ഡൽഹി ക്യാപിറ്റൽസ് ഫ്രേസർ-മക്ഗർക്കിന് പകരം മുസ്തഫിസുർ റഹ്മാനെ സൈൻ ചെയ്തു


ശേഷിക്കുന്ന ഐപിഎൽ 2025 സീസണായി ഓസ്‌ട്രേലിയൻ ബാറ്റർ ജേക്ക് ഫ്രേസർ-മക്ഗർക്കിന് പകരം ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. ഫോം കണ്ടെത്താനാകാതെ ആറ് മത്സരങ്ങളിൽ നിന്ന് 55 റൺസ് മാത്രം നേടിയ ഫ്രേസർ-മക്ഗർക്ക് വ്യക്തിപരമായ കാരണങ്ങളാൽ മടങ്ങിയെത്തില്ല.


29 കാരനായ മുസ്തഫിസുർ 6 കോടി രൂപയ്ക്കാണ് ഡിസിയിൽ ചേരുന്നത്. 2025 ലെ ലേലത്തിൽ വിറ്റുപോകാതിരുന്ന താരം 2022 ലും 2023 ലും ക്യാപിറ്റൽസിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച അദ്ദേഹം ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി. 57 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 61 വിക്കറ്റുകളും ടി20 കരിയറിൽ 350 ലധികം വിക്കറ്റുകളും നേടിയ മുസ്തഫിസുർ ക്യാപിറ്റൽസിന്റെ ബൗളിംഗ് നിരയ്ക്ക് നിർണായകമായ അനുഭവസമ്പത്ത് നൽകും.


പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസിന് 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുകളുണ്ട്.

മുസ്തഫിസുർ റഹ്മാന് IPL-ൽ ഒരു മത്സരം അധികം കളിക്കാൻ ബംഗ്ലാദേശ് അനുമതി നൽകി

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മുസ്തഫിസുർ റഹ്മാൻ്റെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ടീമിനായി കളിക്കാനുള്ള പെർമിഷൻ ഒരു ദിവസത്തെ കാലാവധി നീട്ടി നൽകി. മെയ് 1ന് പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) ഏറ്റുമുട്ടലിൽ പങ്കെടുക്കാൻ ഇതോടെ അദ്ദേഹത്തിന് കഴിയും. ഇതോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (LSG), സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH), PBKS എന്നിവയ്‌ക്കെതിരായ സിഎസ്‌കെയുടെ മത്സരങ്ങൾ കൂടെ മുസ്തഫിസുറിന് കളിക്കാൻ ആകും.

മെയ് 3 മുതൽ 12 വരെ സിംബാബ്‌വെയ്‌ക്കെതിരായ ബംഗ്ലാദേശിൻ്റെ ടി20 ഐ പരമ്പര ഉള്ളത് കൊണ്ടാണ് മുസ്തഫിസുറിന് ഐ പി എൽ പകുതിക്ക് വെച്ച് മടങ്ങേണ്ടി വരുന്നത്. ഏപ്രിൽ 30 വരെ ആയിരുന്നു ഐപിഎൽ കളിക്കാൻ മുസ്താഫിസുറിന് ബംഗ്ലാദേശ് പെർമിഷൻ നൽകിയിരുന്നത്‌. എന്നാൽ മെയ് 1 ന് ചെന്നൈയ്ക്ക് ഒരു മത്സരമുള്ളതിനാൽ, ചെന്നൈയുടെയും ബിസിസിഐയുടെയും അഭ്യർത്ഥന മാനിച്ച് ബംഗ്ലാദേശ് അദ്ദേഹത്തിൻ്റെ പെർമിഷൻ ഒരു ദിവസം നീട്ടി നൽകുക ആയിരുന്നു‌.

ഈ സീസണിൽ ഇതുവരെ പത്ത് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്താൻ മുസ്താഫിസുറിന് ആയിട്ടുണ്ട്.

തിരിച്ചെത്തിയ മുസ്തഫിസുർ പർപ്പിൽ ക്യാപ്പും തിരിച്ചെടുത്തു

മുസ്തഫിസുർ റഹ്മാർ ഐ പി എല്ലിൽ ഇന്ന് ഒരു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി തന്റെ പർപ്പിൾ ക്യാപ്പും തിരികെ സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് 7 വിക്കറ്റിന് ജയിച്ച മത്സരത്തിൽ 2 വിക്കറ്റ് വീഴ്ത്താൻ മുസ്താഫിസുർ റഹ്മാന് ആയി‌.

നൈറ്റ്സ് റൈഡേഴ്സിനെ 137 റൺസിൽ ഒതുക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിനായിരുന്നു‌. ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ മുസ്തഫിസുർ RR-ൻ്റെ യുസ്വേന്ദ്ര ചാഹലിനെ മറികടന്ന് പുതിയ പർപ്പിൾ ക്യാപ് ഹോൾഡറായി ഒന്നാം സ്ഥാനത്തെത്തി. 4 മത്സരങ്ങളിൽ നിന്ന് മുസ്തഫിസുർ 9 വിക്കറ്റുകൾ വീഴ്ത്തി. ചാഹൽ 8 വിക്കറ്റുകൾ ആണ് ഇതുവരെ വീഴ്ത്തിയത്.

ശ്രേയസ് അയ്യറിന്റെയും സ്റ്റാർക്കിന്റെയും വിക്കറ്റു ആണ് മുസ്തഫിസുർ റഹ്മാൻ വീഴ്ത്തിയത്.

പതിരണയും മുസ്തഫിസുറും ഇന്ന് CSK-ക്ക് ആയി കളിക്കും

ഇന്ന് ചിദംബരം സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇറങ്ങുന്നതിന് മുമ്പ് CSK-യ്ക്ക് ആശ്വാസ വാർത്ത. അവരുടെ പേസർമാരായ മുസ്തഫിസുർ റഹ്മാനും പതിരണയും ഇന്ന് കളിക്കും എന്നാണ് സൂചനകൾ.

വിസ നടപടിക്രമങ്ങൾക്കായി ബംഗ്ലാദേശിലേക്ക് പോയതിനാൽ മുസ്താഫിസുറിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ (എസ്ആർഎച്ച്) മത്സരം നഷ്‌ടമായിരുന്നു. താര‌ തിരികെയെത്തിയത് ആയാണ് റിപ്പോർട്ടുകൾ. സൺ റൈസേഴ്സിന് എതിരെ പതിരണയും മുസ്തഫിസുറും ഇല്ലാത്തത് ചെന്നൈക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു‌.

മതീശ പതിരണക്ക് പരിക്ക് കാരണമായിരുഞ്ഞ് അവസാന മത്സരത്തിൽ കളിക്കാതിരുന്നത്. ചെറിയ പരുക്ക് ആണെന്നും കരുതൽ ആയാണ് പതിരണയെ മാറ്റി നിർത്തിയത് എന്നുമായിരുന്നു റിപ്പോർട്ടുകൾ. പതിരണ ഇപ്പോൾ പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇതുവരെ പതിരണ 4 വിക്കറ്റും മുസ്തഫിസുർ 7 വിക്കറ്റും ഈ സീസൺ ഐ പി എല്ലിൽ വീഴ്ത്തി.

പതിരണയും മുസ്തഫിസുറും ഇല്ലാത്തത് CSK-യ്ക്ക് തിരിച്ചടി ആയെന്ന് ഫ്ലെമിംഗ്

മുസ്താഫിസുർ റഹ്‌മാൻ, മതീഷ പതിരണ എന്നിവർ ഇല്ലാത്തത് ആണ് ഇന്നലെ CSK ഹൈദരബാദിനോട് പരാജയപ്പെടാനുള്ള കാരണങ്ങളിൽ പ്രധാനം എന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. പക്ഷേ ഇത് ഐപിഎല്ലിന്റെ ഭാഗമാണെന്നും സി എസ് കെ തിരിച്ചുവരുമെന്നും ഫ്ലെമിങ് പറഞ്ഞു.

“ഇരുവരും ഇല്ലാത്തത് വലിയ അഭാവമാണ് എന്നാൽ, ഇത് ഐപിഎല്ലിൻ്റെ ഭാഗമാണ്. മുസ്തഫിസുർ ഇവിടെ ഇല്ല, അതിനാൽ ഞങ്ങൾക്ക് അവനെ ഉപയോഗിക്കാൻ കഴിയില്ല. ഐപിഎല്ലിൽ പരിക്കുകളും കളിക്കാരെ നഷ്ടപ്പെടുന്നതും ഈ ടൂർണമെന്റിന്റെ ഭാഗമാണ്.” ഫ്ലെമിങ് പറഞ്ഞു.

“ഇന്ന് ഞങ്ങൾക്ക് മുകേഷ് ചൗധരിയെ ഇറക്കാൻ അവസരം ലഭിച്ചു. കുറച്ച് മുമ്പ് അദ്ദേഹം ഞങ്ങൾക്ക് നല്ല സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് അദ്ദേഹത്തിൻ്റെ ദിവസമായിരുന്നില്ല.” ഫ്ലെമിംഗ് പറഞ്ഞു‌

മുസ്തഫിസുർ ഈ സീസണിൽ 7 വിക്കറ്റും പതിരണ 4 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

CSK-യുടെ മുസ്തഫിസുർ റഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങി

ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) മുൻനിര പേസർ മുസ്തഫിസുർ റഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങി. ഏപ്രിൽ 5ന് സൺ റൈസേഴ്സിനെ നേരിടുന്ന സി എസ് കെയ്ക്ക് ഈ നീക്കം ആശങ്ക നൽകും. ഈ സീസണിൽ ഇപ്പോൾ പർപ്പിൾ ക്യാപ് ഹോൾഡർ ആണ് മുസ്തഫിസുർ. അമേരിക്കൻ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആണ് താരം നാട്ടിലേക്ക് മടങ്ങിയത്. ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് പോകേണ്ട ബംഗ്ലാദേശ് സംഘത്തിൽ പ്രധാനിയാണ് മുസ്തഫിസുർ.

മുസ്തഫിസുർ റഹ്മാൻ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരവുമായി (Picture: ChennaiIPL)

സിഎസ്‌കെയ്‌ക്കായി കുറച്ച് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കും. റഹ്മാൻ്റെ യുഎസ് വിസ നടപടികൾ വൈകുകയാണെങ്കിൽ, അയാൾക്ക് രാജ്യത്ത് കൂടുതൽ നേരം തങ്ങേണ്ടി വന്നേക്കാം. ഏപ്രിൽ 8ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (കെകെആർ) മത്സരത്തിന് മുന്നെ താരം തിരികെയെത്തും എന്നാണ് സി എസ് കെ പ്രതീക്ഷിക്കുന്നത്.

മുസ്തഫിസുറിന് ഏപ്രിൽ 30 വരെ ഐപിഎൽ കളിക്കാൻ എൻഒസി ഉണ്ട്.

ആര്‍സിബിയെ വരിഞ്ഞുകെട്ടി മുസ്തഫിസുര്‍!!! കെട്ടുപൊട്ടിച്ച് റാവത്തും കാര്‍ത്തിക്കും

മുസ്തഫിസുര്‍ റഹ്മാന്റെ തകര്‍പ്പന്‍ ഓവറുകള്‍ പ്രതിരോധത്തിലാക്കിയ ആര്‍സിബിയുടെ രക്ഷക്കെത്തി അനുജ് റാവത്തും ദിനേശ് കാര്‍ത്തിക്കും. ഒരു ഘട്ടത്തിൽ 42/3 എന്ന നിലയിലേക്കും പിന്നീട് 78/5 എന്ന നിലയിലേക്കും വീണ ടീമിനെ ഇന്ന് ഐപിഎൽ 2024ലെ ഉദ്ഘാടന മത്സരത്തിൽ 173/6 എന്ന മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി നൽകിയത്. ആദ്യ ഓവറുകളിൽ തകര്‍ത്തടിച്ച താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്താകുമ്പോള്‍ 23 പന്തിൽ 35 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ പിന്നീട് രജത് പടിദാറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

ഫാഫിനെ പുറത്താക്കിയ മുസ്തഫിസുറാണ് രജത് പടിദാറിനെ പുറത്താക്കിയത്. അതേ സമയം മാക്സ്വെല്ലിനെ ദീപക് ചഹാര്‍ മടക്കി. 42/3 എന്ന നിലയിൽ 35 റൺസ് കൂട്ടിചേര്‍ക്കുവാന്‍ ആര്‍സിബിയെ വിരാട് – കാമറൺ ഗ്രീന്‍ കൂട്ടുകെട്ടിന് കഴിഞ്ഞുവെങ്കിലും മുസ്തഫിസുറിന്റെ തകര്‍പ്പന്‍ ബൗളിംഗ് കോഹ്‍ലിയെയും(21), ഗ്രീനിനെയും(18) ഒരേ ഓവറിൽ പുറത്താക്കി.

ഇതോടെ ആര്‍സിബി 78/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആറാം വിക്കറ്റിൽ അനുജ് റാവത്ത് – ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 95 റൺസാണ് നേടിയത്. കാര്‍ത്തിക് 38 റൺസും റാവത്ത് 25 പന്തിൽ 48 റൺസും  റൺസും നേടി.

തുഷാര്‍ ദേശ് പാണ്ടേ എറിഞ്ഞ 18ാം ഓവറിൽ 25 റൺസാണ് റാവത്തും കാര്‍ത്തിക്കും ചേര്‍ന്ന് നേടിയത്. ഓവറിൽ നിന്ന് റാവത്ത് രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു സിക്സ് നേടി.

മുസ്തഫിസുര്‍ 4 വിക്കറ്റ് നേടി ചെന്നൈ ബൗളിംഗിൽ തിളങ്ങി.

മുസ്തഫിസുർ റഹ്മാന് പരിക്ക്, ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി

ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാന് പരിക്ക്. ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു മുസ്തഫിസുർ റഹ്മാന് പരിക്കേറ്റത്. ബൗൾ ചെയ്യന്നതിനിടിൽ പേശി വലിവ് അനുഭവപ്പെട്ട മുസ്തഫിസുറിനെ സ്ട്രെച്ചറിലൂടെ ആണ് കളത്തിൽ നിന്ന് മാറ്റിയത്. താരം എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല. ചെന്നൈ സൂപ്പർ കിംഗ്സിന് ഈ പരിക്ക് വലിയ തിരിച്ചടിയാകും.

മാർച്ച് 22ന് ആർ സി ബിയെ നേരിടാൻ ഒരുങ്ങുക ആണ് ചെന്നൈ സൂപ്പർ കിംഗ്സ്. അവരുടെ ഡെവോൺ കോൺവേ, മതീഷ് പതിരന എന്നിവരും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഇന്ന് 9 ഓവർ എറിഞ്ഞ മുസ്തഫിസുർ 2 വിക്കറ്റ് വീഴ്ത്തിയിരുന്നു.

മുസ്തഫിസുറിനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ നിര്‍ബന്ധിക്കരുത് – ഷാക്കിബ് അൽ ഹസന്‍

മുസ്തഫിസുര്‍ റഹ്മാനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസൻ. താരം ടെസ്റ്റ് ഭാവി സംബന്ധിച്ച് എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കണമെന്നാണ് ഷാക്കിബ് അഭിപ്രായപ്പെട്ടത്.

താരം ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത വരുന്നതിനിടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് അദ്ദേഹത്തെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉള്‍പ്പെടുത്തിയത്. താരം അന്താരാഷ്ട്ര കരിയറിന് ദൈര്‍ഘ്യമുണ്ടാക്കുന്നതിനായി ഫോര്‍മാറ്റുകള്‍ തിരഞ്ഞെടുക്കണമെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

2021ൽ വെസ്റ്റിന്‍ഡീസിനെതിരെ നാട്ടിൽ കളിച്ച ശേഷം പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് അധികമായി മുസ്തഫിസുര്‍ കളിച്ചിരുന്നില്ല. 2022ൽ ആണ് മുസ്തഫിസുര്‍ വീണ്ടും ടെസ്റ്റ് കളിക്കാമെന്ന് സമ്മതിച്ചത്.

ഇപ്പോള്‍ ടെസ്റ്റ് കരാര്‍ ഇല്ലാത്ത താരത്തോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് താരം ടെസ്റ്റ് കളിക്കുവാന്‍ സമ്മതം അറിയിച്ചത്.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശ് ടീമുകള്‍ പ്രഖ്യാപിച്ചു, മുസ്തഫിസുര്‍ ടെസ്റ്റ് ടീമിൽ

ബംഗ്ലാദേശിന്റെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന, ടി20 ടീമുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിൽ മുസ്തഫിസുര്‍ റഹ്മാന്‍ ടീമിലേക്ക് വരുന്നു. പര്യടനത്തിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണുള്ളത്.

മുസ്തഫിസുര്‍ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

Test squad: Mominul Haque (Captain), Tamim Iqbal, Mahmudul Hasan Joy, Najmul Hossain Shanto, Shakib Al Hasan, Liton Das, Mosaddek Hossain, Yasir Ali, Taijul Islam, Mehidy Hassan, Ebadot Hossain, Khaled Ahmed, Rejaur Rahman Raja, Shohidul Islam, Mustafizur Rahman and Nurul Hasan Sohan.

ODI squad: Tamim Iqbal (Captain), Liton Das, Najmul Hossain Shanto, Shakib Al Hasan, Yasir Ali, Mahmudullah, Afif Hossain, Mosaddek Hossain, Nurul Hasan Sohan, Mehidy Hassan, Taskin Ahmed, Shoriful Islam, Mustafizur Rahman, Ebadot Hossain, Nasum Ahmed, Mohammad Saifuddin and Anamul Haque Bijoy.

T20I squad: Mahmudullah (Captain), Munim Shahriar, Liton Das, Anamul Haque Bijoy, Shakib Al Hasan, Afif Hossain, Mosaddek Hossain, Nurul Hasan Sohan, Yasir Ali, Mahedi Hasan, Mustafizur Rahman, Shoriful Islam, Shohidul Islam, Nasum Ahmed and Mohammad Saifuddin.

കരിയറിൽ തുടരേണ്ട ഫോര്‍മാറ്റുകള്‍ തീരുമാനിക്കുവാന്‍ സമയം ആയി – മുസ്തഫിസുര്‍ റഹ്മാന്‍

തന്റെ കരിയറിന് ദൈര്‍ഘ്യം ലഭിയ്ക്കുവാന്‍ മൂന്ന് ഫോര്‍മാറ്റുകളിൽ നിന്ന് ചിലത് തിരഞ്ഞെടുക്കേണ്ട സമയം ആയി എന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. താന്‍ റെഡ് ബോള്‍ ക്രിക്കറ്റിൽ ഇനിയുണ്ടാകില്ല എന്ന സൂചനയാണ് ഇത് വഴി മുസ്തഫിസുര്‍ നൽകുന്നത്.

2021ൽ റെഡ് ബോള്‍ കരാര്‍ വേണ്ടെന്ന് താരം ബോര്‍ഡിനോട് അറിയിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ പദ്ധതിയെന്താണന്ന് ബോര്‍ഡ് താരത്തിനോട് സംസാരിക്കുവാനിരിക്കവേയാണ് മുസ്തഫിസുറിന്റെ ഈ പ്രതികരണം.

താന്‍ ഉടന്‍ ബോര്‍ഡിനെ ഇത് സംബന്ധിച്ച് വേണ്ട വ്യക്തത നൽകുമെന്നും മുസ്തഫിസുര്‍ വ്യക്തമാക്കി.

സബ്‍ലൈം ശുഭ്മണ ഗിൽ!!! ഗുജറാത്തിന് 171 റൺസ്

ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്‍ നേടിയ 84 റൺസാണ് ഗുജറാത്തിന് തുണയായത്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ മാത്യു വെയിഡിനെ നഷ്ടമായി.

പിന്നീട് ഗില്ലും വിജയ് ശങ്കറും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 42 റൺസ് നേടിയെങ്കിലും 13 റൺസ് മാത്രമായിരുന്നു ശങ്കറിന്റെ സംഭാവന. അതിന് ശേഷം ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഗില്ലും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 65 റൺസ് നേടി ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.

31 റൺസ് നേടിയ ഹാര്‍ദ്ദിക് പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന ഗിൽ മില്ലറുമായി 19 പന്തിൽ 36 റൺസ് കൂടി നേടിയെങ്കിലും ഖലീൽ അഹമ്മദ് താരത്തെ പുറത്താക്കി. 46 പന്തിൽ 84 റൺസ് നേടിയ താരം 4 സിക്സും 6 ഫോറുമാണ് നേടിയത്.

ഡേവിഡ് മില്ലര്‍ 20 റൺസ് നേടി പുറത്താകാതെ നിന്നു. ഡൽഹിയ്ക്ക് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് നേടി.

Exit mobile version