പൊരുതി വീണ് ഒമാന്‍, സൂപ്പര്‍ സിക്സിൽ വിജയത്തുടക്കവുമായി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പര്‍ സിക്സിൽ വിജയിച്ച് തുടങ്ങി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 332/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒമാന്‍ 318/9 എന്ന സ്കോര്‍ നേടി തോൽവിയേറ്റ് വാങ്ങുകയായിരുന്നു. 14 റൺസിന്റെ വിജയത്തോടെ സൂപ്പര്‍ സിക്സിലും സിംബാബ്‍വേ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്നു.

142 റൺസ് നേടിയ ഷോൺ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ(42), ലൂക്ക് ജോംഗ്വേ(43) എന്നിവരാണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്. ഒമാന്‍ നിരയിൽ ഫയാസ് ഭട്ട് 4 വിക്കറ്റ് നേടി.

കശ്യപ് പ്രജാപതി നേടിയ 103 റൺസിനൊപ്പം അകിബ് ഇല്യാസ്(45), സീഷന്‍ മസൂദ്(37), അയാന്‍ ഖാന്‍(47), മൊഹമ്മദ് നദീം(18 പന്തിൽ പുറത്താകാതെ 30 റൺസ്) എന്നിവരുടെ പ്രകടനങ്ങള്‍ സിംബാബ്‍വേ സ്കോറിന് 14 റൺസ് അകലെ വരെ എത്തുവാനെ ഒമാനെ സഹായിച്ചുള്ളു.

 

174 റൺസ് നേടി ഷോൺ വില്യംസ്, സിംബാബ്‍വേയ്ക്ക് 400ന് മേലെ സ്കോര്‍

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിൽ യുഎസ്എയ്ക്കെതിരെ റൺ മല തീര്‍ത്ത് സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 6 വിക്കറ്റ് നഷ്ടത്തിൽ 408 റൺസ് നേടുകയായിരുന്നു. ഷോൺ വില്യംസ് 101 പന്തിൽ 174 റൺസ് നേടിയപ്പോള്‍ ജോയലോര്‍ഡ് ഗംബി 78 റൺസ് നേടി.

സിക്കന്ദര്‍ റാസ 27 പന്തിൽ 48 റൺസും റയാന്‍ ബര്‍ള്‍ 16 പന്തിൽ 47 റൺസും നേടി അതിവേഗ സ്കോറിംഗ് നടത്തുകയായിരുന്നു. യുഎസ്എയ്ക്ക് വേണ്ടി അഭിഷേക് പരാദ്കര്‍ 3 വിക്കറ്റും ജസ്ദീപ് സിംഗ് 2 വിക്കറ്റും നേടി.

 

54 പന്തിൽ 102 നോട്ട്ഔട്ട്, 4 വിക്കറ്റും, സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവിൽ സിംബാബ്‍വേയ്ക്ക് മിന്നും ജയം

നെതര്‍ലാണ്ട്സ് നൽകിയ 316 റൺസ് വിജയ ലക്ഷ്യം 41 ഓവറിനുള്ളിൽ മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവ് കണ്ട മത്സരത്തിൽ സിംബാബ്‍വേ 4 വിക്കറ്റ് നഷ്ടത്തിൽ 40.5 ഓവറിലാണ് വിജയം കരസ്ഥമാക്കിയത്.

54 പന്തിൽ സിക്കന്ദര്‍ റാസ പുറത്താകാതെ 102 റൺസ് നേടിയപ്പോള്‍ 91 റൺസ് നേടിയ ഷോൺ വില്യംസും തന്റെ മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തു.ക്രെയിഗ് ഇര്‍വിന്‍ 50 റൺസും ജോയ്‍ലോര്‍ഡ് ഗംബി 40 റൺസും വിജയികള്‍ക്കായി നേടി.

നേരത്തെ വിക്രംജിത്ത് സിംഗ്(88), മാക് ഒദൗദ്(59), സ്കോട്ട് എഡ്വേര്‍ഡ്സ്(83) എന്നിവരാണ് നെതര്‍ലാണ്ട്സിനെ 315/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ് 4 വിക്കറ്റ് നേടി.

ഷോൺ വില്യംസ് ടെസ്റ്റിൽ മാത്രം ക്യാപ്റ്റൻ, ക്രെയിഗ് ഇർവിൻ പരിമിത ഓവ‍ർ ക്യാപ്റ്റൻ

ക്രെയിഗ് ഇർവിനെ സിംബാബ്‍വേ പരിമിത ഓവ‍ർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഷോൺ വില്യംസിനെ ടെസ്റ്റ് സംഘത്തിന്റെ ക്യാപ്റ്റനായി നിലനിർത്തിയപ്പോൾ മറ്റു ഫോർമാറ്റുകളിൽ ചുമതല ഇര്‍വിനെ ഏല്പിക്കുകയായിരുന്നു.

മൂന്ന് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത് റെഗിസ് ചകാബ്‍വയെയാണ്.

ഷോൺ വില്യംസിന്റെ ശതകം, സിംബാബ്‍വേയ്ക്ക് മികച്ച സ്കോര്‍

ഷോൺ വില്യംസിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം 72 റൺസ് നേടിയ റെഗിസ് ചകാബ്‍വയും തിളങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ 296/9 എന്ന മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ഇന്ന് ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തകുഡ്വാനാഷേ കൈറ്റാനോയും ചകാബ്വയും ചേര്‍ന്ന് 80 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. കൈറ്റാനോ 42 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണാരത്നേ മൂന്നും ജെഫ്രി വാന്‍ഡെര്‍സേ 2 വിക്കറ്റും നേടി.

സിംബാ‍ബ്‍വേ ടീമിലും കൊറോണ ഭീതി, ഷോൺ വില്യംസും ക്രെയിഗ് ഇര്‍വിനും ഐസൊലേഷനിലേക്ക്

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റന്‍ ഷോൺ വില്യംസിന്റെയും ക്രെയിഗ് ഇര്‍വിന്റെയും സേവനങ്ങള്‍ സിംബാബ്‍വേയ്ക്ക് നഷ്ടമായേക്കും. ഇരുവരുടെയും കുടംബാംഗങ്ങള്‍ക്ക് കോവിഡ് വന്നതിനാലാണ് ഇത്. ഇരു താരങ്ങളും ഇപ്പോല്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് നീങ്ങിയിട്ടുണ്ട്. ബുധനാഴ്ച ഹരാരെയിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുവാനിരിക്കുന്നത്.

ഇരു താരങ്ങളും സിംബാ‍ബ്‍വേയുടെ സംഘത്തോടൊപ്പം ചേര്‍ന്നിട്ടില്ല. ഷോൺ വില്യംസിന്റെ അഭാവത്തിൽ ബ്രണ്ടന്‍ ടെയിലര്‍ സിംബാബ്‍വേയെ നയിക്കും. ഇരു താരങ്ങളും കളിക്കാത്ത പക്ഷം ടീമിലെ പുതുമുഖ താരങ്ങള്‍ക്ക് അവസരം ലഭിയ്ക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

സിംബാബ്‍വേ തങ്ങളുടെ സംഘത്തിൽ നാല് അൺക്യാപ്ഡ് താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിൽ ബാറ്റ്സ്മാന്മാരായ ജോയ്‍ലോര്‍ഡ് ഗുംബിയും ഡിയോൺ മയേഴ്സിനും നാളെ അരങ്ങേറ്റാവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

സിംബാബ്‍വേ 365 റണ്‍സിന് ഓള്‍ഔട്ട്, വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത് 108 റണ്‍സ്

ഷോണ്‍ വില്യംസ് പുറത്താകാതെ 151 റണ്‍സുമായി നിന്നുവെങ്കിലും മറുവശത്ത് നിന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്‍വേ വാലറ്റത്തെ തുടച്ച് നീക്കിയപ്പോള്‍ ടീം 365 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ 108 റണ്‍സാണ് വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത്. ബ്ലെസ്സിംഗ് മുസറബാനി 17 റണ്‍സ് നേടിയെങ്കിലും അമീര്‍ ഹംസ താരത്തെ വീഴത്തി. എന്നാല്‍ ഈ തീരുമാനം വിവാദമായി മാറുകയായിരുന്നു. താരത്തിന്റെ പുറത്താകലില്‍ അമ്പയര്‍ വിധിച്ച പോലെ എഡ്ജ് ഇല്ലായിരുന്നുവെന്നാണ് പിന്നീട് റീപ്ലേകളില്‍ കണ്ടത്.

റഷീദ് ഖാന്‍ അവസാന വിക്കറ്റും വീഴ്ത്തി ഇന്നിംഗ്സില്‍ നിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കി. 5 ഓവറുകള്‍ പിന്നിടുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 16/1 എന്ന നിലയിലാണ്. ജാവേദ് അഹമ്മദിയുടെ വിക്കറ്റ് മുസറബാനി വീഴ്ത്തുകയായിരുന്നു.

എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രതിരോധം തകര്‍ത്ത് റഷീദ് ഖാന്‍, ഷോണ്‍ വില്യംസ് പൊരുതുന്നു

അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേയുടെ ചെറുത്തുനില്പിന്റെ പ്രതീകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഷീദ് ഖാന്‍. 95 റണ്‍സ് നേടിയ ഡൊണാള്‍ഡ് ടിരിപാനോയ്ക്ക് തന്റെ അര്‍ഹമായ ശതകം നേടുവാന്‍ അവസരം നല്‍കാതെ റഷീദ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്.

ലഞ്ചിന് പിരിയുവാന്‍ ഏതാനും ഓവറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു സിംബാബ്‍വേയ്ക്ക് ഈ കനത്ത തിരിച്ചടിയേറ്റത്. വില്യംസ് – ടിരിപാനോ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ 187 റണ്‍സാണ് നേടിയത്. അഞ്ചാം ദിവസം രണ്ട് സെഷനുകള്‍ ബാക്കി നില്‍ക്കെ 72 റണ്‍സ് ലീഡ് കൈവശമുള്ള സിംബാബ്‍വേ 330/8 എന്ന നിലയില്‍ ആണ്.

137 റണ്‍സ് നേടിയ ഷോണ്‍ വില്യംസ് വാലറ്റത്തിനോടൊപ്പം എത്ര റണ്‍സ് കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കപ്പെടുക.

ഷോണ്‍ വില്യംസിന് ശതകം, എട്ട് റണ്‍സിന്റെ നേരിയ ലീഡ് നേടി സിംബാബ്‍വേ

അബു ദാബിയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് എട്ട് റണ്‍സിന്റെ നേരിയ ലീഡ്. മത്സരത്തില്‍ തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് സിംബാബ്‍വേയ്ക്ക് മുന്നില്‍. ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും ഡൊണാള്‍ഡ് ടിരിപാനോയും 124 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് നേരിയ പ്രതീക്ഷയായി മാറിയത്.

266/7 എന്ന നിലയിലാണ് സിംബാബ്‍വേ. റഷീദ് ഖാന്‍ അഞ്ച് വിക്കറ്റുമായി അഫ്ഗാനിസ്ഥാന് ഇന്നിംഗ്സ് വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സിംബാബ്‍വേയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഈ അവസ്ഥയില്‍ നിന്ന് കരകയറ്റി. ഷോണ്‍ വില്യംസ് 106 റണ്‍സും ഡൊണാള്‍ഡ് ടിരിപാനോ 63 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് തുണയായി – ഷോണ്‍ വില്യംസ്

ബൗളര്‍മാര്‍ മികച്ച തുടക്കം നല്‍കിയ ശേഷം ബാറ്റിംഗില്‍ സിംബാബ്‍വേയുടെ തുടക്കം പതറിയെങ്കിലും സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് തുണയായി എന്ന് പറഞ്ഞ് സിംബാബ്‍വേ നായകന്‍ ഷോണ്‍ വില്യംസ്. വിക്കറ്റ് ബാറ്റിംഗിന് ദുഷ്കരമായ ഒന്നായിരുന്നുവെന്നും താനും സിക്കന്ദര്‍ റാസയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മത്സരം സിംബാബ്‍വേയ്ക്ക് അനുകൂലമാക്കിയതെന്ന് വില്യംസ് വ്യക്തമാക്കി.

എന്നാല്‍ വിചാരിച്ച പോലെ ഒരു വലിയ കൂട്ടുകെട്ട് ടീമിന് നേടാനായില്ലെങ്കിലും സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ഷോണ്‍ വില്യംസ് വ്യക്തമാക്കി.

ശതകത്തിന് ശേഷം ഷോണ്‍ വില്യംസ് വീണു, സിംബാബ്‍വേ 250 റണ്‍സിന് ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 250 റണ്‍സ് നേടി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഷോണ്‍ വില്യംസ് നേടിയ ശതകത്തിന്റെ ബലത്തില്‍ ആണ് സിംബാബ്‍വേ 250 റണ്‍സ് നേടിയത്. താരം ഒമ്പതാം വിക്കറ്റായി വീഴുമ്പോള്‍ 105 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ 119 റണ്‍സ് ലീഡാണ് ഇപ്പോള്‍ സിംബാബ്‍വേയുടെ കൈവശമുള്ളത്.

അമീര്‍ ഹംസ ഷോണ്‍ വില്യംസിന്റെ വിക്കറ്റും അവസാന വിക്കറ്റും നേടി മത്സരത്തില്‍ തന്റെ ആറ് വിക്കറ്റ് നേട്ടം ഉറപ്പിക്കുകയായിരുന്നു. സിക്കന്ദര്‍ റാസ(43), റെഗിസ് ചകാബ്‍വ(44) എന്നിവരാണ് സിംബാബ്‍വേയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.

സിംബാബ്‍വേയുടെ ലീഡ് നൂറ് കടന്നു, ഷോണ്‍ വില്യംസ് ശതകത്തിനെതിരെ

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേ മികച്ച നിലയില്‍. അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ക്യാപ്റ്റന്‍ ഷോണ്‍ വില്യംസിന്റെ ബാറ്റിംഗ് മികവിലാണ് സിംബാബ്‍വേ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 237/8 എന്ന നിലയില്‍ എത്തിയിരിക്കുന്നത്.

133/5 എന്ന നിലയില്‍ ആണ് സിംബാബ്‍വേ രണ്ടാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ചത്. നാല് റണ്‍സ് കൂടി നേടുന്നതിനിടെ റയാന്‍ ബര്‍ളിന്റെ വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും റെഗിസ് ചകാബ്‍വയും ഷോണ്‍ വില്യംസും ചേര്‍ന്ന് ലീഡ് ഉയര്‍ത്തുവാന്‍ സിംബാബ്‍വേയെ സഹായിച്ചു.

106 റണ്‍സിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 97 റണ്‍സുമായി ഷോണ്‍ വില്യംസും 8 റണ്‍സ് നേടി ബ്ലെസ്സിംഗ് മുസറബാനിയുമാണ് ക്രീസിലുള്ളത്. 44 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വ ആണ് സിംബാബ്‍വേ നായകന്‍ മികച്ച പിന്തുണ നല്‍കിയ മറ്റൊരു താരം.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടിയിരുന്നു.

Exit mobile version