്കിലും ഓസ്ട്രേലിയ 19.2 ഓവറിൽ 127 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ടി20 ലോകകപ്പിൻ്റെ പ്രാരംഭ ഘട്ടത്തിൽ ബൗളിംഗിൽ നിന്ന് വിട്ടുനിൽക്കും എന്ന് അറിയിച്ചു. ഒമാനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ മാർഷ് പന്തെറിയില്ല എന്ന് ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐ പി എല്ലിൽ ഏറ്റ പരിക്ക് കാരണം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കുറച്ചുകാലമായി വിശ്രമത്തിലാണ്.
“ഞാൻ ലോകകപ്പ് ടൂർണമെൻ്റിൽ ആദ്യ ഘട്ടത്തിൽ ബൗൾ ചെയ്യില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ എപ്പോഴും തമാശയായി പറയാറുണ്ട് – ടൂർണമെൻ്റിലും ഞാൻ ഒരിക്കലും പന്തെറിയേണ്ടി വരില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന്.” മാർഷ് തമാശയായി പറഞ്ഞു.
“പക്ഷേ, അടുത്ത 10-12 ദിവസങ്ങളിൽ ഞാൻ പതുക്കെ പുരോഗതി ഉണ്ടാക്കും. ടൂർണമെൻ്റിൻ്റെ അവസാനത്തിൽ ടീമിനെ പന്തു കൊണ്ടും സഹായിക്കാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”മാർഷ് പറഞ്ഞു.
മിച്ചൽ മാർഷ് ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ ഡെൽഹി ക്യാപിറ്റൽസിനൊപ്പമുള്ള മത്സരത്തിനിടെ പരിക്കേറ്റ് മാർഷ് ഐ പി എല്ലിൽ നിന്ന് പിന്മാറിയിരുന്നു. ഇത് ഓസ്ട്രേലിയക്ക് ആശങ്ക നൽകിയിരുന്നു.
“അടുത്ത രണ്ടാഴ്ചയ് കൂടെ വേണ്ടിവരും മാർഷ് വീണ്ടും പന്തെറിയാൻ. ഞങ്ങൾ അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പുള്ള ആഴ്‌ച അത് സംഭവിക്കും. ” മക്‌ഡൊണാൾഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ESPNCricinfo ഉദ്ധരിച്ചത്.
“മാർഷ് സ്ക്വാഡിൽ ഞങ്ങൾക്ക് ഓൾ റൗണ്ട് ഡെപ്ത് നൽകുന്നു. അദ്ദേഹത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും അൽപ്പം മന്ദഗതിയിലാണ് സുഖമാകുന്മത്. പക്ഷേ, ഞങ്ങൾക്ക് ഇപ്പോൾ ധാരാളം സമയമുണ്ട്. ആദ്യ മത്സരത്തിന് ഇനിയും ഒരുമാസം ഉണ്ട്. അദ്ദേഹത്തിന് തയ്യാറാകാൻ ആ സമയം മതിയാകും ”മക്ഡൊണാൾഡ് പറഞ്ഞു.
ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ മിച്ചൽ മാർഷ് ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കില്ല. താരം പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയി ഓസ്ട്രേലിയയിലേക്ക് കഴിഞ്ഞ ആഴ്ച പോയിരുന്നു. മാർഷ് ഇനി തിരിച്ചു വരില്ല എന്ന് ക്ലബ് അറിയിച്ചു. ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും താരത്തിന്റെ ഉദ്ദേശം.
മാർഷ് ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിൽ കളിച്ചു. ബാറ്റിലും ബൗളിംഗിലും കാര്യമായ സംഭാവനയൊന്നും താരം നൽകിയില്ല, ആകെ 61 റൺസ് ആണ് നേടിയത്. ബൗളിംഗും
മെച്ചമായിരുന്നില്ല. 52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്.
ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം ഇറങ്ങി അവസാന മത്സരങ്ങളിൽ തിളങ്ങിയിരുന്നു.
ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ മിച്ചൽ മാർഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയാണ് മാർഷ് സ്വന്തം നാട്ടിലേക്ക് പോയത്. ഇനി മാർഷ് ഐ പി എല്ലിൽ കളിക്കുമോ എന്നത് വ്യക്തമല്ല. താരം ഡെൽഹിയുടെ അവസാന രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല.
മാർഷിൻ്റെ പരിക്ക് ഡെൽഹിക്ക് തിരിച്ചടിയാണ്. മാർഷ് ഇതുവരെ ഫോമിൽ എത്തിയിട്ടില്ല എങ്കിലും ഡെൽഹി ടീമിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നാണ് മാർഷ്. ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിൽ ഓൾറൗണ്ടർ കളിച്ചു. ബാറ്റിൽ ഇതുവരെ കാര്യമായ സംഭാവനയൊന്നും രേഖപ്പെടുത്തിയിട്ടില്ല, ആകെ 61 റൺസ് ആണ് നേടിയത്. ബൗളിംഗും
മെച്ചമായിരുന്നില്ല. 52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്.
ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം ഇറങ്ങി തിളങ്ങുകയും ചെയ്തിരുന്നു.
ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ മിച്ചൽ മാർഷിന് പരിക്ക്. താരം മുംബൈ ഇന്ത്യൻസിനെതിരായ അടുത്ത ഐപിഎൽ മത്സരത്തിൽ കളിക്കില്ല എന്ന് സൗരവ് ഗാംഗുലി അറിയിച്ചു. നാളെ ആണ് മുംബൈ ഇന്ത്യൻസിനെതിരായ ഡെൽഹിയുടെ മത്സരം. മിച്ചൽ മാർഷ് എത്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും എന്ന് വ്യക്തമല്ല.
മാർഷിൻ്റെ പരിക്ക് ഡെൽഹിക്ക് തിരിച്ചടിയാണ്. മാർഷ് ഇതുവരെ ഫോമിൽ എത്തിയിട്ടില്ല എങ്കിലും ഡെൽഹി ടീമിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നാണ് മാർഷ്. ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിലും ഓൾറൗണ്ടർ കളിച്ചു. ബാറ്റിൽ ഇതുവരെ കാര്യമായ സംഭാവനയൊന്നും രേഖപ്പെടുത്തിയിട്ടില്ല, ആകെ 61 റൺസ് ആണ് നേടിയത്. ബൗളിംഗും
മെച്ചമായിരുന്നില്ല. 52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്.
ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം നാളെ ഡൽഹി ക്യാപിറ്റൽസിനായി ഇറങ്ങിയേക്കും.
2024-ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ മിച്ചൽ മാർഷ് നയിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് സൂചന നൽകി. ആരോൺ ഫിഞ്ചിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് മുതൽ മാർഷ് ആണ് ഓസ്ട്രേലിയയുടെ ടി20യിലെ താൽക്കാലിക ക്യാപ്റ്റൻ. ഇതുവരെ കമ്മിൻസ് ടി20യിൽ ക്യാപ്റ്റൻ ആകാൻ താല്പര്യം കാണിച്ചിട്ടില്ല.
“മിച്ചിൽ ക്യാപ്റ്റൻ ആകുമെന്ന് ഞാൻ കരുതുന്നു, ടി20 ടീമിനൊപ്പം അദ്ദേഹം പ്രവർത്തിക്കുന്ന രീതിയിൽ ഞങ്ങൾക്ക് സന്തോഷവും സുഖവും ഉണ്ട്,” മക്ഡൊണാൾഡ് പറഞ്ഞു.
“അദ്ദേഹം ലോകകപ്പിൻ്റെ ക്യാപ്റ്റൻ ആണെന്ന് ഞങ്ങൾ കരുതുന്നു, സമയമാകുമ്പോൾ ഇതു സംബന്ധിച്ച് പ്രഖ്യാപനം വരുമെന്ന് ഞാൻ കരുതുന്നു,” മക്ഡൊണാൾഡ് പറഞ്ഞു.