ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിൽ, “പണി തീരാതെ” ബാഴ്സലോണ | Exclusive

“പണി തീരാതെ” ബാഴ്സലോണ

ട്രാൻസ്ഫർ വിൻഡോ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ സ്വന്തം ആരാധകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് റോബർട് ലെവെന്റോവ്സ്കി അടക്കമുള്ള താരങ്ങളെ ടീമിൽ എത്തിക്കാൻ ബാഴ്സലോണക്ക് സാധിച്ചത്. ലപോർട, അലെമാനി, ജോർഡി ക്രൈഫ് എല്ലാം അടങ്ങിയ മാനേജ്‌മെന്റ് എണ്ണയിട്ട യന്ത്രം പോലെ രാപ്പകൽ അധ്വാനിച്ച് ടീമിന്റെ മാറ്റത്തിന് വേണ്ട നീക്കങ്ങൾ നടത്തി. സാവിയുടെ ഇടപെടലുകളും നിർണായകമായിരുന്നു.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബാഴ്സലോണ ഉദ്ദേശിച്ച താരങ്ങളെ എല്ലാം ടീമിലേക്ക് എത്തിക്കാൻ സാധിച്ചോ..?..ഇല്ല എന്നാണ് ഉത്തരം. അതു പോലെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിലും ചിലർ ഇപ്പോഴും ടീമിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ ടീമിന് അകത്തേക്കും പുറത്തേക്കുമുള്ള ഒരു പിടി നീക്കങ്ങൾ പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് ടീം സ്പോർട്ടിങ് ഡയറക്ടർ ആയ അലെമാനിയും സംഘവും.

ടീമിൽ നിന്നും പുറത്തേക്കുള്ള വഴി തേടുന്നവരിൽ മാർട്ടിൻ ബ്രാത്വൈറ്റ്, സാമുവൽ ഉംറ്റിട്ടി, സെർജിന്യോ ഡെസ്റ്റ് എന്നിവരാണ് ഇനി ബാക്കിയുള്ളത്. ടീമിലേക്ക് താരങ്ങളെ എത്തിക്കുന്നതിനൊപ്പം ചിലർക്ക് പുറത്തേക്കുള്ള വഴി കാണിക്കാനും സാധിച്ചത് ബാഴ്‌സക്ക് നേട്ടമാണ്. ഫിലിപ് കൂടിഞ്ഞോയെ ആസ്റ്റ്ൻവില്ലക്ക് കൈമാറിയപ്പോൾ റിക്കി പൂജ്‌, നെറ്റോ എന്നിവരെ കരാർ റദ്ദാക്കി ഫ്രീ ഏജന്റ് ആയി പോകാനും അനുവദിച്ചു. കൊള്ളാഡോ, ലോങ്ലെ, നിക്കോ, ട്രിൻകാവോ തുടങ്ങിയവരെ ലോണിൽ അയച്ചു.

ഇപ്പോഴും പ്രതിസന്ധി ആയി തുടരുന്നത് ബ്രാത്വൈറ്റിന്റെ കൈമാറ്റമാണ്. ഉയർന്ന സാലറി നേടുന്ന താരത്തിന്റെ കൈമാറ്റം ടീമിനും തലവേദന ആയിരിക്കുകയാണ്. പല ടീമുകളും താരത്തിന് വേണ്ടി സമീപിച്ചെങ്കിലും വരുമാനത്തിൽ തട്ടി എല്ലാ ചർച്ചകളും മുടങ്ങി. അവസാനം മയ്യോർക്കയും രംഗത്ത് വന്നെങ്കിലും ബാഴ്സലോണയിൽ ലഭിക്കുന്നതിനെക്കാൾ സാലറി താരം ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ. അതേ സമയം കുറച്ചു പണിപ്പെട്ടായാലും സാമുവൽ ഉംറ്റിട്ടിക്ക് പുതിയ തട്ടകം ഏകദേശം ഉറപ്പായിരിക്കുകയാണ്. സീരി എയിൽ നിന്നും ലെച്ചേ ആണ് രംഗത്തുള്ളത്. ഉംറ്റിട്ടിയെ ലോണിൽ കൊണ്ടുപോകാൻ ആണ് ഇവരുടെ പദ്ധതി. അതേ സമയം താരത്തിന്റെ സാലറി ബാഴ്‌സ തന്നെ നൽകേണ്ടി വരും. ടീം വിടാൻ തന്നെ കൊണ്ടാവും വിധം ശ്രമിച്ച ഉംറ്റിട്ടിക്ക് വേണ്ടി വിട്ടുവീഴ്‌ച്ച ചെയ്യാൻ ബാഴ്‌സക്കും എതിർപ്പില്ല. പരിക്ക് വകവെക്കാതെ ലോകകപ്പ് കളിക്കാൻ പോയ ശേഷം ഒരിക്കലും താളം കണ്ടെത്താൻ കഴിയാത്ത താരത്തിന് ഇറ്റലിയിൽ കാര്യങ്ങൾ മംഗളകരമായി നടക്കട്ടെ എന്നാണ് ആരാധകരുടെയും പ്രാർത്ഥന.

ആദ്യ മത്സരങ്ങളിൽ സാവി ടീമിൽ പോലും ഉൾപ്പെടുത്താതിരുന്ന ഡെസ്റ്റിനും ടീം വിടേണ്ടതുണ്ട്. ഡി യോങ് തന്റെ ഭാവി ബാഴ്സലോണയിൽ തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞെങ്കിലും ഇതിൽ എന്തെങ്കിലും മാറ്റം വരും ദിവസങ്ങളിൽ ഉണ്ടാവുമോ എന്നാണ് ടീം ഉറ്റു നോക്കുന്നത്.

ഔബയും ഡീപെയും:

ബാഴ്‌സലോണ പ്രതിസന്ധിയിലൂടെ കടന്ന് പോയ സമയത്ത് ടീമിന് ആശ്വാസമായി കടന്ന് വന്നവരാണ് ഔബമയങും മേംഫിസ് ഡീപെയും. ലെവെന്റോവ്സ്കി എത്തിയതോടെ രണ്ടിൽ ഒരാൾ ടീം വിടുമെന്ന് ഉറപ്പായിരുന്നു. ഡീപെയോട് പുതിയ തട്ടകം തേടാനുള്ള നിർദേശം മാനേജ്‌മെന്റ് നൽകുകയും ചെയ്തു. താരത്തിന് വേണ്ടി യുവന്റസ് രംഗത്ത് വന്നു ചർച്ചകൾ ആരംഭിച്ചിരുന്നു. ഫ്രീ ഏജന്റ് ആയി താരത്തിനെ പോകാൻ അനുവദിക്കാൻ ബാഴ്‌സയും തയ്യാറായി. എന്നാൽ വരുമാന വിഷയത്തിൽ ഉടക്കി ഈ ചർച്ചയും പ്രതിസന്ധിയിൽ ആണ്. അതേ സമയം യുവന്റസ് മറ്റൊരു മുന്നേറ്റ താരത്തെ നോട്ടമിട്ട് ചർച്ചകളും ആരംഭിച്ചു.
ആഴ്‌സനൽ വിട്ട് വന്ന ഔബമയങ് ടീമിൽ തുടർന്നേക്കും എന്നു പ്രതീക്ഷിച്ചിരുന്ന സമയത്താണ് ചെൽസി രംഗത്തു വരുന്നത്. ആദ്യം ടീം വിടാൻ കൂട്ടാക്കാതിരുന്ന ഔബക്ക് തന്റെ മുൻ കോച്ച് ടൂഷലിന്റെ സാന്നിധ്യവും ചെൽസി മുന്നോട്ടു വെച്ച ഓഫറും മനംമാറ്റാൻ ധാരാളമായിരുന്നു. എന്നാൽ കൈമാറ്റത്തിൽ കുറച്ചധികം തുക പ്രതീക്ഷിക്കുന്ന ബാഴ്‌സയുമായി ചെൽസി ചർച്ചകൾ നടത്തി വരികയാണ്. പക്ഷെ രണ്ടിൽ ഒരാൾ ടീമിൽ തുടരുന്നതാണ് നല്ലത് എന്ന പക്ഷക്കാരാണ് ആരാധകരിൽ ഭൂരിഭാഗവും. ഔബമയങ്ങിനെ ടീമിൽ നിലനിർത്താൻ സാവിക്കും താൽപര്യമുണ്ട്.

ബാഴ്‌സ പുതുതായി കൊണ്ടു വരാൻ ശ്രമിക്കുന്ന താരങ്ങളുടെ പട്ടികയും നീണ്ടതാണ്. ടീമിലെ എല്ലാ സ്ഥാനത്തേക്കും രണ്ട് താരങ്ങൾ എന്നതാണ് സാവിയുടെ പോളിസി. ഇതിൽ തന്നെ ബാഴ്‌സ കാര്യമായി പരിഗക്കുന്നതാണ് റൈറ്റ് ബാക്ക് ലെഫ്റ്റ് ബാക്ക് സ്ഥാനങ്ങൾ


ഫോയ്ത്തും ഗലനും മർക്കോസ് അലോൻസോയും:

ചെൽസിയിൽ നിന്നും ആസ്പിലകുറ്റയേയും മർക്കോസ് ആലോൻസോയേയും എത്തിക്കുക എന്നുള്ളതായിരുന്നു സാവിയുടെ ആദ്യ പദ്ധതി. താരങ്ങളുമായി കരാർ ചർച്ചകൾ പൂർത്തിയാക്കാൻ സാധിച്ചെങ്കിലും കൈമാറ്റം ഇടക്ക് വഴിമുട്ടി. ടീം ക്യാപ്റ്റനായ ആസ്പിലികെറ്റയെ കൈമാറില്ലെന്ന് ശഠിച്ച ചെൽസി പകരം താരം എത്തിയാൽ ആലോൻസോയെ കൈമാറും എന്ന സൂചനയും നൽകി. പക്ഷെ പിന്നീട് താരത്തിന് ചെൽസി ആവശ്യപ്പെട്ട തുക നൽകാൻ ബാഴ്‌സക്ക് ഒരിക്കലും സമ്മതമല്ലായിരുന്നു. ഇതോടെ ഇരു ബാക്ക് സ്ഥാനത്തേക്കും മറ്റ് താരങ്ങളിൽ കണ്ണ് വെച്ചിരിക്കുകയാണ് ബാഴ്‌സലോണ.

വിയ്യാറയൽ താരം യുവാൻ ഫോയ്ത്തും സെൽറ്റ വീഗൊ താരം ഹാവി ഗലനും ആണ് ബാഴ്‌സയുടെ റഡാറിൽ ഇപ്പോഴുള്ള താരങ്ങൾ. ഒരാഴ്ച്ച കൂടി ബാക്കി നിൽക്കെ ഇതിൽ ഒരാളെ എത്തിക്കാൻ സാധിച്ചാൽ പോലെ ടീമിനത് നേട്ടമാകും. സാവി ടീമിൽ പോലും ഉൾപ്പെടുത്താത സെർജിന്യോ ഡെസ്റ്റിന് പകരക്കാരനായി റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഫോയ്ത്ത് എത്തുന്നതിനാണ് ആരാധകരും കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടിയ ബാൽഡെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് തുടരുന്നത് ടീമിനും താൽപ്പര്യമുണ്ട്. പക്ഷെ കുറച്ചു കൂടി പരിച്ചയസമ്പത്തുള്ള താരം എത്തുന്നത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ഉയർത്താൻ സാധിക്കും. ഗലനെ എത്തിക്കാൻ ബാഴ്‌സ ശ്രമിച്ചാലും സെൽറ്റ ഉയർന്ന തുക തന്നെ അവശ്യപ്പെടുമെന്നുള്ളതും പ്രതിസന്ധിയാണ്.

മനം മാറാത്ത ഡി യോങും ബെർണാഡോ സിൽവയും :

ബെർണാഡോ സിൽവയെ സാവിയുടെ പദ്ധതികളിലെ ഒരു “ഐഡിയൽ” താരമായി വിശേഷിപ്പിക്കാം. കോച്ച് ഉദ്ദേശിക്കുന്ന തരത്തിൽ മധ്യനിരയുടെ കടിഞ്ഞാണെന്തേണ്ട എല്ലാ കഴിവുകളും ചേർന്ന താരം. പക്ഷെ സിൽവയെ എത്തിക്കുന്നത് ഒരിക്കലും എളുപ്പമാകിലെന്ന് ബാഴ്‌സക്ക് അറിയാമായിരുന്നു. ഡി യോങ്ങിനെ ഉയർന്ന തുക്കക് കൈമാറാതെ സിൽവയെ എത്തിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ യുനൈറ്റഡിൽ നിന്നും വന്ന ഓഫറുകൾ നിരസിച്ച ഡിയോങ് ടീമിൽ തുടരാനുള്ള തന്റെ ആഗ്രഹം പലവട്ടം പറഞ്ഞതാണ്. അതേ സമയം യുനൈറ്റഡ് ഒരവസാന വട്ട നീക്കം കൂടി ട്രാൻഫസർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് നടത്തിയേക്കും. ബയേൺ മ്യൂണിച്ചിന് താരത്തെ ലോണിൽ എത്തിക്കാൻ താൽപര്യമുണ്ട് എന്നും സൂചനകൾ ഉണ്ട്. ഒരു പക്ഷെ ഇത് സാധ്യമാവുകയാണെങ്കിൽ ബെർണാഡോ സിൽവക്ക് വേണ്ടി ബാഴ്‌സലോണ കച്ചമുറുക്കി ഇറങ്ങിയേക്കും. മധ്യനിരയിൽ പെഡ്രി – സിൽവ സഖ്യം സാവിയുടെ മാത്രമല്ല, ആരാധകരുടെയും സ്വപ്നമാണ്.

ജൂൾസ് കുണ്ടേയെ ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാനും ചില കൊഴിഞ്ഞുപോക്കുകൾ ബാഴ്സലോണക്ക് അത്യാവശ്യമാണ്. ഇതിന് വേണ്ടി കൈമാറ്റങ്ങൾ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. ഇതിന് ശേഷം മാത്രമേ പുതിയ താരങ്ങളെ എത്തിക്കുന്നത് ടീം പരിഗണിക്കൂ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കെ വീണ്ടും അലെമാനിയുടെ നീക്കങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് ഇരിക്കുകയാണ് ബാഴ്സലോണയും ആരാധകരും.

ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ ഞെട്ടിച്ചു വിയ്യറയൽ | Report

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിയ്യറയൽ.

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിയ്യറയൽ. മികച്ച പോരാട്ടം കണ്ട അത്ലറ്റികോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വന്ന ഗോളുകൾക്ക് ആണ് വിയ്യറയൽ ജയം കണ്ടത്. അത്ലറ്റികോ മുന്നേറ്റത്തെ നന്നായി തടഞ്ഞു നിർത്തിയ ഉനയ് എമറെയുടെ ടീമിന് 73 മത്തെ മിനിറ്റിൽ യറമി പിനോ ആണ് ഗോൾ സമ്മാനിച്ചത്. പ്രതിരോധത്തിൽ മൊളീന വരുത്തിയ പിഴവ് പിനോ ഗോൾ ആക്കി മാറ്റി.

സമനിലക്ക് ആയി മുന്നേറ്റനിര താരങ്ങളെ സിമിയോണി പകരക്കാരായി കൊണ്ട് വന്നെങ്കിലും അവസരങ്ങൾ അധികം ഒന്നും പിറന്നില്ല. പകരക്കാരനായി ഇറങ്ങിയ അലക്‌സ് ബനെയ ഫൗൾ ചെയ്തതിനു 94 മത്തെ മിനിറ്റിൽ ഇഞ്ച്വറി സമയത്ത് മൊളീന ചുവപ്പ് കാർഡ് കണ്ടതോടെ അത്ലറ്റികോ പരാജയം ഉറപ്പിച്ചു. രണ്ടു മിനിറ്റുകൾക്ക് ശേഷം പെഡ്രാസയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജെറാർഡ് മൊറേനോ വിയ്യറയൽ ജയം ഉറപ്പിക്കുക ആയിരുന്നു. സിമിയോണിയുടെ ടീമിന് മേൽ നേടിയ ഈ ജയം എമറെയുടെ ടീമിന് വലിയ ആത്മവിശ്വാസം പകരും.

Story Highlight : Villarreal beat Atletico Madrid in La Liga.

ആദ്യ വിജയം തേടി ബാഴ്സലോണ ഇറങ്ങുന്നു

സമനിലയുമായി സീസൺ ആരംഭിച്ച എഫ്സി ബാഴ്സലോണ ആദ്യ വിജയം തേടി ഇറങ്ങുന്നു. ലീഗിലെ രണ്ടാം മത്സരത്തിൽ റയൽ സോസിഡാഡ് ആണ് എതിരാളികൾ. സോസിഡാഡ് ആദ്യ മത്സരത്തിൽ കാഡിസിനെ ഏക ഗോളിന് തോൽപ്പിച്ചിരുന്നു. ഇരു ടീമുകളും മാറ്റങ്ങളോടെയാകും ആദ്യ ഇലവൻ ഇറക്കുന്നത്. സോസിഡാഡിന്റെ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ്.

ചുവപ്പ് കാർഡ് കണ്ട സെർജിയോ ബസ്ക്വറ്റ്‌സിന് ബാഴ്സലോണ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. പ്രീ സീസണിൽ സാവി ഡിഫെൻസിവ് മിഡ്ഫീൽഡർ ആയി പരീക്ഷിച്ച നിക്കോ ഇപ്പോൾ ടീമിനോടൊപ്പമില്ല. പ്യാനിച്ച്, ഡിയോങ്, കെസ്സി എന്നിവരിൽ ഒരാളെ സാവി ഈ സ്ഥാനത്തേക്ക് പരിഗണിക്കും. മധ്യ നിരയെ പെഡ്രി തന്നെ നയിക്കും. മൂന്ന് സെൻട്രൽ ഡിഫൻഡർമാരുമായി ഇറങ്ങാനും സാധ്യതയുണ്ട്. ക്രിസ്റ്റൻസണോപ്പം അരാഹുവോ പ്രതിരോധ നിരയിൽ എത്തും.

ജൂൾസ് കുണ്ടേയെ ഈ മത്സത്തിനും ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാൻ ടീമിന് സാധിച്ചേക്കില്ല. ട്രാൻസ്ഫർ പരിഗണിക്കുന്ന ഔബമയങ്, ഡീപെയ് എന്നിവരെ ഈ മത്സരത്തിലും പരിഗണിക്കുമെന്ന് സാവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവർ ഇപ്പോഴും തങ്ങളുടെ താരങ്ങൾ ആണെന്ന് സാവി പറഞ്ഞു. മുൻ നിരയിൽ ലെവെന്റോവ്സ്കി തന്നെ ആരംഭിക്കും. കൂട്ടായി റാഫിഞ്ഞക്കൊപ്പം ഫാറ്റിയോ ഡെമ്പലെയെ എത്തും.

മധ്യ നിരയിൽ ഗവി ബെഞ്ചിൽ നിന്നു തന്നെ മത്സരം ആരംഭിക്കും. ജോർഡി ആൽബക്ക് പകരം ബാൾഡെക്ക് സാവി അവസരം നൽകിയേക്കും. കഴിഞ്ഞ മത്സരത്തിലെ ആൽബയുടെ പ്രകടനം ഒട്ടും പ്രതീക്ഷാവഹമായിരുന്നില്ല. പിക്വേക്ക് വീണ്ടും ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വരും.

പുതുതായി ടീമിൽ എത്തിച്ച കുബോയുടെ ഗോളിൽ കാഡിസിനെ തോൽപ്പിച്ച് സീസൺ ആരംഭിച്ച സോസിഡാഡിന് ഫോം നിലനിർത്തേണ്ടതുണ്ട്. അലക്‌സാണ്ടർ ഐസക്കും കുബോയും തന്നെ ടീമിന്റെ മുന്നേറ്റത്തെ നയിക്കും. കരുത്തരായ എതിരാളികൾ ആണ് സോസിഡഡ് എന്ന് സാവി പറഞ്ഞു.

ഗോളടിച്ചു കൂട്ടി റയൽ മാഡ്രിഡ് വിജയം!!

ലാലിഗയിൽ രണ്ടാം മത്സരത്തിലും റയൽ മാഡ്രിഡ് ക്ലബിന് വൻ വിജയം. ഇന്ന് എവേ മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം തന്നെ റയൽ നേടി. മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ഇന്ന് ലീഡ് എടുത്തു. തുടക്കത്തിൽ തന്നെ കിട്ടിയ പെനാൾട്ടി ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു. ഏതാനും മിനുറ്റുകൾക്ക് അകം സെൽറ്റയ്ക്കും ഒരു പെനാൾട്ടി ലഭിച്ചു.

23ആം മിനുട്ടിൽ ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് നാലു മിനുട്ട് മുമ്പ് മോഡ്രിചിന്റെ ഒരു ലോകോത്തര സ്ട്രൈക്ക് റയലിന് ലീഡ് നൽകി.

രണ്ടാം പകുതിയിൽ റയൽ ഗോളടി തുടർന്നു. 56ആം മിനുട്ടിൽ മോഡ്രിചിന്റെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് റയലിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു‌. ഇതിനു ശേഷം 66ആം മിനുട്ടിൽ വാല്വെർദയുടെ ഗോളിലൂടെ റയൽ 4-1ന് മുന്നിൽ എത്തി.

സബ്ബായി എത്തി ആദ്യ ടച്ചിൽ തന്നെ മഴവില്ല് പോലൊരു ഫ്രീകിക്ക്, റയൽ മാഡ്രിഡിന് വിജയം നൽകിയ അലാബയുടെ വരവ് | Real Madrid

ലാലിഗയിൽ റയൽ മാഡ്രിഡിന് വിജയ തുടക്കം. ഇന്ന് ചാമ്പ്യന്മാർ റയൽ മാഡ്രിഡ് അൽമേരിയക്ക് എതിരെ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയമാണ് നേടിയത്. ഇന്ന് സബ്ബായി എത്തി ആദ്യ ടച്ചിൽ തന്നെ ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച അലാബയാണ് റയൽ മാഡ്രിഡിന്റെ ഹീറോ ആയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ കപ്പിലും അലാബ ഗോൾ നേടിയിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ അൽമേരിയ മുന്നിൽ എത്തിയിരുന്നു. റമസാനിയുടെ സ്ട്രൈക്ക് ആണ് റയലിനെ ഞെട്ടിച്ചത്. ഈ ഗോളിന് മറുപടി നൽകാൻ റയലിന് രണ്ടാം പകുതി വരെ ശ്രമിക്കേണ്ടി വന്നു. 61ആം മിനുട്ടിൽ വിനീഷ്യസ് നടത്തിയ ഒരു മുന്നേറ്റം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും ഡിഫൻസിന് ആ പന്ത് ക്ലിയർ ചെയ്യാൻ ആയില്ല. ബോക്സിൽ എത്തിയ വാസ്കസ് പന്ത് വലയിൽ എത്തിച്ച് ടീമിന് സമനില നൽകി.

പിന്നെ വിജയ ഗോളിനായി അന്വേഷിക്കുമ്പോൾ ആണ് 75ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് റയലിന് കിട്ടുന്നത്. ഒരു ഇടം കാലൻ ഫ്രീകിക്കിന് പറ്റിയ സ്ഥലം. സബ്ബായി കളത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുകയായിരിന്നു അലാബയെ ആ കിക്ക് എടുക്കാനായി ആഞ്ചലോട്ടി കളത്തിലേക്ക് അയച്ചു. അലാബയുടെ ആദ്യ ടച്ച് ആ ഫ്രീകിക്ക് ആയിരിന്നു. പന്ത് മനോഹര മഴവില്ലായി ഗോൾ വലയുടെ കോർണറിൽ പതിച്ചു. റയൽ മാഡ്രിഡ് 2-1ന് മുന്നിൽ‌. ഈ ഗോൾ റയലിന്റെ വിജയ ഗോളായും മാറി.

Storu Highlight: Alaba’s Freekick gave Real madrid 3 points

ലാലിഗ; കുബോയുടെ ഗോളിൽ വിജയം നേടി സോസിഡാഡ്

ലാലിഗ; ലീഗിലെ ആദ്യ മത്സരത്തിൽ കാഡിസിനെതിരെ വിജയം കുറിച്ച് റയൽ സോസിഡാഡ്. കാഡിസിന്റെ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സോസിഡാഡ് വിജയം നേടിയത്. മത്സരത്തിലെ വിജയഗോൾ റയലിൽ നിന്നും സീസണിൽ ടീമിൽ എത്തിയ യുവതാരം കുബോ നേടി.

അലക്‌സാണ്ടർ ഐസക്ക്, ഡേവിഡ് സിൽവ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാമായി ഇറങ്ങിയ സോസിഡാഡിന് മുന്നിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു കൊണ്ടു തന്നെയാണ് കാഡിസ് പന്തു തട്ടിയത്. പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും കാഡിസിന്റെ പ്രതിരോധം പിളർത്താൻ പലപ്പോഴും സോസിഡാഡിനായില്ല. ഇരുപത്തിനാലാം മിനിറ്റിൽ മികെൽ മേറിനോയുടെ അസിസ്റ്റിലാണ് കുബോ ടീമിന്റെ വിജയ ഗോൾ നേടിയത്. റയലിൽ ആയിരുന്നപ്പോൾ അവസാന സീസണുകളിൽ വിവിധ ടീമുകളിൽ ലോണിൽ കളിച്ചിരുന്ന താരത്തിന് തന്റെ കരിയറിന്റെ പുതിയ തുടക്കം ഗോൾ നേടിക്കൊണ്ടു തന്നെ ആരംഭിക്കാനായി. സോസിഡാഡിനോട് തുടർച്ചയായ അഞ്ചാം തോൽവിയാണ് ലീഗിൽ കാഡിസ് വഴങ്ങുന്നത്.

Story Highlight: Real Sociedad beat Cadiz 1-0

യൂറോപ്പിലെ ഇന്നത്തെ ഫുട്ബോൾ ഫിക്സ്ചറുകൾ

യൂറോപ്പിൽ ഇന്ന് അഞ്ച് ലീഗുകളിലും മത്സരം ഉണ്ട്‌‌. പ്രീമിയർ ലീഗിനും ഫ്രഞ്ച് ലീഗിനും ബുണ്ടസ് ലീഗക്കും ഇത് രണ്ടാം ആഴ്ച ആണെങ്കിൽ ലാലിഗക്കും സീരി എക്കും ഇത് ആദ്യ ആഴ്ച ആണ്. ഇന്നത്തെ ഫിക്സ്ചറുകൾ നോക്കാം.

ഓഗസ്റ്റ് 13;

പ്രീമിയർ ലീഗ്;

വൈകിട്ട് 5 മണി:
Aston Villa vs Everton

വൈകിട്ട് 7.30:
Arsenal vs Leicester City
Brighton vs Newcastle United
Manchester City vs Bournemouth
Southampton vs Leeds United
Wolves vs Fulham

രാത്രി 10:
Brentford vs Manchester United

ലാലിഗ:

രാത്രി 8.30:
സെൽറ്റ വിഗോ vs എസ്പാൻയോൾ
രാത്രി 10.30:
റിയൽ വല്ലഡോയൊഡ് vs വിയ്യ റയൽ
രാത്രി 12.30:
ബാഴ്സലോണ vs റയോ വയ്യെകാനോ

Serie A:
രാത്രി 10:
AC Milan vs Udinese
Sampdoria vs ആറ്റലന്റ

രാത്രി 12.15:
Lecce vs Inter Milan
Monza vs Torino

ഫ്രഞ്ച് ലീഗ്:

രാത്രി 8.30
Monaco vs Rennes


രാത്രി 12.30

PSG vs Montpellier

ബുണ്ടസ്ലീഗ:
രാത്രി 7മണി:
Leverkusen vs Augsburg
Hertha vs Frankfurt
Hoffenheim vs Bochum
Leipzig vs Koln
Werder Bremen vs Stuttgart

രാത്രി 10 മണി
Schalke vs Gladbach

ലാലിഗ; ആദ്യ മത്സരത്തിന് ബാഴ്സലോണ ഇറങ്ങുന്നു

സാവിയുടെ കീഴിൽ പുതിയ മുഖങ്ങളും പുതിയ പ്രതീക്ഷകളുമായി ബാഴ്‌സലോണ പുതിയ സീസണിന് ഇറങ്ങുന്നു. ക്യാമ്പ് ന്യൂവിൽ വെച്ചു നടക്കുന്ന ആദ്യ മത്സരത്തിൽ റയോ വയ്യക്കാനോ ആണ് എതിരാളികൾ. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചേ പന്ത്രണ്ടരക്ക് മത്സരത്തിന് പന്തുരുണ്ടു തുടങ്ങും. പ്രീ സീസണിലെ മികച്ച പ്രകടനം ലീഗിലും തുടരാൻ ആവും ടീമിന്റെ ശ്രമം. അതേ സമയം പുതുതായി എത്തിയ എല്ലാ താരങ്ങളെയും ലീഗിൽ രെജിസ്റ്റർ ചെയ്യുന്നതിൽ തടസം നേരിടുന്ന ബാഴ്‌സലോണ ഇതിൽ ചില താരങ്ങൾ ഇല്ലാതെ ആവും ടീം ഇറക്കുക എന്നാണ് സൂചനകൾ.

ലെവെന്റോവ്സ്കി തന്നെയാണ് നിലവിലെ ടീമിലെ ഏറ്റവും വലിയ ആകർഷണം. ഗാമ്പർ ട്രോഫിയിൽ ടീമിനായി സ്‌കോർ ചെയ്തു തുടങ്ങിയ താരം പെഡ്രി അടക്കമുള്ള താരങ്ങളുമായി ഇണങ്ങി ചേർന്നതും ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. വിങ്ങുകളിൽ റാഫിഞ്ഞ, ഡെമ്പലെ, ഫാസ്റ്റി, ഫെറാൻ ടോറസ് തുടങ്ങി ഏത് പ്രതിരോധ നിരയേയും കീറി മുറിക്കാൻ കഴിവുള്ള താരങ്ങൾ കൂടി ആവുമ്പോൾ എതിരാളികൾ ഭയക്കാതെ തരമില്ല. പിൻ നിരയിൽ പിക്വേ സാവി ആദ്യം പരിഗണിക്കുന്ന താരങ്ങളിൽ ഒരാൾ അല്ല എന്ന് ഉറപ്പായി കഴിഞ്ഞു. അരാഹുവോയും കുണ്ടേയും ക്രിസ്റ്റൻസണും തന്നെ കോച്ചിന്റെ ആദ്യ പരിഗണനയിൽ ഉള്ളത്. മധ്യനിരയിൽ പ്രീ സീസണിൽ തിളങ്ങിയ കെസ്സിയും എത്തും. നിലവിൽ താരങ്ങളെ രെജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും, നടപടികൾ പൂർത്തിയാക്കി ഇതിൽ നാലോ അഞ്ചോ പേരെ എങ്കിലും കളത്തിൽ ഇറക്കാൻ ടീമിന് സാധിച്ചേക്കും.

മറുവശത്ത് ബാഴ്‌സയെ അവസാന രണ്ടു മാച്ചുകളിലും കീഴടക്കിയ ടീമാണ് റയോ വയ്യേക്കാനോ. പ്രീ സീസൺ മത്സരങ്ങളിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു. യുനൈറ്റഡുമായി സമനിലയിൽ പിരിഞ്ഞിരുന്നു. എങ്കിലും പുതിയ താരനിരയുമായി എത്തുന്ന ബാഴ്‌സയെ പിടിച്ചു കെട്ടാൻ വയ്യെക്കാനോ പാടുപെടും.

Story Highlight: Barcelona first match preview

അവസാന വഴിയും പുറത്തെടുത്ത് ബാഴ്സലോണ; പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യും

ടീമിലേക്ക് പുതുതായി എത്തിച്ച താരങ്ങളെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്യുന്നതിൽ തടസം നേരിട്ട ബാഴ്‌സലോണ തങ്ങളുടെ അവസാന പിടിവള്ളിയിൽ തന്നെ പിടിച്ചു കയറാൻ തീരുമാനിച്ചു. മാറ്റി വെച്ചിരുന്ന ബാഴ്‌സ സ്റ്റുഡിയോസിന്റെ ഓഹരികൾക്ക് പുതിയ ഉടമകളെ കണ്ടെത്താൻ ടീമിനായി. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ടീമിനാവും. ഇതിന് പുറമെ മാർക്കോസ് ആലോൻസോക്ക് വേണ്ടി ഇടക്ക് നിർത്തിവെച്ച നീക്കങ്ങൾ പുനരാരംഭിക്കും.

നേരത്തെ ബാഴ്‌സലോണ ടിവി റൈറ്റ്സിന്റെയും, സ്റ്റുഡിയോസിന്റെയും നിശ്ചിത ഓഹരികൾ വിൽപ്പനക്ക് വെച്ചാണ് ടീം വരുമാനം കണ്ടെത്തിയത്. ടീമിന്റെ ജേഴ്‌സി അടക്കമുള്ള ഉത്പന്നങ്ങൾ വിൽപ്പനക്ക് വെക്കുന്ന ബാഴ്‌സ സ്റ്റുഡിയോസിന്റെ നീക്കി വെച്ച ഓഹരികൾ മുഴുവനായി ബാഴ്‌സലോണ വിറ്റിരുന്നില്ല. അത്യവശ്യമെങ്കിൽ മാത്രം വിൽക്കാൻ വെച്ചിരുന്ന 24.5% ഓഹരികൾ ആണ് ഇപ്പോൾ പുതിയ ഉടമസ്ഥർക്ക് കൈമാറിയിരിക്കുന്നത്. കാറ്റലോണിയയിലെ പ്രമുഖ സിനിമ നിർമാതാവും ബിസിനസുകാരനുമായ ഹൗമെ റോറസിന്റെ ഉടമസ്ഥതയിലുള്ള ഓർഫിയസ് മീഡിയക്കാണ് നൂറു മില്യൺ യൂറോക്ക് ഇത് കൈമാറിയിരിക്കുന്നത്. ഇതോടെ പുതിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്കാവും. ടീമിന്റെ നടപടിക്രമങ്ങളിൽ “4ത് ലവർ” ആയാണ് ഇതിനെ കാണുന്നത്. മറ്റൊരു ഗ്രൂപ്പിനെ ആയിരുന്നു കൈമറ്റത്തിനായി കണ്ടു വെച്ചിരുന്നതെങ്കിലും നിയമ തടസങ്ങൾ നേരിട്ടതോടെ ഓർഫിയസ് മീഡിയയുമായി ധാരണയിൽ എത്തുകയായിരുന്നു.

മാർക്കോസ് അലോൻസോയുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്തിയിരുന്ന ടീമിന് ഇതോടെ താരത്തെ എത്തിക്കാനുള്ള നീക്കങ്ങളിലേക്ക് കടക്കാം. രജിസ്‌ട്രേഷൻ നടപടികൾ തീർത്തിട്ട് ഇടത് ബാക്കിനെ എത്തിക്കാനായിരുന്നു ടീമിന്റെ ഉദ്ദേശം.

Story Highlight: Barcelona have sold 24.5% of Barça Studios to Orpheus Media for €100m as they’re now set to activate the 4th lever.

താരങ്ങളുടെ രജിസ്‌ട്രേഷൻ; ഉത്രാട പാച്ചിലിൽ ബാഴ്സലോണ

ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുതായി എത്തിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ബാഴ്‌സലോണ. നിശ്ചിത സമയത്തിന് മുൻപ് തന്നെ എല്ലാ താരങ്ങളെയും രെജിസ്റ്റർ ചെയ്യാൻ കഴിയും എന്നാണ് ടീമിന്റെ പ്രതീക്ഷ. ദിവസങ്ങൾക്ക് മുൻപ് ലാ ലീഗയോട് രേഖകൾ അടക്കം സമർപ്പിച്ച് രജിസ്‌ട്രേഷൻ സാധ്യമാവുമോ എന്ന് ബാഴ്‌സ ആരാഞ്ഞിരുന്നു. എന്നാൽ അനുകൂലമായ മറുപടി അല്ല ലഭിച്ചത്. കൂടുതൽ വരുമാനം കാണിക്കേണ്ടി വരും എന്നുള്ളതിനാൽ അതിനുള്ള വഴികൾ തേടുകയായിരുന്നു പിന്നീട്. വിൽപ്പനയ്ക്കായി നീക്കിവെച്ച ബാഴ്‌സ സ്റ്റുഡിയോസിന്റെ കുറച്ച് ഓഹരികൾ കൂടി വിൽക്കാൻ സാധിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാതെ രജിസ്‌ട്രേഷൻ സാധ്യമാവും എന്നാണ് പ്രതീക്ഷ. താരങ്ങളുടെ സലറിയിൽ കുറവ് വരുത്തുന്നത് ഉൾപ്പടെ മറ്റ് വഴികളും ടീം തേടുന്നുണ്ട്.

ലെവെന്റോവ്സ്കി അടക്കമുള്ള പുതുതായി ടീമിൽ എത്തിയവരും കരാർ പുതുക്കിയ സെർജി റോബർട്ടോ, ഡെമ്പലെ എന്നിവരെയും ടീമിന് രെജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിൽ കുറച്ചു പേരെ രെജിസ്റ്റർ ചെയ്യാൻ കഴിഞ്ഞേക്കുമെങ്കിലും എല്ലാവരുടെയും നടപടികൾ ഒന്നിച്ചു മതി എന്നാണ് ബാഴ്‌സലോണയുടെ തീരുമാനം. ബാഴ്‌സ സ്റ്റുഡിയോസിന്റെ ഇരുപത്തിനാല് ശതമാനത്തോളം ഓഹരികൾ വിൽപ്പനയ്ക്കായി കണ്ടുവെച്ചത് ഇത് വരെ വിൽക്കാതെ വെച്ചിരിക്കുകയായിരുന്നു. അത്യാവശ്യ ഘട്ടമെങ്കിൽ മാത്രം ഇതിന് പുതിയ ഉടമകളെ തേടാനായിരുന്നു പദ്ധതി. നിലവിലെ സാഹര്യത്തിൽ ഇത് നടപ്പാക്കേണ്ടി വരും.

കൂടാതെ പിക്വേ, ബസ്ക്വറ്റ്‌സ് തുടങ്ങിയ സീനിയർ താരങ്ങളുമായി സാലറിയിൽ കുറവ് വരുത്താനും ചർച്ചകൾ നടത്തി കൊണ്ടിരിക്കുവാണ്. ഇതിന് സന്നദ്ധത അറിയിച്ചട്ടുള്ള പിക്വേയുടെ സാലറിയിൽ വലിയ കുറവ് വരുത്തുന്നതോടെ തന്നെ ബാഴ്‌സക്ക് വലിയൊരു ആശ്വാസമാവും. ബാസ്ക്വറ്റ്‌സുമായുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നടപടികൾ എല്ലാം വേഗത്തിൽ ആകേണ്ടത് ടീമിന് ആവശ്യമാണ്. ഇതിന് പുറമെ ഡീപെയ് അടക്കം ചില താരങ്ങൾക്ക് ടീമിന് പുറത്തേക്കുള്ള വഴിയും തേടുന്നുണ്ട്.

Story Highlight: Barcelona pushing hard to register players

മുൻ ബോർഡിന്റെ കരാർ നടപടികൾ തിരുത്താൻ ബാഴ്സലോണ

മുൻ മാനേജ്മെന്റ് ചില താരങ്ങളുമായി ഉണ്ടാക്കിയ കരാറിലെ വഴി വിട്ട നടപടികൾ കണ്ടെത്തി ബാഴ്‌സലോണ. നിലവിലെ മാനേജ്‌മെന്റ് നിയമിച്ച അഭിഭാഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഡിയോങ്, ലെങ്ലെ, ടെർ സ്റ്റഗൻ, പിക്വേ എന്നിവരുമായി മുൻപ് നടത്തിയ കരാർ പുതുക്കൽ നടപടികളാണ് ക്ലബ്ബിന് ബാധ്യതയായിക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബറിലാണ് ഈ കരാർ പുതുക്കൽ നടന്നത്.

കൊറോണ സാചര്യത്തിൽ ക്ലബ്ബിന്റെ വരുമാനത്തിൽ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ബാർതോമേയു നയിച്ച ബോർഡ് താരങ്ങളുമായി പുതിയ കരാറിൽ ഏർപ്പെടാൻ നിർബന്ധിതരായത്. സീസണിൽ നേടുന്ന സാലറിയിൽ കുറവ് വരുത്താൻ ഉദ്ദേശിച്ചയിരുന്നു പുതിയ കരാർ. എന്നാൽ പിന്നീട് സാലറി വർദ്ധിപ്പിക്കുന്ന രീതിയിൽ ആയിരുന്നു കരാർ പുതുക്കൽ നടന്നത്. ഇതോടെ ആ 2020-21 സീസണിൽ ഏകദേശം 16 മില്യണിൽ കൂടുതൽ യൂറോ ലഭിക്കാൻ ആയിരുന്നു ബോർഡിന്റെ ലക്ഷ്യം. എന്നാൽ നിലവിൽ ടീം കണ്ടെത്തിയത് അനുസരിച്ച് ഈ നടപടി പിന്നീട് ടീമിന് വൻ ബാധ്യത വരുത്തി വെക്കാൻ ഇടയായി. ഏകദേശം മൂന്നൂറ് മില്യണിൽ കൂടുതൽ തുക തുടർന്നുള്ള സീസണുകളിൽ സാലറി ഇനത്തിൽ ചെലവഴിക്കാൻ ഇതോടെ ടീം നിർബന്ധിതരായി. ഇതിനെ നിയമ പ്രകാരം നേരിടാൻ ആണ് ഇപ്പോൾ ബാഴ്‌സലോണയുടെ തീരുമാനം. ആദ്യ നടപടിയെന്ന നിലക്ക് ഈ താരങ്ങളോട് തങ്ങളുടെ പഴയ കാരറിലേക്ക് തന്നെ മടങ്ങി പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ കരാർ പ്രകാരം ഡിയോങ്ങിന് 2024 വരെയും ടെർ സ്റ്റഗന് 2023 വരെയുമാണ് ബാഴ്‌സലോണയിൽ തുടരാൻ ആവുക. ക്ലബ്ബിന്റെ അറിയിപ്പിനോട് പ്രതികരിച്ച പിക്വേ സാലറിയിൽ കുറവ് വരുത്താൻ അറിയിച്ച് ചർച്ചകളും നടത്തിയിട്ടുണ്ട്. എന്നാൽ മറ്റ് താരങ്ങളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നാണ് സൂചനകൾ. വൈകുന്ന മുറക്ക് നിയമത്തിന്റെ വഴിക്ക് ബാഴ്‌സലോണ മടിക്കില്ല.

Story Highlight: Laporta is claiming that de jong, pique, ter stegen and lenglet all signed a fraudulent deal with Barcelona under Bartomeu.

ഡിപായെ ഫ്രീ ഏജന്റാക്കി മാറ്റാൻ ബാഴ്സലോണ | Barcelona and Memphis Depay are in negotiations to reach an agreement on free agency

ബാഴ്സലോണ ഡിപായെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിനായി നല്ല ഓഫർ ഒന്നും വരാതായതോടെ ഡിപായെ ഫ്രീ ഏജന്റായി ക്ലബ് വിടാൻ അനുവദിക്കാൻ ആണ് ഇപ്പോൾ ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. ഡിപായ്ക്ക് 20 മില്യൺ യൂറോ നൽകി കരാർ അവസാനിപ്പിക്കാൻ ആണ് ബാഴ്സലോണ ശ്രമം. ഇത് താരം അംഗീകരിച്ചേക്കും.

നല്ല ഓഫറുകൾ തനിക്ക് ലഭിക്കുക ആണെങ്കിൽ ക്ലബ് വിടാൻ തയ്യാറാണ് എന്ന് ഡിപായ് ബാഴ്സലോണയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നാണ് എങ്കിൽ മാത്രമേ താരം ക്ലബ് വിടാൻ തയ്യാറാവുകയുള്ളൂ. ഇപ്പോൾ ഡിപായ്ക്ക് ആയി ഒരു ക്ലബും രംഗത്ത് വന്നിട്ടില്ല.

ഒളിമ്പിക് ലിയോണിൽ നിന്നും ബാഴ്സലോണയിലേക്ക് വലിയ പ്രതീക്ഷയോടെ എത്തിയ മെംഫിസ് ഡീപെയ് ആ പ്രതീക്ഷക്ക് ഒത്ത മികവ് അവിടെ കാണിച്ചില്ല. സ്ഥിരമായി അവസരങ്ങൾ കിട്ടാത്തതും ഡിപായ്ക്ക് പ്രശ്നമായി. സാവി ഡിപായിൽ തല്പരനല്ലാത്തതും താരത്തിന് തിരിച്ചടിയായി.

Story Highlights – Barcelona and Memphis Depay lawyers are in negotiations to reach an agreement on free agency.

Exit mobile version