സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടി20 നായകന്‍

സിംബാബ്‍വേയുടെ പുതിയ ടി20 നായകനായി സിക്കന്ദര്‍ റാസയെ നിയമിച്ചെന്ന് അറിയിച്ച് സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത് വരാനിരിക്കുന്ന ടി20 ലലോകകപ്പ് യോഗ്യതയ്ക്ക് മുന്നോടിയായാണ് ഈ മാറ്റം. ഇത് വരെ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുകയായിരുന്ന സീനിയര്‍ താരം ക്രെയിഗ് ഇര്‍വിന്‍ ഇനി ടീമിനെ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാകും നയിക്കുക.

മുഖ്യ കോച്ച് ഡേവ് ഹൗട്ടൺ തന്റെ സ്ഥാനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. സിംബാബ്‍വേയുടെ ക്രിക്കറ്റ് കമ്മിറ്റിയിലും ബോര്‍ഡ് മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതേ സമയം വനിത ടീമിന്റെ സെറ്റപ്പിൽ മാറ്റങ്ങളൊന്നും കൊണ്ട് വന്നിട്ടില്ല.

54 പന്തിൽ 102 നോട്ട്ഔട്ട്, 4 വിക്കറ്റും, സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവിൽ സിംബാബ്‍വേയ്ക്ക് മിന്നും ജയം

നെതര്‍ലാണ്ട്സ് നൽകിയ 316 റൺസ് വിജയ ലക്ഷ്യം 41 ഓവറിനുള്ളിൽ മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവ് കണ്ട മത്സരത്തിൽ സിംബാബ്‍വേ 4 വിക്കറ്റ് നഷ്ടത്തിൽ 40.5 ഓവറിലാണ് വിജയം കരസ്ഥമാക്കിയത്.

54 പന്തിൽ സിക്കന്ദര്‍ റാസ പുറത്താകാതെ 102 റൺസ് നേടിയപ്പോള്‍ 91 റൺസ് നേടിയ ഷോൺ വില്യംസും തന്റെ മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തു.ക്രെയിഗ് ഇര്‍വിന്‍ 50 റൺസും ജോയ്‍ലോര്‍ഡ് ഗംബി 40 റൺസും വിജയികള്‍ക്കായി നേടി.

നേരത്തെ വിക്രംജിത്ത് സിംഗ്(88), മാക് ഒദൗദ്(59), സ്കോട്ട് എഡ്വേര്‍ഡ്സ്(83) എന്നിവരാണ് നെതര്‍ലാണ്ട്സിനെ 315/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ് 4 വിക്കറ്റ് നേടി.

എല്ലാ ക്രെഡിറ്റും ഷാരൂഖ് ഖാന് – സിക്കന്ദര്‍ റാസ്

ഐപിഎൽ വലിയൊരു പ്ലാറ്റ്ഫോം ആണെന്നും അവിടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും പറഞ്ഞ് സിക്കന്ദര്‍ റാസ. താരം നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ലക്നൗവിനെ പിന്തള്ളി പഞ്ചാബ് വിജയം പിടിച്ചെടുത്തത്.

താന്‍ പുറത്തായപ്പോള്‍ മത്സരം താന്‍ കളഞ്ഞുവെന്ന തോന്നൽ ഉണ്ടായിരുന്നുവെങ്കിലും ഷാരൂഖ് ഖാന് എല്ലാ ക്രെഡിറ്റും നൽകണമെന്നും റാസ പറഞ്ഞു. ഫിഫ്റ്റി നേടിയതിൽ സന്തോഷമുണ്ടെങ്കിലും മത്സരമെങ്ങാനും കൈവിട്ടിരുന്നുവെങ്കിൽ ഈ ഫിഫ്റ്റിയ്ക്ക് പ്രസക്തിയില്ലാതാകുമായിരുന്നുവെന്നും റാസ പറഞ്ഞു.

ജിതേഷിന്റെ വിക്കറ്റ് വളരെ നിര്‍ണ്ണായകമായിരുന്നുവെന്നും താരം 6-8 പന്ത് കൂടി കളിച്ചിരുന്നുവെങ്കിൽ താരം തന്നെ മത്സരം അവസാനിപ്പിക്കുമായിരുന്നുവെന്നും റാസ കൂട്ടിചേര്‍ത്തു.

ഷാരൂഖ് ക്രീസിലെത്തി മാര്‍ക്ക് വുഡിനെ ആദ്യ പന്തിൽ സിക്സര്‍ പായിച്ചപ്പോള്‍ തന്നെ തനിക്ക് ഈ മത്സരം താരം ജയിപ്പിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും റാസ കൂട്ടിചേര്‍ത്തു.

അടിസ്ഥാന വില നൽകി ഒഡിയന്‍ സ്മിത്തിനെ സ്വന്തമാക്കി ഗുജറാത്ത്, സിക്കന്ദര്‍ റാസ പഞ്ചാബിൽ

ഐപിഎലില്‍ ഗുജറാത്തിന് ഒരു ഓള്‍റൗണ്ടര്‍ കൂടി. വെസ്റ്റിന്‍ഡീസ് താരം ഒഡിയന്‍ സ്മിത്തിനെ 50 ലക്ഷത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില 50 ലക്ഷം ആയിരുന്നു. പ‍ഞ്ചാബ് കിംഗ്സിന് വേണ്ടിയായിരുന്നു താരം മുമ്പ് കളിച്ചിരുന്നത്.

സിംബാബ്‍വേ താരം സിക്കന്ദര്‍ റാസയെ 50 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സ്വന്തമാക്കി.

മികച്ച തുടക്കം!!! പിന്നെ തകര്‍ച്ച, വിന്‍ഡീസിന് തുണയായത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

ടി20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 101/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റിൽ റോവ്മന്‍ പവൽ അകീൽ ഹൊസൈന്‍ കൂട്ടുകെട്ടാണ് 150 റൺസിലേക്ക് എത്തിച്ചത്.

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം വെസ്റ്റിന്‍ഡീസ് ഇന്ന് രണ്ടാം മത്സരത്തിൽ സിംബാബ്‍വേയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം 153 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

സിക്കന്ദര്‍ റാസയുടെ മൂന്ന് വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഓര്‍ഡറിനെ തകര്‍ത്തത്. ഒരു ഘട്ടത്തിൽ ടീം 77/1 എന്ന നിലയിലായിരുന്നു. 45 റൺസ് നേടിയ ജോൺസൺ ചാള്‍സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഏഴാം വിക്കറ്റിൽ അകീൽ ഹൊസൈനും റോവ്മന്‍ പവലും ചേര്‍ന്ന് നേടിയ 49 റൺസാണ് വെസ്റ്റിന്‍ഡീസിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. അവസാന ഓവറിൽ രണ്ട് സിക്സര്‍ നേടിയ റോവ്മന്‍ പവൽ 28 റൺസ് നേടി പുറത്താകുകയായിരുന്നു.

അകീൽ ഹൊസൈന്‍ 23 റൺസുമായി പുറത്താകാതെ നിന്നു.

സിക്കന്ദര്‍ റാസയും ബൗളര്‍മാരും സിംബാബ്‍വേയുടെ വിജയം ഒരുക്കി

അയര്‍ലണ്ടിനെതിരെ സിംബാബ്‍വേയുടെ വിജയം ഒരുക്കി സിക്കന്ദര്‍ റാസയും ബൗളര്‍മാരും. റാസ നേടിയ 82 റൺസിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 174/7 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമേ നേടാനായുള്ളു. 31 റൺസ് വിജയം ആണ് സിംബാബ്‍വേ നേടിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി 48 പന്തിൽ 82 റൺസ് നേടി സിക്കന്ദര്‍ റാസയാണ് റണ്ണടിച്ച് കൂട്ടുവാന്‍ ടീമിനെ സഹായിച്ചത്. ഒരു ഘട്ടത്തിൽ ടീം 37/3 എന്ന നിലയിലേക്ക് വീണിരുന്നു. ലൂക്ക് ജോംഗ്വേ 10 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ വെസ്ലി മാധവേരെ(22) ആണ് മറ്റൊരു പ്രധാന സ്കോറര്‍.

അയര്‍ലണ്ട് നിരയിൽ 27 റൺസ് നേടിയ കര്‍ടിസ് കാംഫര്‍ ആണ് ടോപ് സ്കോറര്‍. ജോര്‍ജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി എന്നിവര്‍ 24 റൺസ് വീതം നേടി. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി മൂന്നും റിച്ചാര്‍ഡ് എന്‍ഗാരാവ, ടെണ്ടായി ചതാര എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

22 റൺസുമായി പുറത്താകാതെ നിന്ന ബാരി മക്കാര്‍ത്തിയാണ് അയര്‍ലണ്ടിന്റെ തോൽവി ഭാരം കുറച്ചത്.

വലിയ താരങ്ങളില്ലാത്തപ്പോള്‍ അവസരത്തിനൊത്തു യുവ താരങ്ങള്‍ ഉയര്‍ന്നു – സിക്കന്ദര്‍ റാസ

സിംബാബ്‍വേയുടെ ബംഗ്ലാദേശിനെതിരെയുള്ള ടി20, ഏകദിന പരമ്പര വിജയത്തിൽ താന്‍ എടുത്ത് പറയുന്നത് യുവ താരങ്ങളുടെ പ്രകടനങ്ങളാണെന്ന് പറഞ്ഞ് സിക്കന്ദര്‍ റാസ. ടീം എന്ന നിലയിൽ ഈ പരമ്പരയിലെ ഏറ്റവും വലിയ പോസിറ്റീവ് കാര്യം ഈ പരമ്പരയിൽ കളിച്ച യുവ താരങ്ങളുടെ എണ്ണമാണ്. അവര്‍ അവസരത്തിനൊത്തുയരുകയും ചെയ്തുവെന്നും റാസ കൂട്ടിചേര്‍ത്തു.

പല വലിയ താരങ്ങളും പരിക്കും മറ്റു കാരണങ്ങളാലും പരമ്പരയിൽ കളിച്ചിരുന്നില്ല. സിംബാബ്‍വേ അധികം മത്സരങ്ങള്‍ കളിക്കാത്തതിനാൽ തന്നെ അത്രയധികം മത്സരപരിചയമില്ലാത്ത യുവതാരങ്ങളാണ് പകരക്കാരായി എത്തിയത്. അവരെല്ലാം തന്നെ മികവ് പുലര്‍ത്തിയത് വലിയ കാര്യമാണെന്നും സിക്കന്ദര്‍ റാസ വ്യക്തമാക്കി.

 

Story Highlights: Sikander Raza lauds performances of youngsters in Zimbabwe’s series win over Bangladesh.

ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സിംബാബ്‍വേ, ഏകദിന പരമ്പരയും കൈവിട്ട് ബംഗ്ലാദേശ്‍

ടി20 പരമ്പര കൈവിട്ടതിന് ശേഷം ഏകദിന പരമ്പരയും കൈവിട്ട് ബംഗ്ലാദേശ്. സിംബാബ്‍വേ ആകട്ടെ 2013ന് ശേഷം ഇതാദ്യമായി ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര വിജയം കുറിയ്ക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 290/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വേ ലക്ഷ്യം മറികടന്നു.

സിക്കന്ദര്‍ റാസയും റെഗിസ് ചകാബ്‍വയും നേടിയ ശതകങ്ങളാണ് സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 201 റൺസാണ് നേടിയത്. ചകാബ്‍വ 75 പന്തിൽ 102 റൺസ് നേടി പുറത്തായപ്പോള്‍ സിക്കന്ദര്‍ റാസ 117 റൺസുമായി പുറത്താകാതെ നിന്നു. 16 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്ന ടോണി മുന്‍യോംഗയും സിംബാബ്‍വേയുടെ വിജയം എളുപ്പത്തിലാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി മഹമ്മുദുള്ള(80*), തമീം ഇക്ബാൽ(50), അഫിഫ് ഹൊസൈന്‍(41), നസ്മുള്‍ ഹൊസൈന്‍ ഷാന്റോ(38) എന്നിവരാണ് റൺസ് കണ്ടെത്തിയത്. റാസ മൂന്ന് വിക്കറ്റ് നേടി.

ഫോര്‍മാറ്റ് മാറി ഫലം മാറിയില്ല!!! ഏകദിനത്തിലും ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‍വേ

ബംഗ്ലാദേശ് നേടിയ 303 റൺസ് അനായാസം മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയും ഇന്നസന്റ് കൈയയും ചേര്‍ന്ന് നേടിയ തകര്‍പ്പന്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ  10 പന്തുകള്‍ അവശേഷിക്കവെയാണ് സിംബാബ്‍വേയുടെ വിജയം.

ചേസിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 6 റൺസ് നേടുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും വെസ്‍ലി മാധവേരെയും(19) ഇന്നസന്റ് കൈയയും ചേര്‍ന്ന് 56 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

അവിടെ നിന്ന് സിംബാബ്‍വേയുടെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. ഇന്നസന്റും – സിക്കന്ദര്‍ റാസയും ചേര്‍ന്ന് 192 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 110 റൺസ് നേടിയ കൈയ പുറത്തായ ശേഷം ലൂക്ക് ജോംഗ്വേയെ(24) കൂട്ടുപിടിച്ച് സിക്കന്ദര്‍ റാസ ടീമിനെ മുന്നോട്ട് നയിച്ചു.

നാലാം വിക്കറ്റിൽ 42 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ പുറത്താകാതെ 135 റൺസുമായി സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 81 റൺസ് നേടിയെങ്കിലും താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. തമീം ഇക്ബാൽ(62) അനാമുള്‍ ഹക്ക്(73), മുഷ്ഫിക്കുര്‍ റഹിം(52*), മഹമ്മുദുള്ള(20*) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 303 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ 119 റൺസാണ് തമീം ലിറ്റൺ കൂട്ടുകെട്ട് നേടിയത്.

സിംബാബ്‍വേയെ എറിഞ്ഞിട്ട് മൊസ്ദേക്ക് ഹൊസൈന്‍, രക്ഷകനായി സിക്കന്ദര്‍ റാസ

മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്തിന്റെ സ്പെല്ലിൽ തകര്‍ന്നടിഞ്ഞ സിംബാബ്‍വേയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് സിക്കന്ദര്‍ റാസയും റയാന്‍ ബര്‍ളും. മൊസ്ദേക്ക് തന്റെ നാലോവറിൽ 20 റൺസ് വിട്ട് നൽകി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സിംബാബ്‍വേ 31/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് 135/8 എന്ന സ്കോറിലേക്ക് സിംബാബ്‍വേ എത്തുകയായിരുന്നു.

അവിടെ നിന്ന് സിക്കന്ദര്‍ റാസ – റയാന്‍ ബര്‍ള്‍ കൂട്ടുകെട്ടാണ് സിംബാബ്‍വേയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് ടീമിന്റെ സ്കോര്‍ നൂറ് കടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 80 റൺസാണ് നേടിയത്.

റാസ 62 റൺസും ബര്‍ള്‍ 32 റൺസും നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റാസ അര്‍ദ്ധ ശതകം തികയ്ക്കുന്നത്.

വീണ്ടും ബാറ്റിംഗിൽ തിളങ്ങി സിംബാബ്‍വേ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും റൺസ് കണ്ടെത്തി സിംബാബ്‍വേ ബാറ്റിംഗ് നിര. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‍വേയ്ക്കായി 91 റൺസ് നേടി ടോപ് സ്കോറര്‍ ആയത് ക്രെയിഗ് ഇര്‍വിന്‍ ആണ്. 9 റൺസ് അകലെയാണ് താരത്തിന് അര്‍ഹമായ ശതകം നഷ്ടമായത്.

ഷോൺ വില്യംസ്(48), റെഗിസ് ചകാബ്‍വ(47) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ഇര്‍വിനു സിക്കന്ദര്‍ റാസയും അടിച്ച് തകര്‍ത്താണ് സിംബാബ്‍വേയെ 302/8 എന്ന സ്കോറിലേക്ക് എത്തിച്ചത്. 51 റൺസാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. ആറാം വിക്കറ്റിൽ റയാന്‍ ബര്‍ള്‍(19) സിക്കന്ദര്‍ റാസ കൂട്ടുകെട്ട് 41 റൺസ് നേടി.

ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്താകുമ്പോള്‍ സിക്കന്ദര്‍ റാസ 56 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ജെപ്രി വാന്‍ഡെര്‍സേ മൂന്ന് വിക്കറ്റ് നേടി. നുവാന്‍ പ്രദീപിന് 2 വിക്കറ്റും ലഭിച്ചു.

298 റൺസ് നേടി സിംബാബ്‍വേ, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

സിംബാബ്‍വേ താരങ്ങളായി റെഗിസ് ചകാബ്‍വ, സിക്കന്ദര്‍ റാസ, റയാന്‍ ബര്‍ള്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിൽ 298 റൺസ് നേടി സിംബാബ്‍വേ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഓപ്പണര്‍ റെഗിസ് ചകാബ്‍വ 84 റൺസ് നേടിയപ്പോള്‍ റയാന്‍ ബര്‍ള്‍ 59 റൺസും സിക്കന്ദര്‍ റാസ 57 റൺസും നേടി. ഡിയോൺ മയേഴ്സ് (34), ബ്രണ്ടന്‍ ടെയിലര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version