ട്രെൻ്റ് ബോൾട്ട് ശേഷിക്കുന്ന മത്സരങ്ങൾക്കായി മുംബൈയിൽ തിരിച്ചെത്തും


ട്രെൻ്റ് ബോൾട്ട് ഐപിഎൽ 2025 ൻ്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി തിരിച്ചെത്തും. ഈ വാർത്ത മുംബൈ ഇന്ത്യൻസിന് വലിയ ഉത്തേജനം നൽകുന്നു. ഈ സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ ഏറ്റവും മികച്ച പ്രകടനക്കാരനായിരുന്നു ഈ പരിചയസമ്പന്നനായ പേസർ. 8.49 എക്കോണമിയിൽ 18 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.


കഴിഞ്ഞ മെഗാ ലേലത്തിൽ 12.5 കോടി രൂപയ്ക്ക് വാങ്ങിയ ബോൾട്ട്, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 4 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയതടക്കമുള്ള മികച്ച പ്രകടനങ്ങളിലൂടെ മുംബൈയുടെ തിരിച്ചുവരവിൽ നിർണായക പങ്ക് വഹിച്ചു.


ഒരാഴ്ചത്തെ സസ്പെൻഷന് ശേഷം ഐപിഎൽ തിരികെയെത്തുകയാണ്. എന്നാൽ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള പല ഫ്രാഞ്ചൈസികളും വിദേശ കളിക്കാരുടെ ലഭ്യതയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ റയാൻ റിക്കൽട്ടൺ, കോർബിൻ ബോഷ്, ഇംഗ്ലണ്ടിൻ്റെ വിൽ ജാക്സ് എന്നിവരെക്കുറിച്ചുള്ള വ്യക്തതയ്ക്കായി മുംബൈ ഇപ്പോഴും കാത്തിരിക്കുകയാണ്.

12.50 കോടി രൂപയ്ക്ക് ട്രെൻ്റ് ബൗൾട്ട് മുംബൈ ഇന്ത്യൻസിലേക്ക്

ഐപിഎൽ 2025 ലേലത്തിൽ 12.50 കോടിക്ക് ഒപ്പിട്ട ന്യൂസിലൻഡിൻ്റെ ഇടങ്കയ്യൻ പേസർ ട്രെൻ്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. 103 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റുകൾ നേടിയ ബോൾട്ട് ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ പവർപ്ലേ ബൗളർമാരിൽ ഒരാളാണ്.

2022 മുതൽ രാജസ്ഥാൻ റോയൽസിനായി കളിച്ച ബോൾട്ട് മുമ്പ് എംഐ (2020–21), ഡൽഹി ക്യാപിറ്റൽസ് (2018–19), കെകെആർ (2017), സൺറൈസേഴ്സ് ഹൈദരാബാദ് (2015–16) എന്നിവയെ പ്രതിനിധീകരിച്ചു. രാജസ്ഥാനുമായുള്ള ലേല യുദ്ധം മറികടന്നാണ് മുംബൈയുടെ ഈ വിജയം.

ഈ ബൗളിംഗ് യൂണിറ്റിന്റെ ഭാഗമാകുവാന്‍ സാധിച്ചത് വലിയ കാര്യം – ട്രെന്റ് ബോള്‍ട്ട്

രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് യൂണിറ്റിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് വലിയൊരു കാര്യമാണെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. നാന്‍ഡ്രേ ബര്‍ഗര്‍ മിക്ക ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയും പോലെ ഹൃദയം കൊണ്ട് പന്തെറിയുന്ന വ്യക്തിയാണെന്നും ചഹാലും അശ്വിനും എക്കാലവും വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുന്നവാണെന്നും ബോള്‍ട്ട് പറഞ്ഞു.

അത് പോലെ സന്ദീപ് ശര്‍മ്മയും അവസരം ലഭിയ്ക്കുമ്പോളെല്ലാം ടീമിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുന്ന താരമാണെന്നും ബോള്‍ട്ട് സൂചിപ്പിച്ചു. ബോള്‍ട്ടിന്റെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന മുംബൈയ്ക്ക് പിന്നീട് മത്സരത്തിൽ തിരിച്ചുവരവ് സാധ്യമല്ലാതാകുകയായിരുന്നു.

മധ്യ ഓവറുകളിൽ ചഹാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ താരം വിട്ട് നൽകിയത് വെറും 11 റൺസ് മാത്രമാണ്.

രോഹിത്തിനെതിരെ ഏറെ കളിച്ചിട്ടുള്ളത് തുണയായി – ട്രെന്റ് ബോള്‍ട്ട്

രോഹിത് ശര്‍മ്മയ്ക്കെതിരെ ഏറെ മത്സരങ്ങളിൽ കളിച്ചിട്ടുള്ളത് തനിക്ക് തുണയായി എന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ രാജസ്ഥാന്‍ വിജയം കൊയ്തപ്പോള്‍ മത്സരത്തിലെ താരമായി മാറിയത് ന്യൂസിലാണ്ടിൽ നിന്നുള്ള പേസര്‍ ആയിരുന്നു.

മുംബൈ ടോപ് ഓര്‍ഡറിൽ മൂന്ന് വിക്കറ്റുകള്‍ താരം നേടിയപ്പോള്‍ അതിൽ മൂന്നും ഗോള്‍ഡന്‍ ഡക്കുകളായിരുന്നു. രോഹിത്തിനെതിരെ കളിക്കുമ്പോള്‍ ഓരോ പ്രാവശ്യവും വ്യത്യസ്തമായ സമീപനമായിരിക്കണം എന്നതാണ് പ്രത്യേകതയെന്നും മത്സര ശേഷം സംസാരിക്കുമ്പോള്‍ ബോള്‍ട്ട് വ്യക്തമാക്കി.

ടോസ് നേടിയാൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഏതാനും വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദം മുംബൈ ബാറ്റ്സ്മാന്മാരുടെ ചുമലിലാക്കണമെന്നായിരുന്നു പദ്ധതിയെന്നും അത് സാധ്യമായി എന്നും ബോള്‍ട്ട് കൂട്ടിചേര്‍ത്തു.

തണ്ടര്‍ ബോള്‍ട്ടിൽ മുംബൈ തവിടു പൊടി!!! വട്ടം കറക്കി ചഹാലും, വാങ്കഡേയിൽ സ‍ഞ്ജുവിന്റെയും സംഘത്തിന്റെയും തേരോട്ടം

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മുംബൈ ഇന്ത്യന്‍സ്. ട്രെന്റ് ബോള്‍ട്ട് മുംബൈയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ മധ്യ ഓവറുകളിൽ യൂസുവേന്ദ്ര ചഹാലും മുംബൈയെ വെള്ളം കുടിപ്പിയ്ക്കുകയായിരുന്നു. ഇരുവരും 3 വീതം വിക്കറ്റാണ് നേടിയത്. മുംബൈ നിരയിൽ 34 റൺസ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ് സ്കോറര്‍. തിലക് വര്‍മ്മ 32 റൺസ് നേടി. 125 റൺസാണ് മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ആദ്യ ഓവറിൽ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ബോള്‍ട്ട് തന്റെ അടുത്ത ഓവറിൽ ഡെവാള്‍ഡ് ബ്രെവിസിനെയും പുറത്താക്കി. ഈ മൂന്ന് താരങ്ങളും ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു.

16 റൺസ് നേടിയ ഇഷാന്‍ കിഷനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 20/4 എന്ന നിലയിലേക്ക് വീണ മുംബൈയെ ഹാര്‍ദ്ദിക് പാണ്ഡ്യ – തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ 36 പന്തിൽ 56 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 10ാം ഓവറിൽ ചഹാല്‍ ഹാര്‍ദ്ദിക്കിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 21 പന്തിൽ 34 റൺസാണ് ഹാര്‍ദ്ദിക് നേടിയത്.

29 പന്തിൽ 32 റൺസ് നേടിയ തിലക് വര്‍മ്മയും പുറത്തായതോടെ മുംബൈയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ചഹാലിനായിരുന്നു വര്‍മ്മയുടെ വിക്കറ്റ്. ബോള്‍ട്ട് 4 ഓവറിൽ 22 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചഹാൽ 4 ഓവറിൽ 11 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റാണ് നേടിയത്.

ടിം ഡേവിഡ് 17 റൺസ് നേടി മുംബൈയുടെ സ്കോര്‍ നൂറ് കടത്തിയപ്പോള്‍ നാന്‍ഡ്രേ ബര്‍ഗര്‍ താരത്തെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

ഹാർദിക് ഈ വെറുപ്പ് മറികടക്കും എന്ന് ബോൾട്ട്

ഹാർദിക് പാണ്ഡ്യ ഈ വെറുപ്പ് മറികടന്ന് തിരിച്ചുവരും എന്ന് രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ട്രെൻ്റ് ബോൾട്ട്. ഹാർദിക് പാണ്ഡ്യ ഇന്ത്യൻ തന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് എന്നും ബോൾട്ട് പറഞ്ഞു. കാണികളുടെ വെറുപ്പ് അവഗണിക്കാനും അദ്ദേഹം ഹാർദികിനെ ഉപദേശിച്ചു. മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന പാണ്ഡ്യ, അഹമ്മദാബാദിലും ഹൈദരാബാദിലും നടന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളുടെ കൂവൽ നേരിട്ടിരുന്നു. ഇന്ന് മുംബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുകയാണ് ഹാർദിക്.

“ഈ രാജ്യത്ത് വളരെയധികം ആവേശഭരിതരായ ആരാധകരുണ്ട്, ഹാർദിക്കിനെക്കുറിച്ച് പ്രത്യേകം പറയുമ്പോൾ, അദ്ദേഹം എൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിലൊരാളാണ്, ഈ വെറുപ്പ് അധികകാലം നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല.” ബോൾട്ട് പറഞ്ഞു.

“എനിക്ക് ഉറപ്പുണ്ട്, ഈ വെറുപ്പും കൂവലും ബഹളവും അവഗണിച്ച് സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരാളാണ് ഹാർദിക്”
ബോൾട്ട് കൂട്ടിച്ചേർത്തു

ഓസ്ട്രേലിയക്ക് എതിരായ ന്യൂസിലൻഡ് T20 ടീം പ്രഖ്യാപിച്ചു, ബൗൾട്ട് തിരികെയെത്തി

ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന ടി20 ഐ പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് പ്രഖ്യാപിച്ചു. ടീമിൽ ട്രെൻ്റ് ബോൾട്ടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 നവംബറിന് ശേഷം ഇതാദ്യനായാണ് ബോൾട്ട് ടി20 ടീമിൽ എത്തുന്നത്. ബോൾട്ടിനെ കൂടാതെ രച്ചിൻ രവീന്ദ്ര, ജോഷ് ക്ലാർക്‌സൺ എന്നിവരും 14 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

കെയ്ൻ വില്യംസണിൻ്റെ പറ്റേർണിറ്റി ലീവ് എടുക്കുന്നതിനാലും ഡാരിൽ മിച്ചലിൻ്റെ കാലിന് പരിക്കേറ്റതിനാലും ടീമിൽ ഇല്ല.

New Zealand squad for Australia T20I series: Mitchell Santner (c), Finn Allen, Trent Boult (games 2 & 3), Mark Chapman, Josh Clarkson*, Devon Conway (wk), Lockie Ferguson, Matt Henry, Adam Milne, Glenn Phillips, Rachin Ravindra, Tim Seifert (wk), Ish Sodhi, Tim Southee (game 1).

അടിയോടടി!!! ഓസ്ട്രേലിയ 388 റൺസിന് ഓള്‍ഔട്ട്

ഓപ്പണര്‍മാര്‍ നൽകിയ തുടക്കത്തിന്റെ മികവിൽ നാനൂറിന് മേലെ സ്കോര്‍ നേടുവാന്‍ ഓസ്ട്രേലിയയ്ക്കാകുമെന്നാണ് ഏവരും കരുതിയതെങ്കിലും വിക്കറ്റുകളുമായി ന്യൂസിലാണ്ട് ബൗളര്‍മാര്‍ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ധരംശാലയിൽ കണ്ടത്. എന്നാൽ 388 എന്ന കൂറ്റന്‍ സ്കോര്‍ ആണ് ഓസ്ട്രേലിയ നേടിയതെന്നതിനാൽ തന്നെ കാര്യങ്ങള്‍ ന്യൂസിലാണ്ടിന് എളുപ്പമല്ല. 175 റൺസാണ് ഒന്നാം വിക്കറ്റിൽ വാര്‍ണര്‍-ഹെഡ് കൂട്ടുകെട്ട് നേടിയത്.

ഹെഡ് 67 പന്തിൽ 109 റൺസ് നേടിയപ്പോള്‍ വാര്‍ണര്‍ 65 പന്തിൽ 81 റൺസാണ് നേടിയത്. വാര്‍ണര്‍ 6 സിക്സും ഹെഡ് 7 സിക്സുമാണ് മത്സരത്തിൽ നേടിയത്.


ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും പുറത്തായ ശേഷം ഓസ്ട്രേലിയയെ പിടിച്ചുകെട്ടുവാന്‍ ഒരു പരിധി വരെ ന്യൂസിലാണ്ടിന് സാധിച്ചുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. മാക്സ്വെൽ 24 പന്തിൽ 41 റൺസ് നേടി.

ന്യൂസിലാണ്ടിനായി ഗ്ലെന്‍ ഫിലിപ്പ്സ് മൂന്നും മിച്ചൽ സാന്റനര്‍ 2 വിക്കറ്റും നേടി. മിച്ചൽ മാര്‍ഷ് 36 റൺസ് നേടിയപ്പോള്‍ ജോഷ് ഇംഗ്ലിസ് 38 റൺസ് നേടി ഓസ്ട്രേലിയയ്ക്കായി ബാറ്റിംഗിൽ തിളങ്ങി.14 പന്തിൽ 37 റൺസ് നേടി പാറ്റ് കമ്മിന്‍സ് അവസാന ഓവറുകളിൽ ഓസ്ട്രേലിയയുടെ ബാറ്റിംഗിനെ ആളിക്കത്തിച്ചപ്പോള്‍ ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി. മാറ്റ് ഹെന്‍റിയ്ക്ക് 2 വിക്കറ്റ് ലഭിച്ചപ്പോള്‍ 49.2 ഓവറിൽ ഓസ്ട്രേലിയ 388 റൺസിന് ഓള്‍ഔട്ട് ആയി.

ട്രെന്റ് ബോൾട്ട് ഏകദിന ടീമിലേക്ക് തിരികെയെത്തി

സെപ്തംബർ 8 മുതൽ 15 വരെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തിന് ശേഷം ട്രെന്റ് ബോൾട്ട് ആദ്യമായി ഏകദിനമ മടങ്ങി എത്തിയതാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന ഹൈലൈറ്റ്.

ടിം സൗത്തിയുടെ നേതൃത്വത്തിലുള്ള ടി20 ഐ ടീമിനെയും കിവീസ് ഇന്ന് പ്രഖ്യാപിച്ചു. ഇഷ് സോധി, മാർക്ക് ചാപ്മാൻ, ജെയിംസ് നീഷാം എന്നിവർ കുടുംബ പ്രതിബദ്ധതകൾക്കായി ടി20 ഐ പരമ്പര അവസാനിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങും. ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെൽ പരിക്ക് ആയതിനാൽ രണ്ട് ടീമിലും ഇല്ല.

ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 5 വരെയാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ടി20 മത്സരങ്ങൾ. ഈ മാസം അവസാനം നടക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള ടീമിനെയും ന്യൂസിലൻഡ് പ്രഖ്യാപിച്ചു.

New Zealand ODI squad
Tom Latham (c), Finn Allen, Trent Boult, Devon Conway, Lockie Ferguson, Matt Henry, Kyle Jamieson, Adam Milne, Daryl Mitchell, Henry Nicholls, Glenn Phillips, Rachin Ravindra, Mitchell Santner, Tim Southee, Will Young

New Zealand T20I squad
Tim Southee (c), Finn Allen (Eng), Adi Ashok (UAE), Chad Bowes (UAE), Mark Chapman, Dane Cleaver (UAE), Devon Conway (Eng), Lockie Ferguson (Eng), Dean Foxcroft (UAE), Matt Henry (Eng), Ben Lister (UAE), Kyle Jamieson, Cole McConchie (UAE), Adam Milne (Eng), Daryl Mitchell (Eng), Jimmy Neesham, Glenn Phillips (Eng), Rachin Ravindra, Mitchell Santner, Tim Seifert, Ish Sodhi (Eng), Blair Tickner (UAE), Will Young (UAE)

ന്യൂസിലാണ്ടിനായി ഇനിയും കളിക്കണം, ലോകകപ്പും കളിക്കാനാഗ്രഹം – ട്രെന്റ് ബോള്‍ട്ട്

2022ൽ കേന്ദ്ര കരാറിൽ നിന്ന് വിടുതൽ തരണമെന്ന് ആവശ്യപ്പെട്ട ന്യൂസിലാണ്ട് പേസര്‍ ട്രെന്റ് ബോള്‍ട്ട് പറയുന്നത് താന്‍ ഇനിയും ന്യൂസിലാണ്ടിനായി കളിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാനും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വേണ്ടിയാണ് ബോള്‍ട്ട് കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ചത്.

തനിക്ക് ന്യൂസിലാണ്ടിനായി ഇനിയും കളിക്കണമെന്നും ലോകകപ്പിൽ കളിക്കാന്‍ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി. ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിന് ശേഷം താരം ന്യൂസിലാണ്ടിനായി കളിച്ചിട്ടില്ല. കേന്ദ്ര കരാര്‍ ഉള്ള താരങ്ങള്‍ക്ക് മുന്‍ഗണന നൽകുക എന്നതാണ് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ സമീപനം.

 

ഓരോ തവണയും ഓരോ താരങ്ങളാണ് വിജയ ശില്പികള്‍ – ബോള്‍ട്ട്

രാജസ്ഥാന്റെ ഇതുവരെയുള്ള വിജയങ്ങളിൽ ഓരോ താരങ്ങളാണ് വിജയമൊരുക്കിയിരിക്കുന്നതെന്നും അത് മികച്ച കാര്യമാണെന്നും ബോള്‍ട്ട് വിശദീകരിച്ചു. ടൈറ്റന്‍സുമായുള്ള തങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മേൽക്കൈ ടൈറ്റന്‍സിനായിരുന്നുവെന്നും ഈ മത്സരത്തിൽ പിന്നിൽ പോയ ശേഷം തിരികെ വിജയ വഴിയിലേക്ക് വന്നത് വലിയ കാര്യമാണെന്നും ബോള്‍ട്ട് വ്യക്തമാക്കി.

ഒട്ടനവധി പ്രതിഭാധനരായ ബാറ്റ്സ്മാന്മാര്‍ ടീമിലുണ്ടെന്നും ഓരോ മത്സരത്തിൽ ഓരോ താരങ്ങള്‍ വിജയശില്പികളാകുന്നത് പോസിറ്റീവ് കാര്യമാണെന്നും ജോസ് ബട്‍ലര്‍ പരാജയപ്പെട്ട ദിവസം മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന്റെ ശക്തി കാണിക്കുന്നു എന്നും ബോള്‍ട്ട് പറഞ്ഞു.

ബോള്‍ട്ടില്ല!!! ഇന്ത്യയ്ക്കെതിരെയുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ടീമിൽ സീനിയര്‍ താരങ്ങളായ ട്രെന്റ് ബോള്‍ട്ടും മാര്‍ട്ടിന്‍ ഗപ്ടിലും ഇല്ല. ട്രെന്റ് ബോള്‍ട്ട് ന്യൂസിലാണ്ട് കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ചത് താരത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

അതേ സമയം ഗപ്ടിലിന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം ആയിരിക്കുകയാണോ എന്നാണ് ഈ തീരുമാനം വഴിവയ്ക്കുന്ന വലിയ ചോദ്യം. ടി20 ലോകകപ്പ് സ്ക്വാഡിൽ താരത്തിന് ഇടം ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും ഗപ്ടിലിന് അവസരം ലഭിച്ചില്ല. താരത്തിന് പകരം ഫിന്‍ അലന്‍ ആയിരുന്നു ഓപ്പണറായി മത്സരങ്ങളിൽ ഇറങ്ങിയത്.

ടി20 സ്ക്വാഡ് : Kane Williamson (C), Finn Allen, Michael Bracewell, Devon Conway (WK), Lockie Ferguson, Daryl Mitchell, Adam Milne, Jimmy Neesham, Glenn Phillips, Mitchell Santner, Tim Southee, Ish Sodhi, Blair Tickner

ഏകദിന സ്ക്വാഡ്: Kane Williamson (C), Finn Allen, Michael Bracewell, Devon Conway, Lockie Ferguson, Daryl Mitchell, Adam Milne, Jimmy Neesham, Glenn Phillips, Mitchell Santner, Tim Southee, Tom Latham (WK), Matt Henry  

Exit mobile version