മിന്നും തുടക്കം നൽകി മയാംഗും ധവാനും, അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 198 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ആദ്യ പത്തോവറിൽ 99 റൺസാണ് പഞ്ചാബ് നേടിയതെങ്കിലും അടുത്ത പത്തോവറിൽ ടീം 99 റൺസ് കൂടി നേടി. ആദ്യ പകുതിയിൽ മയാംഗും ധവാനും കസറിയപ്പോള്‍ അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയാണ് തിളങ്ങിയത്.

97 റൺസ് കൂട്ടുകെട്ടിനെ മുരുഗന്‍ അശ്വിനാണ് തകര്‍ത്തത്. 32 റൺസ് നേടിയ മയാംഗിനെയാണ് പ‍ഞ്ചാബിന് പത്താം ഓവറിൽ നഷ്ടം ആയത്. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ മുംബൈ 99/1 എന്ന നിലയിലായിരുന്നു.

മയാംഗ് പുറത്തായ ശേഷം 37 പന്തിൽ ധവാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാൽ അധികം വൈകാതെ പഞ്ചാബിന് ബൈര്‍സ്റ്റോയെ നഷ്ടമായി. ഉനഡ്കട് ആണ് വിക്കറ്റ് നേടിയത്. 12 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന. അടുത്ത ഓവരിൽ അപകടകാരിയായ ലിയാം ലിവിംഗ്സ്റ്റണിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പഞ്ചാബ് പതിവ് പോലെ തകരുന്ന കാഴ്ചയാണ് പൂനെയിൽ കണ്ടത്.

ബേസിൽ തമ്പിയ്ക്ക് വിക്കറ്റ് നൽകി 17ാം ഓവറിൽ ധവാന്‍ മടങ്ങുമ്പോള്‍ 50 പന്തിൽ 70 റൺസാണ് താരം നേടിയത്. ജയ്ദേവ് ഉന‍‍ഡ്കട് എറിഞ്ഞ 18ാം ഓവറിൽ ജിതേഷ് ശര്‍മ്മ താരത്തെ അടിച്ച് പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 23 റൺസാണ് പിറന്നത്. താരം രണ്ട് സിക്സും രണ്ട് ഫോറും ആണ് നേടിയത്.

ജിതേഷ് ശര്‍മ്മ 15 പന്തിൽ 30 റൺസ് നേടിയപ്പോള്‍ ഷാരൂഖ് ഖാന്‍ 6 പന്തിൽ 15 റൺസ് നേടി അവസാന ഓവറിൽ ബേസിൽ തമ്പിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 16 പന്തിൽ 46 റൺസാണ് ജിതേഷ് – ഷാരൂഖ് കൂട്ടുകെട്ട് നേടിയത്.

ധവാനൊപ്പം ഓപ്പൺ ചെയ്യുന്നതിനായി കാത്തിരിക്കുന്നു – മയാംഗ് അഗർവാൾ

2022 ഐപിഎലിൽ പഞ്ചാബ് കിംഗ്സ് തങ്ങളുടെ ഓപ്പണിംഗ് താരം മയാംഗ് അഗര്‍വാളിനെയാണ് ക്യാപ്റ്റനാക്കി നിലനിര്‍ത്തിയത്. ലേലത്തിന് മുമ്പ് മയാംഗിനെ നിലനിര്‍ത്തിയപ്പോള്‍ ലേലത്തിലൂടെ സീനിയര്‍ താരം ശിഖര്‍ ധവാനെ ടീമിലേക്ക് എത്തിക്കുവാനും പഞ്ചാബിന് സാധിച്ചു.

ശിഖര്‍ ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ മയാംഗിനെ ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കി. താന്‍ ശിഖര്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അത് അവിസ്മരണീയമായ ഒരു അനുഭവം ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മയാംഗ് വ്യക്തമാക്കി.

ലേലം തുടങ്ങി മക്കളെ!!! 8.25 കോടിയ്ക്ക് ശിഖര്‍ ധവാനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ് , ഐപിഎൽ മെഗാ ലേലത്തിന് തുടക്കം

ഐപിഎൽ 2022നുള്ള മെഗാ ലേലത്തിന് തുടക്കം. ആദ്യം എത്തിയ മാര്‍ക്കീ പട്ടികയിൽ നിന്നുള്ള ശിഖര്‍ ധവാനെ 8.25 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ് ആണ് ലേലത്തിന് ഗംഭീരോജ്ജ്വലമായ തുടക്കം നല്‍കിയത്.

രാജസ്ഥാന്‍ റോയൽസ് ആണ് ധവാനായി ആദ്യം താല്പര്യം കാണിച്ചത്. ഉടന്‍ തന്നെ ഡല്‍ഹിയും രംഗത്തെത്തി. പിന്നീട് 5 കോടിയിൽ വിലയെത്തിയപ്പോള്‍ പഞ്ചാബ് കിംഗ്സ് രംഗത്തെത്തിയ ശേഷം 8.25 കോടിയ്ക്ക് താരത്തെ സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ ഡല്‍ഹി ക്യാപിറ്റൽസിന് വേണ്ടി കളിച്ച താരമാണ് ശിഖര്‍ ധവാന്‍.

പൊരുതി വീണ് ചഹാര്‍, ഇന്ത്യയ്ക്കെതിരെ 4 റൺസ് വിജയവുമായി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ വൈറ്റ് വാഷ് ഇന്ത്യ ഒഴിവാക്കുമെന്ന് തോന്നിപ്പിച്ച് 3 ഓവറിൽ 10 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരത്തെ എത്തിച്ച ദീപക് ചഹാര്‍ എട്ടാം വിക്കറ്റിൽ ജസ്പ്രീത് ബുംറയുമായി താരം നേടിയ 55 റൺസ് ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ നല്‍കിയെങ്കിലും ദീപക് ചഹാറിനെ നഷ്ടമായതോടെ ഇന്ത്യയുടെ ബാറ്റിംഗ് വീണ്ടും താളം തെറ്റുകയായിരുന്നു.

ഇന്ത്യ 4 പന്ത് അവശേഷിക്കവെ 283 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 4 റൺസിന്റെ വിജയം കരസ്ഥമാക്കാനും പരമ്പര 3-0ന് വിജയിക്കുവാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് വീതം വിക്കറ്റുമായി ലുംഗിസാനി എന്‍ഗിഡിയും ആന്‍ഡിലെ ഫെഹ്ലുക്വായോയും തിളങ്ങിയപ്പോള്‍ ഡ്വെയിന്‍ പ്രിട്ടോറിയസിന് രണ്ട് വിക്കറ്റ് ലഭിച്ചു.

288 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി 65 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ശിഖര്‍ ധവാന്‍ 61 റൺസും നേടി. ശ്രേയസ്സ് അയ്യര്‍(26), സൂര്യകുമാര്‍ യാദവ്(39) എന്നിവരും നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ നേടിയപ്പോളും വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക മത്സരത്തിൽ സാധ്യത നിലനിര്‍ത്തുകയായിരുന്നു.

34 പന്തിൽ 54 റൺസ് നേടിയ ദീപക് ചഹാറും 12 റൺസുമായി ജസ്പ്രീത് ബുംറയും ആണ് ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ക്ക് വിലങ്ങ് തടി സൃഷ്ടിച്ചത്. വിജയം പത്ത് റൺസ് അകലെ നില്‍ക്കുമ്പോള്‍ ചഹാര്‍ പുറത്താകുകയായിരുന്നു.

അടുത്ത ഓവറിൽ ബുംറയും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ധവാനും കോഹ്‍ലിയും താക്കൂറും തിളങ്ങി, ഏകദിനത്തിലും തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 31 റൺസ് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് മാത്രമേ നേടാനായുള്ളു.

129 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 110 റൺസുമായി ടെംബ ബാവുമയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയപ്പോള്‍ 79 റൺസ് നേടിയ ശിഖര്‍ ധവാനും 51 റൺസ് നേടിയ വിരാട് കോഹ്‍ലിയ്ക്കും 50 റൺസുമായി പുറത്താകാതെ നിന്ന ശര്‍ദ്ധുൽ താക്കൂറിനും മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങാനായത്.

ലുംഗിസാനി എന്‍ഗിഡി, തബ്രൈസ് ഷംസി, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.

ശിഖര്‍ ധവാനെ ഡൽഹി നിലനിര്‍ത്തണമായിരുന്നു – റോബിന്‍ ഉത്തപ്പ

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍ ശിഖര്‍ ധവാനെ നിലനിര്‍ത്തേണ്ടതായിരുന്നുവെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തെ നിലനിര്‍ത്താതിരുന്നത് ശരിയായ തീരുമാനം അല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഉത്തപ്പ പറഞ്ഞു.

ഡല്‍ഹി ഋഷഭ് പന്തിന് പുറമെ പൃഥ്വി ഷാ, അക്സര്‍ പട്ടേൽ, ആന്‍റിക് നോര്‍ക്കിയ എന്നിവരെയാണ് നിലനിര്‍ത്തിയത്. അത് പോലെ കാഗിസോ റബാഡയെയും നിലനിര്‍ത്തിയിരുന്നുവെങ്കിൽ ടീമിന്റെ പേസ് ബൗളിംഗ് നിര കരുതുറ്റതായേനെ എന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

 

കൊല്‍ക്കത്തയ്ക്ക് ഫൈനൽ 136 റൺസ് അകലെ

ഷാര്‍ജ്ജയിലെ വിക്കറ്റിൽ വരുൺ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കിൽ വീണ് ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്.

പതിവ് ശൈലിയിൽ പൃഥ്വി ഷാ ഡല്‍ഹിയ്ക്ക് മിന്നും തുടക്കം നല്‍കിയെങ്കിലും വരുൺ ചക്രവര്‍ത്തി തന്റെ സ്പെല്ലിലെ ആദ്യ പന്തിൽ 18 റൺസ് നേടിയ പൃഥ്വിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ സ്റ്റോയിനിസും ശിഖര്‍ ധവാനും ചേര്‍ന്ന് 39 റൺസ് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവര്‍ക്കും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ സാധിച്ചില്ല.

സ്റ്റോയിനിസ്(18), ശിഖര്‍ ധവാന്‍(36), ഋഷഭ് പന്ത് എന്നിവരെ നഷ്ടപ്പെട്ട് 90/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഹെറ്റ്മ്യറിനെ സ്കോര്‍ 3 റൺസിൽ നില്‍ക്കുമ്പോള്‍ വരുൺ ചക്രവര്‍ത്തി ഗില്ലിന്റെ കൈകളിലെത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് നേടിയെങ്കിലും താരം നോബോള്‍ എറിഞ്ഞതിനാൽ ഹെറ്റ്മ്യര്‍ക്ക് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു. എന്നാൽ 17 റൺസ് നേടിയ ഷിറ്റ്മ്യര്‍ റണ്ണൗട്ടാകുകയായിരുന്നു.

ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 30 റൺസ് നേടിയാണ് ഡല്‍ഹിയെ 135/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. അവസാന നാലോവറിൽ 43 റൺസ് നേടിയാണ് ഡല്‍ഹി ക്യാപിറ്റൽസ് നേടിയത്.

 

മികച്ച തുടക്കം നല്‍കി ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍മാര്‍, 164 റൺസ്

ഐപിഎലില്‍ ഇന്നത്തെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഡല്‍ഹി ക്യാപിറ്റൽസ്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഡല്‍ഹിയ്ക്ക് നല്‍കിയതെങ്കിലും അധികം വൈകാതെ ഇരു താരങ്ങളും പുറത്തായത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി.

35 പന്തിൽ 43 റൺസ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റ് ആദ്യം നഷ്ടമാകുമ്പോള്‍ ഡല്‍ഹി 88 റൺസാണ് 10.1 ഓവറിൽ നേടിയത്. അടുത്ത ഓവറിൽ 31 പന്തിൽ 48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. അധികം വൈകാതെ ഋഷഭ് പന്തിനെയും(10) ഡല്‍ഹിയ്ക്ക് നഷ്ടമായി.

അവസാന ഓവറുകളിൽ ഷിമ്രൺ ഹെറ്റ്മ്യറിന്റെ 29 റൺസാണ് 164 റൺസിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടി. ശ്രേയസ്സ് അയ്യര്‍ 18 റൺസും ഋഷഭ് പന്ത് 10 റൺസ് നേടി പുറത്തായി.

ഞങ്ങളുടെ മികച്ച താരങ്ങള്‍ എങ്ങനെ ടീമിലില്ലാതെ പോയി, ഇന്ത്യന്‍ സെലക്ടര്‍മാരും ഇത് തന്നെയാവും ചിന്തിക്കുന്നത്

ഇന്ത്യയുടെ ടി20 സ്ക്വാഡ് തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാപിറ്റൽസ് ഉടമ പാര്‍ത്ഥ് ജിന്‍ഡൽ. തന്റെ ടീമില്‍ മികച്ച ഫോമിൽ കളിക്കുന്ന ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സാധിക്കാതെ ടീമിൽ ഇടം നേടിയിരുന്നില്ല.

ശ്രേയസ്സ് അയ്യര്‍ പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തി തന്റെ ഫോം വീണ്ടെടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ശിഖര്‍ ധവാന്‍ പതിവ് ശൈലിയിലാണ് ബാറ്റ് വീശിയത്.

മുംബൈയ്ക്കെതിരെ ആര്‍സിബിയുടെ യൂസുവേന്ദ്ര ചഹാലും തിളങ്ങിയപ്പോള്‍ പാര്‍ത്ഥ് ഇന്ത്യയുടെ മികച്ച ടി20 സ്പിന്നറെ എങ്ങനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയെന്ന ചോദ്യവും ചോദിച്ചു.

എന്നാൽ താരങ്ങളുടെ ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് പാര്‍ത്ഥ് തന്റെ ട്വിറ്ററിൽ ഇക്കാര്യം കുറിച്ചത്.

ധവാനും ക്രുണാളും ലോകകപ്പ് ടീമിലുണ്ടാകണമായിരുന്നു – എംഎസ്കെ പ്രസാദ്

ശിഖര്‍ ധവാനും ക്രുണാൽ പാണ്ഡ്യയും ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകേണ്ടവരാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ ടീം ഇരുവരുടെയും സേവനങ്ങള്‍ ലോകകപ്പിൽ വളരെ അധികം മിസ് ചെയ്യുമെന്ന് പ്രസാദ് വ്യക്തമാക്കി.

ധവാന്‍ വിവിഎസ് ലക്ഷ്മണെ പോലെ ഡ്രോപ് ചെയ്യുമ്പോള്‍ റൺസ് കണ്ടെത്തി തിരിച്ചടിക്കുന്നത് പോലെയുള്ള സമീപനം ആണ് പുലര്‍ത്തേണ്ടതെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. ഐപിഎലില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയാണ് ഇപ്പോള്‍ ധവാന്‍. അത് പോലെ തന്നെ ഐസിസി ടൂര്‍ണ്ണമെന്റുകളിൽ പൊതുവേ ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുക്കാറെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല.

ഓറഞ്ച് ക്യാപ് ധരിക്കുന്നത് താന്‍ ആസ്വദിക്കുന്നു – ശിഖര്‍ ധവാന്‍

താന്‍ ഓറഞ്ച് ക്യാപ് ധരിക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. താന്‍ മികച്ച രീതിയിലാണ് ഇപ്പോള്‍ ബോള്‍ ടൈം ചെയ്യുന്നതെന്നും താന്‍ അതും ആസ്വദിക്കുന്നുണ്ടെന്ന് ധവാന്‍ വ്യക്തമാക്കി. സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാന്‍ താന്‍ ബോധപൂര്‍വ്വമായി ശ്രമിക്കുകയായിരുന്നുവെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.

തന്റെ ടീമിന് വേണ്ടി പ്രഭാവം ഉണ്ടാക്കുന്ന താരമായി മാറുവാന്‍ താന്‍ ആഗ്രഹിച്ചുവെന്നും അതിനാണ് ശ്രമിച്ചതെന്നും ധവാന്‍ വ്യക്തമാക്കി.

ടോപ് ക്ലാസ് പ്രകടനവുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക്

സൺറൈസേഴ്സ് ഹൈദ്രാബാദ് നേടിയ 134/9 എന്ന സ്കോര്‍ 17.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഡല്‍ഹി ക്യാപിറ്റൽസ്. തന്റെ ഓറഞ്ച് ക്യാപ് തിരിച്ച് നേടിയ ശിഖര്‍ ധവാനൊപ്പം ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ഡല്‍ഹിയെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചവരിൽ പ്രധാനികളായി.

37 പന്തിൽ 42 റൺസ് നേടിയ ശിഖര്‍ ധവാന്‍ റഷീദ് ഖാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ രണ്ടാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് 52 റൺസാണ് ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. മൂന്നാം വിക്കറ്റിൽ അയ്യര്‍ക്ക് കൂട്ടായി എത്തിയ ഋഷഭ് പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. ശ്രേയസ്സ് 47 റൺസും ഋഷഭ് 35 റൺസ് നേടിയും പുറത്താകാതെ നിന്നു.

Exit mobile version