രോഹിത് ശർമ്മ ലാലിഗയുടെ അംബാസിഡർ

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ഇനി ലാലിഗയുടെ അംബാസഡർ. ഇന്ന് ആണ് ലാലിഗയുടെ ഇന്ത്യൻ അംബാസഡർ ആയി രോഹിതിനെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം ലാലിഗ നടത്തിയത്. സ്പാനിഷ് ലീഗിന് ഇന്ത്യയിൽ കൂടുതൽ പ്രേക്ഷകരെ കിട്ടാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഹിതിനെ ബ്രാൻഡ് അംബാസഡർ ആയി ലാലിഗ എത്തിച്ചിരിക്കുന്നത്.

ക്രിക്കറ്റിന് കൂടുതൽ വേരോട്ടമുള്ള മണ്ണ് ആയതു കൊണ്ടാണ് രോഹിതിനെ ബ്രാൻഡ് അംബാസഡർ ആക്കിയത്. എന്നാൽ സുനിൽ ഛേത്രിയെ പോലുള്ള ഫുട്ബോൾ താരങ്ങൾ ഇരിക്കെ ക്രിക്കറ്റ് താരങ്ങളുടെ പിറകെ ലാലിഗ പോയത് ഫുട്ബോൾ ആരാധകരിൽ നിന്ന് വിമർശനം ക്ഷണിച്ചു വരുത്തുന്നുണ്ട്.

Exit mobile version