മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38-കാരനായ ക്രിക്കറ്റ് താരം 2009-ൽ ആരംഭിച്ച ശ്രദ്ധേയമായ ഒരു കരിയറിന് ആണ് തിരശ്ശീല വീഴുന്നത്. ന്യൂസിലൻഡിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്-ബോൾ കളിക്കാരിലൊരാളായ ഗുപ്റ്റിൽ ബ്ലാക്ക്‌ക്യാപ്‌സിനായി എല്ലാ ഫോർമാറ്റുകളിലുമായി 367 മത്സരങ്ങൾ കളിച്ചു.

തൻ്റെ കരിയറിൽ ന്യൂസിലൻഡിനായി 23 സെഞ്ചുറികൾ ഉൾപ്പെടെ 12,000 റൺസ് ഗപ്റ്റിൽ നേടിയിട്ടുണ്ട്. 2015ലെ ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 237 റൺസ് അടിച്ചുകൂട്ടി, ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.

122 മത്സരങ്ങളിൽ നിന്ന് 3,531 റൺസ് നേടിയ ഗുപ്റ്റിൽ അന്താരാഷ്ട്ര ടി20യിലും തിളങ്ങി. 2018ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവിസ്മരണീയമായ 105 റൺസ് ഉൾപ്പെടെ രണ്ട് സെഞ്ചുറികൾ ടി20 ഫോർമാറ്റിൽ നേടി. വൈറ്റ് ബോൾ പ്രകടനങ്ങൾക്ക് പേരുകേട്ട ഗുപ്റ്റിൽ 47 ടെസ്റ്റ് മത്സരങ്ങളും കളിച്ചു, മൂന്ന് സെഞ്ചുറികളോടെ 2,586 റൺസ് നേടി.

മാര്‍ട്ടിന്‍ ഗപ്ടിലിനെ ന്യൂസിലാണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തണം, ടീമിന് പരിചയസമ്പത്തിന്റെ കുറവുണ്ട് – ഇയാന്‍ സ്മിത്ത്

ന്യൂസിലാണ്ടിന്റെ ഇന്ത്യയിലെ ലോകകപ്പിനുള്ള സ്ക്വാഡിൽ മാര്‍ട്ടിന്‍ ഗപ്ടിലിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റര്‍ ഇയാന്‍ സ്മിത്ത്. റോസ് ടെയിലര്‍ റിട്ടയര്‍ ചെയ്തതിനാലും കെയിന്‍ വില്യംസൺ പരിക്ക് കാരണം ലോകകപ്പിനുണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ടീമിൽ പരിചയസമ്പത്തുള്ള മാര്‍ട്ടിന്‍ ഗപ്ടിലിനെ ഉള്‍പ്പെടുത്തണമെന്നാണ് ഇയാന്‍ സ്മിത്തിന്റെ ആവശ്യം.

മാര്‍ട്ടിന്‍ ഗപ്ടിലിനപ്പുറം ന്യൂസിലാണ്ട് ചിന്തിക്കണമെന്നതാണ് കോച്ച് ഗാരി സ്റ്റെഡിന്റെ ഭാഷ്യം. അതിനാലാണ് ഫിന്‍ അല്ലന് കൂടുതൽ അവസരങ്ങള്‍ ന്യൂസിലാണ്ട് നൽകുന്നത്. അതേ സമയം ഫിന്‍ അല്ലന്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാൽ തന്നെ സെലക്ടര്‍മാര്‍ ഗപ്ടിലിനെ പരിഗണിക്കണമെന്നാണ് ഇയാന്‍ സ്മിത്തിന്റെ ആവശ്യം.

ഗപ്ടിലിനെ സ്വന്തമാക്കി മെൽബേൺ റെനഗേഡ്സ്

ന്യൂസിലാണ്ടിന്റെ അടുത്തിടെ കേന്ദ്ര കരാര്‍ പട്ടികയിൽ നിന്ന് പുറത്തായ ഓപ്പണിംഗ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സ്. തന്നെ കരാറിൽ നിന്ന് റിലീസ് ചെയ്യുവാന്‍ ഗപ്ടിൽ തന്നെയാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഗപ്ടിലിനെ ലിയാം ലിവിംഗ്സ്റ്റണിന് പകരം ആണ് റെനഗേഡ്സ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനിലേക്കുള്ള ടെസ്റ്റ് സംഘത്തിൽ ലിയാം ലിവിംഗ്സ്റ്റണിന് ഇടം ലഭിച്ചതാണ് താരം ബിഗ് ബാഷിൽ നിന്ന് പിന്മാറുവാന്‍ കാരണമായത്.

ഗപ്ടിൽ റെനഗേഡ്സിന്റെ പത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുമെന്നാണ് അറിയുന്നത്. 10 സീസണുകള്‍ക്ക് മുമ്പ് സിഡ്നി തണ്ടറിന് വേണ്ടി ഒരു മത്സരം കളിച്ചതാണ് ഗപ്ടില്‍ ബിഗ് ബാഷിൽ മുമ്പ് കളിച്ച ഏക മത്സരം.

ഗുപ്റ്റിലിനെ ന്യൂസിലൻഡ് കരാറിൽ നിന്ന് ഒഴിവാക്കി, ഇനി വിദേശ ലീഗുകളിൽ ശ്രദ്ധ കൊടുക്കും എന്ന് താരം

ന്യൂസിലൻഡ് ക്രിക്കറ്റ് മാർട്ടിൻ ഗുപ്റ്റിലിനെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളിലും വെറ്ററൻ ബാറ്റർക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ കരാറിൽ നിന്ന് ഒഴിവാക്കണം എന്ന് താരം തന്നെ ബോർഡിനോട് ആവശ്യപ്പെടുക ആയിരുന്നു‌. ഈ കഴിഞ്ഞ ടി20 ലോകകപ്പിൽ ഗപ്‌ടിൽ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ടി20യിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് ഗുപ്റ്റിൽ.

നേരത്തെ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടും ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോമും കേന്ദ്ര കരാറിൽ നിന്ന് പിന്മാറിയിരുന്നു. എന്റെ രാജ്യത്തിനായി കളിക്കുന്നത് ഒരു വലിയ ബഹുമതിയാണ്, പക്ഷേ, അതുപോലെ, നിലവിലെ സാഹചര്യങ്ങളിൽ എന്റെ മറ്റു ഓപ്ഷനുകൾ ഞാൻ പരിഗണിക്കേണ്ടത് ഉണ്ട് എന്ന് ഗുപ്റ്റിൽ പറഞ്ഞു.

ഞാൻ ഇപ്പോഴും ന്യൂസിലാൻഡിൽ കളിക്കാൻ ഉണ്ടാകും ഒപ്പം മറ്റ് അവസരങ്ങളും തനിക്ക് നോക്കാം. ഒപ്പം എനിക്ക് എന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കഴിയും – അദ്ദേഹം പറഞ്ഞു. ഇനി വിദേശ രാജ്യങ്ങളിലെ ടി20 ലീഗുകളിൽ ആകും ഗുപ്റ്റിലിനെ അധികം കാണാൻ കഴിയുക.

122 മത്സരങ്ങളിൽ നിന്ന് 31.81 ശരാശരിയിൽ 3531 റൺസും രണ്ട് സെഞ്ചുറികളും 20 അർധസെഞ്ചുറികളും സഹിതം 135.70 സ്‌ട്രൈക്ക് റേറ്റും നേടിയിട്ടുള്ള ഗപ്‌ടിൽ ടി20യിൽ കിവികൾക്കായി ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ കൂടിയാണ്.

രോഹിത് ശർമ്മയെ മറികടന്ന് ഗുപ്റ്റിൽ ടി20 റൺസിൽ ഒന്നാമത്

കിവി ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ ടി20 ഇന്റർനാഷണലിൽ റൺസിന്റെ കാര്യത്തിൽ രോഹിത് ശർമ്മയെ മറികടന്നു. ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി മാറാൻ അഞ്ച് റൺസുകൾ മാത്രമേ ഗുപ്റ്റിലിന് ഇന്ന് വേണ്ടിയിരുന്നുള്ളൂ. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ 15 റൺസ് നേടാൻ ഗുപ്റ്റിലിനായിരുന്നു.

രോഹിത്തിന്റെ സ്കോറായ 3487 റൺസ് മറികടന്ന ഗുപ്റ്റിൽ ഇപ്പോൾ 3497 റൺസിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 64 റൺസ് നേടിയതോടെ ആയിരുന്നു ഗുപ്റ്റിലിനെ രോഹിത് മറികടന്നത്. ഇനി വരുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ കൂടുതൽ റൺസ് അടിച്ച് വീണ്ടും ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ശ്രമിക്കും.

Story Highlight: Guptil overtake Rohit as T20I Top scorer

16 റൺസ് വിജയവുമായി കടന്ന് കൂടി ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ ആദ്യ ടി20യിൽ വിജയം നേടിയെങ്കിലും ന്യൂസിലാണ്ട് ക്യാമ്പിൽ പരിഭ്രാന്തി പരത്തിയാണ് ആതിഥേയര്‍ പരാജയത്തിലേക്ക് വീണത്. ബാറ്റിംഗിൽ മാര്‍ട്ടിന്‍ ഗപ്ടിൽ(45), ജെയിംസ് നീഷം(32) എന്നിവരോടൊപ്പം വാലറ്റത്തിൽ 10 പന്തിൽ 19 റൺസ് നേടിയ ഇഷ് സോധിയുടെ ഇന്നിംഗ്സ് ആണ് ന്യൂസിലാണ്ടിനെ 148/7 എന്ന സ്കോറിലേക്ക് എത്തിച്ചത്.

നെതര്‍ലാണ്ട്സ് നിരയിൽ ബാസ് ഡി ലീഡ് മികച്ച രീതിയിൽ പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരിൽ നിന്ന് താരത്തിന് പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് 132 റൺസിൽ 19.3 ഓവറിൽ അവസാനിക്കുകയായിരുന്നു. 20 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആയിരുന്നു നെതര്‍ലാണ്ട്സിന്റെ രണ്ടാം ടോപ് സ്കോറര്‍.

ന്യൂസിലാണ്ടിനായി ബ്ലെയര്‍ ടിക്നര്‍ നാലും ബെന്‍ സീര്‍സ് മൂന്നും വിക്കറ്റ് നേടിയാണ് നെതര്‍ലാണ്ട്സിന്റെ നടുവൊടിച്ചത്. 15/3 എന്ന നിലയിലേക്ക് വീണ ടീമിനെ ബാസിന്റെ പ്രകടനം ആണ് മുന്നോട്ട് നയിച്ചത്. 16 റൺസ് വിജയത്തോടെ ന്യൂസിലാണ്ട് പരമ്പരയിൽ മുന്നിലെത്തി.

ന്യൂസിലാണ്ടിന് വിജയം, അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിച്ച് റോസ് ടെയിലര്‍

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിൽ 115 റൺസ് വിജയം നേടി ന്യൂസിലാണ്ട് റോസ് ടെയിലറിന് യാത്രയയപ്പ് നല്‍കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 333/8 എന്ന സ്കോറാണ് 50 ഓവറിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ 218 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ റോസ് ടെയിലര്‍ക്ക് 14 റൺസ് മാത്രമാണ് നേടാനായതെങ്കിലും വിൽ യംഗ്(120), മാര്‍ട്ടിന്‍ ഗപ്ടിൽ(106) എന്നിവരുടെ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ആര്യന്‍ ദത്ത് നെതര്‍ലാണ്ട്സിന്റെ അവസാന വിക്കറ്റായി വീണപ്പോള്‍ റോസ് ടെയിലര്‍ ആണ് ക്യാച്ച് പൂര്‍ത്തിയാക്കി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമം കുറിച്ചത്. 64 റൺസ് നേടിയ സ്റ്റെഫാന്‍ മൈബര്‍ഗ് തന്റെ അവസാന ഏകദിന മത്സരവും അവിസ്മരണീയമാക്കി. ലോഗന്‍ വാന്‍ ബീക്ക് 32 റൺസ് നേടി.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് നേടി.

ന്യൂസിലാണ്ടിനെ പവര്‍പ്ലേയിൽ വട്ടം കറക്കി അക്സര്‍ പട്ടേൽ, ഇന്ത്യയ്ക്ക് 73 റൺസ് വിജയം

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിൽ വിജയം നേടി ഇന്ത്യ. അക്സര്‍ പട്ടേൽ പവര്‍പ്ലേയിൽ മൂന്ന് വിക്കറ്റ് നേടിയതോടെ ന്യൂസിലാണ്ട് പിന്നീട് കരകയറാനാകാതെ പ്രതിരോധത്തിലാകുകയായിരുന്നു.

മാര്‍ട്ടിന്‍ ഗപ്ടിൽ 36 പന്തിൽ 51 റൺസ് നേടിയപ്പോ‍ള്‍ മറ്റൊരു താരത്തിനും ഗപ്ടിലിന് പിന്തുണ നല്‍കാനാകാതെ പോയപ്പോള്‍ ന്യൂസിലാണ്ട് 17.2 ഓവറിൽ 111 റൺസ് മാത്രം നേടി ഓള്‍ഔട്ട് ആകുകയായിരുന്നു. അക്സര്‍ പട്ടേൽ മൂന്നും ഹര്‍ഷൽ പട്ടേൽ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹാര്‍, യൂസുവേന്ദ്ര ചഹാൽ, വെങ്കിടേഷ് അയ്യര്‍ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

ജയ്പൂരിൽ ന്യൂസിലാണ്ടിന്റെ അടിയോടടി, ഗപ്ടിലിനും ചാപ്മാനും അര്‍ദ്ധ ശതകങ്ങള്‍

ഇന്ത്യയ്ക്കെതിരെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് മികച്ച സ്കോര്‍. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഡാരിൽ മിച്ചലിനെ നഷ്ടമായ ശേഷം 109 റൺസ് കൂട്ടുകെട്ട് നേടി മാര്‍ട്ടിന്‍ ഗപ്ടിലും മാര്‍ക്ക് ചാപ്മാനും കസറിയപ്പോള്‍ ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.

50 പന്തിൽ 63 റൺസ് നേടിയ ചാപ്മാനെ പുറത്താക്കി അശ്വിന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ചാപ്മാനെ പുറത്താക്കിയ അതേ ഓവറിൽ അശ്വിന്‍ ഗ്ലെന്‍ ഫിലിപ്പ്സിനെയും പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 110/1 എന്ന നിലയിൽ നിന്ന് 110/3 എന്ന നിലയിലേക്ക് വീണു.

ഈ രണ്ട് വിക്കറ്റുകളും വീണ ശേഷവും അടി തുടര്‍ന്ന ഗപ്ടിൽ 18ാം ഓവറിൽ പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 150 റൺസാണ് നേടിയത്. 42 പന്തിൽ 70 റൺസാണ് ഗപ്ടിൽ നേടിയത്. 4 സിക്സാണ് താരം സ്വന്തമാക്കിയത്.

പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന കരുതിയ ന്യൂസിലാണ്ടിനെ 164 റൺസിൽ ഒതുക്കുവാനായി എന്നത് ഇന്ത്യയുടെ ബൗളര്‍മാരുടെ നേട്ടമായി കാണാം. അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും ഇന്ത്യയ്ക്കായി നേടി.

സിക്സ് മഴയുമായി ഗപ്ടിൽ, ന്യൂസിലാണ്ടിന് 172 റൺസ്

മാര്‍ട്ടിന്‍ ഗപ്ടിലിന്റെ സിക്സടി മേളയിൽ ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍. ഇന്ന് 7 സിക്സുകളുടെ ബലത്തിൽ 56 പന്തിൽ നിന്ന് ഗപ്ടിൽ 93 റൺസ് നേടിയപ്പോള്‍ ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. 52/3 എന്ന നിലയിൽ നിന്ന് ഗപ്ടിലും ഗ്ലെന്‍ ഫിലിപ്പ്സും ചേര്‍ന്ന് 105 റൺസ് നാലാം വിക്കറ്റിൽ നേടി.

33 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് പുറത്തായപ്പോള്‍ അടുത്ത പന്തിൽ ഗപ്ടിലും പുറത്തായി. ഇരു വിക്കറ്റുകളും ബ്രാഡ്‍ലി വീൽ ആണ് നേടിയത്.

ഡാരിൽ മിച്ചൽ(13), കെയിന്‍ വില്യംസൺ(0), ഡെവൺ കോൺവേ(1) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായ ന്യൂസിലാണ്ട് 6.1 ഓവറിൽ 52/3 എന്ന നിലയിലായിരുന്നു. ബ്രാഡ് വീലിന് പുറമെ സഫ്യാന്‍ ഷറീഫ് സ്കോട്‍ലാന്‍ഡിനായി 2 വിക്കറ്റ് നേടി. താരം തന്റെ നാലോവറിൽ 28 റൺസ് മാത്രമാണ് വിട്ട് നല്‍കിയത്. മാര്‍ക്ക് വാട്ട് തന്റെ നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റ് നേടി.

റെക്കോര്‍ഡുകളിട്ട് ഗപ്ടിലിന്റെ ഇന്നിംഗ്സ്, ടി20യിൽ 150 സിക്സ് നേടുന്ന ആദ്യ താരം

സ്കോട്‍ലാന്‍ഡിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തിയ മാര്‍ട്ടിന്‍ ഗപ്ടിൽ തന്റെ അര്‍ദ്ധ ശതകം നേടിയതിനിടെ റെക്കോര്‍ഡുകള്‍ കൂടി സൃഷ്ടിച്ചാണ് മുന്നേറിയത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 150 സിക്സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും 3000 ടി20 അന്താരാഷ്ട്ര റൺസ് നേടിയ രണ്ടാമത്തെ താരവുമായി മാര്‍ട്ടിന്‍ ഗപ്ടിൽ മാറി.

ഇന്ന് 93 റൺസ് നേടിയ ഗപ്ടിൽ 7 സിക്സുകളാണ് 56 പന്തിൽ നിന്ന് അടിച്ചത്. 134 സിക്സുമായി രോഹിത് ശര്‍മ്മയും 122 സിക്സുമായി ക്രിസ് ഗെയിലുമാണ് താരത്തിന് പിന്നിൽ സിക്സടി വീരന്മാരുടെ പട്ടികയിലുള്ളവര്‍. ഗപ്ടിലിന്റെ ബാറ്റിംഗ് മികവാണ് ഇന്ന് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.

ഇന്ത്യയ്ക്കെതിരെ ഗപ്ടിൽ കളിച്ചേക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ന്യൂസിലാണ്ടിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ സേവനം ലഭിച്ചേക്കില്ല. ഇന്നലെ പാക്കിസ്ഥാനെതിരെ കളിച്ചപ്പോള്‍ ഹാരിസ് റൗഫിന്റെ പന്ത് താരത്തിന്റെ കാല്‍പാദത്തിൽ കൊണ്ടിരുന്നു. ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് ആണ് താരത്തിനെ മത്സര ശേഷം വേദന അലട്ടുന്നുണ്ടായിരുന്നുവെന്നും 48 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ താരം കളിക്കുന്ന കാര്യത്തിൽ തീരുമാനം ആകുകയുള്ളുവെന്നും പറഞ്ഞത്.

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ന്യൂസിലാണ്ടിനായി ഏറ്റവും അധികം റൺസ് നേടിയ താരമാണ് മാര്‍ട്ടിന്‍ ഗപ്ടിൽ. 2956 റൺസ് നേടിയ താരം ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിൽ 20 പന്തിൽ നിന്ന് 17 റൺസ് മാത്രമാണ് നേടിയത്.

Exit mobile version