മനീഷ് പാണ്ടേയെ സ്വന്തമാക്കി ഡൽഹി, വിൽ ജാക്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്

ഡൽഹി ക്യാപിറ്റൽസ് 2.40 കോടി രൂപയ്ക്കായിരുന്നു മനീഷ് പാണ്ടേയെ സ്വന്തമാക്കിയത്. 1 കോടി രൂപയായിരുന്നു മനീഷ് പാണ്ടേയുടെ അടിസ്ഥാന വില. ആര്‍സിബിയായിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു താരം. വിൽ ജാക്സിനെ 3.20 കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി. രാജസ്ഥാനായിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ഫ്രാഞ്ചൈസി.

അതേ സമയം പോള്‍ സ്റ്റിര്‍ലിംഗ്, ദാവിദ് മലന്‍, ട്രാവിസ് ഹെഡ്, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ , ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരെ ലേലത്തിലെ ആദ്യാവസരത്തിൽ ആരും സ്വന്തമാക്കിയില്ല.

ഹോള്‍ഡറും ലൂയിസും മനീഷ് പാണ്ടേയും ലക്നൗ ടീമിലിടം നേടിയില്ല

ഐപിഎലിലെ ആദ്യ ശതകം നേടിയ ഇന്ത്യക്കാരന്‍ മനീഷ് പാണ്ടേയെ ഉള്‍പ്പെടെ വമ്പന്‍ താരങ്ങളെ റിലീസ് ചെയ്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. മനീഷ് പാണ്ടേയ്ക്ക് പുറമെ എവിന്‍ ലൂയിസ്, ജേസൺ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, ഷഹ്ബാസ് നദീം തുടങ്ങിയവരെയാണ് ടീം റിലീസ് ചെയ്തിരിക്കുന്നത്.

23.35 കോടി രൂപയാണ് ഇതോടെ ലക്നൗവിന്റെ കൈവശമുള്ളത്.

ലക്നൗ നിലനിര്‍ത്തിയ താരങ്ങള്‍: KL, De Kock, Vohra, Badoni, Hooda, Krunal, Stoinis, Mayers, Karan Sharma, Gowtham, Avesh, Mohsin, Bishnoi, Wood and Mayank Yadav.

കെഎൽ രാഹുല്‍ ഇപ്രകാരം ആണ് കളിക്കുന്നതെങ്കിൽ ഞങ്ങള്‍ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയും – ആര്‍പി സിംഗ്

ഐപിഎലില്‍ 2022ലെ രണ്ടാമത്തെ ഉയര്‍ന്ന റൺ സ്കോറര്‍ ആയിരുന്നു കെഎൽ രാഹുല്‍. എന്നാൽ താരത്തിന് പലപ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കഴിയുന്നില്ല. താരത്തിന്റെ ടി20യിലെ സ്ട്രൈക്ക് റേറ്റ് അത്ര മോശമല്ലെങ്കിലും തുടക്കത്തിൽ വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രാഹുലിനും ടീമിനും തിരിച്ചടിയായിട്ടുണ്ട്.

രാഹുല്‍ റൺ എ ബോള്‍ നിരക്കിൽ 25 റൺസ് നേടി പുറത്തായാൽ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയാനെ കഴിയൂ എന്നാണ് ആര്‍പി സിംഗ് പറ‍ഞ്ഞത്.

മനീഷ് പാണ്ടേ അനായാസം വിക്കറ്റ് വലിച്ചെറിയുന്നതിനെക്കുറിച്ചാണ് ആര്‍പി സിംഗിന്റെ പരാമര്‍ശം. ആര്‍പി രാഹുല്‍ ഇന്നിംഗ്സ് ബിൽഡ് ചെയ്യുന്നതിനെ പ്രശംസിച്ചുവെങ്കിലും മനീഷ് പാണ്ടേയുടെ ബാറ്റിംഗിൽ അദ്ദേഹം തൃപ്തനായിരുന്നില്ല.

15 മത്സരങ്ങളിൽ നിന്ന് 616 റൺസ് നേടിയ കെഎൽ രാഹുലിന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് പലയിടങ്ങളിൽ നിന്നും വിമര്‍ശനം ഉയര്‍ന്നുവെങ്കിലും താരം തുടക്കം പതിഞ്ഞ രീതിയിലാണെങ്കിലും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യുന്നതിനാൽ തന്നെ പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് ആര്‍പി സിംഗ് പറഞ്ഞത്.

വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നുവെങ്കില്‍ മനീഷ് പാണ്ടേ ബാറ്റ് ചെയ്യുന്ന രീതിയിലാണ് രാഹുലും ബാറ്റ് ചെയ്യുന്നതെന്ന് വിമര്‍ശിക്കാമായിരുന്നുവെന്നും ആര്‍പി കൂട്ടിചേര്‍ത്തു.

മനീഷ് പാണ്ടേ ലക്നൗയ്ക്കായി കളിക്കും, വില 4.60 കോടി

മനീഷ് പാണ്ടേയ്ക്കായി ആദ്യം രംഗത്തെത്തിയത് സൺറൈസേഴ്സ് ഹൈദ്രാബാദ് ആണ് എത്തിയത്. അധികം വൈകാതെ ഡല്‍ഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തെത്തി. 1 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

പിന്നീട് ലക്നൗ സൂപ്പര്‍ ജയന്റ്സ് ലേലത്തിലെത്തി 4.60 കോടി രൂപയ്ക്ക് മനീഷ് പാണ്ടേയെ സ്വന്തമാക്കി.

സൂപ്പര്‍ ഓവറിൽ വിജയം, കര്‍ണ്ണാടക സെമിയിൽ

ബംഗാളിനെതിരെ സൂപ്പര്‍ ഓവര്‍ വിജയവുമായി കര്‍ണ്ണാടക. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും 160 വീതം റൺസിൽ നിന്നപ്പോള്‍ സൂപ്പര്‍ ഓവറിൽ കര്‍ണ്ണാടക വിജയം നേടി.

ബംഗാള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ ഡയറക്ട് ഹിറ്റിലൂടെ അകാശ് ദീപിനെ റണ്ണൗട്ടാക്കി മനീഷ് പാണ്ടേ ആണ് മത്സരം ടൈയിലേക്ക് നയിച്ചത്. സൂപ്പര്‍ ഓവറിൽ കെസി കരിയപ്പ വെറും നാല് റൺസ് വിട്ട് നല്‍കിയപ്പോള്‍ ബംഗാളിന് രണ്ട് വിക്കറ്റ് നാല് പന്തിൽ നഷ്ടമാകുകയായിരുന്നു.

6 റൺസെന്ന വിജയ ലക്ഷ്യം രണ്ട് പന്തിൽ ഒരു സിക്സര്‍ അടക്കം 8 റൺസ് നേടിയ മനീഷ് പാണ്ടേ നിഷ്പ്രയാസം മറികടക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക കരുൺ നായര്‍(29 പന്തിൽ പുറത്താകാതെ 55 റൺസ്), രോഹന്‍ കദം(30), മനീഷ് പാണ്ടേ(29) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിൽ 160/5 എന്ന സ്കോര്‍ നേടുകയായിരുന്നു.

ബംഗാളിനായി വൃത്തിക് ചാറ്റര്‍ജ്ജി 51 റൺസും റിത്വിക് ചൗധരി 18 പന്തിൽ 36 റൺസും നേടിയെങ്കിലും അവസാന പന്തിലെ റണ്ണൗട്ട് ടീമിന് തിരിച്ചടിയായി.

അവസാന ഓവറിൽ വിജയത്തിനായി 20 റൺസ് നേടേണ്ടിയിരുന്ന ബംഗാളിന് വേണ്ടി ആദ്യ രണ്ട് പന്ത് സിക്സുകള്‍ പായിച്ച് റിത്വിക് മത്സരം ബംഗാളിന്റെ പക്ഷത്തേക്ക് തിരിക്കുമെന്നാണ് ഏവരും കരുതിയത്.

റിത്വിക് അടുത്ത പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ നാലാം പന്തിൽ ബൗണ്ടറി നേടി അകാശ് ദീപ് രണ്ട് പന്തിൽ മൂന്നാക്കി ലക്ഷ്യം മാറ്റി. അടുത്ത പന്തിൽ ഓവര്‍ത്രോയിലൂടെ രണ്ട് റൺസ് നേടിയ ബംഗാള്‍ സ്കോര്‍ ഒപ്പമെത്തിച്ചുവെങ്കിലും മനീഷ് പാണ്ടേയുടെ ഡയറക്ട് ഹിറ്റ് മത്സരം ടൈ ആക്കുകയായിരുന്നു.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മനീഷ് പാണ്ടേ കര്‍ണ്ണാടകയെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ നയിക്കുക മനീഷ് പാണ്ടേ. മയാംഗ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കിൽ എന്നിവര്‍ ഉള്‍പ്പെടുന്ന കരുത്തരായ ടീമിനെയാണ് കര്‍ണ്ണാടക പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം മനീഷ് പാണ്ടേ കളിച്ചിരുന്നില്ല. കരുൺ നായരായിരുന്നു സീസണിൽ കര്‍ണ്ണാടകയുടെ ക്യാപ്റ്റനായി ചുമതല വഹിച്ചത്. കഴിഞ്‍ സീസണിൽ പഞ്ചാബിനോട് ക്വാര്‍ട്ടറിൽ ടീം തോറ്റുവെങ്കിലും അതിന് തൊട്ടു മുമ്പത്തെ രണ്ട് വര്‍ഷവും കര്‍ണ്ണാടകയായിരുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫി ജേതാക്കള്‍.

കര്‍ണ്ണാടക: Manish Pandey (C), Mayank Agarwal, Devdutt Padikkal, KV Siddharth, Rohan Kadam, Anirudha Joshi, Abhinav Manohar, Karun Nair, Sharath BR, Nihal Ullal, Shreyas Gopal, Krishnappa Gowtham, Jagadeesha Suchith, Pravin Dubey, KC Cariappa, Prasidh Krishna, Prateek Jain, Vyshak Vijaykumar, MB Darshan, Vidyadhar Patil.

ബൗളര്‍മാര്‍ കണ്ടം വഴി ഓടിയെങ്കിലും മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ ഇല്ലാതാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്

ഐപിഎലിലെ നാലാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരാകുകയെന്ന മുംബൈയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. മുംബൈ ബാറ്റ്സ്മാന്മാര്‍ 235/9 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും സൺറൈസേഴ്സിനെ 65 റൺസിന് ഒതുക്കിയാൽ മാത്രമേ മുംബൈയ്ക്ക് കൊല്‍ക്കത്തയെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നുള്ളു.

മത്സരത്തിൽ 42 റൺസിന്റെ വിജയം മുംബൈ ഇന്ത്യന്‍സ് നേടിയെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. ഓപ്പണര്‍മാരുടെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം പതിവു പോലെ സൺറൈസേഴ്സ് ബാറ്റിംഗ് നിര തകരുകയായിരുന്നു. ജേസൺ റോയിയും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് 5.2 ഓവറിൽ 64 റൺസാണ് നേടിയത്.

റോയ് 34 റൺസും അഭിഷേക് 33 റൺസും നേടിയാണ് പുറത്തായത്. 68 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ടേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പ്രിയം ഗാര്‍ഗ് 29 റൺസ് നേടി. ജസ്പ്രീത് ബുംറ, നഥാന്‍ കോള്‍ട്ടര്‍-നൈൽ, ജെയിം നീഷം എന്നിവര്‍ മുംബൈയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് സൺറൈസേഴ്സ് ഹൈദ്രാബാദ് നേടിയത്.

അര്‍ദ്ധ ശതകങ്ങളുമായി വാര്‍ണറും പാണ്ടേയും, ഇന്നിംഗ്സിന് വേഗത നല്‍കി അവസാന ഓവറുകളില്‍ കെയിന്‍ വില്യംസണ്‍

ജോണി ബൈര്‍സ്റ്റോയെ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം സണ്‍റൈസേഴ്സിന് വേണ്ടി 106 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 171 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. തന്റെ പതിവ് ശൈലിയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കളിക്കാന്‍ പറ്റാതായപ്പോള്‍ അവസാന ഓവറുകളില്‍ ആണ് റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ സണ്‍റൈസേഴ്സിന് സാധിച്ചത്. കെയിന്‍ വില്യംസണും കേധാര്‍ ജാഥവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 13 പന്തില്‍ നിന്ന് 37 റണ്‍സാണ് സണ്‍റൈസേഴ്സിന് വേണ്ടി നേടിയത്.

വാര്‍ണര്‍ 50 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. വാര്‍ണര്‍ക്ക് മുമ്പ് അര്‍ദ്ധ ശതകം തികച്ച മനീഷ് പാണ്ടേ 35 പന്തില്‍ നിന്നാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയത്. 83 പന്തില്‍ 106 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് വാര്‍ണര്‍ പുറത്തായപ്പോളാണ്. 55 പന്തില്‍ 57 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ലുംഗിസാനി എന്‍ഗിഡിയ്ക്കായിരുന്നു വിക്കറ്റ്.

അതേ ഓവറില്‍ തന്നെ മനീഷ് പാണ്ടേയുടെ വിക്കറ്റും സണ്‍റൈസേഴ്സിന് നഷ്ടമായി. 45 പന്തില്‍ 61 റണ്‍സ് നേടിയ മനീഷിനെ മികച്ചൊരു ക്യാച്ചിലൂടെ ഫാഫ് ഡു പ്ലെസി ആണ് പുറത്താക്കിയത്. ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും കെയിന്‍ വില്യംസണ്‍ നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സ് പിറന്നു.

കെയിന്‍ വില്യംസണ്‍ 10 പന്തില്‍ 26 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടി കേധാര്‍ ജാഥവ് 4 പന്തില്‍ 12 റണ്‍സ് നേടി സണ്‍റൈസേഴ്സിനെ 171/3 എന്ന സ്കോറിലേക്ക് നയിച്ചു.

 

 

മനീഷ് പാണ്ടേയെ പുറത്തിരുത്തിയത് കടുത്ത തീരുമാനം – ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ പ്രധാന പ്രശ്നം മധ്യനിരയുടെ ബാറ്റിംഗ് പ്രകടനമാണ്. ടീം പലപ്പോഴും ആശ്രയിച്ചിട്ടുള്ള മനീഷ് പാണ്ടേ ഈ സീസണില്‍ പതിഞ്ഞ വേഗത്തിലാണ് സ്കോറിംഗ് നടത്തിയത്. തുടര്‍ന്ന് താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാല്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ അല്ലാതെ മറ്റു താരങ്ങള്‍ക്കാര്‍ക്കും ബാറ്റ് വീശി ടീമിനെ മുന്നോട്ട് നയിക്കാനാകാതെ പോയപ്പോള്‍ മനീഷിനെ പുറത്താക്കിയത് തെറ്റായ തീരുമാനം ആണോ എന്ന ചോദ്യം ഉയരുകയാണ്.

മനീഷിനെ പുറത്തിരുത്തിയത് വളരെ കടുപ്പമേറിയ തീരുമാനമാണെന്നും അത് സെലക്ടര്‍മാര്‍ തീരുമാനിക്കേണ്ട ഒന്നാണെന്നും സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. എടുത്ത തീരുമാനത്തെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നും വിരാട് സിംഗ് മികച്ച താരമാണെന്നും ചെന്നൈയിലെ പിച്ച് അല്പം പ്രയാസമേറിയ ഒന്നായിരുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

മനീഷിന് പകരം ടീമിലെത്തിയ വിരാട് സിംഗിന് കാര്യമായ രീതിയില്‍ ടീമിനെ റണ്‍സുമായി സഹായിക്കുവാന്‍ സാധിച്ചിരുന്നില്ല.

രണ്ട് സെറ്റ് ബാറ്റ്സ്മാന്മാര്‍ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നു, അതിന് സാധിച്ചില്ല – ഡേവിഡ് വാര്‍ണര്‍

ഈ പരാജയം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ലെന്നും ബൗളര്‍മാര്‍ അവരെ പിടിച്ചുകെട്ടിയ ശേഷം താനും മനീഷ് പാണ്ടേയും ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചതെങ്കിലും അവസാന ഓവറുകളില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നതാണ് കണ്ടതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

രണ്ട് സെറ്റ് ബാറ്റ്സ്മാന്മാര്‍ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നുവെന്നും അതിന് സാധിക്കാതെ പോയപ്പോള്‍ സണ്‍റൈസേഴ്സിന് കാര്യങ്ങള്‍ പ്രയാസകരമായി മാറിയെന്നും വാര്‍ണര്‍ പറഞ്ഞു. ആവശ്യമില്ലാത്ത ഷോട്ടുകള്‍ കളിച്ചാണ് തന്റെ ടീമംഗങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞതെന്നും കൂട്ടുകെട്ട് സൃഷ്ടിക്കുകയും ശരിയായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ടീം കടമ്പ അനായാസം കടന്നേനെ എന്ന് ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

ഇനിയും ഇവിടെ മൂന്ന് മത്സരങ്ങളുണ്ടെന്നും പിച്ച് കൂടുതല്‍ മെച്ചപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു. ചെപ്പോക്കില്‍ എല്ലാ മത്സരങ്ങളിലും വിജയം രണ്ടാമത് ബാറ്റ് ചെയ്ത ടീമായിരുന്നു നേടേണ്ടിയിരുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

വീണ്ടും ട്വിസ്റ്റ്, ഒരോവറില്‍ മൂന്ന് വിക്കറ്റുമായി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയ്ക്ക് വിജയം നേടിക്കൊടുത്തു

അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് വിജയം തട്ടിയെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 115/2 എന്ന നിലയില്‍ മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും ടീമിനെ മുന്നോട്ട് നയിക്കുമ്പോളാണ് തന്റെ ഒരോവറില്‍ മൂന്ന് സണ്‍റൈസേഴ്സ് താരങ്ങളെ വീഴ്ത്തി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തുടക്കത്തില്‍ വൃദ്ധിമന്‍ സാഹയെ നഷ്ടമായ ടീമിനെ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 66 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ കൂട്ടുകെട്ട് അവസാനിപ്പിച്ചത് വാര്‍ണറുടെ വിക്കറ്റ് കൈല്‍ ജാമിസണ്‍ വീഴ്ത്തിയതോടെയാണ്. വാര്‍ണര്‍ പുറത്താകുന്നതിന് മുമ്പ് 96/1 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവിടെ നിന്ന് ടീമിന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു.

37 പന്തില്‍ 54 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 115/2 എന്ന നിലയില്‍ നിന്ന് 116/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീഴുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. 12 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയും 38 റണ്‍സ് നേടിയ മനീഷ് പാണ്ടേയെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തിയ ഷഹ്ബാസ് ഓവറിലെ അവസാന പന്തില്‍ അബ്ദുള്‍ സമദിനെയും വീഴ്ത്തി.

തൊട്ടടുത്ത ഓവറില്‍ വിജയ് ശങ്കറുടെ വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയപ്പോള്‍ രണ്ടോവറില്‍ 27 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ റഷീദ് ഖാന്‍ അടുത്ത പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ സ്ട്രൈക്ക് നേടിയ ജേസണ്‍ ഹോള്‍ഡറെ വീഴ്ത്തി സിറാജ് തന്റെ രണ്ടാം വിക്കറ്റ് നേടി.

അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കുവാന്‍ വേണ്ടപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ ആദ്യ രണ്ട് പന്തില്‍ കൃത്യതയോടെ എറിഞ്ഞുവെങ്കിലും മൂന്നാം പന്ത് നോബോളും അതില്‍ ബൗണ്ടറിയും പിറന്നപ്പോള്‍ ലക്ഷ്യം 4 പന്തില്‍ എട്ടായി കുറഞ്ഞു. 9 പന്തില്‍ 18 റണ്‍സ് നേടിയ റഷീദ് ഖാന്‍ റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ എട്ട് റണ്‍സായി മാറി. അടുത്ത പന്തില്‍ ഷഹ്ബാസ് നദീമിനെ ഷഹ്ബാസ് അഹമ്മദ് പിടിച്ചപ്പോള്‍ പട്ടേലിന് രണ്ടാമത്തെ വിക്കറ്റ് ലഭിച്ചു.

20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം സണ്‍റൈസേഴ്സ് നേടിയപ്പോള്‍ ആര്‍സിബി ആറ് റണ്‍സ് വിജയവും ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ വിജയവും സ്വന്തമാക്കി.

 

ബൈര്‍സ്റ്റോയുടെയും മനീഷ് പാണ്ടേയുടെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, പത്ത് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ 2021 സീസണിലെ ആദ്യ ജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 187/6 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തങ്ങളുടെ ഈ സീസണിലെ ആദ്യ മത്സത്തില്‍ കൊല്‍ക്കത്ത 10 റണ്‍സിന്റെ വിജയം നേടി. ജോണി‍ ബൈര്‍സ്റ്റോയും മനീഷ് പാണ്ടേയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മത്സരം സണ്‍റൈസേഴ്സ് കൈവിടുകയായിരുന്നു.

44 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മനീഷ് പാണ്ടേ പുറത്താകാതെ നിന്നെങ്കിലും 10 റണ്‍സിന് ടീം പരാജയമേറ്റു വാങ്ങുകയായിരുന്നു. 40 പന്തില്‍ 55 റണ്‍സ് നേടി ജോണി ബൈര്‍സ്റ്റോയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.

അബ്ദുള്‍ സമദ് 8 പന്തില്‍ 19 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ പത്ത് റണ്‍സ് നേടുന്നതിനിടെ 10/2 എന്ന നിലയില്‍ ഡേവിഡ് വാര്‍ണറിനെയും വൃദ്ധിമന്‍ സാഹയുടെയും വിക്കറ്റുകള്‍ നഷ്ടമായ ശേഷം 92 റണ്‍സ് കൂട്ടുകെട്ട് നേടി മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും മുന്നോട്ട് നയിച്ചുവെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ അവര്‍ക്കായില്ല.

കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റ് നേടി.

Exit mobile version