ശ്രീലങ്കയില്‍ ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ ആറ് സിക്സുകളുമായി തിസാര പെരേര

ഒരോവറില്‍ ആറ് സിക്സുകളെന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം തിസാര പെരേര. ശ്രീലങ്കയിലെ ലിസ്റ്റ് എ മത്സരത്തില്‍ ആണ് താരത്തിന്റെ ഈ നേട്ടം. ആര്‍ണി സ്പോര്‍ട്സ് ക്ലബിനി വേണ്ടി ഏറ്റവും വേഗത്തിലുള്ള രാണ്ടാമത്തെ അര്‍ദ്ധ ശതകം നേടുന്നതിനിടയിലാണ് തിസാര പെരേര ഒരോവറില്‍ ആറ് സിക്സ് എന്ന നേട്ടവും കരസ്ഥമാക്കിയത്.

ശ്രീലങ്ക ക്രിക്കറ്റ് മേജര്‍ ക്ലബ്ബ്സ് ലിമിറ്റഡ് ഓവര്‍ ടൂര്‍ണ്ണമെന്റിനിടിയലിാണ് തിസാര പെരേരയുടെ ഈ നേട്ടം. ബ്ലൂം ഫീല്‍ഡിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ദില്‍ഹന്‍ കൂറയെയാണ് ഒരോവറില്‍ ആറ് തവണ സിക്സര്‍ പായിച്ച് തിസാര പെരേര ഈ നേട്ടം കൊയ്യുന്ന ആദ്യ ശ്രീലങ്കന്‍ താരമായത്.

13 പന്തില്‍ പുറത്താകാതെ 52 റണ്‍സാണ് തിസാര പെരേര നേടിയത്. 2005ല്‍ രംഗന്‍ സിസിയ്ക്ക് വേണ്ടി കുരുംഗേല യൂത്ത് സിസിയ്ക്കെതിരെ 2005ല്‍ കൗശല്യ വീരരത്നേ നേടിയ 12 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം.

ഐപിഎലില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട് – ഡാരെന്‍ സാമി

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്നപ്പോള്‍ തനിക്കും ശ്രീലങ്കന്‍ താരം തിസാര പെരേരയ്ക്കും വംശീയയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം ഡാരെന്‍ സാമി. തന്നെയും തിസാരയെയും “കാലു” എന്ന വിളികളുമായാണ് ആരാധകര്‍ പലപ്പോഴും എതിരേറ്റെന്നും ഇപ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ മാത്രമാണ് താന്‍ വംശീയമായ അധിക്ഷേപം നേരിടുകയായിരുന്നുവെന്ന് സാമി വ്യക്തമാക്കിയത്.

താന്‍ അന്ന് കരുതിയത് ഈ വാക്കിന്റെ അര്‍ത്ഥം കരുത്തനായ കറുത്ത മനുഷ്യനെന്നായിരുന്നു പക്ഷേ ഇപ്പോള്‍ മാത്രമാണ് താന്‍ ഇതെല്ലാം മനസ്സിലാക്കുന്നതെന്നും സാമി വ്യക്തമാക്കി. വംശീയാധിക്ഷേപത്തിനെതിരെ പൊരുതുവാന്‍ ഐസിസിയോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും അടുത്തിടെ സാമി ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയുടെ ടി20 സ്ക്വാഡിലേക്ക് മടങ്ങിയെത്തി തിസാര പെരേരയും നുവാന്‍ പ്രദീപും

വിന്‍ഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. സ്ക്വാഡിലേക്ക് തിസാര പെരേര, ഷെഹാന്‍ ജയസൂര്യ, നുവാന്‍ പ്രദീപ് എന്നിവരെ തിരികെ വിളിച്ചപ്പോള്‍ കസുന്‍ രജിത, ഭാനുക രാജപക്സ, ഒഷാഡ ഫെര്‍ണാണ്ടോ എന്നിവരെ ഒഴിവാക്കി.

മാര്‍ച്ച് 4, 6 തീയ്യതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

Sri Lanka squad: Lasith Malinga (capt), Niroshan Dickwella (vice-capt, wk), Avishka Fernando, Kusal Perera, Danushka Gunathilaka, Kusal Mendis, Shehan Jayasuriya, Dasun Shanaka, Wanindu Hasaranga, Akila Dananjaya, Lakshan Sandakan, Isuru Udana, Kasun Rajitha, Lahiru Kumara, Lahiru Madushanka

ഡികോക്കിനു ശതകം നഷ്ടം, ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ലങ്ക

220/4 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ 251 റണ്‍സിനു ഓള്‍ഔട്ട് ആക്കി മികച്ച തിരിച്ചുവരവ് നടത്തി ശ്രീലങ്ക. ക്വിന്റണ്‍ ഡികോക്കിനു ശതകം നഷ്ടമായ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഫാഫ് ഡു പ്ലെസി പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് നേടിയ ഡികോക്ക്-റീസ ഹെന്‍ഡ്രിക്സ് കൂട്ടുകെട്ടിനെ മലിംഗ തകര്‍ത്തപ്പോള്‍ ഹെന്‍ഡ്രിക്സ് നേടിയത് 29 റണ്‍സായിരുന്നു.

അധികം വൈകാതെ തിസാര പെരേര ഡികോക്കിനെയും(94) റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും(2) പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച ആരംഭിച്ചു. 57 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും പുറത്തായ ശേഷം 31 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകള്‍ നിലം പതിച്ചു. 45.1 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിച്ചത്.

ലങ്കയ്ക്കായി തിസാര പെരരേ മൂന്നും ലസിത് മലിംഗ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

താരമായി തിസാര, ധാക്കയെ വീഴ്ത്തി കോമില്ല വിക്ടോറിയന്‍സ്

തുടര്‍ തോല്‍വികളേറ്റു വാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ആദ്യ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച ശേഷം അടുത്ത നാലില്‍ മൂന്ന് മത്സരങ്ങളിലും ധോക്ക തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ആണ് ഏറ്റവും പുതുതായി ധാക്കയെ തോല്‍വിയിലേക്ക് തള്ളി വിട്ടത്. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്താണ് ധാക്ക ഇപ്പോളും. അതേ സമയം ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ചിറ്റഗോംഗ് വൈക്കിംഗ്സും പത്ത് പോയിന്റുമായി ധാക്കയുടെ തൊട്ടുപുറകെയുണ്ട്.

ഇന്നലെ ഏഴ് റണ്‍സിന്റെ വിജയമാണ് കോമില്ല വിക്ടോറിയന്‍സ് ധാക്കയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കോമില്ല 153/8 എന്ന സ്കോര്‍ നേടുകയായിരുന്നു. 48 റണ്‍സ് നേടിയ ഷംസുര്‍ റഹ്മാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 34 റണ്‍സ് നേടിയ തമീം ഇക്ബാലിനൊപ്പം 2 പന്തില്‍ നിന്ന് 26 റണ്‍സ് നേടി തിസാര പെരേരയും നിര്‍ണ്ണായക പ്രകടനം നടത്തി. ധാക്കയ്ക്കായി ഷാക്കിബ് മൂന്ന് വിക്കറ്റും ആന്‍ഡ്രേ റസ്സല്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ധാക്കയ്കകായി 24 പന്തില്‍ നിന്ന് 46 റണ്‍സ് നേടി ആന്‍ഡ്രേ റസ്സല്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും റസ്സലിന്റെയും മറ്റു താരങ്ങളുടെയും വിക്കറ്റ് നേടി തിസാര പെരേര മത്സര ഗതി മാറ്റുകയായിരുന്നു. തുടര്‍ ഓവറുകളില്‍ ഈ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ധാക്കയുടെ പ്രയാണത്തിനു തടസ്സം വരുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് മാത്രമേ ധാക്കയ്ക്ക് നേടാനായുള്ളു.

തിസാരയ്ക്ക് പുറമെ കണിശതയോടെ പന്തെറിഞ്ഞ ഷാഹിദ് അഫ്രീദിയും രണ്ട് വിക്കറ്റ് നേടി. ഷാക്കിബ്, സുനില്‍ നരൈന്‍ എന്നിവര്‍ 20 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ പോന്നതായിരുന്നില്ല ഈ സംഭാവനകള്‍.

റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍ നിന്ന് 184/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വൈക്കിംഗ്സ് 2 പന്ത് അവശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. മുഷ്ഫിക്കുര്‍ റഹിം ആണ് കളിയിലെ താരം.

26 പന്തില്‍ നിന്ന് 8 സിക്സും 3 ബൗണ്ടറിയും അടക്കം 74 റണ്‍സാണ് തിസാര പെരേര നേടിയത്. മുഹമ്മദ് സൈഫുദ്ദീന്‍(26*), എവിന്‍ ലൂയിസ്(38 റിട്ടയര്‍ഡ് ഹര്‍ട്ട്), ഇമ്രുല്‍ കൈസ്(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഖാലിദ് അഹമ്മദ് വൈക്കിംഗ്സിനു വേണ്ടി മൂന്ന് വിക്കറ്റ് നേടി.

മുഷ്ഫിക്കുര്‍ റഹിമും ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദും ആണ് വൈക്കിംഗ്സിന്റെ വിജയത്തിനു അടിത്തറ പാകിയത്. ഷെഹ്സാദ് 27 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 41 പന്തില്‍ നിന്ന് 75 റണ്‍സ് നേടി വിജയം ഉറപ്പാക്കി. മുഹമ്മദ് സൈഫുദ്ദീന്‍ വിക്ടോറിയന്‍സ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

ഏകദിനത്തിനു പിന്നാലെ ടി20യിലും വിജയം കുറിച്ച് ന്യൂസിലാണ്ട്

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20 പരമ്പരയിലും വിജയം കുറിച്ച് ന്യൂസിലാണ്ട്. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 179 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 16.5 ഓവറില്‍ 144 റണ്‍സിനു ഓള്‍ഔട്ട് ആയി. 19 പന്തുകള്‍ അവശേഷിക്കെയാണ് ശ്രീലങ്ക 35 റണ്‍സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

179/7 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബാറ്റ്സ്മാന്മാരായ ഡഗ് ബ്രേസ്‍വെല്ലും സ്കോട്ട് കുജ്ജെലൈനും നടത്തിയ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. 26 പന്തില്‍ നിന്ന് 44 റണ്‍സാണ് ഡഗ് ബ്രേസ്‍വെല്‍ നേടിയത്. സ്കോട്ട് 15 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. റോസ് ടെയിലര്‍ 33 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 27/4 എന്നും 55/5 എന്ന നിലയിലും വീണ ശേഷമാണ് മികച്ച സ്കോര്‍ നേടുവാന്‍ ന്യൂസിലാണ്ടിനു സാധിച്ചത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്നും ലസിത് മലിംഗ രണ്ടും വിക്കറ്റ് നേടി.

ഏകദിനത്തിലേത് പോലെ തിസാര പെരേര 24 പന്തില്‍ 43 റണ്‍സുമായി തിളങ്ങിയതാണ് ശ്രീലങ്കന്‍ നിരയിലെ മികച്ച പ്രകടനം. കുശല്‍ പെരേര 12 പന്തില്‍ 23 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ലങ്കന്‍ നിരയില്‍ സാധിച്ചില്ല. ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ മൂന്ന് വിക്കറ്റ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ തിളങ്ങി.

മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം

പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. റോസ് ടെയിലറും ഹെന്‍റി നിക്കോളസും ശതകം നേടിയാണ് ടീമിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 41.4 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 115 റണ്‍സിന്റെ തോല്‍വിയാണ് സന്ദര്‍ശകര്‍ ഏറ്റു വാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ലങ്ക ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയ്ച്ചു. ലസിത് മലിംഗ് കോളിന്‍ മണ്‍റോയെയും(21) മാര്‍ട്ടിന്‍ ഗുപ്ടിലിനെയും തുടക്കത്തില്‍ പുറത്താക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ന്യൂസിലാണ്ട് പിടിമുറുക്കുനന് കാഴ്ചയാണ് കണ്ടത്. കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകം നേടി പുറത്താകുമ്പോള്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറുമായി ചേര്‍ന്ന് 115 റണ്‍സാണ് ടീം നേടിയത്. 55 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. ലക്ഷന്‍ സണ്ടകനാണ് വിക്കറ്റ് ലഭിച്ചത്.

പിന്നീട് നാലാം വിക്കറ്റില്‍ 154 റണ്‍സാണ് ടെയിലര്‍-നിക്കോളസ് കൂട്ടുകെട്ട് പുറത്തെടുത്തത്. മലിംഗയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 137 റണ്‍സാണ് റോസ് ടെയിലര്‍ നേടിയത്. ഹെന്‍റി നിക്കോളസ് 124 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിനു തുടക്കം ലഭിച്ചുവെങ്കിലും ആ തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ ടീമിനു സാധിച്ചില്ല. കുശല്‍ പെരേര(43), നിരോഷന്‍ ഡിക്ക്വെല്ല(46), ധനന്‍ജയ ഡി സില്‍വ(36) എന്നിവര്‍ പുറത്തായ ശേഷം തിസാര പെരേരയുടെ 80 റണ്‍സിന്റെ ബലത്തില്‍ ശ്രീലങ്ക പൊരുതിയെങ്കിലും ലക്ഷ്യം ഏറെ വലുതായിരുന്നു. ധനുഷ്ക ഗുണതിലക 31 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് നേടി ശ്രീലങ്കയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.

13 സിക്സുകള്‍ അടങ്ങിയ പെരേര വെടിക്കെട്ടിനും ലങ്കയെ രക്ഷിയ്ക്കാനായില്ല

74 പന്തില്‍ 140 റണ്‍സ്, 13 സിക്സും 8 ബൗണ്ടറിയും, ഇതായിരുന്നു തിസാര പെരേര ബേ ഓവലില്‍ പുറത്തെടുത്ത സ്ഫോടനാത്മകമായ ഇന്നിംഗ്സിന്റെ രത്നചുരുക്കം. എന്നാല്‍ ഈ ഒരു പ്രകടനത്തിനു ലങ്കയെ വിജയത്തിലേക്ക് നയിക്കാനായില്ലെന്നത് ശ്രീങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു നൊമ്പരമായി അവശേഷിക്കും. 320 റണ്‍സ് വിജയ ലക്ഷ്യം തേടി രണ്ടാം ഏകദിനത്തില്‍ ഇറങ്ങിയ ലങ്കയ്ക്ക് 21 റണ്‍സ് അകലെ വരെ എത്തുവാനെ സാധിച്ചുള്ളു.

46.2 ഓവറില്‍ ഇന്നിംഗ്സ് 298 റണ്‍സില്‍ അവസാനിക്കുമ്പോള്‍ തിസാര പെരേരയാണ് അവസാന വിക്കറ്റായി വീണത്. 71 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലയാണ് ലങ്കയ്ക്കായി തിളങ്ങിയ മറ്റൊരു താരം. വിക്കറ്റുകള്‍ അവശേഷിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള അവസരമായിരുന്നു ലങ്കയ്ക്ക് മുന്നിലുണ്ടായിരുന്നത്. വിജയത്തോടെ 2-0നു ന്യൂസിലാണ്ട് പരമ്പര സ്വന്തമാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഇഷ് സോധി 3 വിക്കറ്റും ജെയിംസ് നീഷം, മാറ്റ് ഹെന്‍റി എന്നിവര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു ഘട്ടത്തില്‍ 128/7 എന്ന നിലയില്‍ നാണംകെട്ട് കീഴടങ്ങേണ്ടിയിരുന്ന ശ്രീലങ്കയെ മാന്യത പകരുന്ന സ്കോറിലേക്ക് നയിച്ചത് തിസാര പെരേരയുടെ വെടിക്കെട്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 90 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന്‍ മണ്‍റോ(87), ജെയിംസ് നീഷം(64) എന്നിവരും ശ്രദ്ധേയമായ സംഭാവന നല്‍കി. മൂന്ന് ന്യൂസിലാണ്ട് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ലങ്കയ്ക്കായി നായകന്‍ ലസിത് മലിംഗ രണ്ട് വിക്കറ്റ് നേടി. 50 ഓവറില്‍ നിന്ന് ആതിഥേയര്‍ 319/7 എന്ന സ്കോറാണ് നേടിയത്. ഹെന്‍റി നിക്കോളസ്(32), ടിം സീഫെര്‍ട്(22) എന്നിവരും നിര്‍ണ്ണായകമായ റണ്ണുകള്‍ ടീമിനായി നേടി.

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഫ്ലെച്ചര്‍ 29 പന്തില്‍ നിന്ന് 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂടുതല്‍ ആക്രമകാരിയായത് 16 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഷഫീക്കുള്ള ഷഫീക്ക് ആയിരുന്നു. 6 ബൗണ്ടറിയും 5 സിക്സും നേടിയാണ് ഫ്ലെച്ചര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതെങ്കില്‍ ഷഫീക്ക് 4 ബൗണ്ടറിയും 4 സിക്സും നേടി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ രണ്ടും പ്രവീണ് താംബേ ഒരു വിക്കറ്റും സിന്ധീസിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

13 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ തിസാര പെരേരയുടെ മികവില്‍ സിന്ധീസ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും താരം പുറത്തായതോടെ ടീം 8 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. ഷെയിന്‍ വാട്സണ്‍ 14 പന്തില്‍ 29 റണ്‍സ് നേടി. സൊഹൈല്‍ ഖാനും മുഹമ്മദ് ഇര്‍ഫാനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍ അഷ്റഫ്, ഡേവിഡ് വില്ലി, ഷാഹീദ് അഫ്രീദ് എന്നിവര്‍ പഖ്ത്തൂണ്‍സിനായി വിക്കറ്റുകള്‍ നേടി.

ജോ ഡെന്‍ലിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ട്, ഏക ടി20യിലും ശ്രീലങ്കയെ തകര്‍ത്തു

ജേസണ്‍ റോയിയുടെ ബാറ്റിംഗും ജോ ഡെന്‍ലിയുടെ ബൗളിംഗും ഒത്തു ചേര്‍ന്നപ്പോള്‍ മികച്ച ടി20 വിജയവുമായി ഇംഗ്ലണ്ട്. 30 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടുകയായിരുന്നു. ജേസണ്‍ റോയ് 36 പന്തില്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെന്‍ സ്റ്റോക്സ്(26), മോയിന്‍ അലി(27), ജോ ഡെന്‍ലി(20) എന്നിവരും ശ്രദ്ധേയമായ സംഭാവനകള്‍ നടത്തി. ശ്രീലങ്കയ്ക്കായി ലസിത് മലിംഗയും അമില അപോന്‍സോയും രണ്ട് വീതം വിക്കറ്റ് നേടി.

തിസാര പെരേരയുടെ(57) അര്‍ദ്ധ ശതകം മാത്രമാണ് ശ്രീലങ്കന്‍ ബാറ്റിംഗില്‍ എടുത്ത് പറയാനാകുന്ന പ്രകടനം. കമിന്‍ഡു മെന്‍ഡിസ് 24 റണ്‍സ് നേടിയപ്പോള്‍ ദിനേശ് ചന്ദിമല്‍ 26 റണ്‍സ് സ്വന്തമാക്കി. ജോ ഡെന്‍ലിയുടെ സ്പെല്ലാണ് മത്സരം ഇംഗ്ലണ്ടിനു അനുകൂലമാക്കി മാറ്റിയത്. 4 ഓവറില്‍ 19 റണ്‍സിനു 4 വിക്കറ്റ് നേടിയ ഡെന്‍ലി ആണ് കളിയിലെ താരം. ആദില്‍ റഷീദ് മൂന്നും ക്രിസ് ജോര്‍ദ്ദന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 157 റണ്‍സിനു ശ്രീലങ്ക ഓള്‍ഔട്ട് ആയി.

തിസാര പെരേര ശ്രീലങ്കയുടെ പുതിയ ടി20 നായകന്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. തിസാര പെരേരയെയാണ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. 27 ഒക്ടോബറില്‍ കൊളംബോയിലാണ് മത്സരം നടക്കുക. അതേ സമയം ഉപുല്‍ തരംഗയെയും ധനുഷ്ക ഗുണതിലകയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശ്രീലങ്ക: തിസാര പെരേര, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ ജനിത് പെരേര, കുശല്‍ മെന്‍ഡിസ്, ധസുന്‍ ഷനക, ധനന്‍ജയ ഡി സില്‍വ, കമിന്‍ഡു മെന്‍ഡിസ്, ഇസ്രു ഉഡാന, ലസിത് മലിംഗ, ദുഷ്മന്ത ചമീര, അകില ധനന്‍ജയ, കസുന്‍ രജിത, നുവാന്‍ പ്രദീപ്, ലക്ഷന്‍ സണ്ടകന്‍.

Exit mobile version