നാലാം ഓവറിൽ 5 റൺസ് മാത്രം വിട്ട് നൽകിയ ബുംറയെ പിന്നീട് കാണുന്നത് 13ാം ഓവറിൽ, ഇതെന്ത് ക്യാപ്റ്റന്‍സി!!!

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. നാലാം ഓവറിൽ വെറും 5 റൺസ് മാത്രം വിട്ട് നൽകിയ ജസ്പ്രീത് ബുംറയെ പിന്നീട് 13ാം ഓവറിലാണ് ഹാര്‍ദ്ദിക് തിരികെ കൊണ്ടുവന്നതെങ്കിലും അപ്പോളേക്കും സൺറൈസേഴ്സ് 173റൺസിലെത്തിയിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.

പിന്നീട് ബുംറ എത്തിയപ്പോളേക്കും സൺറൈസേഴ്സ് ശക്തമായ നിലയിലെത്തിയിരുന്നുവെന്നും ബുംറയെ 13ാം ഓവറിന് മുമ്പ് രണ്ടാം ഓവര്‍ എറിയിച്ചിരുന്നുവെങ്കിൽ 240 റൺസിൽ സൺറൈസേഴ്സിനെ ഒതുക്കുവാന്‍ ചിലപ്പോള്‍ മുംബൈയ്ക്ക് സാധിച്ചേനെയെന്നും സ്മിത്ത് പറഞ്ഞു.

തുടക്കം പാളി!!! പിന്നീട് ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ 16/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 187/6 എന്ന നിലയിലാണ്. 241 റൺസിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

അഞ്ചാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും മിച്ചൽ മാര്‍ഷും ചേര്‍ന്ന് നേടിയ 153 റൺസ് കൂട്ടുകെട്ടാണ് ഓസീസ് തിരിച്ചുവരവിന് കളമൊരുക്കിയത്. 96 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ പുറത്താക്കി മിര്‍ ഹംസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 50 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദി നേടിയതോടെ ഇന്നത്തെ കളി അവസാനിച്ചു.

ഷഹീനും മിര്‍ ഹംസയും മൂന്ന് വീതം വിക്കറ്റ് നേടി. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 264 റൺസിൽ അവസാനിപ്പിച്ച് 54 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു.

ലീഡ് നാനൂറ് കടന്നു, ഖവാജയുടെ മികവിൽ ഓസ്ട്രേലിയ കുതിയ്ക്കുന്നു

പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 186/4 എന്ന നിലയിൽ. മത്സരത്തിൽ 402 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 68 റൺസുമായി ഉസ്മാന്‍ ഖവാജയും 42 റൺസ് നേടി മിച്ചൽ മാര്‍ഷും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

വാര്‍ണര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 45 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 487 റൺസും പാക്കിസ്ഥാന്‍ 271 റൺസും ആണ് നേടിയത്.

മാര്‍ഷിന് ശതകം നഷ്ടം, ഇന്ത്യന്‍ ബൗളിംഗിനെ അടിച്ച് തകര്‍ത്ത് ഓസ്ട്രേലിയ, 352റൺസ്

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ മികച്ച സ്കോറുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 352/7 എന്ന സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് കരുത്തിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മിച്ചൽ മാര്‍ഷ് 96 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 74 റൺസും മാര്‍നസ് ലാബൂഷാനെ 72 റൺസും നേടി. ഓപ്പണിംഗിൽ വാര്‍ണര്‍ 56 റൺസ് നേടി പുറത്താകുകയായിരുന്നു.

വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് 78 റൺസാണ് 8.1 ഓവറിൽ നേടിയത്. മാര്‍ഷ് – സ്മിത്ത് കൂട്ടുകെട്ട് 127 റൺസ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി  ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

സ്മിത്ത് 110 റൺസ് നേടി പുറത്ത്, ഓസ്ട്രേലിയയ്ക്ക് 416 റൺസ്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിൽ 416 റൺസിന് പുറത്തായി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 100.4 ഓവറിൽ അവസാനിക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് 110 റൺസ് നേടി ജോഷ് ടംഗിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഇന്ന് ബാക്കി ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കാര്യമായ ചെറുത്തുനില്പുയര്‍ത്തുവാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് ഒല്ലി റോബിന്‍സണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ട്  രണ്ട്  വിക്കറ്റും നേടി.

റൂട്ടിന്റെ ഡബിള്‍ സ്ട്രൈക്ക്!!! ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 339/5 എന്ന നിലയിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 339 റൺസ്. മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ ഒന്നാം ദിവസം അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും സ്മിത്തിന്റെ ആധികാരിക പ്രകടനം ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മത്സരത്തിൽ മേൽക്കൈ നൽകിയത്. ആദ്യ ദിവസത്തെ കളിയുടെ അവസാനത്തോടെ രണ്ട് വിക്കറ്റ് നേടി ജോ റൂട്ടാണ് ഒരു പരിധി വരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് അവസരം ഒരുക്കിയത്.  ഡേവിഡ് വാര്‍ണര്‍(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അര്‍ദ്ധ ശതകം നേടിയത്.

ജോ റൂട്ട് ഒരേ ഓവറിൽ ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. മാര്‍നസ് ലാബൂഷാനെയ്ക്ക്(47) അര്‍ദ്ധ ശതകം നഷ്ടമായി. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് ക്രീസിലുള്ളത്.

വാര്‍ണറെ പുറത്താക്കി രണ്ടാം വിക്കറ്റ് നേടി ജോഷ് ടംഗ്, ഓസ്ട്രേലിയയെ കുരതലോടെ മുന്നോട്ട് നയിച്ച് സ്മിത്ത് – ലാബൂഷാനെ കൂട്ടുകെട്ട്

ലോര്‍ഡ്സ് ടെസ്റ്റിൽ കരുതലോടെ ഓസ്ട്രേലിയ കുതിയ്ക്കുന്നു. ലഞ്ചിന് ശേഷം ഡേവിഡ് വാര്‍ണറെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് മൂന്നാം വിക്കറ്റിൽ 94 റൺസുമായി സ്റ്റീവന്‍ സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 190/2 എന്ന നിലയിലാണ്. ജോഷ് ടംഗ് ആണ് വാര്‍ണറെ പുറത്താക്കിയത്.

വാര്‍ണര്‍ 66 റൺസ് നേടി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 96/2 എന്ന നിലയിലായിരുന്നു. പിന്നീട് 94 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓസ്ട്രേലിയ നേടിയത്. ചായയ്ക്കായി പിരിയുമ്പോള്‍ മാര്‍നസ് ലാബൂഷാനെ 45 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിലുള്ളത്.

ഓസ്ട്രേലിയയുടെ ആധിപത്യം!!! ഒന്നാം ദിവസം ചുവട് തെറ്റി ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. മൂന്ന് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 76/3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണുവെങ്കിലും അവിടെ നിന്ന് കരുതുറ്റ തിരിച്ചുവരവാണ് ടീം നടത്തിയത്.

ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും ആദ്യ ദിവസം കളം നിറഞ്ഞാടിയപ്പോള്‍ ഓസ്ട്രേലിയ 327/3 എന്ന നിലയിലാണ് ഒന്നാം ദിവസം അവസാനിപ്പിച്ചത്. ട്രാവിസ് ഹെഡ് 146 റൺസും സ്റ്റീവന്‍ സ്മിത്ത് 95 റൺസും നേടിയപ്പോള്‍  ഈ കൂട്ടുകെട്ട് 251 റൺസാണ് നാലാം വിക്കറ്റിൽ ഇതുവരെ നേടിയത്.

ഓസ്ട്രേലിയ മുന്നോട്ട്!!! ഖവാജയ്ക്ക് അര്‍ദ്ധ ശതകം

അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡ് – ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് 61 റൺസാണ് നേടിയത്. 32 റൺസ് നേടിയ ഹെഡിനെ അശ്വിനാണ് പുറത്താക്കിയത്. നേരത്തെ ശ്രീകര്‍ ഭരത് ഹെഡ് നൽകിയ അവസരം നഷ്ടപ്പെടുത്തിയിരുന്നു.

മാര്‍നസ് ലാബൂഷാനെയെ ഷമി പുറത്താക്കുമ്പോള്‍ ഓസ്ട്രേലിയ വെറും 72 റൺസാണ് നേടിയതെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഖവാജ – സ്മിത്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 149/2 എന്ന നിലയിലാണ്.

77 റൺസാണ് ഖവാജ – സ്മിത്ത് കൂട്ടുകെട്ട് നേടിയത്. ഖവാജ 65 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.

അഹമ്മദാബാദിൽ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറിൽ വിജയം ഓസ്ട്രേലിയയ്ക്കൊപ്പം ആയിരുന്നു.

ഇന്ത്യന്‍ ടീമിൽ മൊഹമ്മദ് ഷമി തിരികെ എത്തുമ്പോള്‍ മൊഹമ്മദ് സിറാജിന് വിശ്രമം നൽകിയിട്ടുണ്ട്. ഇന്‍ഡോറിൽ വിജയിച്ച അതേ ടീമിനെ ആണ് ഓസ്ട്രേലിയ ഇന്നത്തെ മത്സരത്തിനിറക്കുന്നത്.

ഓസ്ട്രേലിയ: Travis Head, Usman Khawaja, Marnus Labuschagne, Steven Smith(c), Peter Handscomb, Cameron Green, Alex Carey(w), Mitchell Starc, Nathan Lyon, Todd Murphy, Matthew Kuhnemann

ഇന്ത്യ: Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Srikar Bharat(w), Ravindra Jadeja, Axar Patel, Ravichandran Ashwin, Mohammed Shami, Umesh Yadav

 

അഹമ്മദാബാദ് ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് തന്നെ ഓസ്ട്രേലിയയെ നയിക്കും

പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് തന്നെ ഓസ്ട്രേലിയയെ അഹമ്മദാബാദ് ടെസ്റ്റിലും നയിക്കും. ഇന്‍ഡോറിൽ സ്മിത്തിന്റെ കീഴിൽ ഓസ്ട്രേലിയ വിജയം കുറിച്ചിരുന്നു. തന്റെ മാതാവിന്റെ അസുഖം കാരണം നാട്ടിൽ തുടരുവാന്‍ പാറ്റ് കമ്മിന്‍സ് തീരുമാനിക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റിന് ശേഷം ആണ് താരം നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് സ്റ്റീവന്‍ സ്മിത്തിനെ ഓസ്ട്രേലിയ നായക ദൗത്യം ഏല്പിക്കുകയായിരുന്നു. മാര്‍ച്ച് 9 മുതൽ 13 വരെ ആണ് നാലാം ടെസ്റ്റ് നടക്കുക.

സ്മിത്ത് അല്ലാതെ ആരും ആ ക്യാച്ച് എടുക്കില്ല – നഥാന്‍ ലയൺ

പുജാരയെ പുറത്താക്കുവാന്‍ സ്മിത്ത് ലെഗ് സ്ലിപ്പിൽ എടുത്ത ക്യാച്ച് മത്സരത്തിലെ ഏറെ നിര്‍ണ്ണായകമായ നിമിഷം ആയിരുന്നുവെന്ന് പറഞ്ഞ് നഥാന്‍ ലയൺ. ലയണിന്റെ തേരോട്ടത്തിനിടയിലും ഒരു വശത്ത് പിടിച്ച് നിൽക്കുകയായിരുന്ന ചേതേശ്വര്‍ പുജാരയെ അവിശ്വസനീയ ക്യാച്ചിലൂടെയാണ് സ്മിത്ത് പുറത്താക്കിയത്.

സ്മിത്ത് അല്ലാതെ ആരും ആ ക്യാച്ച് എടുക്കില്ലെന്നും, വേറെ ആരോടും ബഹുമാനക്കുറവില്ലെന്നും പക്ഷേ മറ്റാരും ആ ക്യാച്ച് എടുക്കുമെന്ന് തോന്നുന്നില്ലെന്നും ലയൺ കൂട്ടിചേര്‍ത്തു. സ്മിത്തും പല ക്യാച്ചുകള്‍ കളഞ്ഞിട്ടുണ്ടെങ്കിലും സ്മിത്തിന്റെ ക്രിക്കറ്റിംഗ് ബ്രെയിനിന് മാത്രമേ ഇത്തരമൊരു ക്യാച്ച് പൂര്‍ത്തിയാക്കുവാന്‍ പറ്റുകയുള്ളുവെന്നും ലയൺ പറഞ്ഞു.

Exit mobile version