കെയിന്‍ റിച്ചാര്‍ഡ്സണിന് പകരക്കാരനെ കണ്ടെത്തി ആര്‍സിബി, മുംബൈയുടെ ബയോ ബബിളില്‍ ഉണ്ടായിരുന്ന താരത്തെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്

ന്യൂസിലാണ്ട് പേസര്‍ സ്കോട്ട് കുഗ്ഗെലൈനിനെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ആണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായി ഇന്ത്യയില്‍ എത്തിയ താരം അവരുടെ ബയോ ബബിളിന്റെ ഭാഗമായി തുടരുകയായിരുന്നു.

രണ്ട് താരങ്ങളാണ് ആര്‍സിബി നിരയില്‍ നിന്ന് പോയത്. റിച്ചാര്‍ഡ്സണ് പുറമെ ആഡം സംപയാണ് പുറത്ത് പോയ മറ്റൊരു താരം. 2019ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ചട്ടുള്ള താരമാണ് സ്കോട്ട്.

മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ പുതിയ റിസര്‍വ് താരം

ന്യൂസിലാണ്ട് താരം സ്കോട്ട് കുഗ്ഗെലൈന്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി. സ്കോട്ട് റിസര്‍വ് താരമെന്ന നിലയിലാണ് ടീമിനൊപ്പം ചേരുന്നത്. മുംബൈയുടെ അടുത്ത നാല് മത്സരങ്ങള്‍ ഡല്‍ഹിയിലാണ് നടക്കുന്നത്.

ജെയിംസ് നീഷം സ്കോട്ട് കുഗ്ഗെലൈന്‍ സ്നൂക്കര്‍ കളിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന്റെ പിന്നിലെ ചുമരില്‍ മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ കാണാവുന്നതാണ്.

ഐപിഎലില്‍ താരം മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്‍ 12ാം പതിപ്പില്‍ 2 മത്സരങ്ങള്‍ ചെന്നൈയ്ക്കായി കളിച്ചിട്ടുള്ളയാളാണ് താരം.

സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം

റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ഗയാനയ്ക്ക് വേണ്ടി നിക്കോളസ് പൂരന്‍ തിളങ്ങിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.

നേരത്തെ റോസ്ടണ്‍ ചേസ് 66 റണ്‍സ് നേടിയാണ് സൂക്ക്സിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 68 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ആണ് ഗയാന നിരയിലെ ടോപ് സ്കോറര്‍. കീമോ പോള്‍ 20 റണ്‍സ് നേടി. സൂക്ക്സിന് വേണ്ടി സ്കോട്ട് കുജ്ജെലൈന്‍ മൂന്ന് വിക്കറ്റും ചെമാര്‍ ഹോള്‍ഡര്‍, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന് ക്രിസ് ലിന്നും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി ലിന്‍ 14 റണ്‍സ് നേടി മടങ്ങിയ ശേഷം പാട്രിയറ്റ്സ് കഷ്ടപ്പെടുകയായിരുന്നു.

29 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ അടക്കം മൂന്ന് വിക്കറ്റ് റോസ്ടണ്‍ ചേസ് നേടിയതോടെ കാര്യങ്ങള്‍ പാട്രിയറ്റ്സിന് കൂടുതല്‍ പ്രയാസകരമായി. പിന്നീട് ദിനേശ് രാംദിന്‍ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും ജയം പാട്രിയറ്റ്സിന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയായിരുന്നു. റോസ്ടണ്‍ ചേസ് തന്റെ നാലോവറില്‍ വെറും 12 റണ്‍സ് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

അധികം വൈകാതെ രാംദിനെയും കീറണ്‍ പവലിനെയും സൊഹൈല്‍ തന്‍വീറിനെയും സ്കോട്ട് കുജ്ജെലൈനും പുറത്താക്കിയതോടെ മത്സരത്തിലെ പാട്രിയറ്റ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അവസാന ഓവറില്‍ ലക്ഷ്യം 28 റണ്‍സെന്നിരിക്കെ ഷെല്‍ഡണ്‍ കോട്രെല്‍ ചില കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ സൂക്ക്സ് 10 റണ്‍സ് വിജയം നേടി. 11 പന്തില്‍ നിന്ന് 26 റണ്‍സാണ് കോട്രെല്‍ നേടിയത്. 20 ഓവറില്‍ 162/8 എന്ന നിലയിലാണ് പാട്രിയറ്റ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

സ്കോട്ട് കുജ്ജെലൈന്‍ നാലും റോസ്ടണ്‍ ചേസ് മൂന്നും വിക്കറ്റ് നേടിയാണ് സൂക്ക്സിന്റെ വിജയ ശില്പികളായത്.

മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി മുടക്കി മഴ

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് മിന്നും തുടക്കം നല്‍കിയത്. 3.3 ഓവറില്‍ ജോണ്‍സണ്‍ ചാള്‍സ് പുറത്താകുമ്പോള്‍ ടീമിന്റെ സ്കോറും 35 റണ്‍സായിരുന്നു. മറുവശത്ത് നിന്നിരുന്ന ഷായി ഹോപിനെ കാഴ്ചക്കാരനാക്കിയായിരുന്നു ചാള്‍സിന്റെ വെടിക്കെട്ട്.

എന്നാല്‍ അധികം കൈവാതെ കോറെ ആന്‍ഡേഴ്സണ്‍(2), ഷായി ഹോപ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി 64/3 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറുടെ ആക്രമോത്സുക ബാറ്റിംഗ് ബാര്‍ബഡോസിന്റെ തുണയ്ക്കെത്തി. 12 പന്തില്‍ 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹോള്‍ഡറുടെ വിക്കറ്റ് കെസ്രിക് വില്യംസ് പുറത്താക്കി.

ഉടന്‍ തന്നെ ജോനാഥന്‍ കാര്‍ട്ടറെയും കൈല്‍ മേയേഴ്സിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റോസ്ടണ്‍ ചേസ് ബാര്‍ബഡോസിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. അടുതത് ഓവറില്‍ റെയ്മണ്‍ റീഫറിനെ മാര്‍ക്ക് ദയാല്‍ പുറത്താക്കിയപ്പോള്‍ 98/3 എന്ന മികച്ച നിലയിലായിരുന്ന ബാര്ബഡോസ് 2 ഓവറിനുള്ളില്‍ 109/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് ആഷ്‍ലി നഴ്സും മിച്ചല്‍ സാന്റനറും ചേര്‍ന്ന് 18.1 ഓവറില്‍ ടീമിനെ 131/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. 16 റണ്‍സ് നേടി ആഷ്‍ലി നഴ്സും സാന്റനര്‍ 8 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

 

ഏകദിനത്തിനു പിന്നാലെ ടി20യിലും വിജയം കുറിച്ച് ന്യൂസിലാണ്ട്

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20 പരമ്പരയിലും വിജയം കുറിച്ച് ന്യൂസിലാണ്ട്. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 179 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 16.5 ഓവറില്‍ 144 റണ്‍സിനു ഓള്‍ഔട്ട് ആയി. 19 പന്തുകള്‍ അവശേഷിക്കെയാണ് ശ്രീലങ്ക 35 റണ്‍സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

179/7 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബാറ്റ്സ്മാന്മാരായ ഡഗ് ബ്രേസ്‍വെല്ലും സ്കോട്ട് കുജ്ജെലൈനും നടത്തിയ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. 26 പന്തില്‍ നിന്ന് 44 റണ്‍സാണ് ഡഗ് ബ്രേസ്‍വെല്‍ നേടിയത്. സ്കോട്ട് 15 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. റോസ് ടെയിലര്‍ 33 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 27/4 എന്നും 55/5 എന്ന നിലയിലും വീണ ശേഷമാണ് മികച്ച സ്കോര്‍ നേടുവാന്‍ ന്യൂസിലാണ്ടിനു സാധിച്ചത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്നും ലസിത് മലിംഗ രണ്ടും വിക്കറ്റ് നേടി.

ഏകദിനത്തിലേത് പോലെ തിസാര പെരേര 24 പന്തില്‍ 43 റണ്‍സുമായി തിളങ്ങിയതാണ് ശ്രീലങ്കന്‍ നിരയിലെ മികച്ച പ്രകടനം. കുശല്‍ പെരേര 12 പന്തില്‍ 23 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ലങ്കന്‍ നിരയില്‍ സാധിച്ചില്ല. ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ മൂന്ന് വിക്കറ്റ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ തിളങ്ങി.

Exit mobile version