മുംബൈ സ്ക്വാഡിൽ നാല് താരങ്ങള്‍ക്ക് കോവിഡ്, മുഷ്താഖ് അലി സ്ക്വാഡിൽ നിന്ന് പിന്‍വലിച്ചു

മുംബൈ സ്ക്വാഡിലെ നാല് താരങ്ങള്‍ക്ക് കോവിഡ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായി പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് ഈ നാല് താരങ്ങളെ പിന്‍വലിച്ചു. മുംബൈ സ്ക്വാഡ് യാത്ര തിരിയ്ക്കുന്നതിന് മുമ്പുള്ള പരിശോധനയിലാണ് ഈ താരങ്ങളുടെ കോവിഡ് സ്ഥിരീകരിച്ചത്.

സര്‍ഫ്രാസ് ഖാന്‍, ഷംസ് മുലാനി, പ്രശാന്ത് സോളങ്കി, സായിരാജ് പാട്ടീൽ എന്നിവരാണ് കോവിഡ് ബാധിതരായത്. മുംബൈ എയര്‍പോട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഗുവഹാട്ടിയിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഈ നാല് താരങ്ങളെയും വീട്ടിലേക്ക് മടക്കി ഐസൊലേഷനിൽ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അജിങ്ക്യ രഹാനെ നയിക്കുന്ന ടീം എലൈറ്റ് ബി ഗ്രൂപ്പിലാണ് കളിക്കുന്നത്. കര്‍ണ്ണാടക, ബംഗാള്‍, ബറോഡ, ചത്തീസ്ഗഢ്, സര്‍വീസസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു താരങ്ങള്‍.

മുംബൈ കോച്ചായി അമോൽ മജൂംദാറിനെ തിര‍‍ഞ്ഞെടുത്തു

2021-22 പ്രാദേശിക സീസണിൽ മുംബൈയുടെ കോച്ചായി അമോൽ മജൂംദാറിനെ നിയമിച്ചു. വിനോദ് കാംബ്ലി, ജതിൻ പരാംജ്പേ, നിലേഷ് കുൽക്ക‍‍ര്‍ണ്ണി എന്നിവരടങ്ങിയ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് മജൂംദാറിനെ തിര‍‍ഞ്ഞെടുത്തത്. വസ ജാഫര്‍, സായിരാജ് ബഹുതുലേ, ബൽവീന്ദര്‍ സന്ധു തുടങ്ങി മറ്റു എട്ട് അപേക്ഷകരെ പിന്തള്ളിയാണ് അമോലിനെ ഈ ചുമതലയേല്പിക്കുന്നത്.

രാജസ്ഥാൻ റോയൽസ് ടീമിന്റെ കോച്ചായി ഇദ്ദേഹം പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്. മുംബൈയുടെ മുൻ ക്യാപ്റ്റനായിരുന്ന മജൂംദാര്‍ 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 11000 റൺസ് നേടിയിട്ടുണ്ട്. രമേശ് പവാര്‍ ഇന്ത്യൻ വനിത ടീമിന്റെ കോച്ചായി പോയതോടെ വന്ന ഒഴിവിലേക്കാണ് മജൂംദാര്‍ എത്തുന്നത്.

മുംബൈയുടെ കോച്ചിംഗ് റോളിലേക്ക് വസീം ജാഫര്‍ അപേക്ഷിച്ചു

രമേശ് പവാര്‍ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി ചേര്‍ന്നതോടെ വന്ന കോച്ചിംഗ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. വസീം ജാഫര്‍, അമോല്‍ മജൂംദാര്‍ എന്നിവരാണ് രംഗത്തുള്ളത്. അത് കൂടാതെ ബല്‍വീന്ദര്‍ സിംഗ് സന്ധു, സായിരാജ് ബഹുതുലേ, സുല്‍ക്ഷണ്‍ കുല്‍ക്കര്‍ണി എന്നിവരും ഉള്‍പ്പെടുന്നു.

വിനോദ് കാംബ്ലി, നിലേഷ് കുല്‍ക്കര്‍ണി, ജതിന്‍ പരാന്‍ജ്പേ എന്നിവരാകും വരും ദിവസങ്ങളില്‍ അഭിമുഖം നടത്തുക. ഒമ്പത് പേരെയാണ് അഭിമുഖങ്ങള്‍ക്കായി ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്തിരിക്കുന്നതാണെന്നാണ് അറിയുന്നത്. ഇതില്‍ സുലക്ഷണ്‍ കുല്‍ക്കര്‍ണി മുമ്പ് മുംബൈയുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കര്‍ഫ്യൂ, ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൗരവ് ഗാംഗുലി

മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് പരിഗണിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമാനമായ സാഹചര്യം ഐപിഎലിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ സുഗമമായി നടത്തുവാന്‍ ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞേ.

മുംബൈയില്‍ പത്ത് മത്സരങ്ങളാണ് ഐപിഎലില്‍ നടക്കാനിരിക്കുന്നത്. ഇതില്‍ 2 എണ്ണം മാത്രമാണ് അവസാനിച്ചത്.

സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാണ്.

അസോസ്സിയേഷന്റെ എത്തിക്സ് ഓഫീസര്‍ക്ക് അയയ്ച്ച കത്തിലാണ് രജ്പുത് ഇത് വ്യക്തമാക്കിയത്. സെലക്ടര്‍മാരും തന്നോടൊപ്പം ഇത് ശരി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 18നാണ് രാജ്പുത് തലവനായ സിഐസിയെ എംസിഎ പിരിച്ച് വിട്ടത്.

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണെങ്കിലും ഐപിഎല്‍ മുന്നോട്ട് പോകും

മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിേയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്നു.

സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഐപിഎലിനെ ലോക്ക്ഡൗണ്‍ ബാധിക്കില്ല എന്ന ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാല്‍ ഐപിഎല്‍ അല്ലാത്ത എല്ലാ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നാണ് അറിയുന്നതെന്നും എംസിഎ ഭാരവാഹി പറഞ്ഞു.

ഐപിഎല്‍ ടീമുകള്‍ക്ക് പരിശീലനം നടത്താമെന്നും താരങ്ങള്‍ ബോ സുരക്ഷിതമായ ബബിളില്‍ കഴിയുന്നതിനാലാണ് ഇതെന്നും എംസിഎ അറിയിച്ചു. മഹാരാഷ്ട്രയില്‍ 10 മത്സരങ്ങളാണ് ഐപിഎലിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്. മത്സരങ്ങളെല്ലാം മുംബൈയില്‍ ആണ് നടക്കുക.

മുംബൈയുടെ കഥകഴിച്ച് കേരളത്തിന് മികച്ച വിജയം

വനിത സീനിയര്‍ ഏകദിന ട്രോഫിയ്ക്കായുള്ള തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ 47 റണ്‍സ് വിജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത് ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ മികവില്‍ 233/5 എന്ന സ്കോര്‍ നേടിയ കേരളം മുംബൈയെ 50 ഓവറില്‍ 186/9 എന്ന സ്കോറില്‍ ഒതുക്കിയാണ് വിജയം കരസ്ഥമാക്കിയത്.

52 റണ്‍സ് നേടിയ വ്രുഷാലി ഭഗത് മാത്രമാണ് മുംബൈ നിരയില്‍ പൊരുതി നിന്നത്. കേരളത്തിനായി അക്ഷയ, മിന്നു മണി എന്നിവര്‍ രണ്ടും ജിപ്സ, അലീന, സജന, ഭൂമിക, മൃഥുല എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ ബലത്തില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് 233 റണ്‍സ്, ഫിഫ്റ്റിയുമായി മിന്നു മണി

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 233 റണ്‍സ് നേടി കേരളം. ഇന്ന് ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ജിന്‍സി ജോര്‍ജ്ജ്, മിന്നു മണി എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് കേരളത്തെ ഈ സ്കോറിലേക്ക് നയിച്ചത്. 5 വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

Image Credits: Kerala Cricket Association FB

ജിന്‍സി ജോര്‍ജ്ജ് പുറത്താകാതെ 107 റണ്‍സും മിന്നു മണി 56 റണ്‍സും നേടുകയായിരുന്നു. 143 പന്തുകള്‍ നേരിട്ട ജിന്‍സി 13 ബൗണ്ടറി നേടി.

പൃഥ്വി തുടങ്ങി, ആദിത്യ താരെ അവസാനിപ്പിച്ചു, വിജയ് ഹസാരെ ചാമ്പ്യന്മാരായി മുംബൈ

ഉത്തര്‍ പ്രദേശ് നല്‍കിയ 313 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 41.3 ഓവറില്‍ മറികടന്ന് മുംബൈ. പൃഥ്വി ഷായുടെ വെടിക്കെട്ട് 73 റണ്‍സിന് ശേഷം ആദിത്യ താരെയും ശിവം ഡുബേയും ഉത്തര്‍ പ്രദേശ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ മുംബൈ 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. 107 പന്തില്‍ നിന്ന് ആദിത്യ താരെ 118 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 28 പന്തില്‍ 42 റണ്‍സ് നേടി ശിവം ഡുബേയും മികവ് പുലര്‍ത്തി.

88 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ന്നത് ഡുബേ പുറത്തായപ്പോളാണ്. ഷംസ് മുലാനി(36), യശസ്വി ജൈസ്വാല്‍(29) എന്നിവരും മുംബൈയ്ക്കായി റണ്‍സ് കണ്ടെത്തി. ആദിത്യ താരെ ഇന്ന് തന്റെ കന്നി ലിസ്റ്റ് എ ശതകം ആണ് നേടിയത്. 41.3 ഓവറില്‍ 315 റണ്‍സാണ് മുംബൈ നേടിയത്.

വീണ്ടും വെടിക്കെട്ട് പ്രകടനവുമായി പൃഥ്വി, മുംബൈയ്ക്ക് മികച്ച തുടക്കം

പൃഥ്വി ഷാ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം വിജയ് ഹസാരെ ട്രോഫി ഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം. പൃഥ്വി ഷാ 39 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയപ്പോള്‍ 9.1 ഓവറില്‍ മുംബൈ 89 റണ്‍സാണ് നേടിയത്. 10 ഫോറും 4 സിക്സും അടക്കമായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്. ശിവം മാവിയ്ക്കായിരുന്നു പൃഥ്വിയുടെ വിക്കറ്റ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈ 14 ഓവറില്‍ 126 റണ്‍സാണ് നേടിയിട്ടുള്ളത്. 29 റണ്‍സുമായി യശസ്വി ജൈസ്വാലും 23 റണ്‍സ് നേടി ആതിഥ്യ താരെയുമാണ് ക്രീസിലുള്ളത്.

വിജയ് ഹസാരെയില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് പൃഥ്വി 827 റണ്‍സാണ് നേടിയത്. 4 ശതകങ്ങളും 1 ഫിഫ്റ്റിയുമാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 227 നോട്ട്ഔട്ട് ആണ്.

ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനവുമായി മാധവ് കൗശിക്, അടിച്ച് തകര്‍ത്ത് അക്ഷ് ദീപ് നാഥ്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി യുപി. ഇന്ന് മുംബൈയ്ക്കെതിരെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് 312 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ മാധവ് കൗശികും സമര്‍ത്ഥ് സിംഗും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളില്‍ അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍ മികച്ച സ്കോറിലേക്ക് ഉത്തര്‍ പ്രദേശ് നീങ്ങി.

സമര്‍ത്ഥ് സിംഗും(55) മാധവ് കൗശിക്കും ചേര്‍ന്ന് 122 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ സമര്‍ത്ഥിനെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയെയും മൂന്ന് പന്ത് വ്യത്യാസത്തില്‍ നഷ്ടമായപ്പോള്‍ 122/0 എന്ന നിലയില്‍ നിന്ന് യുപി 123/2 എന്ന നിലയിലേക്ക് വീണു. മാധവ് കൗശിക്കും പ്രിയം ഗാര്‍ഗും(21) ചേര്‍ന്ന് 38 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ഗാര്‍ഗിന്റെ വിക്കറ്റ് യുപിയ്ക്ക് നഷ്ടമായി. കരണ്‍, ഗാര്‍ഗ് എന്നിവരുടെ വിക്കറ്റ് തനുഷ് കോടിയന്‍ ആണ് വീഴ്ത്തിയത്.

പിന്നീട് മാധവ് കൗശിക്കിനൊപ്പം അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍ യുപി നാലാം വിക്കറ്റില്‍ 127 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 40 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. 156 പന്തില്‍ നിന്ന് പുറത്താകാതെ ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത മാധവ് കൗശിക് ആണ് ഫൈനലില്‍ ഈ കൂറ്റന്‍ സ്കോറിലേക്ക് ഉത്തര്‍ പ്രദേശിനെ നയിച്ചത്.

വിജയ് ഹസാരെയില്‍ റണ്‍സ് വാരിക്കൂട്ടി പൃഥ്വിയും പടിക്കലും

വിജയ് ഹസാരെ ട്രോഫിയില്‍ യഥേഷ്ടം റണ്‍സ് വാരിക്കൂട്ടിയ രണ്ട് താരങ്ങളാണ് കര്‍ണ്ണാടകയുടെ ദേവ്ദത്ത് പടിക്കലും മുംബൈയുടെ പൃഥ്വി ഷായും. ലിസ്റ്റ് – എ മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം ശതകം ലക്ഷ്യമാക്കി ഇറങ്ങിയ പടിക്കല്‍ മുംബൈയ്ക്കെതിരെ സെമി ഫൈനലില്‍ 64 റണ്‍സ് നേടി പുറത്താക്കിയപ്പോള്‍ താരത്തിന്റെ ആ ലക്ഷ്യം സാധ്യമായില്ല.

മുംബൈയോട് പരാജയം ഏറ്റുവാങ്ങി ഫൈനല്‍ കാണാതെ കര്‍ണ്ണാടക മടങ്ങിയപ്പോള്‍ നാല് ശതകം അടക്കുമള്ള താരത്തിന്റെ മിന്നും പ്രകടനം 737 റണ്‍സില്‍ അവസാനിച്ചു.

അതേ സമയം പൃഥ്വി ഷാ ആകട്ടെ ടൂര്‍ണ്ണമെന്റിലെ തന്റെ മിന്നും ഫോം തുടരുകയായിരുന്ന. അതിവേഗ സ്കോറിംഗിന് പേരുകേട്ട താരം ഇന്നലെ കര്‍ണ്ണാടകയ്ക്കെതിരെ 165 റണ്‍സ് നേടിയതോടെ ദേവ്ദത്ത് പടിക്കലിന്റെ നേട്ടത്തെ മറികടന്ന് 754 റണ്‍സിലേക്ക് എത്തിയിരുന്നു.

Photo: Twitter/@cricbuzz

ഇനി ഫൈനല്‍ മത്സരം കൂടി കളിക്കാനുണ്ടെന്നതിനാല്‍ തന്നെ പൃഥ്വി ഷായില്‍ നിന്ന് ഇനിയും റണ്‍ മഴ ഏവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.

Exit mobile version