ദി ഗ്രേറ്റസ്റ്റ് റൺ ചേസ്, ഓസ്ട്രേലിയയെ മുന്‍ ലോക ചാമ്പ്യന്മാരാക്കിയ ഇന്ത്യയുടെ ബാറ്റിംഗ് വീര്യം

അമന്‍ജോത് കൗര്‍ സോഫി മോളിനക്സിനെ ബൗണ്ടറി പായിച്ചപ്പോള്‍
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് ആണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ പതിനഞ്ച് മത്സരങ്ങള്‍ വിജയിച്ചെത്തിയ ഓസ്ട്രേലിയ നൽകിയ കൂറ്റന്‍ സ്കോര്‍ ഇന്ത്യ പിന്തുടര്‍ന്ന് മറികടന്നപ്പോള്‍ മുന്‍ ലോക ചാമ്പ്യന്മാര്‍ മാത്രമായി ഇനി ഓസ്ട്രേലിയ കുറച്ച് കാലം അറിയപ്പെടും.

339 റൺസെന്നത് ഏവരും അപ്രാപ്യമെന്ന് കരുതിയ സ്കോര്‍ തന്നെയാണ്. ജെമീമയുടെ അപരാജിത ഇന്നിംഗ്സിനൊപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയ്ക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഓസ്ട്രേലിയയെ ഒരിക്കലും എഴുതിത്തള്ളാനാകില്ലായിരുന്നു.

ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ സെമി ഫൈനലില്‍ യോഗ്യത നേടിയത്. മോശം ഫീൽഡിംഗും ക്യാച്ച് കൈവിട്ടതും ടീമിന് സെമിയിൽതിരിച്ചടിയായപ്പോള്‍ ഓസ്ട്രേലിയ നേടിയ വലിയ സ്കോര്‍ ഇന്ത്യ മറികടക്കുമെന്ന് ആരും കരുതിയില്ല.

എന്നാൽ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികള്‍ കണ്ടെത്തി ഇന്ത്യ തങ്ങളുടെ കന്നി കിരീടത്തിലേക്കുള്ള പ്രയാണത്തിന് സഹായകരമാകുന്ന ഒരു റൺ ചേസ് ആണ് ഇന്നലെ നെയ്തെടുത്തത്.

സെമി ഫൈനൽ പോലുള്ള അതിസമ്മര്‍ദ്ദ മത്സരത്തിലാണ് ഇന്ത്യ ഈ ചേസ് നടത്തിയത് എന്നത് ഈ റൺ ചേസിന്റെ പ്രത്യേകതയുയര്‍ത്തുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഏറ്റുമുട്ടുമ്പോള്‍ വിജയിക്കുന്നത് ആരായാലും പുതിയ ഒരു കിരീടാവകാശികളാണ് ഉയര്‍ന്ന് വരുന്നത്.

ജെമീമ ഓൺ ഫയര്‍!!! ഇന്ത്യ ഇന്‍ ഫൈനൽ

ഐസിസി വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 48.3 ഓവറിലാണ് 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.

339 റൺസെന്ന കൂറ്റന്‍ സ്കോര്‍ തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ഷഫാലിയെയും പത്തോവറിനുള്ളിൽ സ്മൃതി മന്ഥാനയെയും നഷ്ടമായി. 59/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ പിന്നീട് മുന്നോട്ട് നയിച്ചത് ജമീമ റോഡ്രിഗസ് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടായിരുന്നു. മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 147 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതി.

എന്നാൽ 89 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അന്നബെൽ സത്തര്‍ലാണ്ട് ആ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ദീപ്തി ശര്‍മ്മയെയും (24) ഇന്ത്യയ്ക്ക് നഷ്ടമായി.

ദീപ്തി പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 46 റൺസ് വേഗത്തിൽ നേടി. 45ാം ഓവറിൽ കൂറ്റനടികളുമായി റിച്ച ഘോഷ് കളം നിറഞ്ഞപ്പോള്‍ അവസാന അഞ്ചോവറിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 34 റൺസായി മാറി.

16 പന്തിൽ 26 റൺസ് നേടിയ റിച്ചയെയും അന്നബെൽ ആണ് പുറത്താക്കിയത്.  എന്നാൽ 134 പന്തിൽ 127 റൺസുമായി പുറത്താകാതെ നിന്ന് ജെമീമയും 8 പന്തിൽ 15 റൺസ് നേടി അമന്‍ജോത് കൗറും ഇന്ത്യയ്ക്ക് ഫൈനലില്‍ സ്ഥാനം നേടിക്കൊടുത്തു. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി, ഓസ്ട്രേലിയയ്ക്ക് 338 റൺസ്

ഐസിസി വനിത ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 339 റൺസ്. ഇന്ന് രണ്ടാം സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 338 റൺസിന് പുറത്താകുകയായിരുന്നു.

119 റൺസുമായി ഫോബ് ലിച്ച്ഫീൽഡും 77 റൺസ് നേടി എലിസ് പെറിയും ആണ് ഓസീസ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 155 റൺസാണ് കൂട്ടി ചേര്‍ത്തത്.

ലിച്ച്ഫീൽഡിനെ പുറത്താക്കി അമന്‍ജോത് കൗര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പെറി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 243/5 എന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 265/6 എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയെങ്കിലും ഏഴാം വിക്കറ്റിൽ 66 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നര്‍ – കിം ഗാര്‍ത് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു.  63 റൺസ് നേടിയ ഗാര്‍ഡ്നര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

ഇന്ത്യയ്ക്കായി ശ്രീ ചരണിയും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

സ്മൃതിയുടെ തകര്‍പ്പന്‍ അതിവേഗ ശതകം, പക്ഷേ 43 റൺസ് തോൽവിയേറ്റുവാങ്ങി ഇന്ത്യ

സ്മൃതി മന്ഥാന നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ ഓസ്ട്രേലിയയുടെ 413 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 369 റൺസ് നേടിയെങ്കിലും 43 റൺസിന്റെ തോൽവി ടീം ഏറ്റുവാങ്ങി. 47 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ സ്മൃതി മന്ഥാന 63 പന്തിൽ നിന്ന് 125 റൺസ് നേടി ഇന്ത്യന്‍ നിരയിൽ കസറി. ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ ശതകമാണ് ഇന്ന് സ്മൃതി സ്വന്തമാക്കിയത്. വനിത ഏകദിനത്തിലെ രണ്ടാമത്തെ വേഗതയേറിയ ശതകമാണ് ഇത്.

സ്മൃതിയ്ക്കൊപ്പം ദീപ്തി ശര്‍മ്മ 58 പന്തിൽ 72 റൺസും ഹര്‍മ്മന്‍പ്രീത് കൗര്‍ 35 പന്തിൽ 52 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ ഇന്ത്യ 47 ഓവറിൽ 369 റൺസിന് ഓള്‍ഔട്ട് ആയി.

സ്നേഹ് റാണ് 35 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി കിം ഗാര്‍ത് മൂന്നും മെഗാന്‍ ഷൂട്ട് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ബെത്ത് മൂണി (138), ജോര്‍ജ്ജിയ വോള്‍ (81), എലീസ് പെറി (68) എന്നിവരുടെ ബാറ്റിംഗ് മികവാണ് 412 റൺസിലേക്ക് എത്തിച്ചത്.

ഇന്ത്യയ്ക്കെതിരെ റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, ബെത്ത് മൂണിയ്ക്ക് ശതകം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ 412 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയന്‍ വനിതകള്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെ ശതകത്തിന്റെ ബലത്തിൽ ഈ സ്കോര്‍ നേടിയപ്പോള്‍ 47.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയി.

മൂണി 75 പന്തിൽ 138 റൺസ് നേടിയപ്പോള്‍ ജോര്‍ജ്ജിയ വോള്‍ 81 റൺസും എലീസ് പെറി 68 റൺസും നേടി ഓസീസ് നിരയിൽ തിളങ്ങി. 57 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ മൂണി വനിത ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ ശതകത്തിന് ഉടമയായി.

ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റും രേണുക സിംഗ് താക്കൂര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 44.1 ഓവറിൽ വിജയം കൊയ്തു.

ഇന്ത്യയ്ക്കായി പ്രതിക റാവൽ (64), സ്മൃതി മന്ഥാന (58), ഹര്‍ലീന്‍ ഡിയോള്‍ (54) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. റിച്ച ഘോഷ് (25), ദീപ്തി ശര്‍മ്മ (20*), രാധ യാദവ് (19) എന്നിവര്‍ അവസാന ഓവറുകളിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയാണ് ഇന്ത്യ 281 റൺസിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഫോബെ ലിച്ച്ഫീൽഡ് 88 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി പുറത്താകാതെ 77 റൺസ് നേടി. താരത്തിന് കൂട്ടായി അന്നബെൽ സതര്‍ലാണ്ട് 54 റൺസും നേടി പുറത്താകാതെ നിന്നു. എലീസ് പെറി 30 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി.

ലോകകപ്പിന് ശേഷം ന്യൂസിലാണ്ട് വനിതകള്‍ ഇന്ത്യയിലേക്ക്, മൂന്ന് ഏകദിനങ്ങളിൽ കളിയ്ക്കും

ടി20 ലോകകപ്പിന് ശേഷം ന്യൂസിലാണ്ട് വനിതകള്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു. മൂന്ന് ഏകദിനങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഒക്ടോബര്‍ 24, 27, 29 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. അഹമ്മദാബാദിലാണ് പരമ്പര.

ഐസിസി വനിത ഏകദിന ചാമ്പ്യന്‍ഷിപ്പ് 2022-25 ന്റെ ഭാഗമായുള്ള പരമ്പരയാണ് ഇത്. 10 ടീമുകളുള്ള പോയിന്റ് പട്ടികയിൽ ന്യൂസിലാണ്ട് 6ാം സ്ഥാനത്താണ്. ഇതുവരെ 18 ഏകദിനങ്ങളിൽ 8 എണ്ണം മാത്രമാണ് ടീം വിജയിച്ചത്.

2025 ഏകദിന ലോകകപ്പിന്റെ ആതിഥേയര്‍ എന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വാഭാവിക യോഗ്യത ലഭിച്ചപ്പോള്‍ പോയിന്റ് പട്ടികയിലെ മറ്റു അഞ്ച് മുന്‍ നിര ടീമുകള്‍ ടൂര്‍ണ്ണമെന്റിനായി യോഗ്യത നേടും.

ബാക്കി 4 ടീമുകള്‍ യോഗ്യത റൗണ്ടിലേക്ക് പോയി അവിടെ നിന്ന് യോഗ്യത നേടുന്ന ശ്രമം തുടരും.

അനായാസം ഇന്ത്യ, ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ തകര്‍ത്തു

വനിതകളുടെ ഏഷ്യ കപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ. ഇന്ന് ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മതി മന്ഥാന – ഷഹാലി കൂട്ടുകെട്ട് നേടിയ 85 റൺസാണ് ഇന്ത്യയുടെ വിജയം 14.1 ഓവറിൽ സാധ്യമാക്കിയത്. വിജയത്തിനോടടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും പാക്

85 റൺസാണ് സ്മൃതി മന്ഥാന – ഷഫാലി വര്‍മ്മ കൂട്ടുകെട്ട് നേടിയത്. 10ാം ഓവറിൽ പാക്കിസ്ഥാന്‍ സ്മൃതിയെ (45) പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ആ സമയത്ത് വിജയത്തിന് 24 റൺസ് അകലെ മാത്രമായിരുന്നു ഇന്ത്യ.

ഷഫാലി 40 റൺസ് നേടിയപ്പോള്‍ ദയലന്‍ ഹേമലത 14 റൺസ് നേടി. ഇരുവരുടെയും വിക്കറ്റുകള്‍ അടുത്തടുത്ത് ഇന്ത്യയ്ക്ക് നഷ്ടമായി. പാക്കിസ്ഥാന് വേണ്ടി സയിദ അരൂബ് ഷാ രണ്ട് വിക്കറ്റ് നേടി.

ഏഷ്യ കപ്പ്: പാക് വനിതകളെ നൂറ് കടത്തി ഫാത്തിമ സന, ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെ 108 റൺസിന് പുറത്തായി പാക്കിസ്ഥാന്‍. ഇന്ന് ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാന്‍ 19.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ സിദ്ര അമീനും 22 റൺസ് നേടിയ തൂബ ഹസ്സനും ആണ് പാക്കിസ്ഥാന് വേണ്ടി റൺസ് കണ്ടെത്തിയത്.

ഒരു ഘട്ടത്തിൽ പാക് സ്കോര്‍ നൂറ് കടക്കില്ലെന്ന് ഏവരും കരുതിയെങ്കിലും ഫാത്തിമ സന ടീമിനെ 108 റൺസിലേക്ക് എത്തിച്ചു. സന പുറത്താകാതെ 22 റൺസ് നേടി.  11 ഓവര്‍ പിന്നിടുമ്പോള്‍ 57/3 എന്ന നിലയിലായിരുന്ന പാക്കിസ്ഥാന് അവസാന ഓവറുകള്‍ മുതലാക്കാനാകാതെ പോകുകയായിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മ മൂന്നും പൂജ വസ്ട്രാക്കര്‍, രേണുക താക്കൂര്‍ സിംഗ്, ശ്രേയാങ്ക പാട്ടീൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഏഷ്യ കപ്പിൽ ശ്രീലങ്കയെ ചാമരി അത്തപത്തു നയിക്കും

വനിത ടി20 ലോകകപ്പിൽ ശ്രീലങ്കയെ ചാമരി അത്തപ്പത്തു നയിക്കും. ശ്രീലങ്കയുടെ 15 അംഗ സഖ്യത്തെ പ്രഖ്യാപിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിൽ മികവ് പുലര്‍ത്തിയ ഒട്ടനവധി താരങ്ങള്‍ ടീമിലുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും ടി20 പരമ്പരയിൽ പരാജയപ്പെടുത്തിയതിനാൽ തന്നെ മികച്ച ഫോമിലാണ് ലങ്കന്‍ വനിതകള്‍ ടി20 ഫോര്‍മാറ്റിൽ കളിക്കുന്നത്.

ശ്രീലങ്ക സ്ക്വാഡ്: Chamari Athapaththu (c), Vishmi Gunaratne, Harshitha Samarawickrama, Hasini Perera, Kavisha Dilhari, Nilakshi de Silva, Anushka Sanjeewani, Sugandika Kumari, Udeshika Prabodhani, Achini Kulasuriya, Inoshi Priyadharshani, Kawya Kavindi, Sachini Nisansala, Shashini Gimhani, Ama Kanchana

ഇംഗ്ലണ്ടിന് പിന്നാലെ ഓസ്ട്രേലിയെയും വീഴ്ത്തി ഇന്ത്യ

മുംബൈയിലെ ഏക ടെസ്റ്റ് മത്സരത്തിൽ എട്ട് വിക്കറ്റ് വിജയവുമായി ഇന്ത്യ. 75 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിലാണ് സ്കോര്‍ മറികടന്നത്. ഷഫാലി വര്‍മ്മ(4), റിച്ച ഘോഷ്(13) എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ സ്മൃതി മന്ഥാനയും(38*) ജെമീമ റോഡ്രിഗസും(12*) ആയിരുന്നു വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

സ്നേഹ് റാണയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്ട്രേലിയ: 219 & 261
ഇന്ത്യ: 406 & 75/2

ഓസ്ട്രേലിയ 261 റൺസിന് ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 75 റൺസ്

മുംബൈയിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏക ടെസ്റ്റ് വിജയിക്കുവാന്‍ ഇന്ത്യ നേടേണ്ടത് 75 റൺസ്. 233/5 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ 261 റൺസിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. സ്നേഹ് റാണ നാലും രാജേശ്വരി ഗായക്വാഡ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ഓസ്ട്രേലിയയെ ഓള്‍ഔട്ട് ആക്കിയത്.

73 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്ത് ആണ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. എൽസെ പെറി 33 റൺസ് നേടി. നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 219 റൺസിൽ അവസാനിച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 406 റൺസാണ് നേടിയത്.

Exit mobile version