സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് തുണയായി – ഷോണ്‍ വില്യംസ്

ബൗളര്‍മാര്‍ മികച്ച തുടക്കം നല്‍കിയ ശേഷം ബാറ്റിംഗില്‍ സിംബാബ്‍വേയുടെ തുടക്കം പതറിയെങ്കിലും സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് തുണയായി എന്ന് പറഞ്ഞ് സിംബാബ്‍വേ നായകന്‍ ഷോണ്‍ വില്യംസ്. വിക്കറ്റ് ബാറ്റിംഗിന് ദുഷ്കരമായ ഒന്നായിരുന്നുവെന്നും താനും സിക്കന്ദര്‍ റാസയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മത്സരം സിംബാബ്‍വേയ്ക്ക് അനുകൂലമാക്കിയതെന്ന് വില്യംസ് വ്യക്തമാക്കി.

എന്നാല്‍ വിചാരിച്ച പോലെ ഒരു വലിയ കൂട്ടുകെട്ട് ടീമിന് നേടാനായില്ലെങ്കിലും സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ഷോണ്‍ വില്യംസ് വ്യക്തമാക്കി.

തുടരെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തി ഷോണ്‍ വില്യംസ് – സിക്കന്ദര്‍ റാസ കൂട്ടുകെട്ട്

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം സിംബാബ്‍വേ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 133/5 എന്ന നിലയില്‍. ടീമിന് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്.

അമീര്‍ ഹംസയുടെ മുന്നില്‍ സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ പതറയിപ്പോള്‍ 38/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു ടീം. സ്കോര്‍ 109ല്‍ എത്തി നില്‍ക്കുമ്പോള്‍ അമീര്‍ ഹംസ റാസയെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റില്‍ 71 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

43 റണ്‍സാണ് സിക്കന്ദര്‍ റാസ നേടിയത്. പിന്നീട് സിംബാബ്‍വേ നായകന്‍ ഷോണ്‍ വില്യംസ് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 24 റണ്‍സ് കൂട്ടുകെട്ടുമായി ഷോണ്‍ വില്യംസ്(54*), റയാന്‍ ബര്‍ള്‍(8*) എന്നിവരാണ് ക്രീസിലുള്ളത്. 2 റണ്‍സിന്റെ ലീഡ് സിംബാബ്‍വേയുടെ കൈവശം ഉണ്ട്.

 

മുഹമ്മദ് ഹസ്നൈന് മുന്നില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ശതകം നേടി സിംബാബ്‍വേയുടെ രക്ഷകനായി ഷോണ്‍ വില്യംസ്

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സംഭവിച്ച പോലെ ഇന്നും സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പാക്കിസ്ഥാനെതിരെ 22/3 എന്ന നിലയിലേക്ക് വീണ് ടീമിനെ ബ്രണ്ടന്‍ ടെയിലറിന്റെയും ഷോണ്‍ വില്യംസിന്റെയും ഇന്നിംഗ്സുകളാണ് പിടിച്ചുയര്‍ത്തിയത്.

Brendantaylor

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ 56 റണ്‍സ് നേടിയ ടെയിലറിനെ നഷ്ടമായത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 33 റണ്‍സ് നേടി വെസ്ലലി മധവേരെയും വില്യംസിന് തുണ നല്‍കിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂടി നേടുവാന്‍ കൂട്ടുകെട്ടിന് സാധിച്ചു.

പുറത്താകാതെ 118 റണ്‍സുമായി ഷോണ്‍ വില്യംസ് ടീമിന്റെ ടോപ് സ്കോറര്‍ ആകുകയും ഒപ്പം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിലേക്ക് എത്തിയ്ക്കുകയും ചെയ്തു. പാക് നിരയില്‍ മുഹമ്മദ് ഹസ്നിന്‍ 26 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

36 പന്തില്‍ നിന്ന് 45 റണ്‍സ് നേടി സിക്കന്ദര്‍ റാസയും മികവാര്‍ന്ന പ്രകടനം സിംബാബ്‍വേയ്ക്ക് വേണ്ടി പുറത്തെടുത്തു.

എട്ടില്‍ എട്ടും വിജയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പാട്രിയറ്റ്സിനെതിരെ 59 റണ്‍സ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത് കളത്തിലിറങ്ങിയ ടീം ലെന്‍ഡല്‍ സിമ്മണ്‍സ് നേടിയ 96 റണ്‍സിന്റെ മികവില്‍ 174/4 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന സ്കോറില്‍ പിടിച്ച് കെട്ടി 59 റണ്‍സിന്റെ വിജയമാണ് ട്രിന്‍ബാഗോ സ്വന്തമാക്കിയത്.

34 റണ്‍സ് നേടിയ ക്രിസ് ലിന്‍ പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍ ആയെങ്കിലും 46 പന്താണ് താരം ഈ സ്കോര്‍ നേടുവാന്‍ എടുത്തത്. ജോഷ്വ ഡാ സില്‍വ് 29 റണ്‍സും നേടി. സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റുമായി ട്രിന്‍ബാഗോ വിക്കറ്റ് നേട്ടത്തില്‍ മുമ്പില്‍ നിന്നു.

പേഷ്വാര്‍ സല്‍മിയ്ക്കൊപ്പം ചേര്‍ന്ന് സിക്കന്ദര്‍ റാസ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങുന്നതിനിടെ പേഷ്വാര്‍ സല്‍മിയിലേക്ക് എത്തി സിംബാബ്‍വേ താരം സിക്കന്ദര്‍ റാസ. നാളെ നടക്കുന്ന സെമിയില്‍ താരത്തിന്റെ സേവനം ഉണ്ടാകും. നാളെ പേഷ്വാര്‍ സല്‍മിയുടെ എതിരാളി മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ്.

സിക്കന്ദര്‍ റാസ സില്‍വര്‍ വിഭാഗത്തിലെ താരമായാണ് ടീമിലെത്തി ചേര്‍ന്നിരിക്കുന്നത്. മറ്റൊരു ഫ്രാഞ്ചൈസിയായ ലാഹോര്‍ ഖലന്തേഴ്സ് ആബിദ് അലി, അല്‍മാന്‍ അലി അഗ എന്നിവരെ തങ്ങളുടെ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തമീമിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിനെ വിറപ്പിച്ച് ടിരിപാനോ, ആതിഥേയരുടെ വിജയം നാല് റണ്‍സിന്

ബംഗ്ലാദേശ് നല്‍കിയ 323 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയുടെ ടീം എഫേര്‍ട്ട് ലക്ഷ്യത്തിന് 4 റണ്‍സ് അകലെ അവസാനിച്ചു. എട്ടാം വിക്കറ്റില്‍ ടിരിപാനോനയും മുടോംബോഡ്സിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന ടീമിന് 15 റണ്‍സേ ഓവറില്‍ നിന്ന് നേടാനായുള്ളു.

ആദ്യ രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടിയ ടീമിന് മുടോംബോഡ്സിയുടെ വിക്കറ്റ് നഷ്ടമായി. 21 പന്തില്‍ 34 റണ്‍സ് നേടിയ താരം പുറത്തായ ശേഷം അടുത്ത പന്തില്‍ സിക്സ് നേടി ടിരിപാനോ ലക്ഷ്യം 3 പന്തില്‍ 12 ആക്കി. അടുത്ത പന്തും അതിര്‍ത്തി കടത്തി 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ടിരിപാനോ തികയ്ക്കുകയും ലക്ഷ്യം 2 പന്തില്‍ ആറാക്കി ചുരുക്കുകയും ചെയ്തിരുന്നു.

അടുത്ത പന്ത് ഒരു വൈഡ് കോളില്‍ നിന്ന് ഓവര്‍ എറിഞ്ഞ അല്‍ അമീന്‍ രക്ഷപ്പെട്ടപ്പോള്‍ അവസാന പന്തില്‍ ലക്ഷ്യം 6 ആയി മാറി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയപ്പോള്‍ സിംബാബ്‍വേയുടെ പോരാട്ട വീര്യത്തെ അതിജീവിച്ച് ഏകദിന പരമ്പര 2-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. 28 പന്തില്‍ 55 റണ്‍സുമായി ടിരിപാനോ പുറത്താകാതെ നിന്നു.

സിംബാബ്‍വേയുടെ ഇന്നിംഗ് 8 വിക്കറ്റ് നഷ്ടത്തില് ‍318 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ടിരിപാനോ-ടിനോടെന്‍ഡ് മുടോംബോഡ്സി കൂട്ടുകെട്ട് നേടിയത്. സിക്കന്ദര്‍ റാസ(66) ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടിനാഷേ കാമുന്‍ഹുകാംവേ(51), വെസ്‍ലി മാദേവേരെ(52) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു. ഡൊണാള്‍ഡ് ടിരിപാനോ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 28 പന്തില്‍ 5 സിക്സും 2 ഫോറുമാണ് താരത്തിന്റെ സംഭാവന.

ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം 3 വിക്കറ്റ് നേടി. മെഹ്ദി ഹസന്‍ തന്റെ ഏഴോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ട് നല്‍കി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ അല്‍ അമീന്‍ ഹൊസൈനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്.

സിക്കന്ദര്‍ റാസയെ പുറത്താക്കി സിംബാബ്‍വേ, കാരണം അച്ചടക്കരാഹിത്യം

ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള 15 അംഗ ടീമില്‍ നിന്ന് അച്ചടക്ക സംബന്ധമായ വിഷയം കാരണം സിക്കന്ദര്‍ റാസയെ ഒഴിവാക്കി. ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ താരത്തിനെതിരെ ഉയര്‍ത്തിയ അച്ചടക്ക സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് താരത്തെ പുറത്തിരുത്തുവാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ക്യാപ്റ്റനെ പിന്തുണയ്ക്കുക ഒരു താരമെന്ന നിലയില്‍ വലിയ കാര്യമാണെന്നും എല്ലാ താരങ്ങളും ഒരേ ദിശയിലായിരിക്കണം സഞ്ചരിക്കേണ്ടതെ്നനും ഇതിനാല്‍ തന്നെ റാസയെ പുറത്തിരുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിംബാബ്‍വേയുടെ സെലക്ടര്‍മാരുടെ കണ്‍വീനര്‍ വാള്‍ട്ടര്‍ ചാവഗുട്ട വ്യക്തമാക്കി.

സിംബാബ്‍വേ; ഹാമിള്‍ട്ടണ്‍ മസകഡ്സ, റെഗിഗ് ചാകാബ്‍വ, റിച്ച്മണ്ട് മുടുംബാമി, ഷോണ്‍ വില്യംസ്, നെവില്‍ മാഡ്സിവ, ടിനോടെണ്ട മുടോംബോഡ്സി, ടോണി മുനിയോംഗ, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, ക്രിസ്റ്റഫര്‍ പോഫു, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, ഐന്‍സ്ലേ ഡ്ലോവു, ടിമികെന്‍ മരുമ, റയാന്‍ ബര്‍ള്‍

ബംഗ്ലാദേശില്‍ വിജയക്കൊടി പാറിച്ച് സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ 151 റണ്‍സ് വിജയം നേടി സിംബാബ്‍വേ. 321 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 169 റണ്‍സിനു അവസാനിച്ചപ്പോള്‍ ബംഗ്ലാദേശിലെ ചരിത്ര വിജയം സിംബാബ്‍വേ സ്വന്തമാക്കി. നാലാം ദിവസം 26/0 എന്ന നിലയില്‍ ആരംഭിച്ച ബംഗ്ലാദേശ് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടിയ ശേഷമാണ് തകര്‍ച്ച ആരംഭിക്കുന്നത്.

ബ്രണ്ടന്‍ മാവുട്ടയും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കിയത്. മാവുട്ട നാല് വിക്കറ്റും സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റും നേടി. വെല്ലിംഗ്ടണ്‍ മസകഡ്സയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു. ബംഗ്ലാദേശിനായി ഇമ്രുല്‍ കൈസ് 43 റണ്‍സും ആരിഫുള്‍ ഹക്ക് 38 റണ്‍സും നേടി.

അഞ്ച് വര്‍ഷത്തിലെ ആദ്യത്തെ ടെസ്റ്റ് ജയമാണ് ബംഗ്ലാദേശില്‍ സിംബാബ്‍വേ ഇന്ന് സ്വന്തമാക്കിയത്.

139 റണ്‍സിന്റെ ലീഡ് നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ 139 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി സിംബാബ്‍വേ. 282 റണ്‍സ് പിന്തുടരാനിറങ്ങിയ ആതിഥേയര്‍ ആറ് ഏഴ് വിക്കറ്റുകളുടെ ബലത്തിലാണ് നാണക്കേടില്‍ നിന്ന് കരകയറിയത്. 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ആരിഫുള്‍ ഹക്കും 31 റണ്‍സ് നേടി മുഷ്ഫഫിക്കുര്‍ റഹിമിനും പുറമേ മെഹ്ദി ഹസന്‍ 21 റണ്‍സ് നേടി.

സംബാബ്‍വേയ്ക്കായി ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ ടെണ്ടായി ചതാരയും സിക്കന്ദര്‍ റാസയുമാണ് ബംഗ്ലാദേശിന്റെ അന്തകരായത്. ഇരുവരും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ കൈല്‍ ജാര്‍വിസിനു രണ്ട് വിക്കറ്റും ലഭിച്ചു. രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേ രണ്ടോവര്‍ പിന്നിടുമ്പോള്‍ 1/0 എന്ന നിലയിലാണ്. ഒരു റണ്‍സുമായി ഹാമില്‍ട്ടണ്‍ മസകഡ്സയും റണ്ണൊന്നുമെടുക്കാതെ ബ്രയന്‍ ചാരിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ബോര്‍ഡും റാസയും സമവായത്തില്‍, ബംഗ്ലാദേശ് പരമ്പരയ്ക്ക് സൂപ്പര്‍ താരം

സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പടലപിണക്കങ്ങള്‍ അവസാനിപ്പിച്ച് സിക്കന്ദര്‍ റാസ. ഇംഗ്ലണ്ടില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുവാന്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ താരം പോയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് കാനഡയിലെ ടി20 ലീഗായ ഗ്ലോബല്‍ ടി20 ലീഗിലും താരം സമാനമായ രീതിയില്‍ പങ്കെടുത്തതോടെ ബോര്‍ഡ് സിക്കന്ദര്‍ റാസയ്ക്ക് കേന്ദ്ര കരാര്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

തൂടര്‍ന്ന് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ് പരമ്പരകളില്‍ നിന്ന് താരം ഒഴിവാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്നലെ ബോര്‍ഡ് അധികാരികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സിക്കന്ദര്‍ റാസ തന്റെ ചെയ്തികള്‍ക്ക് മാപ്പപേക്ഷിക്കുകയും വീണ്ടും രാജ്യത്തിനു വേണ്ടി കളിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

സെപ്റ്റംബര്‍ 30നു ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളിലും 2 ടി20യിലും റാസ കളിക്കുന്നില്ലെങ്കിലും ബംഗ്ലാദേശ് പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശില്‍ സിംബാബ്‍വേ മൂന്ന് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പങ്കെടുക്കും.

കേന്ദ്ര കരാര്‍ നല്‍കിയില്ല, ബോര്‍ഡിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായി താരം

കേന്ദ്ര കരാര്‍ തനിക്ക് നല്‍കാത്തതില്‍ പ്രതിഷേധം ട്വിറ്ററിലൂടെ പ്രകടിപ്പിച്ച് സിംബാബ്‍വേ താരം സിക്കന്ദര്‍ റാസ. സിംബാബ്‍വേ ക്രിക്കറ്റിന്റെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ആയ ഗിവ്മോര്‍ മകോനിയെയാണ് തന്നെ കരാറില്‍ നിന്ന് ഒഴിവാക്കിയതില്‍ താരം കുറ്റക്കാരനെന്ന് പറയുന്നത്. താരത്തിനെതിരെ പ്രതികരണവുമായി ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്.

https://twitter.com/SRazaB24/status/1038052597855342592

താരത്തിനെ സിംബാബ്‍വേയുടെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പര്യടനങ്ങളിലേക്ക് പരിഗണിക്കുകയുമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. സിംബാബ്‍വേ ക്രിക്കറ്റില്‍ പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ ശമ്പളക്കുടിശ്ശികയുടെ പേരില്‍ കളിക്കാതിരുന്ന താരങ്ങളിലൊരാളാണ് സിക്കന്ദര്‍ റാസ. സിംബാബ്‍വേ ക്രിക്കറ്റ് അനുമതി പ്രതം നല്‍കാതെ തന്നെ കാനഡയില്‍ ടി20 കളിക്കാന്‍ റാസ പോയിരുന്നു.

കേന്ദ്ര കരാര്‍ നല്‍കുമ്പോള്‍ താരങ്ങളുടെ ഫോം, ഫിറ്റ്നെസ്സ്, മത്സര മികവ് മാത്രമല്ല നോക്കുന്നതും അച്ചടക്കവും പ്രധാന ഘടകമാണെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് നല്‍കിയ വിശദീകരണം. കേന്ദ്ര കരാറിനാവശ്യമായ എല്ലാ മേഖലകളിലും റാസ മുന്നിലല്ലെന്നതാണ് താരത്തിനു അത് ലഭിക്കാത്തതിനു കാരണമെന്നും ബോര്‍ഡ് വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, പരമ്പരയില്‍ ഒപ്പമെത്തി സിംബാബ്‍വേ

ബ്രണ്ടനും ടെയിലറും(125) സിക്കന്ദര്‍ റാസയും(92) തകര്‍ത്തടിച്ച് നേടിയ സ്കോറിന്റെ ആനുകൂല്യത്തില്‍ ബൗളിംഗിനിറങ്ങിയ സിംബാബ്‍വേ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി സിംബാ‍ബ്‍വേ. 154 റണ്‍സിന്റെ ജയമാണ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേ നേടിയത്. ടെണ്ടായി ചതാരയും ഗ്രെയിം ക്രെമറുമാണ് ബൗളിംഗില്‍ സിംബാബ്‍വേയ്ക്കായി തിളങ്ങിയത്. 30.1 ഓവറില്‍ 179 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സദ്രാന്മാരാണ്(ദവലത്-മുജീബ്) തോല്‍വിയുടെ ഭാരം അഫ്ഗാനിസ്ഥാനായി കുറച്ചത്.

334 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ അഫ്ഗാനു തുടക്കം തന്നെ പാളി. 36/ എന്ന നിലയിലേക്ക് വീണ ടീമിനെ മുഹമ്മദ് നബി-റഹ്മത് ഷാ എന്നിവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 89 റണ്‍സ് വരെ എത്തിച്ചുവെങ്കിലും ഗ്രെയിം ക്രെമറിന്റെ ഇരട്ട പ്രഹരം വീണ്ടും തകര്‍ത്ത് കളഞ്ഞു. 31 റണ്‍സ് നേടിയ നബിയെയും റണ്ണൊന്നുമെടുക്കാതെ ഗുല്‍ബാദിന്‍ നൈബിനെയും തൊട്ടടുത്ത പന്തുകളിലാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്.

43 റണ്‍സ് നേടിയ റഹ്മത് ഷാ പുറത്താകുമ്പോള്‍ 115/9 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. അവസാന വിക്കറ്റില്‍ ദവലത് സദ്രാന്‍-മുജീബ് സദ്രാന്‍ കൂട്ടുകെട്ടിനു തോല്‍വിയുടെ ഭാരം 200ല്‍ താഴെയെത്തിക്കുവാന്‍ സാധിച്ചു എന്നത് ആശ്വാസമായി. 64 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും നേടിയത്.

ദവലത് സദ്രാന്‍ തകര്‍ത്തടിച്ചപ്പോള്‍ മുജീബ് സദ്രാന്‍ ദവലതിനു മികച്ച പിന്തുണ നല്‍കി. 47 റണ്‍സാണ് 29 പന്തില്‍ നിന്ന് ദവലത് നേടിയത്. 6 സിക്സുകളും 2 ബൗണ്ടറിയുമാണ് ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടത്. 15 റണ്‍സാണ് മുജീബിന്റെ സംഭാവന. അവസാന വിക്കറ്റായി പുറത്തായതും മുജീബാണ് സിംബാബ്‍വേയ്ക്കായി ഗ്രെയിം ക്രെമര്‍ നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് നേടി. ബ്ലെസ്സിംഗ് മുസര്‍ബാനിയ്ക്കാണ് രണ്ട് വിക്കറ്റ്. ബ്രയാന്‍ വിട്ടോറിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version