ഏഷ്യാ കപ്പിനും നെതർലാൻഡ്സ് ട്വന്റി20 പരമ്പരക്കുമുള്ള 25 അംഗ ബംഗ്ലാദേശ് പ്രാഥമിക ടീം പ്രഖ്യാപിച്ചു


ധാക്ക: സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടക്കുന്ന 2025 ഏഷ്യാ കപ്പിനും ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ സിൽഹെട്ടിൽ നടക്കുന്ന നെതർലാൻഡ്സിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ചരിത്രപരമായ ട്വന്റി20 പരമ്പരയ്ക്കും മുന്നോടിയായുള്ള 25 അംഗ പ്രാഥമിക ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു.


ഓഗസ്റ്റ് 6-ന് മിർപൂരിൽ ഫിറ്റ്നസ് ക്യാമ്പോടെ ടീം പരിശീലനം ആരംഭിക്കും. തുടർന്ന് ഓഗസ്റ്റ് 15-ന് സ്കിൽ ട്രെയിനിംഗ് തുടങ്ങും. നെതർലാൻഡ്സ് പരമ്പരയ്ക്കായി ഓഗസ്റ്റ് 20-ന് ടീം സിൽഹെട്ടിലേക്ക് തിരിക്കും.


ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റർ നൂറുൽ ഹസൻ സോഹൻ ടീമിലേക്ക് തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മൊസാദെക് ഹൊസൈൻ സൈക്കത്തിനെ വീണ്ടും തഴഞ്ഞു.
ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസ് ടീമിൽ ഇടം നിലനിർത്തി.


ചരിത്രത്തിലാദ്യമായാണ് നെതർലാൻഡ്സ് ബംഗ്ലാദേശിൽ ഒരു ഉഭയകക്ഷി ട്വന്റി20 പരമ്പര കളിക്കാൻ എത്തുന്നത്. ഓഗസ്റ്റ് 26-ന് അവർ ബംഗ്ലാദേശിൽ എത്തിച്ചേരും.


ഏഷ്യാ കപ്പ് 2025നുള്ള ബംഗ്ലാദേശ് പ്രാഥമിക ടീം: Litton Das (C), Tanzid Hasan Tamim, Mohammad Naim Sheikh, Soumya Sarkar, Mohammad Parvez Hossain Emon, Towhid Hridoy, Jaker Ali Anik, Mehidy Hasan Miraz, Shamim Hossain Patwary, Nazmul Hossain Shanto, Rishad Hossain, Shak Mahedi Hasan, Tanvir Islam, Nasum Ahmed, Hasan Mahmud, Taskin Ahmed, Tanzim Hasan Sakib, Mohammad Saifuddin, Nahid Rana, Mustafizur Rahman, Shoriful Islam, Syed Khaled Ahmed, Nurul Hasan Sohan, Mahidul Islam Bhuiyan Ankon, Saif Hassan.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ബംഗ്ലാദേശിനെ ലിറ്റൺ ദാസ് നയിക്കും

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ടി20 ഐ ടീമിനെ പ്രഖ്യാപിച്ചു, വെറ്ററൻ ബാറ്റ്സ്മാൻ ലിറ്റൺ ദാസിനെ ക്യാപ്റ്റനായി നിയമിച്ചു. അരക്കെട്ടിനേറ്റ പരുക്കിനെത്തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന സ്ഥിരം നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ അഭാവത്തിലാണ് ഈ തീരുമാനം.

അഫീഫ് ഹൊസൈൻ, സൗമ്യ സർക്കാർ, നസും അഹമ്മദ്, ഷമീം ഹൊസൈൻ എന്നിവർ ടീമിൽ തിരിച്ചെത്തി.

ബംഗ്ലാദേശ് ടി20 ഐ ടീം:
ലിറ്റൺ ദാസ് (ക്യാപ്റ്റൻ), സൗമ്യ സർക്കാർ, തൻസീദ് ഹസൻ തമീം, പർവേസ് ഹൊസൈൻ ഇമോൻ, അഫീഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, ജാക്കർ അലി അനിക്, ഷമീം ഹൊസൈൻ പട്വാരി, ഷെയ്ഖ് മഹിദി ഹസൻ, റിഷാദ് ഹൊസൈൻ, നാസും ഹസൻ അഹമ്മദ്, തസ്കിൻ അഹമ്മദ്, തസ്കിൻ മഹമൂദ്, റിപ്പൺ മൊണ്ടോൾ.

ന്യൂസിലാണ്ടിലെ കന്നി ടി20 വിജയവും നേടി ബംഗ്ലാദേശ്

ഏതാനും ദിവസം മുമ്പ് ന്യൂസിലാണ്ടിൽ ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം നേടിയ ബംഗ്ലാദേശ് ടി20യിലും വിജയം കുറിച്ചു. ഇന്ന് ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 134/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 48 റൺസ് നേടിയ ജെയിംസ് നീഷം ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മിച്ചൽ സാന്റനര്‍ 23 റൺസും നേടി. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം മൂന്നും മഹേദി ഹസന്‍, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി പുറത്താകാതെ 42 റൺസ് നേടിയ ലിറ്റൺ ദാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ സൗമ്യ സര്‍ക്കാര്‍(22), തൗഹിദ് ഹൃദോയ്(19), മഹേദി ഹസന്‍‍(19*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.

5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ബംഗ്ലാദേശ് നേടിയത്. 97/5 എന്ന നിലയിൽ നിന്ന് ലിറ്റൺ – മഹേദി കൂട്ടുകെട്ട് 40 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നേടി ബംഗ്ലാദേശിന്റെ വിജയം 18.4 ഓവറിൽ സാധ്യമാക്കി.

 

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ 256 റൺസ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. തന്‍സിദ് ഹസന്‍ – ലിറ്റൺ ദാസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 93 റൺസ് നേടിയപ്പോള്‍ 51 റൺസ് നേടിയ തന്‍സിദ് ആണ് ആദ്യ പുറത്തായത്.

പിന്നീട് ബംഗ്ലാദേശിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 66 റൺസ് നേടിയ ലിറ്റൺ ദാസിനെ നഷ്ടമായപ്പോള്‍ ടീം 137/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കുര്‍ റഹിം തൗഹിദ് ഹൃദോയ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും തൗഹിദ് 16 റൺസ് നേടി പുറത്തായി. 179 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

38 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമും പുറത്തായപ്പോള്‍ ബംഗ്ലാദേശിന് കാര്യം പ്രയാസമായി. എന്നാൽ മഹമ്മുദുള്ളയുടെ ബാറ്റിംഗ് മികവ് ടീമിനെ 256 റൺസിലേക്ക് എത്തിച്ചു. 46 റൺസാണ് മഹമ്മുദുള്ള നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വൈറൽ പനി, ലിറ്റൺ ദാസ് ഏഷ്യാ കപ്പിൽ കളിക്കില്ല

ഏഷ്യാ കപ്പിൽ തുടക്കത്തിക് തന്നെ ബംഗ്ലാദേശിന് വൻ തിരിച്ചടി. ബംഗ്ലദേശിന്റെ ഏറ്റവും മികച്ച ബാറ്ററിൽ ഒരാളായ ലിറ്റൺ ദാസ് വൈറൽ പനി കാരണമാണ് ടീമിൽ നിന്ന് പുറത്തായത്‌. താരത്തിന്റെ പനി ഭേദമായില്ല എന്നു ബംഗ്ലാദേശ് അറിയിച്ചു.

ഓഗസ്റ്റ് 31 ന് പല്ലേക്കലെയിൽ നടക്കുന്ന ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരത്തിനായി യാത്ര ചെയ്ത സംഘത്തിൽ ലിറ്റൺ ദാസ് ഉണ്ടായിരുന്നില്ല. 30 കാരനായ വിക്കറ്റ് കീപ്പർ-ബാറ്റർ അനാമുൽ ഹക്ക് ബിജോയിയെ പകരക്കാരനായി ബംഗ്ലാദേശ് തിരഞ്ഞെടുത്തു, അദ്ദേഹം ഓഗസ്റ്റ് ഇന്ന് ടീമിനൊപ്പം ചേരും.

44 ഏകദിനങ്ങളിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടുള്ള ബിജോയ് മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 1254 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയ്‌ക്കെതിരായ ഹോം പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഏകദിനത്തിൽ കളിച്ചത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ ബംഗ്ലാദേശിനെ നയിക്കുക ലിറ്റൺ ദാസ്

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു. ടീമിനെ ലിറ്റൺ ദാസ് ആണ് നയിക്കുന്നത്. 15 അംഗ സംഘത്തിൽ അൺ ക്യാപ്ഡ് താരങ്ങളായ ഷഹാദത്ത് ഹൊസൈനും മുഷ്ഫിക് ഹസനും ഉള്‍പ്പെടുന്നു. ഷാക്കിബിന്റെ പരിക്ക് കാരണം താരം പരമ്പരയിൽ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ലിറ്റൺ ദാസ് ബംഗ്ലാദേശ് ചരിത്രത്തിലെ 12ാമത്തെ ടെസ്റ്റ് നായകനായി മാറിയത്.

ബംഗ്ലാദേശ് സ്ക്വാഡ്: Litton Kumer Das (Captain), Tamim Iqbal, Zakir Hasan, Najmul Hossain Shanto, Mominul Haque Showrab, Mushfiqur Rahim, Mehidy Hasan Miraz, Taijul Islam, Syed Khaled Ahmed, Ebadot Hossain Chowdhury, Taskin Ahmed, Shoriful Islam, Mahmudul Hasan Joy, Shahadat Hossain Dipu, Mushfik Hasan.

ലിറ്റൺ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊൽക്കത്ത, ജോൺസൺ ചാള്‍സ് ഐപിഎലിലേക്ക്

നാട്ടിലേക്ക് മടങ്ങിയ കൊൽക്കത്തയുടെ ബംഗ്ലാദേശ് താരം ലിറ്റൺ ദാസിന് പകരം ജോൺസൺ ചാള്‍സിനെ ടീമിലേക്ക് എത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വെസ്റ്റിന്‍ഡീസിനായി 41 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 971 റൺസ് നേടിയിട്ടുള്ള ചാള്‍സ് 2012, 2016 വര്‍ഷങ്ങളിൽ ടി20 ലോകകപ്പ് നേടിയ വെസ്റ്റിന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു.

ടി20 കരിയറിൽ 224 മത്സരങ്ങളിൽ നിന്ന് 5600 റൺസാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നേടിയിട്ടുള്ളത്. 50 ലക്ഷം രൂപയ്ക്കാണ് താരവുമായി കെകെആര്‍ കരാറിലെത്തിയിരിക്കുന്നത്.

ലിറ്റൺ ദാസ് ബംഗ്ലാദേശിലേക്ക് മടങ്ങി

വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പ് വിട്ട് വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങി‌‌. താരത്തിന്റെ കുടുംബത്തുൽ അടിയന്തര സാഹചര്യം ഉണ്ടായതിനാൽ ആണ് താരം തിരികെ പോകേണ്ടിവന്നത് എന്ന് ക്ലബ് അറിയിച്ചു.

28കാരനായ ലിറ്റൺ ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ തിരിച്ചെത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല. കെ കെ ആറിനായി ആകെ ഒരു മത്സരമെ താരം കളിച്ചിരുന്നുള്ളൂ. ഫാസ്റ്റ് ബൗളർ മുസ്താഫിസുർ റഹ്മാൻ മാത്രമാണ് ഇനു ഐ പി എല്ലിൽ ശേഷിക്കുന്ന ബംഗ്ലാദേശ് താരം.

ഏകദിനത്തിലെ ആദ്യത്തെ പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്

അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ പത്ത് വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്. ടീമിന്റെ ഏകദിന ചരിത്രത്തിലെ തന്നെ ആദ്യത്തെ പത്ത് വിക്കറ്റ് വിജയം ആണിത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 28.1 ഓവറിൽ 101 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 13.1 ഓവറിൽ 102 റൺസ് നേടി പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കി.

36 റൺസ് നേടിയ കര്‍ടിസ് കാംഫറും 28 റൺസ് നേടിയ ലോര്‍ക്കന്‍ ടക്കറും നടത്തിയ ചെറുത്ത്നില്പില്ലായിരുന്നുവെങ്കിൽ അയര്‍ലണ്ടിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകുമായിരുന്നു.

ബംഗ്ലാദേശിനായി ഹസന്‍ മഹമ്മുദ് അഞ്ച് വിക്കറ്റും ടാസ്കിന്‍ അഹമ്മദ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് എബോദത്ത് ഹൊസൈന്‍ സ്വന്തമാക്കി.

ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ലിറ്റൺ ദാസ് 38 പന്തിൽ 50 റൺസ് നേടിയപ്പോള്‍ തമീം ഇക്ബാൽ 41 റൺസുമായി പുറത്താകാതെ നിന്നു.

ലിറ്റൺ ദാസിന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് സിറാജ്, ഇന്ത്യയ്ക്ക് 145 റൺസ് വിജയ ലക്ഷ്യം

ലിറ്റൺ ദാസിന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഇന്ത്യ. 73 റൺസ് നേടിയ ലിറ്റൺ ദാസിനെ സിറാജ് ആണ് പുറത്താക്കിയത്. 31 റൺസ് നേടി ടാസ്കിന്‍ അഹമ്മദ്  പുറത്താകാതെ നിന്നു. മത്സരത്തിന്റെ മൂന്നാം ദിവസം 231 റൺസിന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 145 റൺസാണ് വേണ്ടത്.

സാക്കിര്‍ ഹസന്‍(51) നൂറുള്‍ ഹസന്‍ (31) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.  ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

ധാക്കയിൽ വിജയത്തിലേക്ക് ഇന്ത്യ കുതിയ്ക്കുന്നു, ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റ് മാത്രം ബാക്കി

ധാക്ക ടെസ്റ്റിൽ സാക്കിര്‍ ഹസന്റെയും ലിറ്റൺ ദാസിന്റെയും ചെറുത്ത്നില്പിനിടയിലും തോൽവി ഒഴിവാക്കുക ബംഗ്ലാദേശിന് ശ്രമകരം. മൂന്നാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 195/7 എന്ന നിലയിലാണ്.

58 റൺസുമായി ലിറ്റൺ ദാസും 15 റൺസ് നേടി ടാസ്കിന്‍ അഹമ്മദും ക്രീസിൽ ഉണ്ട്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ നേടിയ 36 റൺസാണ് ബംഗ്ലാദേശിനെ നിലവിൽ 108 റൺസിലേക്ക് എത്തിച്ചത്. നേരത്തെ സാക്കിര്‍ ഹസന്‍ 51 റൺസ് നേടി പുറത്തായപ്പോള്‍ നൂറുള്‍ ഹസന്‍ 31 റൺസ് നേടി.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ മൂന്ന് വിക്കറ്റ് നേടി.

റൈലി റോസ്സോവിനെ 4.60 കോടിയ്ക്ക് ഡൽഹിയിലേക്ക്, ലിറ്റൺ ദാസ് കൊൽക്കത്തയിൽ

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ റൈലി റോസ്സോവിനെ 4.60 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 2 കോടി രൂപയുടെ അടിസ്ഥാന വിലയുള്ള താരത്തിനായി ഡൽഹി രാജസ്ഥാനുമായി ലേല യുദ്ധത്തിൽ ഏര്‍പ്പെട്ട ശേഷമാണ് താരത്തെ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം ലിറ്റൺ ദാസിനെ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

Exit mobile version