ടെയിലര്‍ക്ക് 125, റാസയ്ക്ക് 92, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് സിംബാബ്‍വേ

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ബ്രണ്ടന്‍ ടെയിലറും, സിക്കന്ദര്‍ റാസയും ഹാമിള്‍ട്ടണ്‍ മസകഡ്സയും തിളങ്ങിയ മത്സരത്തില്‍ 50 ഓവറുകളില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 334 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സോളമന്‍ മീറിനെ മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും 85 റണ്‍സ് നേടി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ മസകഡ്സയും-ബ്രണ്ടന്‍ ടെയിലറും ടീമിനെ വീണ്ടും മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. മസകഡ്സ(49) റണ്ണൗട്ടായി പുറത്തായപ്പോള്‍ ക്രെയിഗ് എര്‍വിനും(14) അധിക നേരം ക്രീസില്‍ ചെലവഴിക്കാനായില്ല. റഷീദ് ഖാനായിരുന്നു വിക്കറ്റ്. 144/3 എന്ന നിലയില്‍ ഒത്തൂകൂടിയ ടെയിലര്‍-റാസ സഖ്യമാണ് കൂറ്റന്‍ സ്കോറിലേക്ക് സിംബാബ്‍വേയെ നയിച്ചത്.

അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്ന ഇരുവരിലും റാസയായിരുന്നു കൂടുതല്‍ അപകടകാരി. 135 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നാലാം വിക്കറ്റില്‍ നേടിയത്. 125 റണ്‍സ് നേടിയ ടെയിലറെ പുറത്താക്കി റഷീദ് ഖാനാണ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 74 പന്തില്‍ നിന്ന് 92 റണ്‍സ് നേടി സിക്കന്ദര്‍ റാസ പുറത്താകുകയായിരുന്നു. 9 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്.

12 പന്തില്‍ 17 റണ്‍സുമായി മാല്‍ക്കം വാല്ലറും 5 പന്തില്‍ നിന്ന് 12 റണ്‍സ് നേടി റയാന്‍ ബര്‍ലും ടീമിന്റെ സ്കോര്‍ 334 റണ്‍സില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ രണ്ടും, ഗുല്‍ബാദിന്‍ നൈബ്, മുജാബ് സദ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി റാസ, പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ 17 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ നേടിയ 158 റണ്‍സ് പിന്തുടരാനിറങ്ങിയ സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമേ നേടാനായുള്ളു. 159 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‍വേയ്ക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി സിക്കന്ദര്‍ റാസ പൊരുതി നോക്കിയെങ്കിലും റഷീദ് ഖാന്റെ മുന്നില്‍ വിക്കറ്റിനു മുന്നില്‍ റാസ കുടുങ്ങിയതോടെ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള സിംബാബ്‍വേ ശ്രമങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു. 29 റണ്‍സുമായി ഹാമിള്‍ട്ടണ്‍ മസകഡ്സയാണ് മറ്റൊരു പ്രധാന സ്കോറര്‍.

മൂന്നാം ഓവറില്‍ മുജീബ് സദ്രാന്‍ സോളമന്‍ മീറിനെ പുറത്താക്കി സിംബാബ്‍വേയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. വെടിക്കെട്ട് ബാറ്റിംഗിനു തുടക്കം കുറിച്ച് വരുകയായിരുന്നു മസകഡ്സയായിരുന്നു മുജീബിന്റെ രണ്ടാമത്തെ ഇര. ബ്രണ്ടന്‍ ടെയിലറെ(15) നബി പുറത്താക്കിയ ശേഷമാണ് നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി റാസ-റയാന്‍ ബര്‍ള്‍(30) സഖ്യം സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.

അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് സദ്രാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്തത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചും ക്യാപ്റ്റനും മാറിയിട്ടും ശ്രീലങ്ക പഴയപടി തന്നെ

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തോല്‍വികള്‍ക്ക് പിന്നാലെ സിംബാബ്‍വേയോടും തോറ്റ് ശ്രീലങ്ക. കോച്ചും ക്യാപ്റ്റനും മാറിയിട്ടും ജയമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ശക്തമായ നിലയില്‍ നിന്ന് തിരിച്ചുവന്നാണ് ശ്രീലങ്കയെ സിംബാബ്‍വേ വീഴ്ത്തിയത്. 291 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കുശല്‍ പെരേരയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ കുശല്‍ പെരേരയും(80) ആഞ്ചലോ മാത്യൂസിനെയും(42) പുറത്താക്കി സിംബാബ്‍വേ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴുമ്പോളും തിസാര പെരേര തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ വീണ്ടും നിലനിര്‍ത്തുകയായിരുന്നു. 37 പന്തില്‍ 64 റണ്‍സ് നേടിയ പെരേരയെ 47ാം ഓവറില്‍ 9ാം വിക്കറ്റായി ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ മത്സരത്തില്‍ സിംബാബ്‍വേ വിജയം മണക്കാന്‍ തുടങ്ങി. 48.1 ഓവറില്‍ 278 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആവുമ്പോള്‍ 12 റണ്‍സിന്റെ ജയം സിംബാബ്‍വേ സ്വന്തമാക്കുകയായിരുന്നു. 34 റണ്‍സുമായി ദിനേശ് ചന്ദിമലും ശ്രദ്ധേയമായ പ്രകടനം നടത്തി. നാല് വിക്കറ്റുമായി ടെണ്ടായി ചതാരയാണ് സിംബാബ്‍വേ ബൗളര്‍മാരില്‍ തിളങ്ങിയത്. ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 50 ഓവറില്‍ 290 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ സിംബാബ്‍വേയ്ക്കായി ഹാമിള്‍ട്ടണ്‍ മസകഡ്സയും(73), സിക്കന്ദര്‍ റാസയും(81) ആണ് തിളങ്ങിയത്. 38 റണ്‍സുമായി ബ്രണ്ടന്‍ ടെയിലറും 34 റണ്‍സ് നേടി സോളമന്‍ മിറും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി.

ശ്രീലങ്കയ്ക്കായി അസേല ഗുണരത്നേ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തിസാര പെരേര 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version