സിംബാബ്‍വേയെ എറിഞ്ഞിട്ട് മൊസ്ദേക്ക് ഹൊസൈന്‍, രക്ഷകനായി സിക്കന്ദര്‍ റാസ

മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്തിന്റെ സ്പെല്ലിൽ തകര്‍ന്നടിഞ്ഞ സിംബാബ്‍വേയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് സിക്കന്ദര്‍ റാസയും റയാന്‍ ബര്‍ളും. മൊസ്ദേക്ക് തന്റെ നാലോവറിൽ 20 റൺസ് വിട്ട് നൽകി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സിംബാബ്‍വേ 31/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് 135/8 എന്ന സ്കോറിലേക്ക് സിംബാബ്‍വേ എത്തുകയായിരുന്നു.

Sikanderrazaഅവിടെ നിന്ന് സിക്കന്ദര്‍ റാസ – റയാന്‍ ബര്‍ള്‍ കൂട്ടുകെട്ടാണ് സിംബാബ്‍വേയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് ടീമിന്റെ സ്കോര്‍ നൂറ് കടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 80 റൺസാണ് നേടിയത്.

റാസ 62 റൺസും ബര്‍ള്‍ 32 റൺസും നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റാസ അര്‍ദ്ധ ശതകം തികയ്ക്കുന്നത്.

നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് തലവേദനയായി പരിക്ക്

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ നാഗ്പൂര്‍ മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് വിനയായി പരിക്ക്. ബംഗ്ലാദേശ് നിരയില്‍ മൊസ്ദേക്ക് ഹൊസൈനും മുസ്തഫിസുര്‍ റഹ്മാനും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നത് സംശയത്തിലാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇരു താരങ്ങളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇരു താരങ്ങളും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് തന്നെയാണ് ലഭിയ്ക്കുന്ന വിവരം. നാഗ്പൂരിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതും ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ മുസ്തഫിസുറിന് കഴിയാത്തതും താരത്തിന് പകരം ഒരു സ്പിന്നറെ കളിപ്പിക്കുവാനുള്ള അവസരം ബംഗ്ലാദേശിന് ഈ പരിക്ക് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ടി20 പരമ്പര വിജയമാണ് നാഗ്പൂരിലെ മത്സരം വിജയിച്ചാല്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയ ടീം രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്.

ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കി ഷാക്കിബ്

ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും അത്ര സുഖകരമല്ലാത്ത ബംഗ്ലാദേശിന്റെ ചേസിംഗിനെ മുന്നില്‍ നിന്ന് നയിച്ച് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. താരത്തിന്റെ ബാറ്റിംഗിലെ ഒറ്റയാള്‍ പ്രകടനത്തിലൂടെ 6 പന്ത് അവശേഷിക്കെ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു. ഷാക്കിബ് അല്‍ ഹസന്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം(26), മൊസ്ദേക്ക് ഹൊസൈന്‍(19*) എന്നിവര്‍ മാത്രമാണ് താരത്തിന് പിന്തുണ നല്‍കിയ മറ്റുള്ളവര്‍.

12/2 എന്ന നിലയില്‍ തുടക്കം പാളിയ ബംഗ്ലാദേശിനെ ഷാക്കിബ്-മുഷ്ഫിക്കുര്‍ കൂട്ടുകെട്ട് 58 റണ്‍സ് നേടി മുന്നോട്ട് നയിച്ചുെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചു. 104/6 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണുവെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച് ഷാക്കിബ് ടീമിന്റെ വിജയം ഉറപ്പാക്കി. ഏഴാം വിക്കറ്റില്‍ 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയാണ് ഷാക്കിബ്-മൊസ്ദേക്ക് കൂട്ടുകെട്ട് വിജയം ഉറപ്പാക്കിയത്. മൊസ്ദേക്ക് 12 പന്തില്‍ നിന്ന് 19 റണ്‍സ് നേടി വിജയം കുറിച്ചു.

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍-ഉള്‍-ഹക്ക്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശ്, സിംബാബ്‍വേയ്ക്കെതിരെ 3 വിക്കറ്റ് ജയം, തുണയായത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

145 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ച് ജയത്തിലേക്ക് നയിച്ച് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്. 82 റണ്‍സ് നേടിയ മൊസ്ദേക്ക് ഹൊസൈന്‍-അഫിഫ് ഹൊസൈന്‍ കൂട്ടുകെട്ടിന്റെ പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് ബംഗ്ലാദേശിനെ കരകയറ്റിയത്. 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ സിംബാബ്‍വേ 144 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 29/4 എന്ന നിലയിലേക്കും 60/6 എന്ന നിലയിലേക്കും വീഴുകയായിരുന്നു.

അവിടെ നിന്ന് ഏറെ നിര്‍ണ്ണായക പ്രകടനവുമായി അഫിഫ് ഹൊസൈനും മൊസ്ദേക്ക് ഹൊസൈനും ടീമിന്റെ രക്ഷകരായി മാറുകയായിരുന്നു. ഇതില്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അഫിഫിന്റെ പ്രകടനമാണ് ഏറെ സുപ്രധാനമായത്. മൊസ്ദേക്ക് 30 റണ്‍സ് നേടി വിജയം ഉറപ്പാക്കുന്നതില്‍ അഫിഫിന് മികച്ച പിന്തുണ നല്‍കി.

26 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ അഫിഫ് പുറത്തായപ്പോള്‍ നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നേടിയാല്‍ മതിയായിരുന്നു ബംഗ്ലാദേശിന്. രണ്ട് പന്ത് അവശേഷിക്കെയാണ് ബംഗ്ലാദേശിന്റെ വിജയം. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, നെവില്ലേ മാഡ്സിവ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും ഹാമിള്‍ട്ടണ്‍ മസകഡ്സ 34 റണ്‍സും നേടി. പുറത്താകാതെ നിന്ന റയാന്‍ ബര്‍ളിനൊപ്പം 27 റണ്‍സുമായി ടിനോടെന്‍ഡ മുടോംബോഡ്സിയും ബാറ്റിംഗ് മികവ് പുലര്‍ത്തി. 63/5 എന്ന നിലയിലേക്ക് ബാറ്റിംഗ് പാളിയ സിംബാബ്‍വേ പിന്നീട് 144 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

മൊസ്ദേക്ക് ഹൊസൈനെ മൂന്നാം നമ്പറിലിറക്കി പാളിപ്പോയ തീരുമാനത്തെ ന്യായീകരിച്ച് ഷാക്കിബ്

ആദ്യ ഇന്നിംഗ്സില്‍ 48 റണ്‍സ് നേടി പുറത്താകാതെ നിന്ന മൊസ്ദേക്ക് ഹൊസൈനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ അഫ്ഗാനിസ്ഥാനെ നേരിട്ടതെങ്കിലും തീരുമാനം പാളി പോകുകയായിരുന്നു. എന്നാല്‍ 12 റണ്‍സ് മാത്രം നേടി പുറത്തായ താരത്തെ എട്ടാം നമ്പറില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ തീരുമാനത്തെ ന്യായീകരിക്കുകയാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍.

നാലാം ദിവസം അവസാനിക്കുമ്പോള്‍ തോല്‍വിയൊഴിവാക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബംഗ്ലാദേശ്. ഫലം തങ്ങള്‍ക്കനുകൂലമല്ലാതാകുമ്പോളാണ് പ്ലാനിംഗിനെ കുറ്റം പറയുന്നതെന്ന് ഷാക്കിബ് പറഞ്ഞു. ഒന്നാം ഇന്നിംഗ്സില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത താരമാണ് ഷാക്കിബ് അല്‍ ഹസനെന്നും സ്പിന്നിനെതിരെ പ്രത്യേകിച്ചും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നുവെന്നും ഷാക്കിബ് സൂചിപ്പിച്ചു. അതിനാല്‍ തന്നെ സ്പിന്നര്‍മാര്‍ക്കെതിരെ മികവ് പുലര്‍ത്തി താരം വലിയ ഇന്നിംഗ്സ് പുറത്തെടുക്കുവാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊസ്ദേക്കിനെ മൂന്നാം നമ്പറില്‍ ഇറക്കിയതെന്ന് ഷാക്കിബ് പറഞ്ഞു.

ഇത്തരത്തില്‍ വലിയ ഇന്നിംഗ്സുകള്‍ കളിച്ച് ശീലമുള്ള താരമാണ് മൊസ്ദേക്ക്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നാലോ അഞ്ചോ ഇരട്ട ശതകം നേടിയ താരമാണ് മൊസ്ദേക്ക് കൂടാതെ ഇടം-കൈയ്യന്‍ സ്പിന്നര്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രകടനം പുറത്തെടുക്കുവാനും താരത്തിനാകുമെന്ന് പ്രതീക്ഷയാണ് താരത്തെ ഈ പരീക്ഷണത്തിനായി ഉപയോഗിച്ചതെന്ന് ഷാക്കിബ് പറഞ്ഞു. മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കാതിരിക്കാനായിരുന്നു ശ്രമമെന്നും ആദ്യ സ്പെല്ലില്‍ നബിയ്ക്ക വിക്കറ്റ് ലഭിച്ചില്ലെന്നും തന്റെ തീരുമാനത്തെ ന്യായീകരിച്ച് ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.

Exit mobile version