സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാണ്.

അസോസ്സിയേഷന്റെ എത്തിക്സ് ഓഫീസര്‍ക്ക് അയയ്ച്ച കത്തിലാണ് രജ്പുത് ഇത് വ്യക്തമാക്കിയത്. സെലക്ടര്‍മാരും തന്നോടൊപ്പം ഇത് ശരി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 18നാണ് രാജ്പുത് തലവനായ സിഐസിയെ എംസിഎ പിരിച്ച് വിട്ടത്.

പുതിയ ടീമിനെ വാര്‍ത്തെടുക്കണം, അതിനായി യുവതാരങ്ങളെ ടീമിലേക്ക് ഉള്‍പ്പെടുത്തും

വിലക്ക് നേരിടുന്ന സിംബാബ്‍വേ ക്രിക്കറ്റിന് വിലക്ക് മാറ്റാനായാല്‍ പുതിയ ടീമിനെ വാര്‍ത്തെടുക്കേണ്ട ദൗത്യം ഇപ്പോളെ തുടങ്ങക്കഴിഞ്ഞുവെന്ന് പറഞ്ഞ് ടീമിന്റെ കോച്ച് ലാല്‍ചന്ദ് രാജ്പുത്. പുതിയ ടീമിനെ വാര്‍ത്തെടുക്കാനായി യുവ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ഐക്യം നിലകൊള്ളുന്ന പുതിയ സംസ്കാരം തന്നെ പടുത്തുയര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് ലാല്‍ചന്ദ് പറഞ്ഞു. ഒറ്റയടിക്കുള്ള മാറ്റങ്ങളല്ല തങ്ങള്‍ ഉറ്റുനോക്കുന്നത്.

കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതു തലമുറ നിലയുറപ്പിക്കുമ്പോള്‍ അവര്‍ക്ക് ഉപദേശങ്ങളുമായി പരിചയ സമ്പന്നരായ താരങ്ങളുടെ ആവശ്യമുണ്ട്. ബംഗ്ലാദേശ് ടൂറിന് സമാനമായ രീതിയില്‍ യുവത്വത്തിന്റെ പരിചയ സമ്പത്തിന്റെ മിശ്രണമാണ് ടീം തിരഞ്ഞെടുപ്പില്‍ പാലിച്ചിട്ടുള്ളതെന്നും ലാല്‍ചന്ദ് രാജ്പുത് വ്യക്ത‍മാക്കി. സിംബാബ്‍വേ ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി എന്ന് പറഞ്ഞ് ഈ അടുത്താണ് ഐസിസി അവരെ വിലക്കിയത്. അതോടെ 2020 ടി20 ലോകകപ്പില്‍ ടീമിന് കളിക്കാനാകില്ലെന്ന് ഉറപ്പായി.

അടുത്ത മാസം നടക്കാനിരുന്നിരുന്ന ഐസിസി ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുകയെന്ന സിംബാബ്‍വേയുടെ മോഹങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി മാറുകയായിരുന്നു ഐസിസിയുടെ തീരുമാനം. ഇതിന് ശേഷം സോളമണ്‍ മിര്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചിരുന്നു. പിന്നീട് ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം നിലവിലെ ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സയും വിരമിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരെയാണ് അഭിമുഖത്തിനായി ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വെള്ളിയാഴ്ച എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2000 അപേക്ഷകളാണ് വിവിധ പൊസിഷനുകളിലക്കായി ബിസിസിഐയ്ക്ക് ലഭിച്ചത്. മുഖ്യ കോച്ചിന്റെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കപില്‍ ദേവ് അംഗമായ കമ്മിറ്റിയുടെ അധികാരം. പിന്തുണ സ്റ്റാഫിനെ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് ആവും തിരഞ്ഞെടുക്കുക. ശാസ്ത്രിയുടെ ഇന്റര്‍വ്യൂ സ്കൈപ്പിലൂടെയാവും നടത്തുക. ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തുന്നതിനാലാണ് ഇത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ പിന്തുണയുള്ളതിനാല്‍ രവി ശാസ്ത്രിയ്ക്ക് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ജയം സിംബാബ‍്‍വേ ക്രിക്കറ്റിനു പുതു ജീവന്‍ നല്‍കും: രാജ്പുത്

ബംഗ്ലാദേശിനെതിരെ സിംബാബ്‍വേ നേടിയ ജയം രാജ്യത്തെ ക്രിക്കറ്റിനു പുതുജീവന്‍ നല്‍കുമെന്ന് അഭിപ്രായപ്പെട്ട് കോച്ച് ലാല്‍ചന്ദ് രാജ്പുത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആദ്യത്തെ മത്സരത്തില്‍ സിംബാബ്‍വേ 151 റണ്‍സിനാണ് വിജയം കരസ്ഥമാക്കിയത്. ബംഗ്ലാദേശില്‍ വന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തുക എന്നതില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമെല്ലാം ബുദ്ധിമുട്ടിയിട്ടുള്ളതാണ്. അവിടെയാണ് സിംബാബ്‍വേയുടെ വിജയത്തിനു പ്രസക്തിയേറുന്നത് എന്ന് പറഞ്ഞ രാജ്പുത് ഇത് തീര്‍ച്ചയായും ടീമിന്റെയും താരങ്ങളുടെ മനോവീര്യം കൂട്ടുന്നുവെന്നും പറഞ്ഞു.

ഏകദിനത്തില്‍ ബംഗ്ലാദേശ് വൈറ്റ് വാഷ് ചെയ്ത ശേഷം ഈ മടങ്ങി വരവ് സാധ്യമായത് തന്നെ വളരെ പ്രാധാന്യമേറിയതാണെന്നും ലാല്‍ചന്ദ് അഭിപ്രായപ്പെട്ടു.

സിംബാബ്‍വേയുടെ മുഴുവന്‍ സമയ കോച്ചായി ലാല്‍ചന്ദ് രാജ്പുത്

മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്പുതിനു സിംബാബ്‍വേ മുഴുവന്‍ സമയ കരാര്‍ നല്‍കി. ഹീത്ത് സ്ട്രീക്കിനു പുറത്താക്കിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ ലാല്‍ചന്ദിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കോച്ചായി നിയമിക്കുകയായിരുന്നു. 2019 ഐസിസി ലോകകപ്പിനു യോഗ്യത നേടാനാകാത്തതിനെത്തുടര്‍ന്നാണ് സ്ട്രീക്കിനെ പുറത്താക്കിയത്.

മുംബൈ ഇന്ത്യന്‍സിനെ ഐപിെല്‍ 2018ല്‍ മെന്റര്‍ ചെയ്തത് ലാല്‍ചന്ദ് രാജ്പുത് ആയിരുന്നു. ബിസിസിഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ കോച്ചിംഗ് ഡയറക്ടറായും ലാല്‍ചന്ദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പര്യടനമാണ് സിംബാബ്‍വേയുടെ അടുത്ത പരമ്പര. അതിനു ശേഷം ബംഗ്ലാദേശില്‍ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളിലും കളിയ്ക്കും.

Exit mobile version