ഐപിഎൽ 2025; ക്വിൻ്റൺ ഡി കോക്ക് 3.6 കോടി രൂപയ്ക്ക് കെകെആറിൽ

പരിചയസമ്പന്നനായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ക്വിൻ്റൺ ഡി കോക്കിനെ ഐപിഎൽ 2025 ലേലത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 3.6 കോടി രൂപയ്ക്ക് വാങ്ങി. 107 മത്സരങ്ങളിൽ നിന്ന് 3157 റൺസ് എന്ന ശ്രദ്ധേയമായ ഐപിഎൽ കരിയർ റെക്കോർഡുള്ള താരമാണ് ഡി കോക്ക്.

2022 മുതൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി കളിച്ച അദ്ദേഹം കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 250 റൺസ് നേടിയിരുന്നു. മുമ്പ്, അദ്ദേഹം മുംബൈ ഇന്ത്യൻസ് (2019-22), RCB (2018), ഡൽഹി ഡെയർഡെവിൾസ് (2014-16) എന്നിവയെ പ്രതിനിധീകരിച്ചു, ഒന്നിലധികം ഫ്രാഞ്ചൈസികളിലുടനീളം തൻ്റെ വൈവിധ്യവും സ്ഥിരതയും പ്രദർശിപ്പിച്ചു. കെകെആർ തൻ്റെ സേവനങ്ങൾ സുരക്ഷിതമാക്കാൻ SRH, LSG, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ശക്തമായ മത്സരാർത്ഥികളെ പിന്തള്ളി.

ടോപ് ഓര്‍ഡറിൽ ഡി കോക്കിന്റെ ഒറ്റയാള്‍ പോരാട്ടം, അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സുകളുമായി പൂരന്‍

ആര്‍സിബിയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ്. ക്വിന്റൺ ഡി കോക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

ഡി കോക്ക്, പൂരന്‍, ക്രുണാൽ!!! ലക്നൗ 199

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ലക്നൗവിനെ ക്വിന്റൺ ഡി കോക്കും നിക്കോളസ് പൂരനും ചേര്‍ന്ന് മികവുറ്റ സ്കോറിലേക്കുള്ള പാത തെളിച്ചപ്പോള്‍ ക്രൂണാൽ പാണ്ഡ്യയുടെ വകയായിരുന്നു ഫിനിഷിംഗ് ടച്ച്. 199 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്.

ഡി കോക്ക് 38 പന്തിൽ 54 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 21 പന്തിൽ 42 റൺസ് നേടി ലക്നൗവിനെ മൂന്നോട്ട് നയിക്കുകയായിരുന്നു. റബാഡയ്ക്കായിരുന്നു പൂരന്റെ വിക്കറ്റ്. പൂരന്‍ പുറത്തായ ശേഷം ക്രുണാൽ പാണ്ഡ്യയാണ് ലക്നൗവിന്റെ സ്കോറിംഗിന് വേഗത നൽകിയത്.

ക്രുണാൽ 22 പന്തിൽ പുറത്താകാതെ 43 റൺസ് നേടി. പഞ്ചാബിന് വേണ്ടി സാം കറന്‍ മൂന്നും അര്‍ഷ്ദീപ് രണ്ട് വിക്കറ്റും നേടി.

ഡി കോക്കിന് കേന്ദ്ര കരാറില്ല, നേട്ടവുമായി ബര്‍ഗറും സോര്‍സിയും

ദക്ഷിണാഫ്രിക്കയുടെ കേന്ദ്ര കരാര്‍ പട്ടികയിൽ ഇടം നേടാനാകാതെ ക്വിന്റൺ ഡി കോക്ക്. ഡി കോക്കിന് പുറമെ ആന്‍റിക് നോര്‍ക്കിയയും കരാര്‍ പട്ടികയിൽ നിന്ന് പുറത്തായി. അതേ സമയം ആദ്യമായി നാന്‍ഡ്രേ ബര്‍ഗറിനും ടോണി ഡി സോര്‍സിയ്ക്കും കേന്ദ്ര കരാര്‍ ലഭിച്ചിട്ടുണ്ട്.

റിട്ടയര്‍ ചെയ്ത ഡീന്‍ എൽഗാര്‍, സിസാന്‍ഡ മഗാല, വെയിന്‍ പാര്‍ണൽ, കീഗന്‍ പീറ്റേര്‍സൺ എന്നിവര്‍ക്കും കരാര്‍ ഇല്ല. ഇതോടെ 20 കളിക്കാരിൽ നിന്ന് 18 കളിക്കാരായി കരാര്‍ പട്ടികയെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് കുറച്ചിട്ടുണ്ട്.

 

റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ടിന് മുന്നിൽ 358 റൺസ് വിജയ ലക്ഷ്യം

ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ടെംബ ബാവുമയെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് ടീമിനെ 357 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 200 റൺസ് നേടിയപ്പോള്‍ ഇരുവരും ശതകങ്ങള്‍ പൂര്‍ത്തിയാക്കി. 114 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ പുറത്താകുമ്പോള്‍ താരം 118 പന്തിൽ 133 റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് 78 റൺസാണ് റാസ്സി തോന്നിയത്.  നാലാം വിക്കറ്റിൽ മില്ലര്‍ – ക്ലാസ്സന്‍ കൂട്ടുകെട്ട് 17 പന്തിൽ നിന്ന് 35 റൺസ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ മില്ലര്‍ 30 പന്തിൽ നിന്ന് 53 റൺസ് നേടി പുറത്തായി.

ഇന്നിംഗ്സിലെ അവസാന പന്ത് നേരിട്ട എയ്ഡന്‍ മാര്‍ക്രം ആ പന്ത് സിക്സര്‍ പറത്തിയാണ് ദക്ഷിണാഫ്രിക്കയെ 357/4 എന്ന സ്കോറിലെത്തിച്ചത്. ക്ലാസ്സന്‍ 7 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു.

 

വീണ്ടും ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട്, ഡി കോക്കിന് 174!

ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. 50 ഓവറിൽ നിന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് എടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. ഡികോക്കിന്റെ മികച്ച സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഓപ്പണിംഗ് ആയി ഇറങ്ങിയ ഡി കോക്ക് 140 പന്തിൽ നിന്ന് 174 റൺസ് ആണ് എടുത്തത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ച്വറി ആണിത്. 7 സിക്സും 15 ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

69 പന്തിൽ നിന്ന് 60 റൺസ് എടുത്ത ക്യാപ്റ്റൻ മക്രവും മികച്ചു നിന്നു. 7 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു മക്രമിന്റെ ഇന്നിങ്സ്. അവസാനം ക്ലാസനും ഡി കോക്കും ഒരുമിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക് ഉയർന്നത്‌. ഷാകിബിന്റെ ഒരു ഓവറിൽ ഡിക്കോക്ക് 22 റൺസ് അടിക്കുന്നത് കാണാൻ ആയി. ഇരട്ട സെഞ്ച്വറിയിൽ എത്താൻ കഴിയുമായിരുന്ന ഇന്നിങ്സ് ഒരു കൂറ്റൻ അടിക്ക് ശ്രമിക്കവെ പുറത്തായി.

ക്ലാസനും ആക്രമിച്ചാണ് കളിച്ചത്‌. 34 പന്തിലേക്ക് അദ്ദേഹം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 49 പന്തിൽ 90 റൺസാണ് ക്ലാസൻ ആകെ എടുത്തത്‌. 8 സിക്സും 2 ഫോറും ക്ലാസന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അവസാനം മില്ലറും അടിച്ചതോടെ സ്കോർ 382ൽ എത്തി‌. മില്ലർ 15 പന്തിൽ നിന്ന് 34 റൺസ് ആണ് അടിച്ചത്‌. അവസാന 10 ഓവറിൽ ദക്ഷിണാഫ്രിക്ക 144 റൺസ് ആണ് അടിച്ചത്.

ശ്രീലങ്കയ്ക്കെതിരെ റൺ മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക, 428 റൺസ്

ശ്രീലങ്കയ്ക്കെതിരെ വമ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ലോകകപ്പ് 2023ലെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ടെംബ ബാവുമയെ തുടക്കത്തിൽ നഷ്ടമായ ശേഷം ദക്ഷിണാഫ്രിക്കയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്.

ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 204 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ഡി കോക്ക് 84 പന്തിൽ 100 റൺസ് നേടിയാണ് പുറത്തായത്. റാസ്സി 108 റൺസ് നേടി പുറത്തായപ്പോള്‍ പിന്നീട് എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്.

ക്ലാസ്സന്‍ 20 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോള്‍ മാര്‍ക്രം 54 പന്തിൽ നിന്ന് 106 റൺസ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മാര്‍ക്രം 49 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അത് വരെ കരുതലോടെ ബാറ്റ് വീശിയ ഡേവിഡ് മില്ലര്‍ ഗിയര്‍ മാറ്റി ടീം സ്കോര്‍ 400 കടത്തി.

മില്ലര്‍ 21 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ 428/5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

 

ഡി കോക്ക് ലോകകപ്പോടെ ഏകദിനത്തിൽ നിന്ന് വിരമിക്കും

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്ററും ഓപ്പണറുമായ ക്വിന്റൺ ഡി കോക്ക് ഏകദിനത്തിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം ഈ ലോകകപ്പോടെ വിരമിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്‌.2013ൽ ആദ്യമായി ഏകദിനത്തിൽ അരങ്ങേറിയ ഡി കോക്ക് അതിനുശേഷം 140 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കക്ക് ആയി കളിച്ചു.

ആകെ 5966 റൺസ് താരം ദക്ഷിണാഫ്രിക്കയ്ക്ക് ആയി നേടിയിട്ടുണ്ട്. 44.85 എന്ന മികച്ച ശരാശരിയുൻ 96.08 സ്‌ട്രൈക്ക് റേറ്റുൻ അദ്ദേഹത്തിന് ഉണ്ട്‌. 17 സെഞ്ചുറികളും 29 അർദ്ധ സെഞ്ചുറികളും അദ്ദേഹം നേടി. ബാറ്റിംഗിന് പുറമേ, ഡി കോക്ക് വിക്കറ്റ് കീപ്പിംഗിലും തന്റെ കഴിവുകളും പ്രകടിപ്പിച്ചിട്ടുണ്ട്. 183 ക്യാച്ചുകളും 14 സ്റ്റംപിങ്ങുകളും അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്ക് ആയി നേടി.

“ഡി കോക്കിനെ ഒഴിവാക്കിയത് ലഖ്നൗ സ്വന്തം കാലിൽ വെടിവെച്ചത് പോലെ” – സെവാഗ്

ചെന്നൈയിൽ ബുധനാഴ്ച നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ക്വിന്റൺ ഡി കോക്കിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. അവർ സ്വയം കാലിൽ വെടിവച്ചതിന് തുല്യമാണ് ഈ തീരുമാനം എന്ന് സെവാഗ് പറഞ്ഞു. കൈൽ മെയേഴ്സിന് ചെന്നൈ ഗ്രൗണ്ടിൽ മികച്ച റെക്കോർഡ് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ കളിപ്പിച്ചത് എന്നായിരുന്നു ലഖ്നൗ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞു.

“ചെന്നൈയിൽ 319 റൺസ് അടിച്ച എനിക്കും അവിടെ മികച്ച റെക്കോർഡ് ഉണ്ട്. പക്ഷേ ഇന്നും ഞാൻ അവിടെ പോയി സ്കോർ ചെയ്യുമെന്ന് കരുതുന്നതിൽ അർത്ഥമില്ല. നിലവിലെ ഫോമും പ്രധാനമാണ്.” സെവാഗ് പറഞ്ഞു. ലഖ്‌നൗ സ്വന്തം കാലിൽ തന്നെ വെടിയുതിർക്കുന്നതായാണ് എനിക്ക് തോന്നിയത് എന്നും സേവാഗ് പറഞ്ഞു

കഴിഞ്ഞ സീസണിൽ എൽ എസ് ജിക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് 36.29 ശരാശരിയിൽ 508 റൺസ് നേടിയ താരമാണ് ഡി കോക്ക്. ഈ സീസണിൽ നാല് മത്സരങ്ങൾ കളിച്ച അദ്ദേഹം 140 റൺസ് നേടിയിരുന്നു.

ഇന്ത്യയ്ക്കെതിരെ 249 റൺസ് നേടി ദക്ഷിണാഫ്രിക്ക, അഞ്ചാം വിക്കറ്റിൽ 139 റൺസ് നേടി മില്ലര്‍ – ക്ലാസ്സന്‍ കൂട്ടുകെട്ട്

മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 249 റൺസ് നേടി ദക്ഷിണാഫ്രിക്ക. 4 വിക്കറ്റ് നഷ്ടത്തിൽ ആണ് ഈ സ്കോര്‍ ദക്ഷിണാഫ്രിക്ക നേടിയത്. അഞ്ചാം വിക്കറ്റിൽ ക്ലാസ്സനും മില്ലറും ചേര്‍ന്ന് നേടിയ 139 റൺസാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക 110/4 എന്ന നിലയിലേക്ക് വീണിരുന്നു.

ഡേവിഡ് മില്ലര്‍(75*), ഹെയിന്‍റിച്ച് ക്ലാസ്സന്‍(74*), ക്വിന്റൺ ഡി കോക്ക്(48) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കുര്‍ 2 വിക്കറ്റ് നേടി.

റൊസ്സോ മാസ്സ്!!! ഡി കോക്കിന് അര്‍ദ്ധ ശതകം, ഇന്‍ഡോറിൽ റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക

ഇന്‍ഡോറിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്ക്ക് 227 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റൈലി റൊസ്സോയുടെ വെടിക്കെട്ട് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. 48 പന്തിൽ നിന്നാണ് റൊസ്സോ തന്റെ കന്നി ടി20 അന്താരാഷ്ട്ര ശതകം നേടിയത്.  7 ഫോറും 8 സിക്സുമാണ് താരം നേടിയത്.

തുടക്കത്തിൽ തന്നെ ടെംബ ബാവുമയുടെ വിക്കറ്റ് നഷ്ടമായ ശേഷം ക്വിന്റൺ ഡി കോക്കും റൈലി റൊസ്സോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

10 ഓവറിൽ 96 റൺസാണ് ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 90 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 43 പന്തിൽ 68 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് റണ്ണൗട്ടായപ്പോള്‍ റൈലി തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു. മൂന്നാം വിക്കറ്റിൽ റൂസ്സോയും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് 44 പന്തിൽ നിന്ന് 87 റൺസ് കൂടി നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക കരുതുറ്റ സ്കോറിലേക്ക് നീങ്ങി. 23 റൺസാണ് സ്റ്റബ്സ് നേടിയത്.

അവസാന ഓവറിൽ സ്റ്റബ്സ് പുറത്തായ ശേഷം എത്തിയ മില്ലര്‍ മൂന്ന് സിക്സര്‍ ദീപക് ചഹാറിനെ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 24 റൺസാണ് പിറന്നത്. മില്ലര്‍ 5 പന്തിൽ 19 റൺസ് നേടി.

 

ഐ ആം സോറി!!! തന്നോട് ക്വിന്റൺ ഡി കോക്ക് മത്സരശേഷം പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ഡേവിഡ് മില്ലര്‍

47/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക പിന്നീട് ഇന്ത്യയ്ക്കെതിരെ ഗുവഹാത്തിയിൽ മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തിയെങ്കിലും ഇന്ത്യയുടെ സ്കോറിന് 16 റൺസ് അകലെ വരെ എത്തുവാന്‍ മാത്രമേ ടീമിന് സാധിച്ചിരുന്നു.

ഡേവിഡ് മില്ലറും ക്വിന്റൺ ഡി കോക്കും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 174 റൺസിന്റെ അപരാജിത കൂട്ടുകെട്ടിനും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കാനായില്ല. മില്ലര്‍ 47 പന്തിൽ 8 ഫോറും 7 സിക്സും സഹിതം 106 റൺസ് നേടിയപ്പോള്‍ ആ വേഗതയിൽ ബാറ്റ് വീശുവാന്‍ ക്വിന്റൺ ഡി കോക്കിന് സാധിച്ചിരുന്നില്ല.

ഡി കോക്ക് 48 പന്തിൽ 69 റൺസാണ് നേടിയത്. മൂന്ന് ഫോറും 4 സിക്സും നേടിയ താരം മത്സര ശേഷം തന്റെ അടുത്ത് വന്ന് “വെൽ പ്ലേയ്ഡ്, ഐ ആം സോറി” എന്ന് പറഞ്ഞുവെന്നാണ് മില്ലര്‍ വ്യക്തമാക്കിയത്.

അവസാന കടമ്പ കടക്കുവാന്‍ തനിക്ക് മില്ലറെ റൺ റേറ്റ് ഉയര്‍ത്തി പിന്തുണയ്ക്കുവാന്‍ സാധിക്കാത്തതിനാണ് ക്വിന്റൺ ഡി കോക്കിന്റെ ഈ ക്ഷമ പറച്ചിൽ.

Exit mobile version