Mahipallomror ലോംറോര്‍

കോഹ്‍ലിയ്ക്കും ഫാഫിനുമൊപ്പം തിളങ്ങി മഹിപാൽ ലോംറോര്‍, ആര്‍സിബിയ്ക്ക് മികച്ച സ്കോര്‍

ഐപിഎലില്‍ ഡൽഹിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 181 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓപ്പണിംഗിൽ ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും മികച്ച് നിന്നപ്പോള്‍ മഹിപാൽ ലോംറോര്‍ ആണ് മികവ് പുലര്‍ത്തിയ മറ്റൊരു താരം.

വിരാട് കോഹ്‍ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 82 റൺസാണ് നേടിയത്. 45 റൺസ് നേടിയ ഫാഫിനെ മിച്ചൽ മാര്‍ഷ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ആര്‍സിബിയ്ക്ക് നഷ്ടമായി. മഹിപാൽ ലോംറോറുമായി ചേര്‍ന്ന് 55 റൺസ് കോഹ്‍ലി മൂന്നാം വിക്കറ്റിൽ നേടി.

അവസാന ഓവറുകളിൽ അതിവേഗ സ്കോറിംഗുമായി മഹിപാൽ ലോംറോര്‍ തിളങ്ങിയപ്പോള്‍ ആര്‍സിബി 181 റൺസാണ് നേടിയത്. 29 പന്തിൽ 54 റൺസാണ് മഹിപാൽ ലോംറോര്‍ നേടിയത്.

Exit mobile version