ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സിംബാബ്‍വേ, ഏകദിന പരമ്പരയും കൈവിട്ട് ബംഗ്ലാദേശ്‍

ടി20 പരമ്പര കൈവിട്ടതിന് ശേഷം ഏകദിന പരമ്പരയും കൈവിട്ട് ബംഗ്ലാദേശ്. സിംബാബ്‍വേ ആകട്ടെ 2013ന് ശേഷം ഇതാദ്യമായി ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര വിജയം കുറിയ്ക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 290/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വേ ലക്ഷ്യം മറികടന്നു.

സിക്കന്ദര്‍ റാസയും റെഗിസ് ചകാബ്‍വയും നേടിയ ശതകങ്ങളാണ് സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 201 റൺസാണ് നേടിയത്. ചകാബ്‍വ 75 പന്തിൽ 102 റൺസ് നേടി പുറത്തായപ്പോള്‍ സിക്കന്ദര്‍ റാസ 117 റൺസുമായി പുറത്താകാതെ നിന്നു. 16 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്ന ടോണി മുന്‍യോംഗയും സിംബാബ്‍വേയുടെ വിജയം എളുപ്പത്തിലാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി മഹമ്മുദുള്ള(80*), തമീം ഇക്ബാൽ(50), അഫിഫ് ഹൊസൈന്‍(41), നസ്മുള്‍ ഹൊസൈന്‍ ഷാന്റോ(38) എന്നിവരാണ് റൺസ് കണ്ടെത്തിയത്. റാസ മൂന്ന് വിക്കറ്റ് നേടി.

ക്രെയിഗ് ഇര്‍വിന് വിശ്രമം, റെഗിസ് ചകാബ്‍വ സിംബാബ്‍വേ ക്യാപ്റ്റന്‍

ക്രെയിഗ് ഇര്‍വിന് പകരം ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിൽ സിംബാബ്‍വേയെ നയിക്കുക റെഗിസ് ചകാബ്‍വ. സിംബാബ്‍വേയുടെ സ്ഥിരം ക്യാപ്റ്റന്‍ ഇര്‍വിനെ അലട്ടുന്ന നിഗ്ഗിളുകള്‍ കാരണം താരം ബംഗ്ലാദേശ് ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം ആവശ്യപ്പെട്ടിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള 15 അംഗ സംഘത്തെ സിംബാബ്‍വേ പ്രഖ്യാപിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ കാരണം ഷോൺ വില്യംസിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇര്‍വിനും വില്യംസിനും പകരം താകുഡ്വാനാഷേ കൈറ്റാനോയെയും തരിസായി മുസകാണ്ടയെയും ആണ് ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയെല്ലാവരും ബംഗ്ലാദേശിനെതിരെയുള്ള ടി20യിലെ ചരിത്ര വിജയം നേടിയ ടീമിലെ അംഗങ്ങളാണ്.

ഓഗസ്റ്റ് 5, 7, 10 തീയ്യതികളിലാണ് മൂന്ന് ഏകദിന മത്സരങ്ങള്‍.

സിംബാബ്‍വേ:Regis Chakabva (C), Ryan Burl, Bradley Evans, Luke Jongwe, Innocent Kaia, Takudzwanashe Kaitano, Wesley Madhevere, Tadiwanashe Marumani, Wellington Masakadza, Tony Munyonga, Tarisai Musakanda, Richard Ngarava, Victor Nyauchi, Sikandar Raza, Milton Shumba

ഷോൺ വില്യംസിന്റെ ശതകം, സിംബാബ്‍വേയ്ക്ക് മികച്ച സ്കോര്‍

ഷോൺ വില്യംസിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം 72 റൺസ് നേടിയ റെഗിസ് ചകാബ്‍വയും തിളങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ 296/9 എന്ന മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ഇന്ന് ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തകുഡ്വാനാഷേ കൈറ്റാനോയും ചകാബ്വയും ചേര്‍ന്ന് 80 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. കൈറ്റാനോ 42 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണാരത്നേ മൂന്നും ജെഫ്രി വാന്‍ഡെര്‍സേ 2 വിക്കറ്റും നേടി.

അടിച്ച് തകര്‍ത്ത് വെസ്ലി മാധവേരേ, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണ്ണായക ടി20 മത്സരത്തിൽ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. വെസ്ലി മാധവേരേയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റെഗിസ് ചകാബ്‍വ(48), ടാഡിവാന്‍ഷേ മരുമാനി(27), ഡിയോൺ മയേഴ്സ്(23) എന്നിവരാണ് സിംബാബ്‍വേ ബാറ്റിംഗിൽ തിളങ്ങിയത്.

15 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ രണ്ട് വിക്കറ്റ് നേടി.

 

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിൽ 152 റൺസ് നേടി സിംബാബ്‍വേ. ഇന്ന് ഹരാരെയിൽ നടന്ന മത്സരത്തിൽ ടോസ് നേടി സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണര്‍ മരുമാനിയെ നഷ്ടമായ ശേഷം വെസ്ലി മാധവേരെയും റെഗിസ് ചകാബ്‍വയും ചേര്‍ന്ന് 64 റൺസ് രണ്ടാം വിക്കറ്റിൽ നേടി മികച്ച രീതിയിലാണ് സിംബാബ്‍വേയെ മുന്നോട്ട് നയിച്ചത്. മാധവേരെ 23 റൺസ് നേടിയപ്പോള്‍ റെഗിസ് ചകാബ്‍വയായിരുന്നു കൂടുതൽ അപകടകാരി.

അധികം വൈകാതെ 22 പന്തിൽ 43 റൺസ് നേടിയ ചകാബ്‍വയെയും സിംബാബ്‍വേയ്ക്ക് നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധികാതെ വന്നപ്പോള്‍ സിംബാബ്‍വേ തകരുന്ന കാഴ്ചയാണ് കണ്ടത്.

22 പന്തിൽ 35 റൺസ് നേടിയ ഡിയോൺ മയേഴ്സ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. പത്തോവറിൽ 91/2 എന്ന നിലയിലായിരുന്ന ടീം 19 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും മുഹമ്മദ് സൈഫുദ്ദീന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

298 റൺസ് നേടി സിംബാബ്‍വേ, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

സിംബാബ്‍വേ താരങ്ങളായി റെഗിസ് ചകാബ്‍വ, സിക്കന്ദര്‍ റാസ, റയാന്‍ ബര്‍ള്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിൽ 298 റൺസ് നേടി സിംബാബ്‍വേ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഓപ്പണര്‍ റെഗിസ് ചകാബ്‍വ 84 റൺസ് നേടിയപ്പോള്‍ റയാന്‍ ബര്‍ള്‍ 59 റൺസും സിക്കന്ദര്‍ റാസ 57 റൺസും നേടി. ഡിയോൺ മയേഴ്സ് (34), ബ്രണ്ടന്‍ ടെയിലര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

തോല്‍വിയുടെ വക്കിലെത്തി സിംബാബ്‍വേ, പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെ

മൂന്നാം ദിവസം തന്നെ വിജയമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പതിഞ്ഞ് വെളിച്ചക്കുറവ്. അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഫോളോ ഓണ്‍ ചെയ്ത സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഹസന്‍ അലിയാണ് തിളങ്ങിയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി നൗമന്‍ അലിയാണ് പാക്കിസ്ഥാന്‍ നിരയില്‍ കസറിയത്.

220/9 എന്ന നിലയിലുള്ള സിംബാബ്‍വേയ്ക്ക് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 158 റണ്‍സാണ് നേടേണ്ടത്. 80 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വയും 49 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും ക്രീസിലുണ്ടായിരുന്നപ്പോളാണ് സിംബാബ്‍വേ മത്സരത്തില്‍ അല്പമെങ്കിലും ചെറുത്ത്നില്പുയര്‍ത്തിയത്.

31 റണ്‍സ് നേടിയ ലൂക്ക് ജോംഗ്വേയ്ക്കൊപ്പം ബ്ലെസ്സിംഗ് മുസറബാനിയാണ് സിംബാബ്‍വേയ്ക്കായി ക്രീസിലുള്ളത്. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനവുമായി സിംബാബ്‍വേ

പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിംഗ്സില്‍ 132 റണ്‍സിന് ഓള്‍ഔട്ട് ആയ സിംബാബ്‍വേ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മത്സരത്തിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ 98/2 എന്ന നിലയിലാണ് ആണ് സിംബാബ്‍വേ. മത്സരത്തില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 280 റണ്‍സ് കൂടിയാണ് സിംബാബ്‍വേ നേടേണ്ടത്.

43 റണ്‍സുമായി റെഗിസ് ചകാബ്‍വയും 24 റണ്‍സുമായി ബ്രണ്ടന്‍ ടെയിലറുമാണ് ക്രീസിലുള്ളത്. കെവിന്‍ കസൂസ(22), തരിസായി മുസകാണ്ട(8) എന്നിവരുടെ വിക്കറ്റുകള്‍ യഥാക്രമം നൗമന്‍ അലിയും ഷഹീന്‍ അഫ്രീദിയുമാണ് നേടിയത്.

സിംബാബ്‍വേയുടെ ലീഡ് നൂറ് കടന്നു, ഷോണ്‍ വില്യംസ് ശതകത്തിനെതിരെ

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേ മികച്ച നിലയില്‍. അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ക്യാപ്റ്റന്‍ ഷോണ്‍ വില്യംസിന്റെ ബാറ്റിംഗ് മികവിലാണ് സിംബാബ്‍വേ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 237/8 എന്ന നിലയില്‍ എത്തിയിരിക്കുന്നത്.

133/5 എന്ന നിലയില്‍ ആണ് സിംബാബ്‍വേ രണ്ടാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ചത്. നാല് റണ്‍സ് കൂടി നേടുന്നതിനിടെ റയാന്‍ ബര്‍ളിന്റെ വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും റെഗിസ് ചകാബ്‍വയും ഷോണ്‍ വില്യംസും ചേര്‍ന്ന് ലീഡ് ഉയര്‍ത്തുവാന്‍ സിംബാബ്‍വേയെ സഹായിച്ചു.

106 റണ്‍സിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 97 റണ്‍സുമായി ഷോണ്‍ വില്യംസും 8 റണ്‍സ് നേടി ബ്ലെസ്സിംഗ് മുസറബാനിയുമാണ് ക്രീസിലുള്ളത്. 44 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വ ആണ് സിംബാബ്‍വേ നായകന്‍ മികച്ച പിന്തുണ നല്‍കിയ മറ്റൊരു താരം.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടിയിരുന്നു.

സിംബാബ്‍വേയ്ക്ക് രണ്ടാം തോല്‍വി, 28 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 197/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. സിംബാബ്‍വേയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അഫ്ഗാനിസ്ഥാന് വേണ്ടി 30 പന്തില്‍ നിന്ന് 69 റണ്‍സുമായി നജീബുള്ള സദ്രാനും 24 പന്തില്‍ 43 റണ്‍സ് നേടിയ റഹ്മാനനുള്ള ഗുര്‍ബാസും തിളങ്ങിയപ്പോള്‍ 18 പന്തില്‍ 38 റണ്‍സുമായി മുഹമ്മദ് നബിയും തിളങ്ങി. സിംബാബ്‍വേയ്ക്ക് വേണ്ടി ടെണ്ടായി ചതാരയും ഷോണ്‍ വില്യംസും രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ റെഗിസ് ചകാബ്‍വ 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(26), ടിനോടെണ്ട മുടോംബോഡ്സി(20), റയാന്‍ ബര്‍ള്‍(25) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ പോയത് ടീമിന് തിരിച്ചടിയായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് മാലിക്കും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് സിംബാ‍ബ്‍വേ നേടിയത്.

Exit mobile version