സൂര്യകുമാർ യാദവും ശിവം ദുബെയും രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കും


മുംബൈ: ഡിസംബർ 9-ന് കട്ടക്കിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി-20 അന്താരാഷ്ട്ര (T20I) പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മുംബൈയുടെ സ്റ്റാർ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവിനും ശിവം ദുബെയ്ക്കും രഞ്ജി ട്രോഫിയിൽ നിന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വിശ്രമം അനുവദിച്ചു. T20I ടീമിന്റെ ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവ് 2026 T20 ലോകകപ്പ് ലക്ഷ്യമിട്ട് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഇരു കളിക്കാരും വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കില്ലെങ്കിലും, നവംബർ 26-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കും ഡിസംബറിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിക്കും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ശിവം ദുബെക്ക് അഞ്ച് വിക്കറ്റ്!! രഞ്ജി സെമിയിൽ മുംബൈ വിദർഭയെ 383 റൺസിന് ഓളൗട്ട് ആക്കി

രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയ്‌ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ വിദർഭ 383 റൺസിന് പുറത്ത്‌. ധ്രുവ് ഷോറി (74), ഡാനിഷ് മാലേവർ (79), യാഷ് റാത്തോഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് അടിത്തറ പാകിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ (34), കരുൺ നായർ (45) എന്നിവരും നല്ല സംഭാവന നൽകി.

മുംബൈയുടെ ശിവം ദുബെ മികച്ച ബൗളറായി, 11.5 ഓവറിൽ 49 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ഇന്റർനാഷണലിനായി. റോയ്‌സ്റ്റൺ ഡയസ് (2/48), ഷംസ് മുലാനി (2/62) എന്നിവരുടെ പിന്തുണയും ദൂബെക്ക് ലഭിച്ചു. ഷാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.

അഭിഷേകിന്റെ താണ്ഡവം!! ഇന്ത്യക്ക് കൂറ്റൻ സ്കോർ!

ഇംഗ്ലണ്ടിന് എതിരായ അവസാന ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കണ്ട മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ 247/9 റൺസ് എടുത്തു. അഭിഷേക് 54 പന്തിൽ 135 റൺസ് ആണ് എടുത്തത്. 13 സിക്സും 7 ഫോറും അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നു. അഭിഷേക് ഇന്ന് 37 പന്തിൽ നിന്ന് സെഞ്ച്വറി നേടി കൊണ്ട് ഇന്ത്യയുടെ ഏറ്റവും വേഗതയാർന്ന രണ്ടാം ടി20 സെഞ്ച്വറിയുടെ ഉടമയായി.

ഇന്ന് തുടക്കത്തിൽ സഞ്ജു സാംസൺ ഇന്ത്യക്ക് അറ്റാക്കിംഗ് തുടക്കമാണ് നൽകിയത്. സഞ്ജു 7 പന്തിൽ നിന്ന് 2 സിക്സും ഒരു ഫോറും അടക്കം 16 റൺസ് എടുത്തു.

പിന്നലെ വന്ന തിലക് വർമ്മ 15 പന്തിൽ 24 റൺസ് നേടി. 2 റൺസ് എടുത്ത സൂര്യ നിരാശപ്പെടുത്തി എങ്കിലും പിറകെ വന്ന ദൂബെ അറ്റാക്ക് തുടർന്നു. അദ്ദേഹം 13 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഹാർദിക് ആക്രമിച്ചു കളിക്കാൻ ശ്രമിച്ച് 9 റൺസിൽ പുറത്തായി.

റിങ്കുവിനും 9 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. അവസാനം വിക്കറ്റുകൾ വീണത് ഇന്ത്യയെ 250 കടക്കുന്നതിൽ നിന്ന് തടഞ്ഞു.

ഇന്ന് ആർച്ചർ 4 ഓവറിൽ 55 റൺസ് വഴങ്ങി. ഇംഗ്ലണ്ട് ബൗളർമാരി കാർസ് മാത്രമെ 10ന് താഴെ ഇക്കോണമിയിൽ ബൗൾ ചെയ്തിള്ളൂ. അദ്ദേഹം 3 വിക്കറ്റും നേടി.

ഹാർദിക് – ദൂബെ കൂട്ടുകെട്ട് രക്ഷയായി! ഇന്ത്യക്ക് മികച്ച സ്കോർ

ഇംഗ്ലണ്ടിന് എതിരായ നാലാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഹാർദിക് പാണ്ഡ്യയുടെയും ശിവം ദൂബെയുടെയും മികവിൽ ഇന്ത്യ 20 ഓവറിൽ 181/9 റൺസ് ആണ് എടുത്തത്. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് തകരുന്നതാണ് ഇന്ന് കാണാൻ ആയത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ സാഖിബ് മഹ്മൂദ് ഇന്ത്യയുടെ മൂന്ന് ബാറ്റർമാരെ പുറത്താക്കി. 1 റൺസ് എടുത്ത് സഞ്ജുവും, റൺ ഒന്നും എടുക്കാതെ സൂര്യകുമാറുൻ തിലക് വർമയും ആണ് ഒരു ഓവറിൽ തന്നെ പുറത്തായത്.

ഇതിനു ശേഷം 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് അഭിഷേകും 26 പന്തിൽ 30 റൺസ് എടുത്ത് റിങ്കു സിങും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഇതിനും ശേഷമായിരുന്നു ശിവം ദൂബെ – ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ട്.

ഹാർദിക് പാണ്ഡ്യ 27 പന്തിലേക്ക് ഫിഫ്റ്റി നേടി. ഹാർദിക് ആകെ 30 പന്തിൽ നിന്ന് 53 റൺസ് നേടി. 4 സിക്സും 4 ഫോറും ഹാർദിക് അടിച്ചു. ശിവം ദൂബെ 34 പന്തിൽ നിന്ന് 53 റൺസും അടിച്ചു. ദൂബെ 2 സിക്സും 7 ഫോറും ആണ് അടിച്ചത്.

പരിക്കേറ്റ നിതീഷ് റെഡ്ഡി പരമ്പരയിൽ നിന്ന് പുറത്ത്, പകരം ശിവം ദൂബെ

ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ടി20ഐ ടീമിലേക്ക് മുംബൈ ഓൾറൗണ്ടർ ശിവം ദുബെയെ ഉൾപ്പെടുത്തി. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പര പൂർണ്ണമായും നഷ്ടമാകും എന്ന് ക്യാപ്റ്റൻ സൂര്യകുമാർ അറിയിച്ചു. ചെന്നൈയിൽ നടന്ന പരിശീലന സെഷനിൽ ആണ് നിതീഷിന് പരിക്കേറ്റത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ അദ്ദേഹം പുനരധിവാസത്തിന് വിധേയനാകും.

ടീമിലെ മറ്റൊരു കളിക്കാരനായ റിങ്കു സിങ്ങിനും പരിക്കേറ്റു എങ്കിലും താരം അടുത്ത ആഴ്ചയോടെ തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നു. സീനിയർ സെലക്ഷൻ കമ്മിറ്റി ശിവം ദുബെയ്‌ക്കൊപ്പം രമൺദീപ് സിങ്ങിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടി20 ഐ പരമ്പരയിൽ നിന്ന് ശിവം ദുബെ പുറത്ത്, പകരം തിലക് വർമ്മ ടീമിൽ

പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഓൾറൗണ്ടർ ശിവം ദുബെയെ ഇന്ത്യയുടെ മൂന്ന് മത്സര ടി20 ഐ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ ശനിയാഴ്ച അറിയിച്ചു. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലെ പ്രധാന താരമായ ദൂബെക്ക് മുഴുവൻ പരമ്പരയും നഷ്‌ടമാകും.

അദ്ദേഹത്തിന് പകരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയനായ ഇടംകൈയ്യൻ ബാറ്റർ തിലക് വർമ്മയെ സെലക്ഷൻ കമ്മിറ്റി വിളിച്ചു.

തിലക് വർമ്മ, ഇന്ത്യയ്‌ക്കായി ഇതിനകം 16 ടി20 ഇൻ്റർനാഷണലുകളിൽ കളിച്ചിട്ടുണ്ട്, ഞായറാഴ്ചത്തെ ആദ്യ മത്സരത്തിന് മുന്നോടിയായി ഗ്വാളിയോറിൽ ടീമിനൊപ്പം തിലക് വർമ്മ ചേരും.

സിംബാബ്‌വെക്ക് എതിരായ പരമ്പരയിൽ ശിവം ദൂബെ കളിക്കും, പരിക്കേറ്റ നിതീഷ് റെഡ്ഡി പുറത്ത്

സിംബാബ്‌വെക്ക് എതിരായ പരമ്പരയിൽ നിതീഷ് റെഡ്ഡിക്ക് പകരം ശിവം ദൂബെ ടീമിൽ ഇടംപിടിച്ചു. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി ശിവം ദുബെയെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തതായി ഇന്ന് ഔദ്യോഗികമായി ബി സി സി ഐ പ്രഖ്യാപിച്ചു.

ബിസിസിഐ മെഡിക്കൽ സംഘം നിതീഷ് റെഡ്ഡിയുടെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. താരം എൻ സി എയിൽ ആണ് ഇപ്പോൾ ഉള്ളത്. 2024 ജൂലൈ 06 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഗിൽ ആണ് ഇന്ത്യയെ നയിക്കുന്നത്.

India’s updated squad: Ꮪhubman Gill (Captain), Yashasvi Jaiswal, Ruturaj Gaikwad, Abhishek Sharma, Rinku Singh, Sanju Samson (WK), Dhruv Jurel (WK), Riyan Parag, Washington Sundar, Ravi Bishnoi, Avesh Khan, Khaleel Ahmed, Mukesh Kumar, Tushar Deshpande, Shivam Dube.

ഹാർദിക് തിളങ്ങി, ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ 20 ഓവറിൽ 196 റൺസ് എടുത്തു. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ മുൻ നിര ബാറ്റർമാർ റൺ കണ്ടെത്തിയ മത്സരമായിരുന്നു ഇത്. രോഹിത് ശർമ്മ 11 പന്തിൽ നിന്ന് 23 റൺസ് അടിച്ച് നല്ല തുടക്കം ഇന്ത്യക്ക് നൽകി.

കോഹ്ലി 28 പന്തിൽ 37 റൺസ് എടുത്ത് ഈ ലോകകപ്പിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തി. റിഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസ് എടുത്ത് ഇന്നും നല്ല സംഭാവന ചെയ്തു. 6 റൺസ് എടുത്ത സൂര്യകുമാർ നിരാശപ്പെടുത്തി.

അവസാനം ശിവം ദൂബെയും ഹാർദികും കൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദൂബെ 24 പന്തിൽ നിന്ന് 34 റൺസ് എടുത്തു. ഹാർദിക് 27 പന്തിൽ നിന്ന് 50 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 3 സിക്സ് 3 ഫോറും ഹാർദിക് അടിച്ചു.

ദൂബെ പുറത്തേക്ക്? സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്കായി കളിക്കും എന്ന് റിപ്പോർട്ട്!!

മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്ക് ആയി ലോകകപ്പ് അരങ്ങേറ്റം നടത്തുമെന്ന് സൂചന. ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുകയാണ്. സഞ്ജു ദൂബെയ്ക്ക് പകരം ഇന്ന് ആദ്യ ഇലവനിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യയുടെ അവസാന പരിശീലന സെഷനിൽ സഞ്ജു സാംസൺ രോഹിത് ശർമ്മയ്ക്ക് ഒപ്പം ദീർഘനേരം ബാറ്റു ചെയ്യുകയും പരിശീലനം നടത്തുകയും ചെയ്തു. ഇത് സഞ്ജുവിനെ ഇന്ന് കളിപ്പിക്കും എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

സഞ്ജു സാംസൺ കളിക്കുക ആണെങ്കിൽ ദൂബെ ആകും പുറത്ത് പോവുക. ദൂബെ ആണ് ഇതുവരെ ഇന്ത്യക്ക് ആയി കളിച്ചത്. ദൂബെ ബാറ്റു കൊണ്ട് ഫോമിലേക്ക് ഉയർന്നിരുന്നില്ല. ആകെ ഒരു മത്സരത്തിൽ ആണ് ബൗൾ ചെയ്തത്. അന്ന് ബൗൾ കൊണ്ടും തിളങ്ങിയിരുന്നില്ല. ബംഗ്ലാദേശിന് എതിരായ മത്സരം പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമായും ഇന്ത്യ കാണുന്നു.

സഞ്ജു കളിക്കുക ആണെങ്കിൽ അത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാന നിമിഷമാകും. സഞ്ജുവിന് അവസരം നൽകാത്തതിൽ വലിയ വിമർശനങ്ങൾ ടീമിനെതിരെ ഉയരുന്നുണ്ടായിരുന്നു. അവസരം കിട്ടുക ആണെങ്കിൽ സഞ്ജു ആ അവസരം മുതലാക്കണം എന്നാകും മലയാളികളും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും ആഗ്രഹിക്കുന്നത്.

3 മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത 3ൽ സെഞ്ച്വറി അടിക്കാൻ പറ്റുന്ന താരമാണ് കോഹ്ലി – ദൂബെ

വിരാട് കോഹ്ലിക്ക് എതിരായ വിമർശനങ്ങൾ അവസാനിക്കാൻ അധികം സമയം വേണ്ട എന്ന് ഇന്ത്യൻ താരം ശിവം ദൂബെ. കോഹ്ലി ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ റൺസ് കണ്ടെത്തിയിരുന്നില്ല. കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുക ആയിരുന്നു ദൂബെ. കോഹ്ലി മൂന്ന് മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത മൂന്നിൽ സെഞ്ച്വറി അടിക്കാൻ കഴിവുള്ള താരമാണെന്ന് ദൂബെ പറഞ്ഞു.

“കോഹ്‌ലിയെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആരാണ്? മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് ലഭിച്ചില്ലെങ്കിൽ, അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം, അതോടെ ചർച്ചകൾ അവസാനിക്കും,” ഓൾറൗണ്ടർ ദുബെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“കോഹ്ലിയുടെ കളിയെക്കുറിച്ചും അദ്ദേഹം എങ്ങനെ കളിക്കുന്ന താരമാണെന്നും ഞങ്ങൾക്കെല്ലാം അറിയാം.” ദൂബെ പറഞ്ഞു.

ദൂബെയും സൂര്യകുമാറും പക്വത കാണിച്ചു എന്ന് രോഹിത് ശർമ്മ

അമേരിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തിൽ സൂര്യകുമാറിനെയും ശിവം ദൂബെയെയും പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. സൂപ്പർ 8 ഉറപ്പിക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നും ക്രിക്കറ്റ് കളിക്കാൻ ഒട്ടും എളുപ്പമുള്ള പിച്ച് ആയിരുന്നില്ല ന്യൂയോർക്കിലേതെന്നും രോഹിത് പറഞ്ഞു.

ഈ മത്സരം കഠിനമായിരിക്കുമെന്ന് അറിയാമായിരുന്നു. ഇന്ന് പക്വത കാണിച്ചതിനും ഞങ്ങളെ മുന്നോട്ട് നയിച്ചതിനും സൂര്യയ്ക്കും ദുബെയ്ക്കും ക്രെഡിറ്റ് നൽകുന്നു. രോഹിത് മത്സര ശേഷം പറഞ്ഞു. ഇരുവരുടെയും കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഈ പിച്ചിൽ ഞങ്ങളെ ബൗളർമാർ മുന്നിൽ നിന്ന് നയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, റൺ സ്കോറിംഗ് ബുദ്ധിമുട്ടായിരുന്നു. എല്ലാ ബൗളർമാരും നല്ല ജോലി ചെയ്തു, പ്രത്യേകിച്ച് അർഷ്ദീപ്. രോഹിത് പറയുന്നു.

നിങ്ങൾക്ക് ബൗളിംഗിൽ ഓപ്ഷനുകൾ വേണം, ഇന്ന്, പിച്ച് സീമർമാർക്ക് അനുകൂലമായതിനാൽ ആണ് ദൂബയെ പരീക്ഷിച്ചത്. രോഹിത് കൂട്ടിച്ചേർത്തു.

ശിവം ദൂബെ വേണ്ട!! സഞ്ജു ആണ് ഇന്ത്യൻ ടീമിൽ വേണ്ടത് എന്ന് അമ്പട്ടി റായുഡു

ശിവം ദൂബെയ്ക്ക് പകരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കളിക്കണം ആയിരുന്നു എന്ന് അമ്പട്ടി റായിഡു. ഇന്നലെ പാക്കിസ്ഥാന് എതിരായ മത്സരത്തിനുശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരം. ഇന്നലെ ശിവം ദൂബെ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജുവിനെപ്പോലുള്ള താരങ്ങളാണ് കളിക്കേണ്ടത് എന്ന് റായുഡു പറഞ്ഞു.

ശിവം ദൂബെ ഇന്നലെ 9 പന്തിൽ നിന്ന് 3 റൺസ് മാത്രമായിരുന്നു എടുത്തത്. സ്പിന്നിനെ ആക്രമിച്ചു കളിക്കാൻ വേണ്ടിയാണ് ദൂബെയെ ടീമിൽ എടുത്തതെങ്കിലും സ്പിന്നിനെതിരെയും പേസിനെതിരെയും ദൂബെ തീർത്തും പരാജയപ്പെടുകയായിരുന്നു. സഞ്ജു ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചിട്ടില്ല.

പല ബാറ്റർമാരും ഫോം കണ്ടെത്താൻ വിഷമിക്കുമ്പോഴും പുറത്തു തന്നെ ഇരിക്കുകയാണ് മലയാളി താരം. പന്ത് ഫോമിൽ ആയത് കൊണ്ട് വിക്കറ്റ് കീപ്പറായി ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാൻ സാധ്യതയില്ല. ബാറ്ററായി മാത്രമെ സഞ്ജു ഇനി ടീമിലേക്ക് എത്താൻ സാധ്യതയുള്ളൂ. കളിച്ചു രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരാശയാർന്ന പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ സഞ്ജുവിന് അവസരം കിട്ടിയേക്കും.

നേരത്തെ സന്നാഹ മത്സരത്തിൽ ഇറങ്ങിയപ്പോൾ സഞ്ജുവിന് തിളങ്ങാൻ ആയിരുന്നില്ല. അതുകൊണ്ടാണ് സഞ്ജുവിന്റെ ടീമിലേക്കുള്ള വാതിൽ അടഞ്ഞത്. സ്പിന്നിനേയും ഒരുപോലെ കളിക്കുന്ന സഞ്ജുവാണ് നല്ലത് എന്ന് ഇന്നലെ വസീം അക്രം കമൻറ്ററിക്ക് ഇടയിൽ പറയുകയുണ്ടായിരുന്നു.

Exit mobile version