അടിസ്ഥാന വില നൽകി ഒഡിയന്‍ സ്മിത്തിനെ സ്വന്തമാക്കി ഗുജറാത്ത്, സിക്കന്ദര്‍ റാസ പഞ്ചാബിൽ

ഐപിഎലില്‍ ഗുജറാത്തിന് ഒരു ഓള്‍റൗണ്ടര്‍ കൂടി. വെസ്റ്റിന്‍ഡീസ് താരം ഒഡിയന്‍ സ്മിത്തിനെ 50 ലക്ഷത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില 50 ലക്ഷം ആയിരുന്നു. പ‍ഞ്ചാബ് കിംഗ്സിന് വേണ്ടിയായിരുന്നു താരം മുമ്പ് കളിച്ചിരുന്നത്.

സിംബാബ്‍വേ താരം സിക്കന്ദര്‍ റാസയെ 50 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സ്വന്തമാക്കി.

ജയം 12 റൺസിന്, ജമൈക്കയെ വീഴ്ത്തി ഗയാന, ബ്രണ്ടന്‍ കിംഗിന്റെ ശതകം വിഫലം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് രാവിലെ അവസാനിച്ച മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ പരാജയപ്പെടുത്തി ഗയാന ആമസോൺ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഗയാന 178/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്കയ്ക്ക് 166 റൺസ് മാത്രമേ നേടാനായുള്ളു. 19.5 ഓവറിൽ ജമൈക്ക ഓള്‍ഔട്ട് ആയപ്പോള്‍ 12 റൺസ് വിജയം ഗയാന നേടി.

60 റൺസ് നേടിയ ഷായി ഹോപും 16 പന്തിൽ 42 റൺസ് നേടിയ ഒഡിയന്‍ സ്മിത്തും ആണ് ഗയാനയുടെ ബാറ്റിംഗിൽ തിളങ്ങിയത്. 12 പന്തിൽ 24 റൺസ് നേടി കീമോ പോളും തിളങ്ങി.

ജമൈക്കയ്ക്ക് വേണ്ടി ബ്രണ്ടന്‍ കിംഗ് ഒറ്റയാള്‍ പോരാട്ടം നടത്തി 66 പന്തിൽ 104 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിയ്ക്കാതിരുന്നപ്പോള്‍ ജമൈക്ക കീഴടങ്ങി. അവസാന ഓവറിലെ മൂന്നാം പന്തിൽ ആണ് കിംഗ് പുറത്തായത്. ഒഡിയന്‍ സ്മിത്ത്, ഇമ്രാന്‍ താഹിര്‍, ഗുദകേഷ് മോട്ടി എന്നിവര്‍ ഗയാനയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ആശ്വാസ ജയം നേടി വെസ്റ്റിന്‍ഡീസ്

പരമ്പര കൈവിട്ടുവെങ്കിലും അവസാന ടി20യിൽ വിജയം കുറിച്ച് വൈറ്റ്‍‍വാഷ് ഒഴിവാക്കി വെസ്റ്റിന്‍ഡീസ്. ന്യൂസിലാണ്ടിനെതിരെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 145/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി വെസ്റ്റിന്‍ഡീസ് വിജയം കുറിച്ചു.

26 പന്തിൽ 41 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. കെയിന്‍ വില്യംസൺ 24 റൺസും ഡെവൺ കോൺവേ 21 റൺസും നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോറുകള്‍ നേടുവാനും സാധിച്ചില്ല. വെസ്റ്റിന്‍ഡീസിനായി ഒഡിയന്‍ സ്മിത്ത് മൂന്നും അകീൽ ഹൊസൈന്‍ രണ്ടും വിക്കറ്റ് നേടി.

ബ്രണ്ടന്‍ കിംഗും ഷമാര്‍ ബ്രൂക്സും നേടിയ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം 15 പന്തിൽ 27 റൺസ് നേടിയ റോവ്മന്‍ പവലും വിന്‍ഡീസിന് വിജയം എളുപ്പത്തിലാക്കിക്കൊടുക്കുകയായിരുന്നു. ബ്രൂക്സ് 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബ്രണ്ടന്‍ കിംഗ് 35 പന്തിൽ 53 റൺസ് നേടി കളിയിലെ താരമായി.

Story Highlights: Brandon King, Shamarh Brooks helps West Indies avoid whitewash against New Zealand, T20I series

സിക്സടികൾക്ക് ഫലമുണ്ടായി!!! ഒഡീൻ സ്മിത്തിന് 6 കോടി

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഒഡീൻ സ്മിത്തിന് ഐപിഎൽ കരാര്‍. 6 കോടി രൂപ നല്‍കി പഞ്ചാബ് കിംഗ്സ് ആണ് താരത്തിനെ സ്വന്തമാക്കിയത്. താരത്തിന്റെ ഓള്‍റൗണ്ട് കഴിവുകള്‍ ഉപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിൽ നാലോളം ടീമുകളാണ് ലേലത്തിനായി രംഗത്തെത്തിയത്.

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്മിത്തിനായി തുടക്കത്തിൽ മൂന്ന് ടീമുകളാണ് രംഗത്തെത്തിയത്. തുടക്കത്തിൽ താല്പര്യം കാണിച്ചെത്തിയത് പഞ്ചാബ് കിംഗ്സ് ആയിരുന്നു. പിന്നീട് രംഗത്തേക്ക് ലക്നൗ സൂപ്പർ ജയന്റ്സ് എത്തി.

പിന്നീട് വില രണ്ട് കോടിയോടടുത്തപ്പോള്‍ പഞ്ചാബ് പിന്മാറി സൺറൈസേഴ്സ് രംഗത്തെത്തി. അധികം വൈകാതെ ലക്നൗ പിന്മാറിയപ്പോള്‍ പഞ്ചാബ് കിംഗ്സ് വീണ്ടും രംഗത്തെത്തിച്ച് താരത്തിന്റെ വില മൂന്ന് കോടിയിലേക്ക് എത്തിച്ചു. എന്നാൽ അധികം വൈകാതെ രാജസ്ഥാന്‍ ലേലത്തിൽ നിന്ന് പിന്മാറിയപ്പോള്‍ സൺറൈസേഴ്സും പഞ്ചാബും വീണ്ടും ലേലയുദ്ധത്തിലേര്‍പ്പെട്ടു.

ഒടുവിൽ സൺറൈസേഴ്സിനെ മറികടന്ന് 6 കോടിയ്ക്ക് പഞ്ചാബ് കിംഗ്സ് താരത്തിനെ സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില 1 കോടിയായിരുന്ന താരത്തെ

മഴ നിയമത്തിൽ അയര്‍ലണ്ടിന് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ വിജയം കരസ്ഥമാക്കി അയര്‍ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 229 റൺസിന് ഓള്‍ഔട്ട് ആയ ശേഷം കളി മഴ തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ 36 ഓവറിൽ 168 റൺസായി അയര്‍ലണ്ടിന്റെ ലക്ഷ്യം മാറി.

32.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ അയര്‍ലണ്ട് ലക്ഷ്യം മറികടക്കുകയായിരുന്നു. 54 റൺസുമായി പുറത്താകാതെ നിന്ന ഹാരി ടെക്ടര്‍ ആണ് അയര്‍ലണ്ടിന്റെ വിജയ ശില്പി. ആന്‍ഡി മക്ബ്രൈന്‍ 35 റൺസ് നേടി. വില്യം പോര്‍ട്ടര്‍ഫീൽഡ്(26), പോള്‍ സ്റ്റിര്‍ലിംഗ്(21) എന്നിവരും നിര്‍ണ്ണായ സംഭാവനകള്‍ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 111/7 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം റൊമാരിയോ ഷെപ്പേര്‍ഡ്(50), ഒഡീന്‍ സ്മിത്ത്(46) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 229 റൺസിലേക്ക് എത്തിച്ചത്. സ്മിത്ത് 19 പന്തിൽ നിന്ന് 5 സിക്സ് അടക്കം ആയിരുന്നു 46 റൺസ് നേടിയത്.

അയര്‍ലണ്ടിന് വേണ്ടി ആന്‍ഡി മക്ബ്രൈന്‍ നാലും ക്രെയിഗ് യംഗ് 3 വിക്കറ്റും നേടി.

Exit mobile version