ആംറേയോട് മുംബൈ കോച്ചാവാന്‍ ആവശ്യപ്പെട്ട് അസോസ്സിയേഷന്‍, സമയം ചോദിച്ച് ആംറേ

മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറേയോട് മുംബൈ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ ആവശ്യപ്പെട്ട് എംസിഎ(മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍). കോച്ചിനെ തീരുമാനിക്കുവാന്‍ ചുമതലപ്പെടുത്തിയ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി(സിഐസി). ലഭിച്ച അപേക്ഷകളിലൊന്നുിലും തൃപ്തി വരാതെയാണ് സിഐസി പ്രവീണ്‍ ആംറേയോട് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരം മുംബൈ കോച്ച് പദവിയ്ക്കായി അപേക്ഷിക്കുകയ പോലും ചെയ്തിട്ടില്ല എന്നതാണ് രസകരമായ വസ്തുത.

നിലവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉപ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് ആംറോ. മുംബൈയുടെ കോച്ചിംഗ് പദവി ഏറ്റെടുക്കുകയാണെങ്കില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലക സ്ഥാനവും ആംറേ വ്യക്തിപരമായി പരിശീലിപ്പിക്കുന്ന ദിനേശ് കാര്‍ത്തിക്ക്, അജിങ്ക്യ രഹാനെ എന്നിവരുമായുള്ള സഹകരണം എല്ലാം അവസാനിപ്പിക്കേണ്ടതായി വരും.

ഇതിനാല്‍ തന്നെ തീരുമാനം എടുക്കുവാന്‍ ആംറേ സമയം ചോദിച്ചിരിക്കുകയാണ്. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇതിന്മേല്‍ തന്റെ തീരുമാനം അറിയിക്കാം എന്നാണ് ആംറേ പറഞ്ഞിപിക്കുന്നത്. അതേ സമയം ആംറേ ഈ ഓഫര്‍ നിരസിക്കുകയാണെങ്കില്‍ രമേഷ് പവാര്‍, വിനായക് സമന്ത്, പ്രദീപ് സുന്ദരം എന്നിവരില്‍ ഒരാളിലേക്കാവും ദൗത്യം വന്നു ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വേണ്ടത്ര പ്രതികരണമില്ല, കോച്ചിനു വേണ്ടിയുള്ള അപേക്ഷ തീയ്യതി നീട്ടി മുംബൈ

തങ്ങളുടെ പുതിയ കോച്ചിനായുള്ള ശ്രമങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിക്കാതത്തിനാല്‍ അപേക്ഷിക്കുവാനുള്ള തീയ്യതി മൂന്ന് ദിവസം കൂടി നീട്ടി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. ഇതുവരെ ആറ് അപേക്ഷകള്‍ മാത്രമാണ് മുംബൈയുടെ പുതിയ കോച്ചിനു വേണ്ടി ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. അസോസ്സിയേഷന്റെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ്(സിഐസി) ഈ തീരുമാനം കൈക്കൊണ്ടത്.

ജൂലൈ ആറായിരുന്നു ഇതിനു മുമ്പുള്ള അവസാന തീയ്യതിയെങ്കിലും അത് പിന്നീട് ജൂലൈ 9 വരെ നീട്ടുകയായിരുന്നു. ജൂലൈ 11നു സിഐസി യോഗം കൂടി അഭിമുഖങ്ങള്‍ ക്രമീകരിക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ റോമേഷ് പവാര്‍, അജയ് രത്ര, വിനായക് സമന്ത്, പ്രീതം ഗാന്ധേ, വിനോദ് രാഘവന്‍, നന്ദന്‍ ഫഡാനിസ് എന്നിവരാണ് മുംബൈ കോച്ച് പദവിയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

85 പന്തില്‍ 134 റണ്‍സുമായി സൂര്യകുമാര്‍ യാദവ്, മുംബൈയ്ക്ക് മികച്ച ജയം

സൂര്യകുമാര്‍ യാദവ് നേടിയ 134 റണ്‍സിന്റെ മികവില്‍ 332/5 എന്ന സ്കോര്‍ നേടിയ മുംബൈയ്ക്ക് മധ്യപ്രദേശിനെതിരെ 74 റണ്‍സ് ജയം. യാദവ് 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് തന്റെ 134 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ജയ് ഗോകുല്‍ ബിസ്ട(90), അഖില്‍ ഹെര്‍വാദ്കര്‍(49) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മധ്യപ്രദേശിനായി അവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

തിരികെ ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 46.1 ഓവറില്‍ 258 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഷംസ് മുലാനി നാലും ദ്രുമില്‍ മട്കര്‍ മൂന്നും വിക്കറ്റാണ് മുംബൈയ്ക്കായി നേടിയത്. 67 റണ്‍സ് നേടിയ അന്‍ഷുല്‍ ത്രിപാഠി മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പുനീത് ദാതേ 43 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version