ലലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി

ലാലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട ഗ്രനഡ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് വിജയിച്ചത്‌. ഗ്രാനഡയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. കഴിഞ്ഞ സീസണിലെ ഫോം ഗ്രാനഡ ഈ സീസണിലും തുടരും എന്ന സൂചന ഇന്നത്തെ പ്രകടനം നൽകി.

രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 49ആം മിനുട്ടിൽ യാംഗൽ പെരേര ആണ് ആദ്യ ഗോൾ നേടിയത്. ഈ സീസൺ ലാലിഗയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. 54ആം മിനുട്ടിൽ ലൂയിസ് മിലിയ ആണ് ഗ്രനഡയുടെ രണ്ടാം ഗോൾ നേടിയത്. മിലിയയുടെ ക്ലബിനായുള്ള ആദ്യ മത്സരമായിരുന്നു ഇത്.

Exit mobile version