മുഷ്ഫിഖുർ റഹീം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബംഗ്ലാദേശിൻ്റെ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിഖുർ റഹീം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 274 മത്സരങ്ങളിൽ കളിച്ച അദ്ദേഹം ബംഗ്ലാദേശിൻ്റെ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച കളിക്കാരനാണ്.

അവിസ്മരണീയമായ നിരവധി പ്രകടനങ്ങളോടെ 7,795 റൺസ് നേടിയ മുഷ്ഫിഖർ, ഏകദിനത്തിൽ ബംഗ്ലാദേശിൻ്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ്. അദ്ദേഹം ടെസ്റ്റിലും ടി20യിലും കളിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

കൈ കൊണ്ട് പന്ത് തട്ടി പുറത്തായി മുഷ്ഫിക്കുര്‍!!! ധാക്കയിൽ ബംഗ്ലാദേശിന് തിരിച്ചടി

ധാക്കയിലെ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് തിരിച്ചടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 44 ഓവറിൽ 110/5 എന്ന നിലയിലാണ്. 25 റൺസ് നേടിയ ഷഹാദത്ത് ഹൊസൈനും രണ്ട് റൺസ് നേടി മെഹ്ദി ഹസനുമാണ് ക്രീസിലുള്ളത്.

47/4 എന്ന നിലയിൽ നിന്ന് മുഷ്ഫിക്കുര്‍ റഹിം ഷഹാദത്ത് ഹൊസൈന്‍ കൂട്ടുകെട്ട് 57 റൺസുമായി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുമ്പോള്‍ ആണ് മുഷ്ഫിക്കുര്‍ റഹിം ഒബ്സ്ട്രക്ഷന്‍ കാരണം പുറത്താകുന്നത്. തന്റെ കൈ ഉപയോഗിച്ച് പന്തിനെ തടഞ്ഞതാണ് ഹാന്‍ഡിൽഡ് ദി ബോള്‍ എന്ന കാരണത്താൽ താരം പുറത്താകാന്‍ ഇടയായത്.

ന്യൂസിലാണ്ടിന് വേണ്ടി അജാസ് പട്ടേലും മിച്ചൽ സാന്റനറും രണ്ട് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.

മുഷ്ഫിഖുർ റഹീം ഇന്ത്യക്ക് എതിരെ കളിക്കില്ല

ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹ്മാൻ ഇന്ത്യക്ക് എതിരെ കളിക്കില്ല. തന്റെ നവജാത ശിശുവിനും കുടുംബത്തിനും ഒപ്പം കഴിയാൻ നാട്ടിലേക്ക് പോയ താരത്തിൻ ക്രിക്കറ്റ് ബോർഡ് അവധി നീട്ടി നൽകിയിരിക്കുകയാണ്‌. വെള്ളിയാഴ്ച ആണ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതു കൊണ്ടും ബംഗ്ലാദേശ് പുറത്തായത് കൊണ്ട് ഈ മത്സരത്തിന് വലിയ പ്രാധാന്യം ഇല്ല.

ഭാര്യ ഇപ്പോഴും സുഖം പ്രാപിച്ചു വരുന്നേ ഉള്ളൂ എന്നും ഈ സമയത്ത് അവളുടെ അരികിലും കുട്ടികൾക്കൊപ്പവും താൻ ഉണ്ടായിരിക്കണമെന്നും മുഷ്ഫിഖർ ബംഗ്ലാദേശ് ടീമിനെ അറിയിച്ചു. സാഹചര്യം പൂർണ്ണമായി മനസ്സിലാക്കിയാണ് ബംഗ്ലാദേശിൽ തുടരാൻ അദ്ദേഹത്തെ അനുവദിച്ചത് എന്ന് ബംഗ്ലാദേശ് അറിയിച്ചു.

ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് പാക് പേസര്‍മാര്‍, 193 റൺസിന് പുറത്ത്

ഏഷ്യ കപ്പ് സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ 174/5 എന്ന നിലയിലായിരുന്ന ടീം 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 38.4 ഓവര്‍ മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നീണ്ട് നിന്നത്. 47/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് അഞ്ചാം വിക്കറ്റിൽ ഷാക്കിബ് – മുഷ്ഫിക്കുര്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ നൂറ് റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും പിന്നീട് തകരുകയായിരുന്നു.

ഷാക്കിബ് 53 റൺസ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ 64 റൺസാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റാണ് നേടിയത്.

50 ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ ബംഗ്ലാദേശ്, മധ്യനിരയുടെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം തകര്‍ച്ച

ഒരു ഘട്ടത്തിൽ 153/3 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ബംഗ്ലാദേശിനെ 48.5 ഓവറിൽ 246 റൺസിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഷാക്കിബ് അൽ ഹസന്‍, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിക്കുര്‍ റഹിം എന്നിവരുടെ പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

ലിറ്റൺ ദാസിനെ ആദ്യ ഓവറിലും തമീം ഇക്ബാലിനെ മൂന്നാം ഓവറിലും പുറത്താക്കി സാം കറന്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. പിന്നീട് നജ്മുള്‍ ഹൊസൈന്‍ – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ട് 98 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തുവെങ്കിലും അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ നജ്മുള്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു.

ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 38 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ മുഷ്ഫിക്കുറിനെ ആദിൽ റഷീദ് മടക്കിയയച്ചു. പിന്നീട് മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും പിടിച്ച് നിന്ന ഷാക്കിബ് 9ാം വിക്കറ്റായാണ് പുറത്തായത്.

ഷാക്കിബ് 75 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ 70 റൺസും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 53 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ആദിൽ റഷീദും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.

പരിശീലനത്തിൽ വിട്ട് വീഴ്ച വരുത്തിയതാണ് മുഷ്ഫിക്കുറിന് വിനയായത്

തന്റെ സ്ഥിരം ശൈലിയിലുള്ള പരിശീലനം നടത്താതെ വിട്ട് വീഴ്ച നടത്തിയതാണ് മുഷ്ഫിക്കുര്‍ റഹിമിന് ടി20യിൽ വിനയായതെന്ന് പറഞ്ഞ് മുഷ്ഫിക്കുര്‍ റഹിമിന്റെ കുട്ടിക്കാലത്തെ കോച്ച്. മുഷ്ഫിക്കുര്‍ റഹിം 2006ൽ സിംബാബ്‍വേയ്ക്കെതിരെ ആണ് അരങ്ങേറ്റം നടത്തിയത്. 102 മത്സരങ്ങളിൽ നിന്ന് 1500 റൺസാണ് താരം നേടിയത്.

ലോകകപ്പിലെ മോശം ഫോമിനെത്തുടര്‍ന്ന് താരത്തിനെ പിന്നീട് ബോര്‍ഡ് ടി20യിൽ നിന്ന് വിശ്രമം നൽകുന്നതായി അറിയിച്ചുവെങ്കിലും തന്നെ ടീമിൽ നിന്ന് പുറത്താക്കിയതാണെന്നും അത് അത് പോലെ പറയണമെന്നും താരം പറഞ്ഞതിന് ബോര്‍ഡ് കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു.

താരത്തിന്റെ കുട്ടിക്കാലത്തെ കോച്ചായ നസ്മുള്‍ അബേദിന്‍ പറയുന്നത് താരം തന്റെ സ്ഥിരം പരിശീലനത്തിൽ നിന്ന് വ്യതിചലിച്ചതാണ് താരത്തിന് തിരിച്ചടിയായതെന്നാണ്. താരത്തിന് ഒരു പാറ്റേൺ ഉണ്ടായിരുന്നുവെന്നും അതിൽ നിന്നും വ്യത്യാസം വരുത്തുവാന്‍ താരം ശ്രമിച്ചുവെന്നും നെറ്റ്സിൽ താരം ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ വളരെ അധികം എഫേര്‍ട് എടുക്കുന്നത് പോലെ തോന്നിയെന്നും നസ്മുള്‍ പറഞ്ഞു.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ച് മുഷ്ഫിക്കുര്‍ റഹിം

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം. ഏഷ്യ കപ്പില്‍ ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായ ശേഷമാണ് താരം ഈ തീരുമാനം പ്രഖ്യാപിച്ചത്.

ബംഗ്ലാദേശിനായി 102 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ഈ തീരുമാനം എന്ന് വ്യക്തമാക്കി. അതേ സമയം താന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് 365 റൺസിന് ഓള്‍ഔട്ട്, പുറത്താകാതെ 175 റൺസ് നേടി മുഷ്ഫിക്കുര്‍

ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശിന് 365 റൺസ്. 277/5 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച ടീമിന് വേണ്ടി മുഷ്ഫിക്കുര്‍ റഹിം പുറത്താകാതെ 175 റൺസ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ റൺസ് കണ്ടെത്താനായില്ല. 19 റൺസ് കൂടിയാണ് തലേ ദിവസത്തെ സ്കോറിനോട് ലിറ്റൺ ദാസും – മുഷ്ഫിക്കുറും ചേര്‍ന്ന് നേടിയത്.

ഒരേ ഓവറിൽ ലിറ്റൺ ദാസിനെയും(141) മൊസ്ദേക്ക് ഹൊസൈനിനെയും കസുന്‍ രജിത പുറത്താക്കിയപ്പോള്‍ തൈജുൽ ഇസ്ലാമിനെയും ഖാലിദ് അഹമ്മദിനെയും അസിത ഫെര്‍ണാണ്ടോ പുറത്താക്കി. രജിത അഞ്ചും ഫെര്‍ണാണ്ടോ നാലും വിക്കറ്റാണ് നേടിയത്.

താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ട് – റസ്സൽ ഡൊമിംഗോ

ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 253 റൺസ് നേടിയ ലിറ്റൺ ദാസ് – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടിന വാനോളം പുകഴ്ത്തി റസ്സൽ ഡൊമിംഗോ. താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഇതെന്ന് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

24/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത് ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ടെസ്റ്റിൽ താന്‍ കോച്ചായി കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത് എന്നും മികച്ച ക്യാരക്ടര്‍ ആണ് ഇരു താരങ്ങളും നേടിയത് എന്നും ഡൊമിംഗോ വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന്റെ തിരിച്ചുവരവ് സാധ്യമാക്കി മുഷ്ഫിക്കുര്‍ റഹിമും ലിറ്റൺ ദാസും, ബംഗ്ലാദേശ് അതിശക്തമായ നിലയിൽ

ധാക്കയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുത്തരായ നിലയിൽ. 277/5 എന്ന അതിശക്തമായ നിലയിൽ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിപ്പിച്ചപ്പോള്‍ 253 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

24 റൺസ് നേടുന്നതിനിടെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ കസുന്‍ രജിത മൂന്നും അസിത ഫെര്‍ണാണ്ടോ 2 വിക്കറ്റും നേടിയാണ് ശ്രീലങ്കന്‍ ബൗളര്‍മാരിൽ തിളങ്ങിയത്. അതിന് ശേഷം റഹിം – ദാസ് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ തിരിച്ചുവരവ് ഒരുക്കുകയായിരുന്നു.

ലിറ്റൺ ദാസ് 135 റൺസും മുഷ്ഫിക്കുര്‍ റഹിം 115 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്.

ശ്രീലങ്കയ്ക്ക് മികച്ച മറുപടിയുമായി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുതുറ്റ നിലയിൽ. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ടീം 318/3 എന്ന നിലയിലാണ്. തമീം ഇക്ബാല്‍ നേടിയ ശതകത്തിനൊപ്പം മഹമ്മുദുള്‍ ഹസന്‍ ജോയ്, മുഷ്ഫിക്കുര്‍ റഹിം, ലിറ്റൺ ദാസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

തമീം 133 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ് 58 റൺസ് നേടിയാണ് പുറത്തായത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മോമിനുള്‍ ഹക്ക് എന്നിവരുടെ വിക്കറ്റും ടീമിന് നഷ്ടമായി.

53 റൺസുമായി മുഷ്ഫിക്കുര്‍ റഹിമും 54 റൺസ് നേടി ലിറ്റൺ ദാസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും 98 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത 2 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ബംഗ്ലാദേശ് ഇനിയും 79 റൺസ് മാത്രം നേടിയാൽ മതി.

മുഷ്ഫിക്കുറും വീണു, ഫോളോ ഓൺ ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് പൊരുതുന്നു

പോര്‍ട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫോളോ ഓൺ ഒഴിവാക്കുവാനായി ബംഗ്ലാദേശ് പൊരുതുന്നു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 210/7 എന്ന നിലയിലാണ്.

പോളോ ഓൺ ഒഴിവാക്കുവാന്‍ 43 റൺസ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്. ഇന്ന് 51 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ 200 കടക്കുവാന്‍ സഹായിച്ചത്. യാസിര്‍ അലി 46 റൺസ് നേടി പുറത്തായി. 74 റൺസാണ് മുഷ്ഫിക്കുറും യാസിര്‍ അലിയും കൂടി ആറാം വിക്കറ്റിൽ നേടിയത്.

ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 243 റൺസിന് പിന്നിലായാണ് ടീം ഇപ്പോളും സ്ഥിതി കൊള്ളുന്നത്.

Exit mobile version