മൂന്നാം ടി20യില്‍ സഞ്ജുവിന് പകരം മനീഷ് പാണ്ടേ കളിക്കുവാന്‍ സാധ്യത കൂടുതല്‍, കാരണം വ്യക്തമാക്കി സേവാഗ്

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20യില്‍ സഞ്ജു സാംസണ് പകരം മനീഷ് പാണ്ടേ കളിക്കുമെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. വിരാട് കോഹ്‍ലിയുടെ ടീം മാറ്റുന്ന പ്രവണത വെച്ചാണ് താനിത് പറയുന്നതെന്നും സേവാഗ് കൂട്ടിചേര്‍ത്തു. രണ്ടാം മത്സരത്തില്‍ മനീഷ് പാണ്ടേയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ആണ് ടീമില്‍ കളിച്ചത്.

സഞ്ജുവിന് രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോര്‍ ആക്കി മാറ്റുവാന്‍ സാധിച്ചിരുന്നില്ല. പരമ്പര സ്വന്തമാക്കിയ ടീമിന് വൈറ്റ്‍വാഷിനായി മാറ്റങ്ങളില്ലാതെ ഇറങ്ങാവുന്നതാണെങ്കിലും വിരാട് കോഹ്‍ലി ഇത്തരം മാറ്റങ്ങള്‍ക്ക് താല്പര്യപ്പെടുന്ന വ്യക്തി ആയതിനാല്‍ തന്നെ സഞ്ജുവിനെ പുറത്തിരുത്തവാനാണ് സാധ്യതയെന്ന് സേവാഗ് പറഞ്ഞു.

മനീഷ് പാണ്ടേയ്ക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചുവെങ്കിലും താരത്തിന്റെ മുട്ടിന്റെ പ്രശ്നം കാരണം രണ്ടാം മത്സരത്തില്‍ പുറത്തിരുത്തുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച സഞ്ജുവിന് പകരം ഇന്ത്യ മനീഷിന് അവസരം നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സേവാഗ് സൂചിപ്പിച്ചു.

ആവേശം അവസാന മത്സരം വരെ നീളുമെന്ന് ഉറപ്പാക്കി സണ്‍റൈസേഴ്സ്, 5 വിക്കറ്റ് വിജയം

ഐപിഎലില്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നില നിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 121 റണ്‍സെന്ന ചെറിയ ലക്ഷ്യം ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ചേസ് ചെയ്യാനിറങ്ങിയപ്പോള്‍ ടീമിന് 5 വിക്കറ്റ് നഷ്ടമായെങ്കിലും 14.1 ഓവറില്‍ വിജയം ഉറപ്പിക്കുവാന്‍ ടീമിനായി. 10 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറുടെ പ്രകടനമാണ് സാഹ(39), മനീഷ് പാണ്ടേ(26) എന്നിവരുടെ പ്രകടനത്തിന് ശേഷം സണ്‍റൈസേഴ്സിന് തുണയായത്.

ഡേവിഡ് വാര്‍ണറെ തുടക്കത്തില്‍ നഷ്ടമായെങ്കിലും മനീഷ് പാണ്ടേയ്ക്കൊപ്പം സണ്‍റൈസേഴ്സ് ഇന്നിംഗ്സ് സാഹ മുന്നോട്ട് നയിക്കുകയായിരുന്നു. 50 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷം 26 റണ്‍സ് നേടിയ മനീഷ് പാണ്ടേയെെ ചഹാല്‍ പുറത്താക്കി. വാര്‍ണറുടെ വിക്കറ്റ് ലഭിച്ചത് വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു.

Rcb

സാഹ വില്യംസണിനെ കൂട്ടുപിടിച്ച് 22 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ചഹാല്‍ സാഹയെ വീഴ്ത്തി. 39 റണ്‍സാണ് സാഹ നേടിയത്. ഏതാനും പന്തുകള്‍ക്ക് ശേഷം ഇസ്രു ഉഡാന കെയിന്‍ വില്യംസണെ പുറത്താക്കിയതോടെ സണ്‍റൈസേഴ്സ് 87/4 എന്ന നിലയില്‍ പ്രതിരോധത്തിലായി.

10 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ അഭിഷേക് വര്‍മ്മ സണ്‍റൈസേഴ്സിന്റെ ജയം വേഗത്തിലാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 8 റണ്‍സ് നേടിയ അഭിഷേക് ലക്ഷ്യത്തിന് 7 റണ്‍സ് അകലെ പുറത്താകുകയായിരുന്നു.

 

ജന്മദിനം ആഘോഷമാക്കി ഡേവിഡ് വാര്‍ണര്‍, വാര്‍ണറെ വെല്ലും പ്രകടനവുമായി സാഹയും

ഡേവിഡ് വാര്‍ണറും വൃദ്ധിമന്‍ സാഹയും ടോപ് ഓര്‍ഡറില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. സാഹ 87 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 66 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 190ലധികം സ്ട്രൈക്ക് റേറ്റിലാണ് സാഹയും വാര്‍ണറും സ്കോര്‍ ചെയ്തത്. മനീഷ് പാണ്ടേയും മികവ് പുലര്‍ത്തിയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്.

ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ടീമിലെത്തിയ വൃദ്ധിമന്‍ സാഹയാണ് ആദ്യം ആക്രമിച്ച് തുടങ്ങിയതെങ്കിലും ഡേവിഡ് വാര്‍ണര്‍ പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുന്നതാണ് പിന്നീട് കണ്ടത്. പത്താം ഓവറില്‍ അശ്വിന്റെ ഓവറില്‍ അക്സര്‍ പട്ടേല്‍ വാര്‍ണറെ വീഴ്ത്തുമ്പോള്‍ 34 പന്തില്‍ നിന്ന് 66 റണ്‍സാണ് സണ്‍റൈസേഴ്സ് നായകന്‍ നേടിയത്.

8 ഫോറും 2 സിക്സും അടക്കം നേടിയ താരം ഒന്നാം വിക്കറ്റില്‍ 107 റണ്‍സാണ് സാഹയോടൊപ്പം നേടിയത്. വാര്‍ണര്‍ പുറത്തായ ശേഷം വൃദ്ധിമന്‍ സാഹ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം തുടരുന്ന കാഴ്ചയാണ് കണ്ടത്. വാര്‍ണര്‍ക്ക് പകരം ക്രീസിലെത്തിയ മനീഷ് പാണ്ടേയെ കാഴ്ചക്കാരനാക്കി സാഹ തന്റെ വെടിക്കെട്ട് പ്രകടനം തുടര്‍ന്നപ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

15ാം ഓവറില്‍ ശ്രേയസ്സ് അയ്യര്‍ പിടിച്ച് പുറത്താകുമ്പോള്‍ തന്റെ ശതകത്തിന് 13 റണ്‍സ് അകലെയായിരുന്നു വൃദ്ധിമന്‍ സാഹ. ആന്‍റിക് നോര്‍ക്കിയയ്ക്കാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 29 പന്തില്‍ നിന്ന് 63 റണ്‍സാണ് സാഹ-പാണ്ടേ കൂട്ടുകെട്ട് നേടിയത്. ഇതില്‍ പാണ്ടേ നേടിയത് 11 റണ്‍സാണ്.

മൂന്നാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടുകെട്ടുമായി മനീഷ് പാണ്ടേ – കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ 219 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. മനീഷ് 44 റണ്‍സും വില്യംസണ്‍ 11 റണ്‍സുമാണ് നേടിയത്.

നിര്‍ണ്ണായക വിക്കറ്റുകളുമായി ജെയിംസ് പാറ്റിന്‍സണ്‍, വിജയം നേടി മുംബൈ ഇന്ത്യന്‍സ്

മനീഷ് പാണ്ടേയുടെയും ഡേവിഡ് വാര്‍ണറുടെയും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ ജെയിംസ് പാറ്റിന്‍സണിന്റെ ബൗളിംഗ് മികവില്‍ സണ്‍റൈസേഴ്സിനെതിരെ 34 റണ്‍സ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡര്‍മാരും മികച്ച് നിന്നപ്പോള്‍ മുംബൈ സണ്‍റൈസേഴ്സിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുവാന്‍ സാധിച്ചിരുന്നില്ല.

ജോണി ബൈര്‍സ്റ്റോ മികച്ച തുടക്കം നല്‍കിയ ശേഷം ബോള്‍ട്ടിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 4.1 ഓവറില്‍ 34 റണ്‍സ് നേടിയ സണ്‍റൈസേഴ്സിന് വേണ്ടി 15 പന്തില്‍ നിന്ന് 25 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. പിന്നീട് മനീഷ് പാണ്ടേയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 60 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

19 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ പാണ്ടേയുടെ വിക്കറ്റ് നേടിയ പാറ്റിന്‍സണ്‍ തന്നെയാണ് ‍ഡേവിഡ് വാര്‍ണറെയും പുറത്താക്കിയത്. 44 പന്തില്‍ നിന്നാണ് വാര്‍ണര്‍ 60 റണ്‍സ് നേടിയത്. വാര്‍ണര്‍ പുറത്താകുന്നതിന് മുമ്പ് കെയിന്‍ വില്യംസണെയും(3) പ്രിയം ഗാര്‍ഗിനെയും(8) സണ്‍റൈസേഴ്സിന് നഷ്ടമായിരുന്നു.

20 ഓവറില്‍ നിന്ന് 174 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സിന് നേടാനായത്. മുംബൈ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം തന്നെ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. ബുംറയ്ക്ക് അവസാന ഓവറില്‍ ലഭിച്ച വിക്കറ്റുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അത്ര മികച്ച മത്സരമായിരുന്നില്ല ഇന്നത്തേത്.

വെടിക്കെട്ടിന് പേര് കേട്ട ഓപ്പണര്‍മാര്‍ക്ക് പിഴച്ചു, സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സേ നേടാനായുള്ളു. മനീഷ് പാണ്ടേ നേടിയ 51 റണ്‍സാണ് ഈ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ടേ – വൃദ്ധിമന്‍ സാഹ കൂട്ടുകെട്ട് നേടിയ 62 റണ്‍സിന് ടി20യുടെ വേഗതയില്ലായിരുന്നുവെങ്കിലും ബൗളര്‍മാര്‍ക്ക് പൊരുതി നോക്കുവാനാകുന്ന സ്കോറിലേക്ക് ടീമിനെ എത്തിക്കുവാന്‍ അത് സഹായിച്ചു.

4ാം ഓവറില്‍ ജോണി ബൈര്‍സ്റ്റോയുടെ കുറ്റി പാറ്റ് കമ്മിന്‍സ് തെറിപ്പിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 24 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. 36 റണ്‍സ് നേടിയെങ്കിലും വാര്‍ണര്‍ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വിശുവാനായിരുന്നില്ല. പത്താം ഓവറില്‍ വാര്‍ണര്‍ പുറത്താകുമ്പോള്‍ 59 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ 35 റണ്‍സാണ് വാര്‍ണര്‍ മനീഷ് പാണ്ടേയുടെ ഒപ്പം നേടിയത്.

വെടിക്കെട്ട് ഓപ്പണര്‍മാര്‍ ഇരുവരും മടങ്ങിയ ശേഷം സണ്‍റൈസേഴ്സിന്റെ രക്ഷയ്ക്കെത്തിയത് മനീഷ് പാണ്ടേ ആയിരുന്നു. മനീഷ് പാണ്ടേയും വൃദ്ധിമന്‍ സാഹയും ചേര്‍ന്ന് സ്കോര്‍ 121 ല്‍ എത്തിച്ചുവെങ്കിലും 51 റണ്‍സ് നേടിയ പാണ്ടേയെ ആന്‍ഡ്രേ റസ്സല്‍ പുറത്താക്കി. 30 റണ്‍സാണ് വൃദ്ധിമന്‍ സാഹ നേടിയത്.

കൊല്‍ക്കത്ത ബൗളര്‍മാരില്‍ കഴിഞ്ഞ മത്സരത്തില്‍ കണക്കിന് പ്രഹരം ഏറ്റ പാറ്റ് കമ്മിന്‍സ് ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് ഇന്ന് കണ്ടത്. കമ്മിന്‍സ് തന്റെ 4 ഓവറില്‍ വെറും 19 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി മറിയുകയായിരുന്നു. ബൈര്‍സ്റ്റോയെയും വിജയ് ശങ്കറെയും പുറത്താക്കിയ ചഹാലിന്റെ ഓവറിന് ശേഷം ഹൈദ്രാബാദ് നിര തകരുകയായിരുന്നു.

അവസാന ഓവറില്‍ 18 റണ്‍സ് ജയിക്കാന്‍ നേടേണ്ടിയിരുന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 റണ്‍സിന്റെ വിജയം നേടി.

ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഡേവിഡ് വാര്‍ണറെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പിന്നീട് കണ്ടത് ജോണി ബൈര്‍സ്റ്റോ – മനീഷ് പാണ്ടേ കൂട്ടുകെട്ട് ബാംഗ്ലൂര്‍ ബൗളര്‍മാരെ ആക്രമിക്കുന്നതായിരുന്നു. ഉമേഷ് യാദവിനെയാണ് ഇരുവരും കൂടുതലായി തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്.

തുടക്കത്തില്‍ മനീഷാണ് ആക്രമിച്ച് കളിച്ചതെങ്കിലും അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ തന്റെ ഉഗ്രരൂപം പുറത്തെടുത്ത് ആക്രമോത്സുക ബാറ്റിംഗ് പുറത്തെടുത്തു. പത്തോവറില്‍ സണ്‍റൈസേഴ്സിന് 78 റണ്‍സാണ് നേടാനായത്. ഇത് ബാംഗ്ലൂരിന്റെ പത്തോവര്‍ സ്കോറിനെക്കാള്‍ 8 റണ്‍സ് മാത്രമായിരുന്നു കുറവ്.

ഇതിനിടെ ബൈര്‍സ്റ്റോ 40ല്‍ നില്‍ക്കുമ്പോള്‍ താരത്തിന്റെ ക്യാച്ച് ആരോണ്‍ ഫിഞ്ച് കൈവിട്ടു. പത്താം ഓവറിന് ശേഷം സണ്‍റൈസേഴ്സിന്റെ കുതിപ്പിന് തടയിടുവാന്‍ ചഹാലിനും നവ്ദീപ് സൈനിയ്ക്കും സാധിക്കുകയും ചഹാല്‍ മനീഷ് പാണ്ടേയെ പുറത്താക്കുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും സാധ്യതയുയര്‍ന്നു. 33 പന്തില്‍ നിന്ന് 34 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

പത്താം ഓവറിന് ശേഷമുള്ള മൂന്ന് ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയ ആര്‍സിബി മനീഷ് പാണ്ടേയെ പുറത്താക്കി മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെ ശിവം ഡുബേ ഒരോവര്‍ എറിഞ്ഞ് വെറും മൂന്ന് റണ്‍സ് വിട്ട് മാത്രം നല്‍കി പ്രിയം ഗാര്‍ഗിനെ സമ്മര്‍ദ്ദത്തിലാക്കി.

അടുത്ത ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവ് ബൈര്‍സ്റ്റോയുടെ വിക്കറ്റ് നേടുവാന്‍ വീണ്ടും അവസരം സൃഷ്ടിച്ചുവെങ്കിലും ഡെയില്‍ സ്റ്റെയിന്‍ ശ്രമകരമായൊരു അവസരം കൈവിടുകയായിരുന്നു. അതിന് ശേഷം ജോണി ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 30 പന്തില്‍ 43 റണ്‍സായിരുന്നു. ചഹാലെറിഞ്ഞ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ താരം പുറത്താക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 61 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. തൊട്ടടുത്ത പന്തില്‍ വിജയ് ശങ്കറെ പുറത്താക്കി ചഹാല്‍ സണ്‍റൈസേഴ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.

നവ്ദീപ് സൈനി എറിഞ്ഞ അടുത്ത ഓവറില്‍ സണ്‍റൈസേഴ്സിന് ഭുവനേശ്വര്‍ കുമാറിനെയും റഷീദ് ഖാനെയും നഷ്ടമായി. ലക്ഷ്യത്തിന്10 റണ്‍സ് അകലെ സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി യൂസുവേന്ദ്ര ചഹാല്‍ മൂന്നും നവ്ദീപ് സൈനി, ശിവം ഡുബേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യ ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് ഷൊഹൈബ് അക്തർ

ഇന്ത്യ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. മനീഷ് പാണ്ഡെയെ കാണിച്ചുകൊണ്ടാണ് ഷൊഹൈബ് അക്തർ ഇന്ത്യ അവസാനം ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് പറഞ്ഞത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇതിന് ശേഷമാണ് റാവല്പിണ്ടി എക്സ്പ്രസ്സിന്റെ പ്രതികരണം. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെയും ഷൊഹൈബ് അക്തർ അഭിനന്ദിച്ചു.

കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃപാടവത്തെയും ഷൊഹൈബ് അക്തർ പുകഴ്ത്തി. എങ്ങനെ ഒരു മത്സരം എങ്ങനെ ചേസ് ചെയ്യാമെന്ന് വിരാട് കോഹ്‌ലിക്ക് അറിയാമെന്നും തിരിച്ചടികൾ ഉണ്ടാവുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ മത്സരം കൈവിട്ടുകൊടുക്കാറില്ലെന്നും ഷൊഹൈബ് അക്തർപറഞ്ഞു .

തുടക്കം പതറിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് നായകന്‍ മനീഷ് പാണ്ടേയും ശിവം ഡുബേയും

26/3 എന്ന നിലയില്‍ ബാറ്റിംഗ് തുടക്കം തകര്‍ന്നുവെങ്കിലും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ എ. 27.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനുമായും അഞ്ചാം വിക്കറ്റില്‍ നിതീഷ് റാണയുമായും ആറാം വിക്കറ്റില്‍ ശിവം ഡുബേയുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ടുകളുമായി ടീം നായകന്‍ മനീഷ് പാണ്ടേയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

നാലാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടാണ് മനീഷ് പാണ്ടേയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ ജോര്‍ജ്ജ് ലിന്‍ഡേ പുറത്താക്കി. 13 റണ്‍സ് നേടിയ നിതീഷ് റാണയുമായി 37 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത മനീഷ് പാണ്ടേ 59 പന്തില്‍ നിന്ന് 81 റണ്‍സ് നേടി പുറത്താകുന്നതിന് മുമ്പ് ശിവം ഡുബേയുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ 41 റണ്‍സ് കൂടി നേടിയിരുന്നു.

മനീഷ് പാണ്ടേ പുറത്തായതോടെ ഇന്ത്യന്‍ പ്രതിരോധത്തിലാവുമെന്ന് കരുതിയെങ്കിലും ആദ്യ മത്സരത്തിലെ ഹീറോകളായി ശിവം ഡുബേ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 28 പന്തില്‍ നിന്ന് 45 റണ്‍സുമായി ശിവം ഡുബേ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ്ജ് ലിന്‍ഡേ, ആന്‍റിച്ച് നോര്‍ട്ജേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന് അഞ്ച് വിക്കറ്റ്

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 295 റണ്‍സാണ് നേടിയത്. അതേ സമയം വിന്‍ഡീസ് 147 റണ്‍സിന് ഓള്‍ഔട്ട് ആയി.

ഓപ്പണര്‍ അന്മോല്‍പ്രീത് പൂജ്യത്തിന് പുറത്തായെങ്കിലും ശ്രേയസ്സ് അയ്യരും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അയ്യര്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 109 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍ 77 റണ്‍സ് നേടി പുറത്തായി. ഇരുവരെയും റഖീം കോണ്‍വാല്‍ ആണ് പുറത്താക്കിയത്. 87 പന്തില്‍ നിന്ന് അതിവേഗത്തില്‍ തന്റെ 100 റണ്‍സ് തികച്ച് മനീഷ് പാണ്ടേയും പുറത്തായപ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് 295 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 89/2 എന്ന നിലയില്‍ നിന്ന് 117/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ 34.2 ഓവറില്‍ 147 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ എ 148 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

ഗപ്ടില്‍ വെടിക്കെട്ടിനു ശേഷം ഇഴഞ്ഞ് നീങ്ങി സണ്‍റൈസേഴ്സ് ഇന്നിംഗ്സ്, അവസാന ഓവറുകളില്‍ റണ്ണടിച്ച് കൂട്ടി വിജയ് ശങ്കറും മുഹമ്മദ് നബിയും

വിശാഖപട്ടണത്തെ ആദ്യ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു. മനീഷ് പാണ്ടേയും കെയിന്‍ വില്യംസണും പൊരുതി നോക്കിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സില്‍ കൊണ്ടുവരുവാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളില്‍ സണ്‍റൈസേഴ്സിനു വേണ്ടി തകര്‍ത്തടിച്ച് വിജയ് ശങ്കറും മുഹമ്മദ് നബിയുമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

ഒന്നാം വിക്കറ്റില്‍ 31 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മികച്ച തുടക്കമാണ് മാര്‍ട്ടിന്‍ ഗപ്ടില്‍ ടീമിനു നല്‍കിയതെങ്കിലും മറുവശത്ത് വൃദ്ധിമന്‍ സാഹ തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 8 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മയാണ് നേടിയത്. 19 പന്തില്‍ നിന്ന് 4 സിക്സും 1 ഫോറും സഹിതം 36 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി അമിത് മിശ്രയാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ നേട്ടത്തിനു ഉടമ.

ഗപ്ടില്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് ഇന്നിംഗ്സിന്റെ ഗതി തന്നെ നഷ്ടപ്പെടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 34 റണ്‍സ് നേടിയെങ്കിലും 30 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ കീമോ പോള്‍ പുറത്താക്കിയതോടെ 13.3 ഓവറില്‍ 90/3 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി.

സ്കോറിംഗ് അതിവേഗത്തിലാക്കുവാനുള്ള ശ്രമത്തിനിടെ കെയിന്‍ വില്യംസണും പുറത്തായതോടെ സണ്‍റൈസേഴ്സ് കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി. 27 പന്തില്‍ നിന്ന് 28 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 115/4 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവസാന നാലോവറില്‍ നിന്ന് 47 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മുഹമ്മദ് നബിയും വിജയ് ശങ്കറും കൂടിയാണ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സ് നേടി വിജയ് ശങ്കര്‍ മൂന്നാമതൊരു സിക്സ് കൂടി നേടുവാന്‍ നോക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ അക്സര്‍ പട്ടേല്‍ പിടിച്ച് പുറത്താകുകയായിരുന്നു. 11 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്സും നേടിയാണ് വിജയ് ശങ്കര്‍ തന്റെ 25 റണ്‍സ് നേടിയത്. നബി 13 പന്തില്‍ നിന്ന് 20 റണ്‍സ് നേടി പുറത്തായി.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്, കീമോ പോള്‍ ആ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ഹൂഡ റണ്ണൗട്ടായി പുറത്തായി. 8 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്സ് ഈ സ്കോറിലേക്ക് നീങ്ങിയത്.

അവസാന പന്തില്‍ സിക്സ് അടിച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് മനീഷ് പാണ്ടേ

മനീഷ് പാണ്ടേയുടെ ഒറ്റയാള്‍ പോരാട്ടത്തെ അതിജീവിച്ച് പ്ലേ ഓഫ് ഉറപ്പിക്കാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ഇനി സൂപ്പര്‍ ഓവറില്‍ തീരുമാനമാകും. അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന സണ്‍റൈസേഴ്സിനു 16 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും അവസാന പന്തില്‍ സിക്സര്‍ നേടിയതോടെ മത്സരം ടൈയാക്കുവാന്‍ മനീഷ് പാണ്ടേയ്ക്കായി.

വൃദ്ധിമന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്ടിലും 4 ഓവറില്‍ 40 റണ്‍സ് നേടി സണ്‍റൈസേഴ്സിനു മികച്ച തുടക്കം നല്‍കിയെങ്കിലും ജസ്പ്രീത് ബുംറ ബൗളിംഗിനെത്തിയ ആദ്യ ഓവറില്‍ തന്നെ സാഹയെയും(25) ഗുപ്ടിലിനെയും(15) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഇന്ത്യന്‍ മുന്‍ നിര പേസര്‍ മുംബൈയ്ക്ക് വേണ്ടി ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ കെയിന്‍ വില്യംസണിനെയും(3) വിജയ് ശങ്കറിനെയും(12) പുറത്താക്കിയപ്പോള്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് ചെറുത്ത്നില്പുമായി മനീഷ് പാണ്ടേ സണ്‍റൈസേഴ്സിന്റെ അവസാന പ്രതീക്ഷയായി മാറി.

37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം മനീഷ് പാണ്ടേ പൂര്‍ത്തിയാക്കിയപ്പോള്‍ സണ്‍റൈസേഴ്സിനു അവസാന നാലോവറില്‍ 48 റണ്‍സായിരുന്നു വിജയ ലക്ഷ്യം. ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറില്‍ സണ്‍റൈസേഴ്സിനു ഒരു ബൗണ്ടറി ഉള്‍പ്പെടെ ഏഴ് റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 18 പന്തില്‍ 41 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു മനീഷ് പാണ്ടേയും നബിയും ചേര്‍ന്ന് നേടേണ്ടിയിരുന്നത്.

മലിംഗയുടെ അടുത്ത ഓവറില്‍ ആദ്യ പന്ത് ബീറ്റണായെങ്കിലും രണ്ടാം പന്തില്‍ ഭാഗ്യം നബിയെ തുണച്ചു. നബിയുടെ ബാറ്റില്‍ നിന്നുള്ള അണ്ടര്‍ എഡ്ജ് ബൗണ്ടറിയിലേക്ക് പോയിയെങ്കിലും പിന്നീടുള്ള പന്തുകളില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ സണ്‍റൈസേഴ്സിനു കഴിയാതെ വന്നുവെങ്കിലും അവസാന പന്തില്‍ നിന്ന് നബി സിക്സ് നേടി. ഇതോടെ ഓവറില്‍ നിന്ന് 12 റണ്‍സും അവസാന രണ്ടോവറിലെ ലക്ഷ്യം 29 റണ്‍സുമായി മാറി.

19ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ ഓവറിലെ ആദ്യ നാല് പന്തില്‍ സിംഗിളുകള്‍ മാത്രം വിട്ട് നല്‍കിയപ്പോള്‍ അഞ്ചും ആറും പന്തില്‍ മനീഷ് പാണ്ടേ ബൗണ്ടറി നേടി മികച്ചൊരു സ്പെല്‍ എറിഞ്ഞ് തീര്‍ക്കാമെന്ന ബുംറയുടെ മോഹങ്ങളെ തകര്‍ത്തു. ഓവറില്‍ നിന്ന് 12 റണ്‍സ് നേടി ലക്ഷ്യം അവസാന ഓവറില്‍ 17 റണ്‍സാക്കി മാറ്റുവാന്‍ സണ്‍റൈസേഴ്സിനായി.

അവസാന ഓവര്‍ എറിയാനെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആദ്യ രണ്ട് പന്തില്‍ രണ്ട് സിംഗിളുകള്‍ മാത്രമാണ് വിട്ട് നല്‍കിയത്. എന്നാല്‍ മൂന്നാം പന്ത് സിക്സര്‍ പറഞ്ഞി നബി വീണ്ടും മത്സരം ആവേശകരമാക്കി. അടുത്ത പന്തില്‍ വിക്കറ്റിനു വെളിയില്‍ വൈഡായേക്കാവുന്ന ഒരു സ്ലോവര്‍ ബോള്‍ എറിഞ്ഞ ഹാര്‍ദ്ദിക്കിനെ അതിര്‍ത്തി കടത്തുവാന്‍ നബി തുനിഞ്ഞപ്പോള്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കുവാനെ താരത്തിനായുള്ളു.

അടുത്ത പന്തില്‍ രണ്ട് റണ്‍സ് മനീഷ് നേടിയതോടെ അവസാന പന്തില്‍ സിക്സര്‍ നേടിയാല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുമെന്ന് ഉറപ്പായി. പ്രതീക്ഷിച്ച പോലെ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അവസാന പന്ത് അതിര്‍ത്തി കടത്തി സണ്‍റൈസേഴ്സിനെ ഒരവസരം കൂടി നല്‍കുവാന്‍ മനീഷ് പാണ്ടേയ്ക്ക് സാധിച്ചു.

47 പന്തില്‍ നിന്ന് മനീഷ് പാണ്ടേ 71 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മുഹമ്മദ് നബി 20 പന്തില്‍ നിന്ന് 31 റണ്‍സ് നേടി നബിയും ഏറെ നിര്‍ണ്ണായകമായ പങ്കു മത്സരത്തില്‍ വഹിച്ചു. ആറാം വിക്കറ്റില്‍ 49 റണ്‍സാണ് പാണ്ടേ-നബി കൂട്ടുകെട്ട് നേടിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വാര്‍ണര്‍ വെടിക്കെട്ടിനു ശേഷം അശ്വിന്റെ ഇരട്ട വിക്കറ്റുകള്‍, 212 റണ്‍സ് നേടി സണ്‍റൈസേഴ്സ്

ഈ സീസണിലെ തന്റെ അവസാന മത്സരത്തില്‍ കളിയ്ക്കുകയായിരുന്നു ഡേവിഡ് വാര്‍ണറുടെ മികച്ച പ്രകടനത്തിനു മികവില്‍ 212 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രവിചന്ദ്രന്‍ അശ്വിന്‍ മനീഷ് പാണ്ടേയെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കിയ പ്രകടനത്തില്‍ മത്സരത്തിലേക്ക് പഞ്ചാബ് തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും മുഹമ്മദ് നബിയും കെയിന്‍ വില്യംസണും മറ്റു ബാറ്റ്സ്മാന്മാരും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 200 കടത്തുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ സാഹയും വാര്‍ണറും ചേര്‍ന്ന് 6.2 ഓവറില്‍ 78 റണ്‍സാണ് നേടിയത്. 13 പന്തില്‍ 28 റണ്‍സ് നേടിയ സാഹയെ മുരുഗന്‍ അശ്വിനാണ് പുറത്താക്കിയത്. തുടര്‍ന്ന് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി 82 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 36 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന് അതേ ഓവറിന്റെ അവസാന പന്തില്‍ വാര്‍ണറെയും പുറത്താക്കി. 56 പന്തില്‍ നിന്നാണ് ഡേവിഡ് വാര്‍ണര്‍ 81 റണ്‍സ് നേടിയത്.

34 റണ്‍സാണ് നാലാം വിക്കറ്റില്‍ നബി-വില്യംസണ്‍ കൂട്ടുകെട്ട് നേടിയത്. വില്യംസണ്‍ 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 10 പന്തില്‍ 20 റണ്‍സ് നേടി. ഇരുവരെയും മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടുവാന്‍ 36 റണ്‍സ് നല്‍കിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ 30 റണ്‍സിനു 2 വിക്കറ്റ് നേടി. മുരുഗന്‍ അശ്വിന്‍ 32 റണ്‍സിനു 1 വിക്കറ്റഅ നേടി. 4 ഓവറില്‍ 66 റണ്‍സ് ആണ് മുജീബ് ഉര്‍ റഹ്മാന്‍ വഴങ്ങിയത്.

Exit mobile version