ലിയാം ലിവിംഗ്സ്റ്റണിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റിലീസ് ചെയ്തു


നിലവിലെ ഐ.പി.എൽ. ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി.) ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിനെ ഐ.പി.എൽ. 2026-ലെ ലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ ഒരുങ്ങുന്നു. 8.75 കോടി രൂപയ്ക്ക് ടീമിലെടുത്ത ലിവിംഗ്സ്റ്റൺ, കഴിഞ്ഞ സീസണിൽ 133.33 സ്ട്രൈക്ക് റേറ്റിൽ എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 112 റൺസ് മാത്രമാണ് നേടിയത്. ഇത് ടീമിന്റെ പ്രതീക്ഷകൾക്ക് താഴെയായിരുന്നു.

8.44 എക്കണോമിയിൽ രണ്ട് വിക്കറ്റുകൾ നേടി ബൗളിംഗിൽ അദ്ദേഹം സംഭാവന നൽകിയെങ്കിലും മൊത്തത്തിലുള്ള സ്വാധീനം പരിമിതമായിരുന്നു. ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡ്, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ മികച്ച ഫിനിഷർമാർ ടീമിലുള്ളതിനാൽ, ലേലത്തിന് വേണ്ടി ടീമിന്റെ പഴ്സ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലിവിംഗ്സ്റ്റണിനെ ഒഴിവാക്കാൻ ആർ.സി.ബി. തീരുമാനിച്ചു.


ലിയാം ലിവിംഗ്സ്റ്റൺ 8.75 കോടി രൂപയ്ക്ക് ആർസിബിയിൽ

ഐപിഎൽ 2025 ലേലത്തിൽ ലിയാം ലിവിംഗ്സ്റ്റണിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 8.75 കോടി രൂപയ്ക്ക് വാങ്ങി. ഐപിഎൽ 2024 ൽ പഞ്ചാബ് കിംഗ്‌സിനായി 7 മത്സരങ്ങളിൽ നിന്ന് 111 റൺസ് നേടിയ ഇംഗ്ലീഷ് ഓൾറൗണ്ടർ, ഈ സീസണിൽ ഫോമിലാകും എന്നാലും ആർ സി ബിയുടെ പ്രതീക്ഷ. മുമ്പ്, ലിവിംഗ്സ്റ്റൺ രാജസ്ഥാൻ റോയൽസിനായും (2019-2021) കളിച്ചിട്ടുണ്ട്.

ഐപിഎൽ കരിയറിൽ 39 മത്സരങ്ങളിൽ 939 റൺസ് നേടിയിട്ടുണ്ട്. വെറ്ററനെ സുരക്ഷിതമാക്കാൻ ആർസിബി SRH, ഡൽഹി ക്യാപിറ്റൽസ്, CSK എന്നിവയെ വിജയകരമായി ലേലത്തിൽ മറികടന്നു.

ലിയാം ലിവിംഗ്സ്റ്റണിൻ്റെ തകർപ്പൻ സെഞ്ച്വറി, വെസ്റ്റ് ഇൻഡീസിനെതിരെ 329 ചേസ് ചെയ്ത് ഇംഗ്ലണ്ട്

ആൻ്റിഗ്വ, നവംബർ 3, 2024 – വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ലിയാം ലിവിംഗ്സ്റ്റൺ തൻ്റെ കന്നി ഏകദിന സെഞ്ച്വറി നേടി തൻ്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 329 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 15 പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചേസ് വിജയകരമായി പൂർത്തിയാക്കി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 328/6 എന്ന സ്കോറാണ് നേടിയത്. ഷായ് ഹോപ്പ് (117), കീസി കാർട്ടി (71), ഷെർഫാൻ റഥർഫോർഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് നല്ല സ്കോർ നൽകിയത്.

ഫിൽ സാൾട്ടിൻ്റെ 59 റൺസും, 52 റൺസ് എടുത്ത സാം കുറാനും ലിവിങ്സ്റ്റോണൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം ജയത്തിൽ എത്തിച്ചു. ലിവിങ്സ്റ്റോൺ അഞ്ച് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും പറത്തിയാണ് 85 പന്തിൽ 124 റൺസ് നേടിയത്.

ഈ വിജയം ഇംഗ്ലണ്ടിനെ പരമ്പരയിൽ വെസ്റ്റിൻഡീസിന് ഒപ്പം എത്തിച്ചു. നിർണ്ണായക മൂന്നാം മത്സരം ബുധനാഴ്ച ബാർബഡോസിൽ നടക്കും.

ലിയാം ലിവിംഗ്‌സ്റ്റൺ വെടിക്കെട്ട്, ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട്

കാർഡിഫിൽ നടന്ന രണ്ടാം ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയ ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആറ് പന്തുകൾ ബാക്കി നിൽക്കെ ലിയാം ലിവിംഗ്സ്റ്റണിൻ്റെ മികച്ച ഓൾറൗണ്ട് പ്രകടനത്തിൻ്റെ പിൻബലത്തിൽ ലക്ഷ്യം കണ്ടു.

ഓസ്‌ട്രേലിയ അവരുടെ 20 ഓവറിൽ 193/6 എന്ന വെല്ലുവിളി ഉയർത്തി, 31 പന്തിൽ 50 റൺസ് നേടിയ ജേക്ക് ഫ്രേസർ-മക്‌ഗുർക്ക്, 26 പന്തിൽ 42 റൺസ് ജോഷ് ഇംഗ്ലിസ് എന്നിവരുടെ സംഭാവനയാണ് ഓസ്ട്രേലിയക്ക് കരുത്തായത്. ബ്രൈഡൻ കാർസെയും (2/26) ലിവിംഗ്സ്റ്റണും (2/16) ഇംഗ്ലണ്ടിൻ്റെ ബൗളർമാരെ നയിച്ചു, അവർ നിർണായക നിമിഷങ്ങളിൽ ഓസ്‌ട്രേലിയയുടെ സ്‌കോറിംഗ് നിരക്ക് കുറച്ചു.

മറുപടിയായി, വെറും 47 പന്തിൽ 87 റൺസ് നേടിയ ലിവിംഗ്സ്റ്റണാണ് ഇംഗ്ലണ്ടിൻ്റെ ചേസിന് നങ്കൂരമിട്ടത്. 24 പന്തിൽ 44 റൺസെടുത്ത ജേക്കബ് ബെഥേൽ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. അഞ്ച് വിക്കറ്റ് വീഴ്ത്തി (5/22) മാത്യു ഷോർട്ട് കുറച്ച് ചെറുത്തുനിൽപ്പ് നൽകി, പക്ഷേ അത് ആതിഥേയരെ തടയാൻ പര്യാപ്തമായില്ല.

ആദ്യ ടി20യിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ട് തിരിച്ചുവന്നപ്പോൾ, ബാറ്റിലും പന്തിലും ലിവിംഗ്സ്റ്റണിൻ്റെ മികവ് അദ്ദേഹത്തെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡിന് അർഹനാക്കി.

ഋഷഭ് പന്തിന് മടങ്ങിവരവിൽ തോൽവി സമ്മാനിച്ച് സാം കറന്‍, നിര്‍ണ്ണായക ഇന്നിംഗ്സുമായി ലിവിംഗ്സ്റ്റൺ

സാം കറന്‍ ഈ സീസൺ ഐപിഎലിലെ ആദ്യ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരത്തിന് കൂട്ടായി ലിയാം ലിവിംഗ്സ്റ്റണും ഒത്തുചേര്‍ന്നപ്പോള്‍ ഡൽഹിയെ മുട്ടുകുത്തിച്ച് വിജയം കരസ്ഥമാക്കി പഞ്ചാബ് കിംഗ്സ്. 175 റൺസ് വിജയ ലക്ഷ്യം ടീം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.

ശിഖര്‍ ധവാന്‍ ടീമിന് മികച്ച തുടക്കം നൽകി 16 പന്തിൽ 22 റൺസും ജോണി ബൈര്‍സ്റ്റോ 3 പന്തിൽ 9 റൺസും നേടി നിന്നപ്പോള്‍ പവര്‍പ്ലേയിൽ അതിശക്തമായ തുടക്കമാണ് പഞ്ചാബ് നേടിയത്. എന്നാൽ ഒരേ ഓവറിൽ ഇരുവരും പുറത്തായപ്പോള്‍ പഞ്ചാബ് 42/2 എന്ന നിലയിലായി.

പ്രഭ്സിമ്രാന്‍ സിംഗും സാം കറനും ചേര്‍ന്ന് 42 റൺസ് മൂന്നാം വിക്കറ്റിൽ നേടി അതിശക്തമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 26 റൺസ് നേടി സിംഗിനെ കുൽദീപ് യാദവ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റൺസായിരുന്നു മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയത്.

ജിതേഷ് ശര്‍മ്മയെ കുൽദീപിന്റെ ഓവറിൽ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 100 റൺസായിരുന്നു പഞ്ചാബിന്റെ അക്കൗണ്ടിൽ. 39 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സാം കറനും ലിയാം ലിവിംഗ്സ്റ്റണും കരുതലോടെ പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ വിജയ ലക്ഷ്യം 4 ഓവറിൽ 39 റൺസായിരുന്നു.

ഖലീൽ അഹമ്മദിനെ ലിയാം ലിവിംഗ്സ്റ്റൺ രണ്ട് ബൗണ്ടറി പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 11 റൺസാണ് പിറന്നത്. തൊട്ടടുത്ത ഓവറിൽ സാം കറന്‍ മിച്ചൽ മാര്‍ഷിനെ തുടരെയുള്ള പന്തുകളിൽ സിക്സും ബൗണ്ടറിയും പായിച്ചപ്പോള്‍ ഓവറിലെ അവസാന പന്തിൽ ലിയാം ലിവിംഗ്സ്റ്റൺ ഒരു സിക്സ് കൂടി നേടി. ഓവറിൽ നിന്ന് 18 റൺസ് വന്നപ്പോള്‍ അവസാന രണ്ടോവറിൽ 10 റൺസ് മാത്രം പഞ്ചാബിന് നേടേണ്ടതുണ്ടായിരുന്നുള്ളു.

ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഓവറിൽ സാം കറനെയും ശശാങ്ക് സിംഗിനെയും അടുത്തടുത്ത പന്തുകളിൽ പഞ്ചാബിന് നഷ്ടമായത് മത്സരം കൂടുതൽ ആവേശകരമാക്കി. കറന്‍ 47 പന്തിൽ നിന്ന് 63 റൺസ് നേടിയാണ് പുറത്തായത്. 67 റൺസാണ് സാം കറന്‍ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.  അതേ ഓവറിലെ അവസാന പന്തിൽ ഡേവിഡ് വാര്‍ണര്‍ ഹര്‍പ്രീത് ബ്രാറിന്റെ ക്യാച്ച് കൈവിട്ടതോടെ ലക്ഷ്യം അവസാന ഓവറില്‍ 6 റൺസായി മാറി.

സുമിത് കുമാര്‍ അവസാന ഓവറിൽ വൈഡുകളോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പറത്തി ലിയാം ലിവിംഗ്റ്റൺ ടീമന്റെ 4 വിക്കറ്റ് വിജയം ഉറപ്പാക്കി. 21 പന്തിൽ പുറത്താകാതെ 38 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്.

ലിയാം ലിവിംഗ്സ്റ്റണിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം!!! പഞ്ചാബിന് പണികൊടുത്ത് ഡൽഹി, പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസ്സിൽ

ലിയാം ലിവിംഗ്സ്റ്റൺ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ 214 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് നേടാനായത് 198 റൺസ് മാത്രം. ഇതോടെ പ‍ഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് പോയി. ടൂര്‍ണ്ണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ഡൽഹി അവസാന സ്ഥാനത്ത് നിന്ന് മോചനം നേടി ഇന്നത്തെ വിജയത്തോടെ. ലിവിംഗ്സ്റ്റണിന് പുറമെ അഥര്‍വ ടൈഡേ മാത്രമാണ് റൺസ് കണ്ടെത്തിയ പഞ്ചാബ് താരം. എന്നാൽ താരത്തിന് ഇന്നിംഗ്സിന് വേഗത നൽകുവാന്‍ കഴിയാതെ പോയത് തിരിച്ചടിയായി. 15 റൺസ് വിജയം ആണ് ഡൽഹി ഇന്ന് സ്വന്തമാക്കിയത്.

ഖലീല്‍ അഹമ്മദ് ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞപ്പോള്‍ അടുത്ത ഓവറിൽ ശിഖര്‍ ധവാന്‍ നേരിട്ട ആദ്യ പന്തിൽ പുറത്തായി. പ്രഭ്സിമ്രാന്‍ സിംഗും അഥര്‍വ ടൈഡേയും ചേര്‍ന്ന് 50 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയതെങ്കിലും 22 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗിനെ അക്സര്‍ പട്ടേൽ വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തു.

മൂന്നാം വിക്കറ്റിൽ ടൈഡേ – ലിയാം ലിവംഗ്സ്റ്റൺ കൂട്ടുകെട്ട് പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ 14 ഓവറിൽ ടീം 117/2 എന്ന നിലയിലായിരുന്നു. അവസാന 36 പന്തിൽ 97 റൺസായിരുന്നു പഞ്ചാബിന്റെ വിജയ ലക്ഷ്യം.

15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 128ൽ നിൽക്കുമ്പോള്‍ അഥര്‍വ ടൈഡേ റിട്ടേര്‍ഡ് ഔട്ട് ആകുകയായിരുന്നു. 42 പന്തിൽ 55 റൺസായിരുന്നു ടൈഡേ നേടിയത്. എന്നാൽ പകരം വന്ന ജിതേഷ് ശര്‍മ്മ സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ തിരികെ മടങ്ങിയപ്പോള്‍ പഞ്ചാബിന് കാര്യങ്ങള്‍ പ്രയാസമായി മാറി.

ലിയാം ലിവിംഗ്സ്റ്റൺ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും പഞ്ചാബിന്റെ ലക്ഷ്യം ആ സമയത്തേക്ക് കടുപ്പമായി മാറിയിരുന്നു. അവസാന മൂന്നോവറിൽ 59 റൺസായിരുന്നു പ‍ഞ്ചാബ് നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ മുകേഷ് കുമാറിനെ ലിയാം ലിവിംഗ്സ്റ്റണും രണ്ടും സാം കറനും ഒരു സിക്സര്‍ നേടിയപ്പോള്‍ രണ്ടോവറിൽ നിന്ന് ലക്ഷ്യം 38 റൺസാക്കി കുറയ്ക്കുവാന്‍ പഞ്ചാബിനായി.

21 റൺസാണ് മുകേഷ് കുമാര്‍ എറിഞ്ഞ ഓവറിൽ നിന്ന് വന്നത്. ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്ത് സാം കറന്‍ ബൗണ്ടറി പറത്തിയപ്പോള്‍ രണ്ടാം പന്തിൽ താരത്തെ പുറത്താക്കി നോര്‍ക്കിയ തിരിച്ചടിച്ചു. 5 പന്തിൽ 11 റൺസാണ് കറന്‍ നേടിയത്.  തൊട്ടടുത്ത പന്തിൽ ഹര്‍പ്രീത് ബ്രാര്‍ റണ്ണൗട്ടായപ്പോള്‍ പഞ്ചാബിന് 7ാം വിക്കറ്റ് നഷ്ടമായി.

ഓവറിൽ നിന്ന് നോര്‍ക്കിയ 5 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 33 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഇഷാന്ത് ശര്‍മ്മ ലിവിംഗ്സ്റ്റണിനെ ബീറ്റണാക്കിയപ്പോള്‍ പഞ്ചാബ് വിജയം കൈവിട്ടിരുന്നു. അടുത്ത രണ്ട് പന്തുകളിൽ താരം ഒരു സിക്സും ഫോറും നേടിയപ്പോള്‍ നാലാം പന്തിൽ കാര്യങ്ങള്‍ വീണ്ടും മാറി മറിയുന്നതാണ് കണ്ടത്. ഇഷാന്ത് എറിഞ്ഞ പന്തിൽ സിക്സര്‍ പിറന്നപ്പോള്‍ അത് നോബോള്‍ കൂടിയായപ്പോള്‍ വിജയ ലക്ഷ്യം മൂന്ന് പന്തിൽ 16 റൺസായി മാറി.

എന്നാൽ അടുത്ത് രണ്ട് പന്തുകള്‍ റൺ വിട്ട് കൊടുക്കാതെ ഇഷാന്ത് എറിഞ്ഞപ്പോള്‍ ഡൽഹി വിജയം കൈവരിച്ചു. ഓവറിലെ അവസാന പന്തിൽ പുറത്താകുമ്പോള്‍ 48 പന്തിൽ 94 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്. പഞ്ചാബ് 198/8 എന്ന നിലയിൽ പൊരുതി വീണു.

ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശര്‍മ്മയും കസറി, പഞ്ചാബിന് കൂറ്റന്‍ സ്കോര്‍

മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കം പിഴച്ചുവെങ്കിലും മികച്ച സ്കോര്‍ നേടി പഞ്ചാബ് കിംഗ്സ്. ലിയാം – ജിതേഷ് എന്നിവരുടെ മികവുറ്റ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബ് കിംഗ്സിനെ 214/3 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്.

പ്രഭ്സിമ്രാന്‍ സിംഗിനെ രണ്ടാം ഓവറിൽ നഷ്ടമായ ശേഷം ശിഖര്‍ ധവാനും(30) മാത്യു ഷോര്‍ട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസ് നേടിയപ്പോള്‍ പിയൂഷ് ചൗള ധവാനെ പുറത്താക്കുകയായിരുന്നു.

ലിവിംഗ്സ്റ്റണും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് 33 റൺസ് നേടിയപ്പോള്‍ 27 റൺസ് നേടിയ ഷോര്‍ട്ടും പിയൂഷ് ചൗളയുടെ ഇരയായി മടങ്ങി. 11.2 ഓവറിൽ 95/3 എന്ന നിലയിലായിരുന്ന പഞ്ചാബിനെ പിന്നീട് ലിവിംഗ്സ്റ്റൺ – ജിതേഷ് ശര്‍മ്മ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ലിയാം ലിവിംഗ്റ്റണും ജിതേഷ് ശര്‍മ്മയും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പഞ്ചാബ് 15 ഓവറിൽ 145/3 എന്ന നിലയിലേക്ക് എത്തി. തുടര്‍ന്നും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്ത കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ജോഫ്ര എറിഞ്ഞ 19ാം ഓവറിൽ മൂന്ന് സിക്സുകളാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്. ഓവറിൽ നിന്ന് 27 റൺസ് വന്നപ്പോള്‍ പ‍ഞ്ചാബിന്റെ സ്കോര്‍ 200 കടന്നു.

ആകാശ് മാധ്വാൽ എറിഞ്ഞ അവസാന ഓവറിൽ വലിയ സ്കോര്‍ നേടുവാന്‍ പഞ്ചാബിനായില്ലെങ്കിലും 9 റൺസ് പിറന്നപ്പോള്‍ പഞ്ചാബ് 214/3 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 53 പന്തിൽ നിന്ന് 119 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ലിവിംഗ്സ്റ്റൺ – ജിതേഷ് കൂട്ടുകെട്ട് നേടിയത്.

ലിയാം 42 പന്തിൽ 82 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 27 പന്തിൽ 49 റൺസ് നേടി.

ലിയാം ലിവിംഗ്‌സ്റ്റൺ പഞ്ചാബിന്റെ ആദ്യ ഐ പി എൽ മത്സരത്തിൽ ഉണ്ടാകില്ല

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) 2023 ലെ പഞ്ചാബ് കിംഗ്‌സിന്റെ ഓപ്പണിംഗ് മത്സരത്ത ഇംഗ്ലണ്ട് ബാറ്റർ ലിയാം ലിവിംഗ്‌സ്റ്റൺ ഉണ്ടാകില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതുവരെ താരത്തിന് എൻ ഒ സി ലഭിച്ചിട്ടില്ല. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ഇപ്പോഴും താരം മോചിതനാകാത്തതാണ് വരവ് നീളാൻ കാരണം.

2023ലെ ഐ‌പി‌എൽ മുഴുവൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോണി ബെയർ‌സ്റ്റോ പുറത്തായി ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്. ഏപ്രിൽ ഒന്നിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് പഞ്ചാബിന്റെ ആദ്യ മത്സരം. ആ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന് അവരുടെ പേസർ കഗിസോ റബാഡയുടെ സേവനവും നഷ്ടമാകും. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം കഴിഞ്ഞ് ഏപ്രിൽ 3 ന് മാത്രമേ ഫാസ്റ്റ് ബൗളർ ഇന്ത്യയിൽ എത്തുകയുള്ളൂ.

ലിയാം ലിവിംഗ്സ്റ്റൺ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

വലത് കാൽമുട്ടിന് പരിക്കേറ്റ ഓൾറൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണിനെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ലിവിംഗ്‌സ്റ്റൺ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും എന്ന് ഇസിബി പറഞ്ഞു. ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ ടീമുകൾക്കൊപ്പം കൂടുതൽ ചികിത്സ നടത്തി തിരികെ വരും. ലിവിങ്സ്റ്റണ് പകരം ഒരു താരത്തെ ഇതുവരെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല. ആദ്യ ടെസ്റ്റിന് ശേഷം ആകും ഇതിൽ തീരുമാനം ഉണ്ടാക്കുക. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ലിവിങ്സ്റ്റൺ ബാറ്റ് ചെയ്തിരുന്നു.

ബിഗ് ബാഷിൽ ഡ്രാഫ്ടിലൂടെ ടീമുകള്‍ സ്വന്തമാക്കിയത് 24 വിദേശ താരങ്ങളെ, ബോള്‍ട്ടും റഷീദ് ഖാനും ലിവിംഗ്സ്റ്റണും പ്രമുഖരിൽ ചിലര്‍

ബിഗ് ബാഷിന്റെ 12ാം പതിപ്പിന്റെ ഡ്രാഫ്ടിൽ 24 വിദേശ താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. 20 രാജ്യങ്ങളിൽ നിന്ന് 332 താരങ്ങളാണ് ബിഗ് ബാഷിൽ ആദ്യമായി നടന്ന ഡ്രാഫ്ട് സംവിധാനത്തിൽ പങ്കെടുത്തത്.

ഇവരിൽ ലിയാം ലിവിംഗ്സ്റ്റൺ, ട്രെന്റ് ബോള്‍ട്ട്, റഷീദ് ഖാന്‍ എന്നിവരാണ് ചില പ്രമുഖ താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റൺ മെൽബേൺ റെനഗേഡ്സിന് വേണ്ടി കളിക്കും. ഡ്രാഫ്ടില്‍ ആദ്യമായി സ്വന്തമാക്കപ്പെട്ട താരമായിരുന്നു ലിയാം ലിവിംഗ്സ്റ്റൺ.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് റഷീദ് ഖാനെ തുടര്‍ച്ചയായ ആറാം സീസണിൽ ടീമിനൊപ്പം നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. 12 പ്ലാറ്റിനം താരങ്ങള്‍ ആണ് ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കുവാനായി എത്തിയത്. ഇവര്‍ക്ക് $340,000 ആണ് സാലറി ബാന്‍ഡ്. രണ്ടാം റൗണ്ടിൽ $260,000 സാലറി ബാന്‍ഡിൽ ഉള്ള പ്ലാറ്റിനം, ഗോള്‍ഡ് താരങ്ങളും മൂന്നാം റൗണ്ടിൽ $175,000 സാലറി ബാന്‍ഡിൽ ഉള്ള ഗോള്‍ഡ്, സിൽവര്‍ താരങ്ങളും നാലാം റൗണ്ടിൽ $100,000 സാലറി ബാന്‍ഡിലുള്ള സിൽവര്‍, ബ്രോൺസ് താരങ്ങളുമാണ് ഡ്രാഫ്ടിലെത്തിയത്.

 

 

എംഐ കേപ് ടൗണും വമ്പന്മാരെ ടീമിലെത്തിച്ചു, റഷീദ് ഖാന്‍, ലിവിംഗ്സ്റ്റൺ എന്നിവര്‍ ടീമിൽ

ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ റിലയന്‍സ് ഉടമസ്ഥതയിലുള്ള എംഐ കേപ് ടൗൺ തങ്ങളുടെ ആദ്യ താരങ്ങളെ സ്വന്തമാക്കി. ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നേരിട്ട് കരാറിലെത്താവുന്ന താരങ്ങളുടെ പട്ടികയാണ് ഫ്രാഞ്ചൈസി പുറത്ത് വിട്ടത്.

റഷീദ് ഖാന്‍, ലിയാം ലിവിംഗ്സ്റ്റൺ, സാം കറന്‍, കാഗിസോ റബാഡ എന്നിവരെകൂടാതെ ബേബി എബിഡി എന്ന് അറിയപ്പെടുന്ന അൺക്യാപ്ഡ് താരവും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎലില്‍ കളിച്ചിട്ടുള്ള ഡെവാള്‍ഡ് ബ്രെവിസിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ലീഗിലെ നിയമപ്രകാരം മൂന്ന് വിദേശ താരങ്ങളെ, ഒരു ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര താരത്തെ, ഒരു അൺക്യാപ്ഡ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഫ്രാഞ്ചൈസിയ്ക്ക് ലേലത്തിന് മുമ്പ് ടീമിലെത്തിക്കാം. എംഐ കേപ് ടൗൺ ആണ് താരങ്ങളുടെ പട്ടിക പുറത്ത് വിടുന്ന ആദ്യ ടീം.

Story Highlights: MI Cape Town released a list of their signings before the auction. Rashid Khan, Liam Livingstone, Kagiso Rabada, Sam Curran, and Dewald Brevis are among the signings.

വീണ്ടും കൊടുങ്കാറ്റായി ലിവിംഗ്സ്റ്റൺ, പഞ്ചാബിന് അനായാസ ജയം

ഐപിഎലില്‍ പ്രാഥമിക റൗണ്ടിലെ അപ്രസക്തമായ അവസാന മത്സരത്തിൽ മിന്നും വിജയവുമായി പഞ്ചാബ് കിംഗ്സ്. സൺറൈസേഴ്സ് നേടിയ 157/8 എന്ന സ്കോര്‍ 160/5 റൺസ് 15.1 ഓവറിൽ നേടിയാണ് പഞ്ചാബിന്റെ 5 വിക്കറ്റ് വിജയം.

ലിയാം ലിവിംഗ്സ്റ്റൺ പുറത്താകാതെ 49 റൺസുമായി ടീമിന്റെ വിജയ ശില്പിയായപ്പോള്‍ ശിഖര്‍ ധവാന്‍(39), ജോണി ബൈര്‍സ്റ്റോ(23) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഫസല്‍ഹഖ് ഫറൂഖിയ്ക്കായിരുന്നു ഇരു വിക്കറ്റുകളും. ഷാരൂഖ് ഖാനും 10 പന്തിൽ 19 റൺസ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

15ാം ഓവര്‍ എറിഞ്ഞ റൊമാരിയോ ഷെപ്പേര്‍ഡിന്റെ ഓവറിൽ 23 റൺസ് പിറന്നപ്പോള്‍ അതിൽ രണ്ട് ഫോറും 2 സിക്സും നേടി ലിയാം ലിവിംഗ്സ്റ്റൺ 22 പന്തിൽ 49 റൺസ് നേടി പഞ്ചാബിന്റെ അനായാസ വിജയം ഒരുക്കുകയായിരുന്നു.

Exit mobile version