Zimsrilanka

വീണ്ടും ബാറ്റിംഗിൽ തിളങ്ങി സിംബാബ്‍വേ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും റൺസ് കണ്ടെത്തി സിംബാബ്‍വേ ബാറ്റിംഗ് നിര. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‍വേയ്ക്കായി 91 റൺസ് നേടി ടോപ് സ്കോറര്‍ ആയത് ക്രെയിഗ് ഇര്‍വിന്‍ ആണ്. 9 റൺസ് അകലെയാണ് താരത്തിന് അര്‍ഹമായ ശതകം നഷ്ടമായത്.

ഷോൺ വില്യംസ്(48), റെഗിസ് ചകാബ്‍വ(47) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ഇര്‍വിനു സിക്കന്ദര്‍ റാസയും അടിച്ച് തകര്‍ത്താണ് സിംബാബ്‍വേയെ 302/8 എന്ന സ്കോറിലേക്ക് എത്തിച്ചത്. 51 റൺസാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. ആറാം വിക്കറ്റിൽ റയാന്‍ ബര്‍ള്‍(19) സിക്കന്ദര്‍ റാസ കൂട്ടുകെട്ട് 41 റൺസ് നേടി.

ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്താകുമ്പോള്‍ സിക്കന്ദര്‍ റാസ 56 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ജെപ്രി വാന്‍ഡെര്‍സേ മൂന്ന് വിക്കറ്റ് നേടി. നുവാന്‍ പ്രദീപിന് 2 വിക്കറ്റും ലഭിച്ചു.

Exit mobile version