യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവും – ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ യുവന്റസുമായി യൂറോപ്യൻ കിരീടം ഉയർത്താൻ സാധിക്കുമെന്നാണ് റൊണാൾഡോ പറയുന്നത്. ഇന്നലെ ജന്മദിനമാഘോഷിച്ച റൊണാൾഡോ 28 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു.

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് റയൽ മാഡ്രിഡിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറന്നത്. നൂറു മില്ല്യൺ യൂറോയ്ക്ക് സ്പെയിനിൽ നിന്നും പറന്ന് ഓൾഡ് ലേഡിയിലെത്തിയ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ കിരീടം ഉയർത്താൻ കഴിഞ്ഞിരുന്നു.

Exit mobile version