ഐപിഎൽ സീസണിൽ നിന്ന് ലോക്കി ഫെർഗൂസൺ പുറത്ത്


സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പഞ്ചാബ് കിംഗ്സ് പേസർ ലോക്കി ഫെർഗൂസണ് ഐപിഎൽ 2025 സീസൺ മുഴുവനായും നഷ്ടമാകും. ഫെർഗൂസൺ ഈ സീസണിൽ തിരിച്ചെത്താൻ സാധ്യതയില്ലെന്ന് പിബികെഎസ് ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്സ് സ്ഥിരീകരിച്ചു.


നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടിയ ന്യൂസിലൻഡ് താരം എസ്ആർഎച്ചിനെതിരെ രണ്ട് പന്തുകൾ എറിഞ്ഞതിന് ശേഷം മൈതാനത്ത് നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. നേരത്തെ ഐഎൽടി20യിലേറ്റ ഹാംസ്ട്രിംഗ് പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി അദ്ദേഹത്തിന് നഷ്ടമായിരുന്നു.


“അദ്ദേഹം തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല,” ഹോപ്സ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ലോക്കിക്ക് കാര്യമായ പരിക്കുണ്ട്.”
അദ്ദേഹത്തിന് പകരം വെക്കാൻ പറ്റിയ ഒരു താരം ലഭ്യമല്ലാത്തതിനാൽ, സീസൺ ഓപ്പണറിൽ മികച്ച പ്രകടനം കാഴ്ചവെച്ച അസ്മത്തുള്ള ഒമർസായിയെയോ വൈശാഖ് വിജയകുമാറിനെയോ പിബികെഎസ് അടുത്ത മത്സരത്തിൽ പരിഗണിച്ചേക്കാം.


ലോക്കി ഫെർഗൂസണിന് ഹാംസ്ട്രിംഗ് ഇഞ്ച്വറി, ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്നത് സംശയം

ഐഎൽടി20 2025 ക്വാളിഫയറിൽ ഡെസേർട്ട് വൈപ്പേഴ്‌സിനായി കളിക്കുന്നതിനിടെ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസന് ഹാംസ്ട്രിംഗിന് പരിക്കേറ്റു. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെർഗൂസണ് കളിക്കാൻ ആകുമോ എന്ന ആശങ്ക ഇത് ഉയർത്തുന്നു. ഫെർഗൂസൺ തന്റെ ഓവർ പൂർത്തിയാക്കുന്നതിന് മുമ്പ് മൈതാനം വിടേണ്ടി വന്നു.

തുടക്കത്തിൽ പരിക്ക് നിസ്സാരമായി കണക്കാക്കിയെങ്കിലും, സ്കാനിംഗിൽ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തി. ചാമ്പ്യൻസ് ട്രോഫിക്കുമായി ഫെർഗൂസന്റെ പാകിസ്ഥാനിലേക്കുള്ള യാത്രാ പദ്ധതികൾ തീരുമാനിക്കുന്നതിന് മുമ്പ് മെഡിക്കൽ റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് സ്ഥിരീകരിച്ചു. ഐഎൽടി20 ക്വാളിഫയർ 2 മത്സരത്തിലും ഫാസ്റ്റ് ബൗളർ പങ്കെടുത്തില്ല, സാം കറൻ അദ്ദേഹത്തിന്റെ അഭാവത്തിൽ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ലോക്കി ഫെർഗൂസൻ പുറത്ത്

നവംബർ 10ന് ദാംബുള്ളയിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെ കാലിന് പരിക്കേറ്റ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര നഷ്ടമാകും. അദ്ദേഹം കൂടുതൽ ചികിത്സയ്ക്ക് ആയി നാട്ടിലേക്ക് മടങ്ങും. നവംബർ 13ന് പല്ലേക്കലെയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് ഫെർഗൂസന് പകരക്കാരനായി ആദം മിൽനെയെ തിരഞ്ഞെടുത്തു.

രണ്ടാം ടി20യിൽ ന്യൂസിലൻഡിനു മുന്നിൽ ഓസ്ട്രേലിയ 174ന് ഓളൗട്ട്

ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 174ന് ഓളൗട്ട്. ആക്രമിച്ചു കളിച്ചു എങ്കിലും ട്രാവിസ് ഹെഡിന് അല്ലാതെ വേറെ ഒരു ബാറ്റർക്കും നല്ല സ്കോർ നേടാൻ ആകാത്തത് വലിയ സ്കോറിൽ എത്തുന്നതിൽ നിന്ന് ഓസ്ട്രേലിയയെ തടഞ്ഞു. ട്രാവിസ് ഹെഡ് 22 പന്തിൽ നിന്ന് 45 റൺസ് എടുത്താണ് പുറത്തായത്.

11 റൺസ് എടുത്ത സ്മിത്ത്, 6 റൺസ് എടുത്ത മാക്സ്‌വെൽ, 5 റൺസ് എടുത്ത ജോഷ് ഇംഗ്ലിസ് എന്നിവർ നിരാശപ്പെടുത്തി. മിച്ച് മാർഷ് 26 റൺസും ടിം ഡേവിഡ് 17 റൺസും എടുത്തു. അവസാനം 22 പന്തിൽ 28 റൺസ് എടുത്ത പാറ്റ് കമ്മിൻസ് ഓസ്ട്രേലിയയെ നല്ല സ്കോറിൽ എത്താൻ സഹായിച്ചു.

ന്യൂസിലൻഡിനായി ലോകി ഫെർഗൂസൺ നാല് വിക്കറ്റും, ആദം മിൽനെ,, ബെൻ സിയേർസ്, സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

ഇന്ത്യക്ക് എതിരെ ന്യൂസിലൻഡിന് കൃത്യമായ പ്ലാനുകൾ ഉണ്ട് എന്ന് ലോക്കി ഫെർഗൂസൺ

ആതിഥേയരായ ഇന്ത്യയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 സെമി ഫൈനലിന് ന്യൂസിലൻഡ് തയ്യാറാണെന്ന് പേസൃ ലോക്കി ഫെർഗൂസൺ. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് സെമിഫൈനലിന് മുമ്പ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് കൃത്യമായി പരിശോധിക്കണമെന്നും ആ ഗ്രൗണ്ടിൽ ബൗളിംഗ് ശക്തമാക്കേണ്ടതുണ്ട് എന്ന് ഫെർഗൂസൺ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്യുന്നതാകും നല്ലത് എന്ന് ഫെർഗൂസൺ പറഞ്ഞു. അത് എന്തായാലും ആ ദിവസം ഞങ്ങൾ നല്ല ഗെയിം കളിക്കണം. ആദ്യം ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യുകയോ ചെയ്യുക ചെയ്താലും ഞങ്ങൾക്ക് കൃത്യമായ പദ്ധതികൾ ഞങ്ങൾക്കുണ്ട്. ഫെർഗൂസൺ പറഞ്ഞു.

ആ പ്ലാനിക് നിൽക്കേണ്ടത് പ്രധാനമാണ്. രാത്രി ലൈറ്റുകൾക്ക് കീഴിൽ പന്തെറിയാൻ ആയാൽ അത് സന്തോഷമുള്ള കാര്യമായിരിക്കും എന്നും ഫെർഗൂസൺ പറയുന്നു. ,

“ഒരുപാട് ഇന്ത്യൻ ഗ്രൗണ്ടുകൾ ഉയർന്ന സ്‌കോറിംഗ് വരുന്ന പിച്ചുകളാണ്. ഈ ഭാഗത്തെ ഏകദിന ക്രിക്കറ്റിന്റെ സ്വഭാവം അതാണ്. പിച്ച് എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാനും അതിൽ എന്താണ് മികച്ച സ്‌കോർ എന്ന് നോക്കാൻ ഞങ്ങൾ ശ്രമിക്കും.” ഫെർഗൂസൺ കൂട്ടിച്ചേർത്തു.

അപരാജിത കുതിപ്പ് തുടര്‍ന്ന് ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാനെ കെട്ടുകെട്ടിച്ചത് 149 റൺസിന്

ലോകകപ്പ് 2023ലെ 16ാം മത്സരത്തിൽ ന്യൂസിലാണ്ടിന് മികച്ച വിജയം. അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാണ്ട് 288/6 എന്ന സ്കോര്‍ നേടിയ ശേഷം അഫ്ഗാനിസ്ഥാനെ 139 റൺസിന് എറിഞ്ഞിട്ട് ന്യൂസിലാണ്ട് 149 റൺസ് വിജയം കുറിയ്ക്കുകയായിരുന്നു. 34.4 ഓവറിലാണ് ന്യൂസിലാണ്ട് അഫ്ഗാനിസ്ഥാനെ പുറത്താക്കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണും മിച്ചൽ സാന്റനറും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടി. 36 റൺസ് നേടിയ റഹ്മത് ഷാ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായി 27 റൺസും നേടിയപ്പോള്‍ മറ്റാര്‍ക്കും കാര്യമായ ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിച്ചില്ല.

ബംഗ്ലാദേശിൽ ന്യൂസിലാണ്ടിനെ നയിക്കുക ലോക്കി ഫെര്‍ഗൂസൺ

ഈ മാസം ബംഗ്ലാദേശിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ന്യൂസിലാണ്ടിനെ ലോക്കി ഫെര്‍ഗൂസൺ നയിക്കും. മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകിയതിനാൽ തന്നെ രണ്ടാം നിരയെയാണ് ബംഗ്ലാദേശിലേക്ക് ന്യൂസിലാണ്ട് അയയ്ക്കുന്നത്. ലോകകപ്പിന് മുമ്പായി മുന്‍ നിര താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അടുത്തിടെ ടി20 അരങ്ങേറ്റം കുറിച്ച ഡീന്‍ ഫോക്സ്ക്രോഫ്ടിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച് ലൂക്ക് റോങ്കിയാണ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ 21, 23, 26 തീയ്യതികളിൽ ധാക്കയിലാണ് മത്സരം.

ന്യൂസിലാണ്ട്: Lockie Ferguson (C), Finn Allen, Tom Blundell, Trent Boult. Chad Bowes, Dane Cleaver, Dean Foxcroft, Kyle Jamieson, Cole McConchie, Adam Milne, Henry Nicholls, Rachin Ravindra, Ish Sodhi, Blair Tickner, Will Young

ഗുജറാത്തിൽ നിന്ന് ലോക്കി ഫെര്‍ഗൂസൺ തിരികെ കൊല്‍ക്കത്തയിലേക്ക്, ഗുര്‍ബാസിനെയും കൊല്‍ക്കത്തയ്ക്ക് നൽകി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരികെ എത്തി ലോക്കി ഫെര്‍ഗൂസൺ. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിൽ നിന്ന് താരത്തെ കൊല്‍ക്കത്തയിലേക്ക് ട്രേഡ് ചെയ്യുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി ആദ്യ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകള്‍ ആണ് താരം നേടിയത്.

അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയ റഹ്മാനുള്ള ഗുര്‍ബാസിനെയും കൊൽക്കത്തയിലേക്ക് ഗുജറാത്ത് ട്രേഡ് ചെയ്തിരുന്നു. താരം ജേസൺ റോയിയ്ക്ക് പകരം ടീമിലെത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

ആദ്യ ടി20യിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്, അയര്‍ലണ്ടിനെ എറിഞ്ഞിട്ട് ലോക്കി ഫെര്‍ഗൂസൺ

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ മിന്നും വിജയവുമായി ന്യൂസിലാണ്ട്. ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ ന്യൂൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്ത് 173/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 142 റൺസിന് ഓള്‍ഔട്ട് ആയി. 31 റൺസ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

ഗ്ലെന്‍ ഫിലിപ്പ്സ് പുറത്താകാതെ നേടിയ 69 റൺസാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിന്റെ അടിത്തറ. ജെയിംസ് നീഷം(29), മാര്‍ട്ടിന്‍ ഗപ്ടിൽ(24), മൈക്കൽ ബ്രേസ്വെൽ(21) എന്നിവരും റൺസ് കണ്ടെത്തി. അയര്‍ലണ്ടിനായി ജോഷ്വ ലിറ്റിൽ 4 വിക്കറ്റ് നേടി. മാര്‍ക്ക് അഡൈറിന് 2 വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ അയര്‍ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി. ലോക്കി ഫെര്‍ഗൂസൺ 4 വിക്കറ്റും ജെയിംസ് നീഷം, മിച്ചൽ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ 29 റൺസ് നേടിയ കര്‍ട്ടിസ് കാംഫര്‍ ആണ് അയര്‍ലണ്ട് നിരയിലെ ടോപ് സ്കോറര്‍. മാര്‍ക്ക് അഡൈര്‍ 25 റൺസ് നേടി.

ഉമ്രാന്‍ മാലിക്കിനെ പോലെയുള്ള യുവ പേസര്‍മാരെ കാണുമ്പോള്‍ ആവേശം – ലോക്കി ഫെര്‍ഗൂസൺ

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന താരമാണ് ലോക്കി ഫെര്‍ഗൂസൺ. എന്നാൽ ഐപിഎലില്‍ താരത്തെ വരെ ആവേശം കൊള്ളിക്കുകയാണ് സൺറൈസേഴ്സിന്റെ ഉമ്രാന്‍ മാലിക്. ഉമ്രാന്‍ മാലിക്കിനെ പോലെ വേഗത്തിൽ പന്തെറിയുവാന്‍ ശേഷിയുള്ള യുവ പേസര്‍മാര്‍ തന്നെ ആവേശം കൊള്ളിക്കുകയാണെന്നാണ് ലോക്കി ഫെര്‍ഗൂസൺ വ്യക്തമാക്കിയത്.

153.9 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ് ലോക്കി ഫെര്‍ഗൂസൺ ഐപിഎലിലെ ഏറ്റവും വേഗതയേറിയ പന്തിന് അര്‍ഹമായിരുന്നുവെങ്കിലും 154 കിലോമീറ്റര്‍ വേഗത ക്ലോക്ക് ചെയ്ത് ലോക്കി ഫെര്‍ഗൂസണെ പിന്തള്ളി ഉമ്രാന്‍ മാലിക് ഈ സീസണിലെ വേഗതയേറിയ പന്തിന് അര്‍ഹനായി മാറി. ഈ സീസണിലെ വേഗതയേറിയ അഞ്ച് പന്തുകള്‍ എടുത്താൽ അതിൽ നാലെണ്ണം ഉമ്രാന്‍ മാലിക്കിന്റെയാണ്.

ഹാർദ്ദിക്കിനെ പോലെ പിന്തുണ നല്‍കുന്ന ക്യാപ്റ്റന്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ലോക്കി ഫെർഗൂസൺ

ഹാര്‍ദ്ദിക് പാണ്ഡ്യ എപ്പോളും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ക്യാപ്റ്റനാണെന്നും ഒരു കളിക്കാരന്റെ കഴിവുകളെ വിശ്വസിക്കുന്ന ക്യാപ്റ്റന് കീഴിൽ കളിക്കുവാനാകുന്നത് ഏറെ ഗുണകരമാണെന്നും സൂചിപ്പിച്ച് ലോക്കി ഫെര്‍ഗൂസൺ.

ഐപിഎലില്‍ ഇന്നലത്തെ മത്സരത്തിൽ നാല് വിക്കറ്റുമായി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഇരു വശത്ത് നിന്നും ഗുജറാത്ത് ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ആണ് ഇന്നലത്തെ ത്സരത്തിൽ ടീമിന് തുണയായതെന്നും ഫെര്‍ഗൂസൺ വ്യക്തമാക്കി.

തന്റെ ബൗളിംഗ് പാര്‍ട്ണര്‍മാരുടെ സാന്നിദ്ധ്യം തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്നും ഫെര്‍ഗൂസൺ കൂട്ടിചേര്‍ത്തു.

ഒരോവറിൽ പന്തിനെയും അക്സറിനെയും വീഴ്ത്തി ഫെർഗൂസൺ, ഡൽഹിയ്ക്ക് കാലിടറി

ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവിൽ അനായാസം മുന്നേറുകയായിരുന്ന ഡല്‍ഹി ക്യാപിറ്റൽസിന് മത്സരത്തിന്റെ അവസാനത്തോടെ കാലിടറി. ഒരു ഘട്ടത്തിൽ 118/4 എന്ന നിലയിൽ ഋഷഭ് പന്തിന്റെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഡല്‍ഹിയ്ക്ക് ലോക്കി ഫെര്‍ഗൂസൺ ആണ് തിരിച്ചടി ഏല്പിച്ചത്.

നേരത്തെ പൃഥ്വി ഷായെയും മന്‍ദീപ് സിംഗിനെയും ഒരേ ഓവറിൽ പുറത്താക്കിയ ഫെര്‍ഗൂസൺ പിന്നീട് സമാനമായ രീതിയിൽ ഋഷഭ് പന്തിനെയും അക്സര്‍ പട്ടേലിനെയും വീഴ്ത്തി മത്സരത്തിൽ നിന്ന് നാല് വിക്കറ്റ് നേടിയാണ് ഡല്‍ഹിയെ തകര്‍ത്ത് കളഞ്ഞത്.

അഞ്ചാം ഓവറിലും 15ാം ഓവറിലുമാണ് ഫെര്‍ഗൂസൺ ഇത്തരത്തിൽ വിക്കറ്റുകള്‍ നേടിയത്. ഓവറുകളുടെ ഒന്നാം പന്തിലും അഞ്ചാം പന്തിലും ആയിരുന്നു ഈ വിക്കറ്റുകള്‍. 29 പന്തിൽ പന്ത് 43 റൺസ് നേടി പുറത്തായപ്പോള്‍ ലളിത് യാദവ്(25), റോവ്മന്‍ പവൽ(20) എന്നിവരും ചെറുത്ത്നില്പുയര്‍ത്തി.

12 പന്തിൽ 20 റൺസ് നേടിയ റോവ്മന്‍ പവലിനെ ഷമി പുറത്താക്കിയതോടെ ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 157 റൺസ് മാത്രം നേടിയപ്പോള്‍ 14 റൺസിന്റെ വിജയം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു.

Exit mobile version