ലാ ലീഗ സ്പോൺസറായി ഇഎ സ്‌പോർട് എത്തുന്നു | EA Sports will be the main sponsor of La Liga from next year

ലാ ലീഗയെ സ്പോൺസർ ചെയ്യാൻ ഗെയിമിങ് രംഗത്തെ വമ്പന്മാരായ ഇഎ സ്പോർട്സ് എത്തുന്നു. 2023/24 സീസൺ മുതലാകും ഇഎ സ്പോർട്സ് ലാ ലീഗയുടെ ഭാഗമാകുന്നത്. നിലവിലെ സ്പോൺസർമാരായ ‘ബാങ്കോ സാന്റാണ്ടർ’ മായുള്ള ലാ ലീഗയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ലീഗിന്റെ ആദ്യ രണ്ടു ഡിവിഷനുകളുടേയും കൂടെ സ്വന്തം പേര് ചേർക്കാൻ അർഹത നേടിയ ഇഎ സ്പോർട്സ്, ഏകദേശം മുപ്പത് മില്യണിൽ കൂടുതൽ യൂറോയോളമാണ് ഓരോ വർഷവും ലാ ലീഗക്ക് നൽകുക. അഞ്ചു വർഷത്തേക്കാണ് കരാർ. സ്പോൺസർഷിപ്പ് വഴി നിലവിൽ നേടിയെടുക്കുന്നതിന്റെ ഇരട്ടി സ്വന്തമാക്കാൻ പുതിയ കരാർ വഴി ലാ ലീഗക്കാവും.

2016 മുതൽ സ്പാനിഷ് ലീഗിനെ സ്പോൺസർ ചെയ്‌യുന്നത്‌ ബാങ്കോ സാന്റാണ്ടർ ആണ്. 2018/19 സീസണിൽ അവസാനിച്ചിരുന്ന ആദ്യ കരാർ വീണ്ടും പുതുക്കി ലീഗിനൊടൊപ്പം സ്വന്തം പേര് ചേർക്കാനുള്ള അവകാശം നീട്ടിയെടുക്കുകയായിരുന്നു. രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനവുമായുള്ള ബന്ധം നിർത്തുകയാണെന്ന് ലാ ലീഗ നേരത്തെ അറിയിച്ചിരുന്നു. ഇഎ സ്പോർട്സുമായുള്ള ബന്ധം വരുമാനത്തിലും ജനപ്രീതിയിലും ഒരു പോലെ ലീഗിനെ തുണക്കും ലാ ലീഗ മാനേജ്മെന്റിന്റെ പ്രതീക്ഷ. ലാ ലീഗയുടെ കൂടെ പേര് ചേർക്കുന്നതിന് അപ്പുറം ഇഎ സ്പോർട്സിന്റെ കുത്തകയായ ഡിജിറ്റൽ – ഗെയിമിങ് ലോകത്തെക്കും പരസ്പര ബന്ധം വളർത്താൻ സാധിക്കും എന്നാണ് ലീഗ മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടൽ. ഇപ്പോൾ തന്നെ മൈക്രോസോഫ്റ്റുമായി ചേർന്ന് മികച്ച തത്സമയ ഗെയിം അനാലിസിസ് പ്രേക്ഷകർക്ക് നൽകുന്ന ലാ ലീഗക്ക് പുതിയൊരു മുഖം നൽകാൻ ഇഎ സ്‌പോർട്സിനാവും.

Story Highlights: EA Sports will be the main sponsor of La Liga from next year

ബൊർഹ മയൊറൽ മാഡ്രിഡ് വിട്ട് ഗെറ്റഫയിൽ എത്തി | Getafe have signed Borja Mayoral from Real Madrid

റയൽ മാഡ്രിഡ് അറ്റാക്കിംഗ് താരം ബൊർഹ മയൊറൽ ക്ലബ് വിട്ടു. താരത്തെ സ്പാനിഷ് ക്ലബായ ഗെറ്റഫെ സ്വന്തമാക്കി. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ താരം ഗെറ്റഫയിൽ റോമയിലും ആയി ലോണിൽ കളിച്ചിരുന്നു. ഗെറ്റഫയും സെൽറ്റയും ആയിരുന്നു മയൊറലിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നത്.

10 മില്യൺ യൂറോയോളം റയൽ മാഡ്രിഡിന് ട്രാൻസ്ഫർ ഫീ ആയി ലഭിക്കും. 2026 വരെയുള്ള കരാർ താരം ഗെറ്റഫയിൽ ഒപ്പുവെക്കും എന്നാണ് സൂചനകൾ. 25കാരനായ താരം 2007 മുതൽ റയലിനൊപ്പം ഉണ്ട്. മുമ്പ് വോൾവ്സ്ബർഗ്, ലെവന്റെ എന്നീ ക്ലബുകളിലും താരം ലോണിൽ കളിച്ചിട്ടുണ്ട്.

Story Highlights: Getafe have signed Borja Mayoral from Real Madrid for €10m. Contact until June 2027

ലാലിഗയിലെ അവസാന സ്ഥാനക്കാർക്ക് മുന്നിൽ അത്ലറ്റിക്കോ മാഡ്രിഡ് നാണംകെട്ടു

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരുടെ മോശം ഫോം തുടരുന്നു. അവർ ഇന്ന് ലാലിഗയിൽ ലെവന്റയോട് പരാജയപ്പെട്ടു. ലീഗിലെ അവസാന സ്ഥാനക്കാരായ ലെവന്റെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോയെ തോൽപ്പിച്ചത്. അതും മാഡ്രിഡിൽ വെച്ച്. ഒരു ഷോട്ട് മാത്രമാണ് ഇന്ന് അത്ലറ്റിക്കോയ്ക്ക് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. അറ്റാക്കിലെ അവരുടെ മോശം പ്രകടനത്തിന്റെ തുടർച്ചയാണ് ഇത്.

ഇന്ന് രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആയിരുന്നു ലെവന്റയുടെ ഗോൾ വന്നത്. മെലേരോ ആയിരുന്നു സ്കോറർ. ഈ വിജയവും ലെവന്റയെ ലീഗിൽ അവസാന സ്ഥാനത്ത് തന്നെ നിർത്തുകയാണ്. അത്ലറ്റിക്കോ മാഡ്രിഡ് 39 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.

ഡി യോങ്ങ് അവസാനം രക്ഷകൻ, മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണക്ക് ഒരു വിജയം

ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്നലെ ലാലിഗയിൽ എവേ മത്സരത്തിൽ അലാവസിനെ നേരിട്ട ബാഴ്സലോണ ഏറെ കഷ്ടപ്പെട്ടാണ് വിജയം നേടിയത്. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു വിജയം. ബാഴ്സലോണക്ക് വേണ്ടി ഫ്രാങ്കി ഡിയോങ് ആണ് 87ആം മിനുട്ടിൽ ഗോൾ നേടിയത്‌. ഫെറാൺ ടോറസ് ഗോൾ ഒരുക്കി. താരത്തിന്റെ ബാഴ്സലോണ കരിയറിലെ ആദ്യ അസിസ്റ്റായിരുന്നു ഇത്.

ഈ വിജയത്തോടെ ബാഴ്സലോണ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. നാലാം സ്ഥാനത്തിന് ഒരു പോയിന്റ് മാത്രം പിറകിലാണ് ബാഴ്സലോണ ഉള്ളത്.

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകൾ നേടി അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വലൻസിയയുടെ തിരിച്ചുവരവ്

ലാലിഗയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും വലൻസിയയും സമനിലയിൽ പിരിഞ്ഞു. വലൻസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ത്രില്ലറിൽ 92ആം മിനുട്ട് വരെ 3-1ന് മുന്നിട്ടു നിന്ന ശേഷമാണ് അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയത്. ഇന്ന് മത്സരത്തിന്റെ 35ആം മിനുട്ടിൽ സുവാരസിന്റെ ഗോളോടെ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ആദ്യം ലീഡ് എടുത്തത്. സുവാരസിന്റെ ഈ സീസണിലെ ഏഴാം ലീഗ് ഗോളായിരുന്നു ഇത്.

ഇതിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ വലൻസിയ മറുപടി നൽകി. പക്ഷെ ആ ഗോളിന് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന്റെ ആധിപത്യം കണ്ടു. 58ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ലോങ്റേഞ്ചർ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് തിരികെ നൽകി. 62ആം മിനുട്ടിലെ വർസാലികോയുടെ ഗോൾ 3-1ന് സിമിയോണിയുടെ ടീമിനെ മുന്നിൽ എത്തിക്കുകയും ചെയ്തു.

വിജയവും 3 പോയിന്റും കിട്ടി എന്ന് കരുതിയ അത്ലറ്റിക്കോ മാഡ്രിഡിനെ ഞെട്ടിച്ചു കൊണ്ട് ഇഞ്ച്വറി ടൈമിൽ ഹ്യൂഗോ ദുരോ ഇരട്ട ഗോളുകൾ നേടി. 92ആം മിനുട്ടിലും 97ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. ഫൈനൽ വിസിൽ വന്നപ്പോൾ സ്കോർ 3-3. ഈ സമനില അത്ലറ്റിക്കോ മാഡ്രിഡിനെ 23 പോയിന്റുമായി നാലാമത് നിർത്തുക ആണ്. വലൻസിയ പത്താം സ്ഥാനത്താണ്.

ലലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി

ലാലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട ഗ്രനഡ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് വിജയിച്ചത്‌. ഗ്രാനഡയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. കഴിഞ്ഞ സീസണിലെ ഫോം ഗ്രാനഡ ഈ സീസണിലും തുടരും എന്ന സൂചന ഇന്നത്തെ പ്രകടനം നൽകി.

രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 49ആം മിനുട്ടിൽ യാംഗൽ പെരേര ആണ് ആദ്യ ഗോൾ നേടിയത്. ഈ സീസൺ ലാലിഗയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. 54ആം മിനുട്ടിൽ ലൂയിസ് മിലിയ ആണ് ഗ്രനഡയുടെ രണ്ടാം ഗോൾ നേടിയത്. മിലിയയുടെ ക്ലബിനായുള്ള ആദ്യ മത്സരമായിരുന്നു ഇത്.

ലാലിഗയിലെ ആദ്യ മത്സരം സമനിലയിൽ

ലാലിഗ സീസൺ തുടക്കം വിരസമായ സമനിലയിൽ അവസാനിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഐബറും സെലറ്റ് വീഗോയും ആയിരുന്നു ഏറ്റുമുട്ടിയത്. ഐബറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോൾ പോലും പിറന്നില്ല. ഇരു ടീമുകളും അധികം അവസരങ്ങളും ഇന്ന് സൃഷ്ടിച്ചില്ല. ഏഴ് മഞ്ഞ കാർഡും ഒരു ചുവപ്പ് കാർഡും കണ്ട മത്സരം കാഴ്ചക്കാർക്ക് കാര്യമായി ഒരു നല്ല നിമിഷവും നൽകിയില്ല.

87ആം മിനുട്ടിൽ ഐബർ തരാം ഡിയോപ് ആണ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്. അവസാന നിമിഷങ്ങളിൽ ഇത് സെൽറ്റയ്ക്ക് മുൻ തൂക്കം നൽകി എങ്കിലും ഗോൾ ഒന്നും പിറന്നില്ല. സെൽറ്റ വിഗോയുടെ ആസ്പാസ് ഇന്നത്ത മത്സരത്തോടെ സെൽറ്റയ്ക്ക് വേണ്ടി 200 ലാലിഗ മത്സരങ്ങൾ എന്ന നേട്ടത്തിൽ എത്തി.

ഫുട്‌ബോൾ ലോകം വിടാതെ കോവിഡ്, ഡേവിഡ് സിൽവയും പോസിറ്റീവ്

പോൾ പോഗ്ബക്ക് പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവക്കും കോവിഡ് പോസിറ്റീവ്. താരത്തിന്റെ പുതിയ ക്ലബ്ബ് റയൽ സോസിഡഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 34 വയസുകാരനായ സ്പാനിഷ് ദേശീയ താരം സിറ്റിയുമായുള്ള ബന്ധം അവസാനിപ്പിച്ചു ഫ്രീ ട്രാൻസ്ഫറിലാണ് സ്വന്തം നാട്ടിലെ ക്ലബ്ബിൽ ചേർന്നത്.

സിൽവ രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല എങ്കിലും താരം സെൽഫ് ഐസൊലേഷനിൽ ആണ് ഉള്ളത്. ഇതോടെ താരത്തിന് പ്രീ സീസണും സീസൺ തുടക്കവും നഷ്ടപെടാനാണ് സാധ്യത. 2010 ലോകകപ്പും 2012 യൂറോയും അടക്കം നേടിയ സിൽവ തന്റെ കാലയളവിലെ ഏറ്റവും മികച്ച മധ്യനിര കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. താരത്തിന്റെ കരിയർ ഓർമിക്കാൻ സ്റ്റേഡിയത്തിന് പുറത്ത് പ്രതിമ നിർമിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.

ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!

ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ ലാസിയോക്കെതിരായ നിർണായക മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം സ്വന്തമാക്കിയത്.

വെറും 61 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 50 ഗോളുകൾ അടിച്ച് കൂട്ടിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 84 ഗോളുകളും ലാ ലീഗയിൽ റയൽ മാഡ്രിഡിന് വേണ്ടി 311 തവണയും ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടുണ്ട്. ഈ സീസണിൽ കിരീടത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന യുവന്റസിന്റെ ടോപ്പ് സ്കോറർ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ

അത്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ. നികുതി വെട്ടിപ്പിൽ കേസിലാണ് ആറ് മാസത്തെ തടവ് താരത്തിന് നൽകണമെന്ന് സ്പാനിഷ് അധികൃതർ ആവശ്യപ്പെട്ടത്. ബ്രസീലിയൻ താരം 1 മില്ല്യൺ യൂറോയോളം ഇമേജ് റൈറ്റ്സിന്റെ പേരിൽ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മാഴ്സെല്ലോ, നെയ്മർ, ജോസെ മൗറീന്യോ തുടങ്ങി സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരെല്ലാം നികുതിവെട്ടിപ്പ് കേസിൽ അകപ്പെട്ടിട്ടുണ്ട്. 2014ൽ മാഡ്രിഡ് വിട്ട് ലണ്ടൻ ക്ലബ്ബായ ചെൽസിയിലേക്ക് കോസ്റ്റ പോയിരുന്നു. ഒരു വർഷമായി കേസ് നടന്ന് കൊണ്ടിരിക്കുന്നത്. അത്ലെറ്റിക്കോ മാഡ്രിഡിൽ കോസ്റ്റ തിരിച്ചെത്തിയതിന് പിന്നാലെ സ്പാനിഷ് അധികൃതർ നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവും – ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ യുവന്റസുമായി യൂറോപ്യൻ കിരീടം ഉയർത്താൻ സാധിക്കുമെന്നാണ് റൊണാൾഡോ പറയുന്നത്. ഇന്നലെ ജന്മദിനമാഘോഷിച്ച റൊണാൾഡോ 28 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു.

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് റയൽ മാഡ്രിഡിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറന്നത്. നൂറു മില്ല്യൺ യൂറോയ്ക്ക് സ്പെയിനിൽ നിന്നും പറന്ന് ഓൾഡ് ലേഡിയിലെത്തിയ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ കിരീടം ഉയർത്താൻ കഴിഞ്ഞിരുന്നു.

രോഹിത് ശർമ്മ ലാലിഗയുടെ അംബാസിഡർ

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ഇനി ലാലിഗയുടെ അംബാസഡർ. ഇന്ന് ആണ് ലാലിഗയുടെ ഇന്ത്യൻ അംബാസഡർ ആയി രോഹിതിനെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം ലാലിഗ നടത്തിയത്. സ്പാനിഷ് ലീഗിന് ഇന്ത്യയിൽ കൂടുതൽ പ്രേക്ഷകരെ കിട്ടാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഹിതിനെ ബ്രാൻഡ് അംബാസഡർ ആയി ലാലിഗ എത്തിച്ചിരിക്കുന്നത്.

ക്രിക്കറ്റിന് കൂടുതൽ വേരോട്ടമുള്ള മണ്ണ് ആയതു കൊണ്ടാണ് രോഹിതിനെ ബ്രാൻഡ് അംബാസഡർ ആക്കിയത്. എന്നാൽ സുനിൽ ഛേത്രിയെ പോലുള്ള ഫുട്ബോൾ താരങ്ങൾ ഇരിക്കെ ക്രിക്കറ്റ് താരങ്ങളുടെ പിറകെ ലാലിഗ പോയത് ഫുട്ബോൾ ആരാധകരിൽ നിന്ന് വിമർശനം ക്ഷണിച്ചു വരുത്തുന്നുണ്ട്.

Exit mobile version