പാണ്ടേ എഡ്ജ് ചെയ്തില്ലെന്നാണ് താന്‍ കരുതിയിരുന്നത് – സഞ്ജു സാംസണ്‍

മനീഷ് പാണ്ടേയെ മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കിയിരുന്നുവെങ്കിലും അതിനു മുമ്പ് മനീഷ് പന്ത് എഡ്ജ് ചെയ്തതിനാല്‍ കീപ്പര്‍ ക്യാച്ച് രീതിയില്‍ പുറത്തായി എന്ന തീരുമാനം അമ്പയര്‍മാര്‍ കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും മനീഷ് പന്ത് എഡ്ജ് ചെയ്തുവെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞ് സഞ്ജു സാംസണ്‍. സ്റ്റംപിംഗ് കഴിഞ്ഞ് ടീം നായകന്‍ സ്റ്റീവ് സ്മിത്ത് തന്നോട് ഇക്കാര്യം ചോദിച്ചപ്പോള്‍ താന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത് അങ്ങനെ ഒരു സംഭവമില്ലെന്നായിരുന്നു.

താന്‍ ഒരിക്കല്‍ പോലും പന്ത് എഡ്ജ് ചെയ്തിരുന്നുവെന്ന് കരുതിയിരുന്നില്ലായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. ടീമിനു യോഗ്യതയ്ക്കുള്ള അവസരം ഇനിയും ഉണ്ടെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. ഇത്തരം ടൂര്‍ണ്ണമെന്റില്‍ ഒന്നും അസംഭവ്യമല്ല, എന്തും സാധിക്കും. അതിനാല്‍ തന്നെ യോഗ്യതയെകുറിച്ച് ഞങ്ങള്‍ ഇപ്പോളും സ്വപ്നം കാണുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ടിനെ തകര്‍ത്ത ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ പുറത്തായ ശേഷം മധ്യ നിര തകരുന്ന പതിവു പല്ലവിയുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനു നേടാനായത് 160/8 റണ്‍സ്. ഓപ്പണറായി ടീമിലേക്ക് തിരികെ എത്തിയ കെയിന്‍ വില്യംസണ് തുടക്കത്തില്‍ തന്നെ 13 റണ്‍സിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ 12.1 ഓവറില്‍ 103 റണ്‍സ് വരെ എത്തിച്ചുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരികെ വന്നത്.

37 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ സ്റ്റീവന്‍ സ്മിത്ത് തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ് തന്റെ ആദ്യ വിക്കറ്റ് നേടി. ഏറെ വൈകാതെ മനീഷ് പാണ്ടേയെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. മികച്ചൊരു സ്റ്റംപിംഗ് സഞ്ജു പുറത്തെടുത്തുവെങ്കിലും അതിനു മുമ്പ് തന്നെ മനീഷ് പന്ത് എഡ്ജ് ചെയ്തിരുന്നു. 36 പന്തില്‍ നിന്ന് 9 ബൗണ്ടറി സഹിതം 61 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്.

103/1 എന്ന നിലയില്‍ നിന്ന് സണ്‍റൈസേഴ്സ് പൊടുന്നനെ 127/5 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും ചെറിയ സ്കോറിനു സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടുവാന്‍ രാജസ്ഥാന് ആകുമായിരുന്നു. അവസാന ഓവറില്‍ റഷീദ് ഖാന്‍ നേടിയ ഒരു ബൗണ്ടറിയും സിക്സും സഹിതമാണ് സണ്‍റൈസേഴ്സ് 160 റണ്‍സിലേക്ക് എത്തിയത്.

രാജസ്ഥാന് വേണ്ടി വരുണ്‍ ആരോണ്‍, ഒഷെയ്‍ന്‍ തോമസ്, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ രണ്ട് വീതം നേടി.

ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി മനീഷ് പാണ്ടേ, വാര്‍ണറിനും അര്‍ദ്ധ ശതകം

ഐപിഎല്‍ 2019 സീസണില്‍ മോശം ഫോമില്‍ ബാറ്റ് വീശുകയും ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മനീഷ് പാണ്ടേ. ടീമിലേക്ക് തിരികെ എത്തി വണ്‍ ഡൗണായി ബാറ്റിംഗിനെത്തിയ മനീഷ് പാണ്ടേയുടെയും വാര്‍ണറുയെടും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് 175 റണ്‍സാണ് 20 ഓവറില്‍ നിന്ന് നേടിയത്. 3 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ പൂജ്യത്തിനു നഷ്ടമാകുമ്പോള്‍ വെറും 5 റണ്‍സാണ് സണ്‍റൈസേഴ്സ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കണ്ടത്. ഓവറുകളിലെല്ലാം ബൗണ്ടറിയോ സിക്സോ നേടി മനീഷും വാര്‍ണറും കുതിയ്ക്കുമ്പോളും കൂടുതല്‍ അപകടകരമായ ബാറ്റിംഗ് പുറത്തെടുത്തത് മനീഷ് പാണ്ടേയായിരുന്നു.

വാര്‍ണര്‍ക്ക് മുന്നെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം മനീഷ് പാണ്ടേ ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയില്‍ ഡേവിഡ് വാര്‍ണറെ മികച്ചൊരു സ്റ്റംപിംഗിലൂടെ ധോണി പുറത്താക്കി. ഹര്‍ഭജന്‍ സിംഗിനായിരുന്നു രണ്ട് വിക്കറ്റും ലഭിച്ചത്. വാര്‍ണര്‍ പുറത്താകുമ്പോള്‍ 13.3 ഓവറില്‍ 120 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടിയത്. രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ട് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ വിജയ് ശങ്കറും റണ്‍സ് കണ്ടെത്തിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ സണ്‍റൈസേഴ്സ് 47 റണ്‍സ് നേടി.  26 റണ്‍സ് നേടിയ വിജയ് ശങ്കറുടെ വിക്കറ്റ് ദീപക് ചഹാറിനാണ് ലഭിച്ചത്. 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 175 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്.

49 പന്തില്‍ പുറത്താകാതെ നിന്ന മനീഷ് പാണ്ടേയാണ് ടീമിന്റെ നെടുംതൂണായത്. 7 ഫോറും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ മനീഷ് പാണ്ടേ നേടിയത്.

മനീഷ് പാണ്ടേ തിരിച്ച് വരവ് നടത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ടോം മൂഡി

സണ്‍റൈസേഴ്സിന്റെ മധ്യ നിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ടേ തന്റെ മോശം ഫോം മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടോം മൂഡി. മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഫോം മോശമായതിനെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഡല്‍ഹിയ്ക്കെതിരെ താരത്തിനെ യൂസഫ് പത്താനൊപ്പം പുറത്തിരുത്തിയെങ്കിലും യൂസഫ് പത്താന്‍ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മനീഷ് പാണ്ടേയുടെ സ്ഥാനം ടീമിനു പുറത്തായിരുന്നു.

മത്സര സാഹചര്യത്തിനനുസരിച്ചുള്ള ടീമുകളെ തിരഞ്ഞെടുക്കുകയാണ് തങ്ങള്‍ പാലിച്ച് പോകുന്നത്. അതിനാല്‍ തന്നെ വരും മത്സരങ്ങളില്‍ മനീഷ് ടീമിലേക്ക് വരുകയും ഫോം കണ്ടെത്തുകയും ചെയ്യുമെന്ന് കോച്ച് ടോം മൂഡി പറഞ്ഞു. മനീഷിനു തന്നെ തന്റെ മോശം ഫോമില്‍ അതൃപ്തിയുണ്ട്, അതിനാല്‍ തന്നെ താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് ടോം മൂഡി അഭിപ്രായപ്പെട്ടത്.

പത്ത് കോടി കടന്ന് മൂന്ന് പേര്‍, തൊട്ട് പുറകേ ഓസ്ട്രേലിയന്‍ താരങ്ങള്‍

ഐപിഎല്‍ ലേലത്തിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ പത്ത് കോടി രൂപ കടന്ന് മൂന്ന് താരങ്ങള്‍. ഇവരില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടെന്നത് കൂടി പരിഗണിക്കുമ്പോള്‍ ഐപിഎലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ താരങ്ങളോളം തന്നെ പ്രിയമുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രതീക്ഷിച്ചത് പോലെ ബെന്‍ സ്റ്റോക്സ് 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിയത്. 11 കോടി രൂപ ചെലവഴിച്ച് മനീഷ് പാണ്ടയേയും കെഎല്‍ രാഹുലിനെയും യഥാക്രമം സണ്‍റൈസേഴ്സും കിംഗ്സ ഇലവന്‍ പഞ്ചാബും സ്വന്തമാക്കുകയായിരുന്നു.

ലേലത്തില്‍ ഇവരുടെ തൊട്ട് പുറകേ നില്‍ക്കുന്നത് രണ്ട് ഓസ്ട്രേലിയന്ഡ താരങ്ങളാണ്. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്നും(9.6), മിച്ചല്‍ സ്റ്റാര്‍ക്കും(9.4). സ്റ്റാര്‍ക്കിനെയും ലിന്നിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version