Shahrukhkhan

എല്ലാ ക്രെഡിറ്റും ഷാരൂഖ് ഖാന് – സിക്കന്ദര്‍ റാസ്

ഐപിഎൽ വലിയൊരു പ്ലാറ്റ്ഫോം ആണെന്നും അവിടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും പറഞ്ഞ് സിക്കന്ദര്‍ റാസ. താരം നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ലക്നൗവിനെ പിന്തള്ളി പഞ്ചാബ് വിജയം പിടിച്ചെടുത്തത്.

താന്‍ പുറത്തായപ്പോള്‍ മത്സരം താന്‍ കളഞ്ഞുവെന്ന തോന്നൽ ഉണ്ടായിരുന്നുവെങ്കിലും ഷാരൂഖ് ഖാന് എല്ലാ ക്രെഡിറ്റും നൽകണമെന്നും റാസ പറഞ്ഞു. ഫിഫ്റ്റി നേടിയതിൽ സന്തോഷമുണ്ടെങ്കിലും മത്സരമെങ്ങാനും കൈവിട്ടിരുന്നുവെങ്കിൽ ഈ ഫിഫ്റ്റിയ്ക്ക് പ്രസക്തിയില്ലാതാകുമായിരുന്നുവെന്നും റാസ പറഞ്ഞു.

ജിതേഷിന്റെ വിക്കറ്റ് വളരെ നിര്‍ണ്ണായകമായിരുന്നുവെന്നും താരം 6-8 പന്ത് കൂടി കളിച്ചിരുന്നുവെങ്കിൽ താരം തന്നെ മത്സരം അവസാനിപ്പിക്കുമായിരുന്നുവെന്നും റാസ കൂട്ടിചേര്‍ത്തു.

ഷാരൂഖ് ക്രീസിലെത്തി മാര്‍ക്ക് വുഡിനെ ആദ്യ പന്തിൽ സിക്സര്‍ പായിച്ചപ്പോള്‍ തന്നെ തനിക്ക് ഈ മത്സരം താരം ജയിപ്പിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും റാസ കൂട്ടിചേര്‍ത്തു.

Exit mobile version