റോസ് ടെയ്‌ലർ വിരമിക്കൽ തീരുമാനം പിൻവലിച്ചു, സമോവക്ക് വേണ്ടി കളിക്കും


ന്യൂസിലൻഡിന്റെ ഇതിഹാസ താരമായ റോസ് ടെയ്‌ലർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. ഒമാനിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമോവയെ പ്രതിനിധീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2022-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ടെയ്‌ലർ, തന്റെ കുടുംബവേരുകളെയും മാനിച്ചുകൊണ്ട് സമോവയുടെ ജേഴ്സി അണിയുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂസിലൻഡിനായി 112 ടെസ്റ്റുകളിലും 236 ഏകദിനങ്ങളിലും 102 ടി20 മത്സരങ്ങളിലും ടെയ്‌ലർ കളിച്ചിട്ടുണ്ട്. 41 വയസ്സുകാരനായ ഈ വെറ്ററൻ താരം സോഷ്യൽ മീഡിയ വഴിയാണ് തന്റെ തീരുമാനം അറിയിച്ചത്. തൻ്റെ പേരായ ലിയുപെപെ ലുതേരു റോസ് പൗട്ടോവ ലോട്ടേ ടെയ്‌ലറിലൂടെ താൻ സമോവൻ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 19 ടെസ്റ്റ് സെഞ്ചുറികളും 18,000-ത്തിലധികം അന്താരാഷ്ട്ര റൺസും നേടിയ ടെയ്‌ലർ ന്യൂസിലാൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ ലക്ഷ്യമിടുന്ന സമോവയെ നയിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം.


സുഹൃത്തും മുൻ ബ്ലാക്ക് ക്യാപ് താരവുമായ തരുൺ നെതുലയുടെ അഭ്യർത്ഥന മാനിച്ചാണ് ടെയ്‌ലർ സമോവൻ ടീമിൽ ചേർന്നത്. യോഗ്യതാ മത്സരത്തിൽ പാപുവ ന്യൂ ഗിനിയയെയാണ് സമോവ നേരിടുന്നത്, ഈ മത്സരത്തിൽ ടെയ്‌ലറുടെ പരിചയസമ്പത്ത് അവർക്ക് വിലമതിക്കാനാവാത്തതാകും.

ഇന്ത്യയെ ഭയപ്പെടുത്തുന്ന ഏതെങ്കിലും ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡ് ആയിരിക്കും എന്ന് റോസ് ടെയ്ലർ

നവംബർ 15 ന് നടക്കുന്ന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ടീം സമ്മർദ്ദത്തിൽ ആയിരിക്കും എന്ന് മുൻ ന്യൂസിലൻഡ് ബാറ്റർ റോസ് ടെയ്‌ലർ. 2019ലെ ലോകകപ്പിൽ ന്യൂസിലൻഡ് ആയിരുന്നു ഇന്ത്യയെ തോൽപ്പിച്ചത്‌.

“നാല് വർഷം മുമ്പ്, ടൂർണമെന്റിലെ ഏറ്റവും ഫോമിലുള്ള ടീമായി ഇന്ത്യ മാഞ്ചസ്റ്ററിൽ സെമിഫൈനലിൽ പ്രവേശിച്ചു, അതേസമയം ഞങ്ങൾ നെറ്റ് റൺറേറ്റിൽ ശ്രദ്ധിക്കുകയായിരുന്നു.” ടെയ്ലർ പറഞ്ഞു.

“ഇത്തവണ, ഇന്ത്യ അന്നത്തേക്കാൽ വലിയ ഫേവറിറ്റുകളാണ്, അതും ഹോം ഗ്രൗണ്ടിൽ. ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ, ന്യൂസിലൻഡ് ടീമുകൾ അപകടകാരികളാകും. ഇന്ത്യയെ പരിഭ്രാന്തരാക്കുന്ന ഒരു ടീമുണ്ടെങ്കിൽ, അത് ഈ ന്യൂസിലൻഡ് ടീമായിരിക്കും.” ടെയ്ലർ പറഞ്ഞു.

ന്യൂസിലാണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് റൺസ് നേടുന്ന താരമായി കെയിന്‍ വില്യംസൺ

ഇംഗ്ലണ്ടിനെതിരെ വെല്ലിംഗ്ടൺ ടെസ്റ്റിൽ തകര്‍പ്പന്‍ ശതകം നേടിയപ്പോള്‍ ചരിത്ര നേട്ടം കൂടിയാണ് കെയിന്‍ വില്യംസൺ നേടിയത്. ന്യൂസിലാണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന ബഹുമതി കെയിന്‍ സ്വന്തമാക്കി. ഇന്ന് തന്റെ 26ാം ടെസ്റ്റ് ശതകം ആണ് കെയിന്‍ നേടിയത്.

7683 റൺസ് നേടിയ റോസ് ടെയിലറെ ആണ് കെയിന്‍ വില്യംസൺ മറികടന്നത്. സ്റ്റീഫന്‍ ഫ്ലെമിംഗ്(7172), ബ്രണ്ടന്‍ മക്കല്ലം(6453), മാര്‍ട്ടിന്‍ ക്രോ(5444) എന്നിവരാണ് ന്യൂസിലാണ്ടിനായി ഏറ്റവും അധികം റൺസ് നേടിയ ആദ്യ അഞ്ച് താരങ്ങളിലുള്‍പ്പെടുന്നവര്‍.

“വെൽക്കം ടു ദി ക്ലബ്”, കോഹ്‍ലിയ്ക്ക് സന്ദേശവുമായി റോസ് ടെയിലര്‍

ഇന്നലെ തന്റെ നൂറാം ടി20 അന്താരാഷ്ട്ര മത്സരം കളിച്ച വിരാട് കോഹ്‍ലിയ്ക്ക് ആശംസയുമായി റോസ് ടെയിലര്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരം കളിച്ച ആദ്യ താരമാണ് റോസ് ടെയിലര്‍. വിരാട് കോഹ്‍ലിയോട് “വെൽക്കം ടു ദി ക്ലബ്” എന്ന സന്ദേശം ആണ് റോസ് ടെയിലര്‍ നൽകിയത്.

മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരം എന്ന നേട്ടം ഇന്നലെ പാക്കിസ്ഥാനെതിരെ ടി20യിൽ തന്റെ നൂറാം മത്സരം കളിച്ചതോടെ കോഹ്‍ലി സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി20യിൽ നൂറ് മത്സരം കളിക്കുന്ന 14ാമത്തെ താരമാണ് വിരാട് കോഹ്‍ലി.

താനും മറ്റു ചില താരങ്ങളും വംശീയാധിക്ഷേപത്തിന് വിധേയരായിട്ടുണ്ട് – റോസ് ടെയിലര്‍

“ന്യൂസിലാണ്ടിലെ ക്രിക്കറ്റ് ഒരു വൈറ്റ് സ്പോര്‍ട്ട് ആണ്”, തന്റെ ആത്മകഥയായ ബ്ലാക്ക് & വൈറ്റ് എന്ന പുസ്തകതിൽ റോസ് ടെയിലര്‍ കുറിച്ച വാക്കുകള്‍ ആണ് ഇത്. താനും മറ്റു ചില ന്യൂസിലാണ്ട് താരങ്ങളും വംശീയാധിക്ഷേപത്തിന് വിധേയരായിട്ടുണ്ടെന്നും താന്‍ മവോരിയെ ഇന്ത്യനോ ആണെന്ന് പലപ്പോഴും ആളുകള്‍ ചിന്തിക്കാറുണ്ടെന്നും പറഞ്ഞു.

16 വര്‍ഷത്തെ കരിയറിന് ശേഷം ഏപ്രിലിലാണ് ടെയിലര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വാനില ലൈനപ്പിലെ ബ്രൗൺ ഫേസ് ആയിരുന്നു താനെന്നും തന്റെ കരിയറിൽ തനിക്ക് നേരെ വന്ന പല പരാമര്‍ശങ്ങളും ന്യൂസിലാണ്ട് ക്രിക്കറ്റിലെ വെളുത്ത താരങ്ങള്‍ക്ക് വെറും തമാശയായി തോന്നുമെങ്കിലും പലപ്പോഴും അതല്ല സ്ഥിതിയെന്നും റോസ് ടെയിലര്‍ വ്യക്തമാക്കി.

റോസ് ടെയിലറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുവാന്‍ തങ്ങള്‍ ഉടന്‍ അദ്ദേഹത്തെ സമീപിക്കുമെന്നും ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി. ന്യൂസിലാണ്ടിനായി 112 ടെസ്റ്റുകളിലും 236 ഏകദിനങ്ങളിലും 102 ടി20 മത്സരങ്ങളിലും റോസ് ടെയിലര്‍ കളിച്ചിട്ടുണ്ട്.

 

Story Highlights: Ross Taylor alleges racism in New Zealand Cricket

ന്യൂസിലാണ്ടിന് വിജയം, അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിച്ച് റോസ് ടെയിലര്‍

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിൽ 115 റൺസ് വിജയം നേടി ന്യൂസിലാണ്ട് റോസ് ടെയിലറിന് യാത്രയയപ്പ് നല്‍കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 333/8 എന്ന സ്കോറാണ് 50 ഓവറിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ 218 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ റോസ് ടെയിലര്‍ക്ക് 14 റൺസ് മാത്രമാണ് നേടാനായതെങ്കിലും വിൽ യംഗ്(120), മാര്‍ട്ടിന്‍ ഗപ്ടിൽ(106) എന്നിവരുടെ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ആര്യന്‍ ദത്ത് നെതര്‍ലാണ്ട്സിന്റെ അവസാന വിക്കറ്റായി വീണപ്പോള്‍ റോസ് ടെയിലര്‍ ആണ് ക്യാച്ച് പൂര്‍ത്തിയാക്കി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമം കുറിച്ചത്. 64 റൺസ് നേടിയ സ്റ്റെഫാന്‍ മൈബര്‍ഗ് തന്റെ അവസാന ഏകദിന മത്സരവും അവിസ്മരണീയമാക്കി. ലോഗന്‍ വാന്‍ ബീക്ക് 32 റൺസ് നേടി.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് നേടി.

വിക്കറ്റ് നേടി ടെസ്റ്റ് കരിയറിന് അവസാനം കുറിച്ച് റോസ് ടെയിലര്‍

തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച റോസ് ടെയിലറിന് വിക്കറ്റോട് കൂടി മടക്കം. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ അവസാന വിക്കറ്റ് നേടിയത് റോസ് ടെയിലര്‍ ആയിരുന്നു. 9 വിക്കറ്റ് നഷ്ടമായ ഘട്ടത്തിൽ അന്തരീക്ഷം ഇരുണ്ടതിനാൽ അമ്പയര്‍മാര്‍ പേസര്‍മാരെ ബൗളിംഗിൽ നിന്ന് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ടോം ലാഥം പന്ത് നല്‍കിയത് റോസ് ടെയിലര്‍ക്കായിരുന്നു.

4 റൺസ് നേടിയ എബാദത്ത് ഹൊസൈന്റെ വിക്കറ്റ് നേടി റോസ് ടെയിലര്‍ തന്റെ കരിയറിന് വിക്കറ്റ് നേട്ടത്തോടെ അവസാനം കുറിയ്ക്കുകയായിരുന്നു. ഇതിന് മുമ്പ് 2013 ഒക്ടോബറിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ റോസ് ടെയിലര്‍ പന്ത് എറിഞ്ഞത്.

ടെസ്റ്റിൽ തന്റെ മൂന്നാമത്തെ വിക്കറ്റാണ് റോസ് ടെയിലര്‍ നേടിയത്.

റോസ് ടെയിലറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബംഗ്ലാദേശ്

തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ന്യൂസിലാണ്ട് സീനിയര്‍ താരം റോസ് ടെയിലറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബംഗ്ലാദേശ് താരങ്ങള്‍. ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചിൽ ന്യൂസിലാണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുവാനിറങ്ങിയ റോസ് ടെയിലര്‍ 28 റൺസാണ് നേടിയത്.

താരത്തിന്റെ വിക്കറ്റ് എബോദത്ത് ഹൊസൈന്‍ ആണ് നേടിയത്. 112 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം ന്യൂസിലാണ്ടിന്റെ ഏറ്റവും അധികം ടെസ്റ്റ് സ്കോര്‍ നേടിയ താരമാണ്. 19 ശതകങ്ങള്‍ നേടി റോസ് ടെയിലര്‍ കെയിന്‍ വില്യംസണിന് പുറകിൽ ശതകങ്ങളുടെ നേട്ടത്തിൽ രണ്ടാമനായി നിലകൊള്ളുന്നു.

മത്സരത്തിൽ ഫോളോ ഓൺ ചെയ്യുവാന്‍ ബംഗ്ലാദേശിനോട് ന്യൂസിലാണ്ട് ആവശ്യപ്പെടുകയാണെങ്കിൽ റോസ് ടെയിലറിന് ഇനി ബാറ്റിംഗിന് അവസരം ലഭിച്ചേക്കില്ല. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതോടെ രണ്ടാം ദിവസത്തെ കളി അവസാനിക്കുകയായിരുന്നു.

അവസാന പ്രതീക്ഷ റോസ് ടെയിലറിൽ, ന്യൂസിലാണ്ട് പരുങ്ങലില്‍

ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ന്യൂസിലാണ്ട്. 130 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ 136/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് ഒരു റൺസ് പോലും നേടാനാകാതെ 3 വിക്കറ്റുകളാണ് നഷ്ടമായത്.

എബാദോത് ഹൊസൈന്‍ ആണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ച പ്രഹരങ്ങള്‍ ഏല്പിച്ചത്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 147/5 എന്ന നിലയിലാണ്. വെറും 17 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ നിന്നാണ് ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.

37 റൺസ് നേടിയ റോസ് ടെയിലറും 6 റൺസുമായി രചിന്‍ രവീന്ദ്രയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 69 റൺസ് നേടിയ വിൽ യംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനായി എബോദത് ഹൊസൈന്‍ നാല് വിക്കറ്റും ടാസ്കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

റിട്ടയര്‍മെന്റ് ഉടനെന്ന് പറഞ്ഞ് റോസ് ടെയിലര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ന്യൂസിലാണ്ടിന്റെ ഹോം സമ്മറിന് ശേഷം റിട്ടയര്‍ ചെയ്യുമെന്ന് അറിയിച്ച് സീനിയര്‍ താരം റോസ് ടെയിലര്‍. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയ നെതര്‍ലാണ്ട്സ് എന്നിവര്‍ക്കെതിരെയുള്ള ആറ് ഏകദിനങ്ങള്‍ക്കും ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുമെന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി.

17 വര്‍ഷത്തോളം തനിക്ക് നല്‍കിയ പിന്തുണയ്ക്ക് ഏവര്‍ക്കും നന്ദിയെന്നും രാജ്യത്തിനെ പ്രതിനിധീകരിക്കുവാനായത് വലിയ ബഹുമതിയായി കാണുന്നുവെന്നും റോസ് ടെയിലര്‍ വ്യക്തമാക്കി.

ടെയിലറും ഗ്രാന്‍ഡോമുമില്ല, ടി20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ടി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. വെറ്ററന്‍ താരം റോസ് ടെയിലറും കോളിന്‍ ഡി ഗ്രാന്‍ഡോമിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല. യുഎഇയിൽ ഒക്ടോബര്‍ 17ന് ആണ് ലോകകപ്പ് ആരംഭിക്കുന്നത്. കെയിന്‍ വില്യംസൺ ആണ് ടീമിനെ നയിക്കുന്നത്.

102 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ന്യൂസിലാണ്ടിനായി കളിച്ചിട്ടുള്ള ടെയിലര്‍ അവസാനമായി ടി20 ഫോര്‍മാറ്റിൽ രാജ്യത്തിന് വേണ്ടി കളിച്ചത് നവംബര്‍ 2020ൽ ആണ്. മൂന്ന് സ്പിന്നര്‍മാരെ ടീമിൽ ന്യൂസിലാണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പിന് ശേഷമുള്ള ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലും ഇതേ ടീമാവും കളിക്കുക.

ന്യൂസിലാണ്ട് ലോകകപ്പ് സ്ക്വാഡ് : Kane Williamson (c), Todd Astle, Trent Boult, Mark Chapman, Devon Conway, Lockie Ferguson, Martin Guptill, Kyle Jamieson, Daryl Mitchell, Jimmy Neesham, Glenn Phillips, Mitchell Santner, Tim Seifert (wk), Ish Sodhi, Tim Southee

ന്യൂസിലാണ്ടിന് ലോക ടെസ്റ്റ് കിരീടം നേടിക്കൊടുത്ത് സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും

96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി കെയിന്‍ വില്യംസണും സംഘവും. ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടപ്പെട്ട് അവസാന സെഷനിൽ 120 റൺസ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനെ സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും ചേര്‍ന്നാണ് 8 വിക്കറ്റ് വിജയത്തിേലേക്ക് നയിച്ചത്.

റോസ് ടെയിലറുടെ ക്യാച്ച് ചേതേശ്വര്‍ പുജാര സ്ലിപ്പിൽ കൈവിട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 52 റൺസ് നേടി കെയിന്‍ വില്യംസണും 47 റൺസുമായി റോസ് ടെയിലറുമാണ് കളി കീവിസിന്റെ പക്ഷത്തേക്ക് തിരിച്ചത്. 45.5 ഓവറിലാണ് ഇന്ത്യ നല്‍കിയ ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാണ്ട് സ്വന്തമാക്കിയത്.

Exit mobile version