20220124 091736

ഡി യോങ്ങ് അവസാനം രക്ഷകൻ, മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണക്ക് ഒരു വിജയം

ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്നലെ ലാലിഗയിൽ എവേ മത്സരത്തിൽ അലാവസിനെ നേരിട്ട ബാഴ്സലോണ ഏറെ കഷ്ടപ്പെട്ടാണ് വിജയം നേടിയത്. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു വിജയം. ബാഴ്സലോണക്ക് വേണ്ടി ഫ്രാങ്കി ഡിയോങ് ആണ് 87ആം മിനുട്ടിൽ ഗോൾ നേടിയത്‌. ഫെറാൺ ടോറസ് ഗോൾ ഒരുക്കി. താരത്തിന്റെ ബാഴ്സലോണ കരിയറിലെ ആദ്യ അസിസ്റ്റായിരുന്നു ഇത്.

ഈ വിജയത്തോടെ ബാഴ്സലോണ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. നാലാം സ്ഥാനത്തിന് ഒരു പോയിന്റ് മാത്രം പിറകിലാണ് ബാഴ്സലോണ ഉള്ളത്.

Exit mobile version