ഗുജറാത്തിനെ 200 റൺസിലെത്തിച്ച് സായി സുദര്‍ശനും ഷാരൂഖ് ഖാനും

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേ ദിവസത്തെ ആദ്യ മത്സരത്തിൽ ആര്‍സിബിയ്ക്കെതിരെ ബാറ്റ് ചെയ്ത് 200 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സാഹയെ ആദ്യ ഓവറിൽ നഷ്ടമായ ഗുജറാത്തിന് ഗിലിനെ നഷ്ടപ്പെടുമ്പോള്‍ 6.4 ഓവറിൽ 45 റൺസായിരുന്നു സ്കോര്‍. 19 പന്തിൽ നിന്ന് 16 റൺസ് മാത്രം ഗിൽ നേടിയപ്പോള്‍ അവിടെ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് സായി സുദര്‍ശന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടായിരുന്നു.

86 റൺസ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 30 പന്തിൽ 58 റൺസ് നേടിയ ഷാരൂഖ് ഖാനായിരുന്നു കൂട്ടത്തിൽ കൂടുതൽ അപകടകാരിയായി ബാറ്റ് വീശിയത്. ഷാരൂഖ് പുറത്തായ ശേഷം സായിയും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഗുജറാത്ത് 200 റൺസിലേക്ക് എത്തുകയായിരുന്നു.

36 പന്തിൽ 69 റൺസായിരുന്നു സായി – മില്ലര്‍ കൂട്ടുകെട്ട് നേടിയത്. മില്ലര്‍ 19 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്തിലാണ് തന്റെ ഇന്നിംഗ്സിലെ ഏക സിക്സ് നേടിയത്. സായി സുദര്‍ശന്‍ 49 പന്തിൽ 84 റൺസും നേടി.

ഷാരൂഖ് ഖാനെ 7.4 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി

ഓൾറൗണ്ടർ ഷാരൂഖ് ഖാനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 40 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനായി പഞ്ചാബ് കിങ്സും ഗുജറാത്ത് ടൈറ്റൻസും ആയിരുന്നു പ്രധാനമായുൻ രംഗത്ത് ഉണ്ടായിരുന്നത്. ഷാരൂഖ് മുമ്പ് പഞ്ചാബ് കിംഗ്സിനായാണ് ഐ പി എൽ കളിച്ചിരുന്നത്. എങ്കിലും അവർവ് മറികടന്ന് 7.40 കോടിക്ക് ഷാരൂഖിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.

ഐ പി എല്ലിൽ ആകെ 33 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 426 റൺസ് താരം നേടിയിട്ടുണ്ട്. തമിഴ്നാടിനായാണ് ഷാരൂഖ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്.

ചഹാലെറിഞ്ഞ 19ാം ഓവറിൽ 28 റൺസ്!!! ജിതേഷ് ശര്‍മ്മയുടെ മികച്ച ഇന്നിംഗ്സിന് ശേഷം അടിച്ച് തകര്‍ത്ത് സാം കറനും ഷാരൂഖ് ഖാനും

രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ജിതേഷ് ശര്‍മ്മ പുറത്താകുമ്പോള്‍ 114/5 എന്ന നിലയിലായിരുന്ന പഞ്ചാബിനെ സാം കറന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 37 പന്തിൽ നിന്ന് 73 റൺസ് നേടിയ സാം കറന്‍ ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് 5 വിക്കറ്റ് നഷ്ടത്തിൽ മികച്ച സ്കോറിലേക്ക് പഞ്ചാബിനെ നയിച്ചത്.

ജിതേഷ് ശര്‍മ്മ 28 പന്തിൽ 44 റൺസ് നേടി പുറത്താകുകയായിരുന്നു. 50/4 എന്ന നിലയിലേക്ക് വീണ പ‍ഞ്ചാബിനെ ജിതേഷ് ശര്‍മ്മയും സാം കറനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ജിതേഷിന്റെ വിക്കറ്റ് വീഴ്ത്തി നവ്ദീപ് സൈനി കൂട്ടുകെട്ട് തകര്‍ത്തു. നേരത്തെ അഥര്‍വ ടൈഡേയെയും ലിയാം ലിവിംഗ്സ്റ്റണിനെയും നവ്ദീപ് സൈനി തന്നെ പുറത്താക്കിയിരുന്നു.

ജിതേഷ് ശര്‍മ്മ പുറത്തായ ശേഷം സാം കറന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 150 റൺസ് കടന്നു.  37 പന്തിൽ 73 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. സാം കറന്‍ 31 പന്തിൽ 49 റൺസും ഷാരൂഖ് ഖാന്‍ 23 പന്തിൽ 41 റൺസും നേടി.

ചഹാൽ എറിഞ്ഞ 19ാം ഓവറിൽ ഷാരൂഖ് ഖാന്‍ ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ സാം കറന്‍ രണ്ട് സിക്സും ഫോറും നേടി. ഇതോടെ ഓവറിൽ നിന്ന് 28 റൺസാണ് പഞ്ചാബ് നേടിയത്.  അവസാന ഓവറിൽ ബോള്‍ട്ടിനെതിരെ ഷാരൂഖ് ഖാന്‍ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസാണ് പിറന്നത്.

എല്ലാ ക്രെഡിറ്റും ഷാരൂഖ് ഖാന് – സിക്കന്ദര്‍ റാസ്

ഐപിഎൽ വലിയൊരു പ്ലാറ്റ്ഫോം ആണെന്നും അവിടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും പറഞ്ഞ് സിക്കന്ദര്‍ റാസ. താരം നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ലക്നൗവിനെ പിന്തള്ളി പഞ്ചാബ് വിജയം പിടിച്ചെടുത്തത്.

താന്‍ പുറത്തായപ്പോള്‍ മത്സരം താന്‍ കളഞ്ഞുവെന്ന തോന്നൽ ഉണ്ടായിരുന്നുവെങ്കിലും ഷാരൂഖ് ഖാന് എല്ലാ ക്രെഡിറ്റും നൽകണമെന്നും റാസ പറഞ്ഞു. ഫിഫ്റ്റി നേടിയതിൽ സന്തോഷമുണ്ടെങ്കിലും മത്സരമെങ്ങാനും കൈവിട്ടിരുന്നുവെങ്കിൽ ഈ ഫിഫ്റ്റിയ്ക്ക് പ്രസക്തിയില്ലാതാകുമായിരുന്നുവെന്നും റാസ പറഞ്ഞു.

ജിതേഷിന്റെ വിക്കറ്റ് വളരെ നിര്‍ണ്ണായകമായിരുന്നുവെന്നും താരം 6-8 പന്ത് കൂടി കളിച്ചിരുന്നുവെങ്കിൽ താരം തന്നെ മത്സരം അവസാനിപ്പിക്കുമായിരുന്നുവെന്നും റാസ കൂട്ടിചേര്‍ത്തു.

ഷാരൂഖ് ക്രീസിലെത്തി മാര്‍ക്ക് വുഡിനെ ആദ്യ പന്തിൽ സിക്സര്‍ പായിച്ചപ്പോള്‍ തന്നെ തനിക്ക് ഈ മത്സരം താരം ജയിപ്പിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും റാസ കൂട്ടിചേര്‍ത്തു.

ലേലം കൊഴുത്തു, ഷാരൂഖ് ഖാനായി ചെന്നൈയും പഞ്ചാബും രംഗത്ത്, ഒടുവിൽ വിജയം 9 കോടിയ്ക്ക് പ‍ഞ്ചാബിന്

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷാരൂഖ് ഖാനായി ചെന്നൈയും പഞ്ചാബും അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ താരത്തിന് ലഭിച്ചത് 9 കോടി. 40 ലക്ഷമായിരുന്നു കഴിഞ്ഞ സീസണിൽ പഞ്ചാബിനായി കളിച്ച താരത്തിന്റെ അടിസ്ഥാന വില.

സര്‍ഫ്രാസ് ഖാനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

കോവിഡിനെതിരെ ഫണ്ട് കണ്ടെത്തുവാന്‍ ഷാരൂഖ് ഖാന്‍ ഒപ്പിട്ട കെകെആര്‍ ഹെല്‍മറ്റ് സംഭാവന ചെയ്ത് ഷൊയ്ബ് അക്തര്‍

കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ പലയാളുകളും സംഭാവനകളായി മുന്നോട്ട് വരുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ബാറ്റുകളും ജേഴ്സികളുമെല്ലാം ലേലം ചെയ്താണ് അതിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ചില താരങ്ങള്‍ അല്ലാതെയും പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വരുന്നുണ്ട്.

മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന സമയത്തെ ഹെല്‍മറ്റാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ കൈയ്യൊപ്പ് പതിഞ്ഞ ഹെല്‍മറ്റാണ് ഇത്. 2008 സീസണില്‍ ഒരു മത്സരത്തില്‍ താരം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നാല് വിക്കറ്റ് പ്രകടനമാണ് താരം അന്ന് പുറത്തെടുത്തത്.

അന്ന് ഷാരൂഖ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന താരങ്ങള്‍ക്ക് കൊല്‍ക്കത്തയുടെ ഗോള്‍ഡന്‍ ഹെല്‍മറ്റ് നല്‍കുന്ന പതിവുണ്ടായിരുന്നു. പാക്കിസ്ഥാന്‍ ടെന്നീസ് താരം ഐസം-ഉള്‍-ഹക്ക് ഖുറേഷിയാണ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

നിന്റെ ജീവിതം മാറി, ഐപിഎല്‍ ആദ്യ മത്സരത്തിന് ശേഷം ഗാംഗുലി തന്നോട് പറഞ്ഞത് ഇതെന്ന് മക്കല്ലം

ഐപിഎല്‍ 2008ല്‍ ഓപ്പണിംഗ് മത്സരം ആരംഭിച്ചത് ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനത്തോടെയാണ്. 73 പന്തില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 158 റണ്‍സാണ് ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മക്കല്ലം അടിച്ച് കൂട്ടിയത്. താന്‍ തിരിച്ച് ഡഗ്ഔട്ടിലെത്തിയപ്പോള്‍ ഷാരൂഖ് ഖാനും സൗരവ് ഗാംഗുലിയുടെയും പ്രതികരണം ഇപ്പോളും തന്റെ മനസ്സില്‍ നില്‍ക്കുന്നുവെന്നാണ് മക്കല്ലം വ്യക്തമാക്കിയത്.

13 സിക്സുകളും 10 ഫോറും അടങ്ങിയതായിരുന്നു മക്കല്ലത്തിന്റെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ വെടിക്കെട്ട് പ്രകടനം. തനിക്ക് മറ്റു താരങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങളൊന്നും ഓര്‍മ്മയില്ലെങ്കിലും ഗാംഗുലി പറഞ്ഞത് നിന്റെ ജീവിതം ഇതോടെ മാറി മറിയുമെന്നതാണെന്ന് തനിക്ക് ഓര്‍മ്മയുണ്ടെന്ന് മക്കല്ലം വ്യക്തമാക്കി.

എന്താണ് ഗാംഗുലി പറഞ്ഞതെന്ന് തനിക്ക് അന്ന് വ്യക്തമായി മനസ്സിലായില്ലെങ്കിലും ഇന്ന് ഞാന്‍ അതിനോട് നൂറ് ശതമാനം യോജിക്കുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത് തനിക്ക് താന്‍ എന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഉണ്ടാകുമെന്നാണ്. എന്നാല്‍ ഏതാനും സീസണുകള്‍ക്ക് ശേഷം മക്കല്ലത്തെ ടീം റലീസ് ചെയ്തുവെങ്കിലും ഇപ്പോള്‍ ടീമിന്റെ മുഖ്യ കോച്ചായി തിരികെ ടീമില്‍ മക്കല്ലത്തെ എത്തിച്ചിട്ടുണ്ട്.

സന്ദീപും ബേസിലും കസറി, തമിഴ്നാട് 268 റണ്‍സിനു ഓള്‍ഔട്ട്

249/6 എന്നി നിലയില്‍ നിന്ന് 268 റണ്‍സിനു തമിഴ്നാടിനെ ഓള്‍ഔട്ട് ആക്കി കേരളം. 92 റണ്‍സ് നേടി ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നുവെങ്കിലും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യറും ബേസില്‍ തമ്പിയും ചേര്‍ന്ന് കേരളത്തിനു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഇന്ന് വീണ വിക്കറ്റുകളില്‍ സന്ദീപ് രണ്ടും ബേസില്‍ തമ്പി രണ്ടും വിക്കറ്റാണ് നേടിയത്.

Pic Credits: KCA/FB Page

സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോിച്ചപ്പോള്‍ ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ് ലഭിച്ചു. ജലജ് സക്സേനയ്ക്കാണ് ഒരു വികക്റ്റ് ലഭിച്ചത്. തമിഴ്നാട് നിരയില്‍ മുഹമ്മദ് 29 റണ്‍സുമായി ഷാരൂഖിനു പിന്തുണ നല്‍കിയെങ്കിലും സന്ദീപ് വാര്യര്‍ പുറത്താക്കുകയായിരുന്നു. 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന സ്കോറര്‍.

വീണ്ടും മികവ് തെളിയിച്ച് ഷാരൂഖ് ഖാന്‍, കോവൈ കിംഗ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്ത്

ഷാരൂഖ് ഖാന്റെ ബാറ്റിംഗ് മികവിനൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തി ലൈക്ക കോവൈ കിംഗ്സ്. ഈ ജയത്തോടെ മധുരൈ പാന്തേഴ്സില്‍ നിന്ന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുവാന്‍ കോവൈ കിംഗിസിനു സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. ഷാരൂഖ് ഖാന്‍ 59 റണ്‍സ് നേടിയപ്പോള്‍ നായകന്‍ അഭിനവ് മുകുന്ദ്(34), ആന്റണി ദാസ്(28) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ബി അരുണ്‍, ഹരീഷ് കുമാര്‍ എന്നിവര്‍ ചെപ്പോക്കിനു വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍, അലക്സാണ്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

എന്നാല്‍ കോവൈ കിംഗ്സ് ബൗളര്‍മാരുടെ ബൗളിംഗിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 18 ഓവറില്‍ 105 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരം 53 റണ്‍സിനു ജയിച്ചപ്പോള്‍ മണികണ്ഠന്‍ മൂന്ന് വിക്കറ്റ് നേടി. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, അജിത് റാം, നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version