ആറാമത്തെ ബൗളര്‍ ആവശ്യമായിരുന്നു, സഞ്ജുവിനെ പുറത്തിരുത്തുവാന്‍ കാരണം പറഞ്ഞ് ശിഖര്‍ ധവാന്‍

ഇന്ത്യയുടെ രണ്ടാമത്തെ ഏകദിനത്തിന്റെ ടീമിൽ നിന്ന് സഞ്ജു സാംസണെ പുറത്തിരുത്തുവാനുള്ള കാരണം വ്യക്തമാക്കി ശിഖര്‍ ധവാന്‍. ഇന്ത്യ അഞ്ച് ബൗളിംഗ് ഓപ്ഷനുമായാണ് ആദ്യ ഏകദിനത്തിൽ ഇറങ്ങിയതെന്നും ആറാം ബൗളര്‍ ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ മാറ്റം എന്നും ശിഖര്‍ വ്യക്തമാക്കി. സഞ്ജുവിന് പകരം ദീപക് ഹൂഡ ടീമിലേക്ക് എത്തുകയായിരുന്നു.

എന്നാൽ മോശം ഫോമിൽ കളിക്കുന്ന ഋഷഭ് പന്തിനെ ടീമിൽ നിലനിര്‍ത്തി സഞ്ജുവിനെ പുറത്തിരുത്തിയ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.

ടി20 പരമ്പരയിലും ഒരു മത്സരത്തിലും സഞ്ജൂവിന് അവസരം ലഭിച്ചിരുന്നില്ല.

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ വിനയായി – ധവാന്‍

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ എറിഞ്ഞതാണ് വിനയായതെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 306 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണും ടോം ലാഥവും കരുതലോടെ ഇന്നിംഗ്സ് നീക്കിയപ്പോള്‍ അവസാന ഓവറുകളിൽ ലാഥം ഗിയര്‍ മാറ്റി സ്കോറിംഗ് വേഗത്തിലാക്കുകയായിരുന്നു.

മത്സരത്തിൽ ന്യൂസിലാണ്ട് ഇന്നിംഗ്സിലെ 40ാം ഓവറിൽ ശര്‍ദ്ധുൽ താക്കൂറിനെതിരെ നാല് ഫോറും ഒരു സിക്സും അടക്കം ലാഥം സ്കോര്‍ ചെയ്തപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. ഇവിടെ നിന്നാണ് മത്സരത്തിലേക്ക് ന്യൂസിലാണ്ട് പിടിമുറുക്കിയതെന്ന് ധവാന്‍ വ്യക്തമാക്കി.

മത്സരത്തിൽ മൊമ്മന്റം ഷിഫ്റ്റ് ആയത് ഈ ഘട്ടത്തിലാണെന്നും ധവാന്‍ പറഞ്ഞു. ബൗളിംഗും ഫീൽഡിംഗും മെച്ചപ്പെടേണ്ടതുണ്ടെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.

പഞ്ചാബിനെ ഇനി ധവാന്‍ നയിക്കും

പ‍‍ഞ്ചാബ് കിംഗ്സ് വരുന്ന ഐപിഎൽ സീസണിൽ മയാംഗിന് പകരം ശിഖര്‍ ധവാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഫ്രാഞ്ചൈസിയുടെ ഇന്നത്തെ ബോര്‍ഡ് മീറ്റിംഗിലാണ് ഇതിന് അംഗീകാരം ലഭിച്ചത്.

മോശം സീസണിനെ തുടര്‍ന്ന് മുഖ്യ കോച്ച് അനിൽ കുംബ്ലെയേ മാറ്റി പകരം ട്രെവർ ബെയിലിസ്സിനെ കോച്ചായി പഞ്ചാബ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മയാംഗ് അഗര്‍വാളിനെ റീടെയ്ന്‍ ചെയ്യണോ റിലീസ് ചെയ്യണോ ട്രേഡ് ചെയ്യണോ എന്ന കാര്യത്തില്‍ ഫ്രാഞ്ചൈസി ഉടന്‍ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്.

നവംബര്‍ 15ന് ആണ് റീലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക നൽകുവാനുള്ള അവസാന തീയ്യതി. ഐപിഎൽ ലേലം ഡിസംബര്‍ മൂന്നാമത്തെ ആഴ്ച നടക്കും.

ബാറ്റിംഗ് തിരഞ്ഞെടുത്തതിന് കേശവ് മഹാരാജിന് നന്ദി പറഞ്ഞ് ശിഖര്‍ ധവാന്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് നന്ദി. മത്സരശേഷമുള്ള പ്രസന്റേഷന്‍ സമയത്താണ് ധവാന്‍ ദക്ഷിണാഫ്രിക്കന്‍ നായകനോട് നന്ദി പറഞ്ഞത്.

വിക്കറ്റ് ബാറ്റിംഗിന് മികച്ചതായിരുന്നുവെന്നും പക്ഷേ പന്ത് ലോ ആയി വരികയായിരുന്നുവെന്നും തങ്ങളുടെ ബാറ്റിംഗ് ഡ്യൂ എത്തിയതോടെ അനായാസമായി മാറുകയായിരുന്നുവെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി. ആദ്യ പത്തോവറിൽ ബൗളര്‍മാരെ ആക്രമിക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും മധ്യ ഓവറുകളിൽ ബാറ്റിംഗ് പ്രയാസകരം ആയേക്കാം എന്ന കാരണമാണ് ഇതിന് പിന്നിലെന്നും ധവാന്‍ വ്യക്തമാക്കി.

ഏഷ്യ കപ്പിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ സീനിയേഴ്സിന് ഇന്ത്യ വിശ്രമം നൽകിയേക്കും, ശിഖര്‍ ധവാന്‍ ക്യാപ്റ്റനാവും

ഏഷ്യ കപ്പിന് ശേഷം ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കായി എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിൽ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നൽകുമെന്ന് സൂചന. സീനിയര്‍ താരങ്ങളുടെ അഭാവത്തിൽ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാകും ഇന്ത്യ മത്സരത്ത്ിനെത്തുകയെന്നാണ് അറിയുന്നത്.

കെഎൽ രാഹുലിനെ ഈ പരമ്പരയ്ക്ക് പരിഗണിച്ചേക്കില്ലെന്നും ടി20 ലോകകപ്പിന് വേണ്ടി താരം തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഏകദിന പരമ്പരയിൽ താരത്തെ ഒഴിവാക്കിയേക്കുമെന്നുമാണ് ലഭിയ്ക്കുന്ന വിവരം. സിംബാബ്‍വേയ്ക്കെതിരെ നായകനായി രാഹുല്‍ തിരിച്ചെത്തിയെങ്കിലും ശ്രദ്ധേയമായ പ്രകടനം രാഹുലിൽ നിന്നുണ്ടായില്ല. കൂടാതെ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ അക്കൗണ്ട് തുറക്കാതെയാണ് താരം മടങ്ങിയത്.

 

അനായാസം ഇന്ത്യ!!! സിംബാബ്‍വേയ്ക്കെതിരെ 10 വിക്കറ്റ് വിജയം

189 റൺസിന് സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കിയ ശേഷം പത്ത് വിക്കറ്റ് വിജയം നേടി സിംബാബ്‍വേ. ഇന്ന് നടന്ന മത്സരത്തിൽ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ശിഖര്‍ ധവാനും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയുടെ ആധികാരിക വിജയം ഉറപ്പാക്കിയത്.

ഗിൽ 82 റൺസും ധവാന്‍ 81 റൺസും നേടിയാണ് ഇന്ത്യയുടെ വിജയം 30.5 ഓവറിൽ സാധ്യമാക്കിയത്. സിംബാബ്‍വേ 29 റൺസ് എക്സ്ട്രാസ് ആയി വഴങ്ങി. ഗിൽ പത്ത് ഫോറും ധവാന്‍ 9 ഫോറുമാണ് മത്സരത്തിൽ നേടിയത്.

Story Highlights: Shikhar Dhawan, Shubman Gill helps India win first ODI against Zimbabwe with 10 wickets in hand.

തന്റെ ശ്രദ്ധ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിൽ – ശിഖര്‍ ധവാന്‍

തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി എത്രത്തോളം മത്സരങ്ങള്‍ കളിക്കാനാകുമോ അത്രത്തോളം കളിച്ച് അവയിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ചിന്തയാണുള്ളതെന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍. തന്റെ ശ്രദ്ധ 2023 ഏകദിന ലോകകപ്പിലാണെന്നും ഇന്ത്യയ്ക്കായി തനിക്ക് ഈ ലോകകപ്പിൽ കളിക്കാനാകുമെന്ന് കരുതുന്നുവെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

ഇന്ത്യയിൽ തന്നെയാണ് ലോകകപ്പ് നടക്കുന്നത്. തന്റെ പ്രധാന ശ്രദ്ധ ഈ ടൂര്‍ണ്ണെമെന്റിന് വേണ്ടി ഫിറ്റായി ഇരിക്കുകയും തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

ഐസിസി ടൂര്‍ണ്ണമെന്റുകളിൽ കളിക്കുക തനിക്ക് ഏറെ ഇഷ്ടമുള്ളതാണെന്നും തനിക്ക് മികച്ച ഏതാനും ടൂര്‍ണ്ണമെന്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആ സമീപനം തന്നെയായിരിക്കും താന്‍ ഇനിയും തുടരുകയെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു.

 

Story Highlights: My focus is definitely on next year’s 50 overs World Cup: Shikhar Dhawan

ധവാന് ശതകം നഷ്ടം, അര്‍ദ്ധ ശതകങ്ങളുമായി ഗില്ലും ശ്രേയസ്സ് അയ്യരും

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ 308 റൺസ് നേടി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും മികച്ച രീതിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 119 റൺസാണ് നേടിയത്.

64 റൺസ് നേടിയ ഗിൽ റണ്ണൗട്ടായപ്പോള്‍ പകരമെത്തിയ ശ്രേയസ്സ് അയ്യരെ കൂട്ടുപിടിച്ച് ധവാന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച്. സ്കോര്‍ 213ൽ നിൽക്കവേേ 97 റൺസ് നേടിയ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഗുഡകേശ് മോട്ടി ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ 57 റൺസ് നേടിയ അയ്യരെയും മോട്ടി പുറത്താക്കി.

പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും(13), സഞ്ജു സാംസണും(12) അധിക സമയം ക്രീസിൽ ചെലവഴിക്കാനാകാതെ പോയതോടെ ഇന്ത്യ 252/5 എന്ന നിലയിലേക്ക് വീണു. അക്സര്‍ പട്ടേൽ(21), ദീപക് ഹൂഡ(27) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ 308 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

റുതുരാജിന് അരങ്ങേറ്റം നൽകണം, ധവാനൊപ്പം ഓപ്പൺ ചെയ്യണം – വസീം ജാഫര്‍

തന്റെ അഭിപ്രായത്തിൽ വെസ്റ്റിന്‍ഡീസിൽ ഇന്ത്യയ്ക്കായി ഓപ്പണിംഗ് ദൗത്യത്തിൽ ശിഖര്‍ ധവാന് കൂട്ടായി എത്തേണ്ടത് റുതുരാജ് ഗായക്വാഡ് ആണെന്ന് പറഞ്ഞ് വസീം ജാഫര്‍. ലിസ്റ്റ് എയിൽ ഓപ്പണറെന്ന നിലയിൽ മികച്ച റെക്കോര്‍ഡുള്ള താരമാണ് റുതുരാജ് എന്നും താരത്തിനെ ആ സ്ഥാനത്ത് തന്നെ കളിപ്പിക്കണമെന്നും വസീം ജാഫര്‍ പറഞ്ഞു.

2021 വിജയ് ഹസാരെയിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച താരത്തിന് എന്നാൽ ഇത്തവണത്തെ ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. വിജയ് ഹസാരെയിൽ 5 ഇന്നിംഗ്സിൽ നിന്ന് 603 റൺസാണ് താരം നേടിയത്.

ഇടത് -വലത് കോമ്പിനേഷനും ഇത് വഴി സാധ്യമാകും എന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്. ഏകദിനത്തിൽ അരങ്ങേറ്റ അവസരത്തിനായി കാത്തിരിക്കുകയാണ് റുതുരാജ് ഗായക്വാഡ്.

ഗുജറാത്തിന്റെ കുതിപ്പിന് തടയിട്ട് പഞ്ചാബ്, ആധികാരിക വിജയം

തുടര്‍ വിജയങ്ങളിൽ ആറാടുകയായിരുന്ന ഗുജറാത്തിന് വീഴ്ത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 143 റൺസ് മാത്രം നേടാനായപ്പോള്‍ 16 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു പ‍ഞ്ചാബ്. തുടരെ അഞ്ച് വിജയങ്ങള്‍ കൈക്കലാക്കി എത്തിയ ഗുജറാത്തിന് ഇതുവരെ നേരിടേണ്ടി വന്നതിൽ രണ്ടാമത്തെ തോല്‍വിയാണ് ഇത്.

മയാംഗിന് പകരം ജോണി ബൈര്‍സ്റ്റോയെ ആണ് പഞ്ചാബ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. എന്നാൽ ഷമി താരത്തെ പുറത്താക്കുമ്പോള്‍ ഒരു റൺസ് മാത്രമായിരുന്നു താരം നേടിയത്. പിന്നീട് 87 റൺസ് കൂട്ടുകെട്ടുമായി ഭാനുക രാജപക്സ – ശിഖര്‍ ധവാന്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്.

ശിഖര്‍ ധവാന്‍ അര്‍ദ്ധ ശതകം നേടി മുന്നേറിയപ്പോള്‍ 28 പന്തിൽ 40 റൺസ് നേടിയ രാജപക്സയെ ലോക്കി ഫെര്‍ഗൂസൺ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ടിനെ ഗുജറാത്ത് തകര്‍ത്തത്. രാജപക്സയ്ക്ക് പകരം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റൺ അതിവേഗം ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 16 ഓവറിൽ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈക്കലാക്കി.

മുഹമ്മദ് ഷമി എറിഞ്ഞ 16ാം ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 28 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ അടിച്ച് കൂട്ടിയത്. താരം 10 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശിഖര്‍ ധവാന്‍ 62 റൺസുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

 

 

താന്‍ തന്റെ ഫിറ്റ്നെസ്സിലും സമീപനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഫലം പുറകെ എത്തും – ശിഖര്‍ ധവാന്‍

താന്‍ എപ്പോളും സംസാരിക്കുന്ന കാര്യമാണ് പ്രൊസസ്സ് എന്നും താന്‍ അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞ് ശിഖര്‍ ധവാന്‍. തന്റെ സമീപനവും ഫിറ്റ്നെസ്സിലും താന്‍ ഏറെ പരിശ്രമം നടത്തുകയാണെന്നും ഫലം സ്വയം നമ്മളെ തേടിയെത്തുമെന്ന വിശ്വാസക്കാരനാണ് താനെന്നും പറഞ്ഞ് പഞ്ചാബ് കിംഗ്സിന് വേണ്ടി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

താന്‍ ടീമിലെ സീനിയര്‍ താരം ആണെന്നും ചെറുപ്പക്കാരായ താരങ്ങള്‍ക്കും ക്യാപ്റ്റനും താന്‍ ഒട്ടേറെ ഇന്‍പുട്സ് നൽകുന്നുണ്ടെന്നും അവരോടെല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യുവാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ധവാന്‍ വ്യക്തമാക്കി.

ക്യാച്ചുകള്‍ കൈവിട്ട് ചെന്നൈ പഞ്ചാബിനെ സഹായിച്ചു, ശിഖറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 187 റൺസ്

ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി പഞ്ചാബ് കിംഗ്സ്. ധവാന്‍ പുറത്താകാതെ നേടിയ  88 റൺസിന്റെ ബലത്തിൽ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. 9 ഫോറും 2 സിക്സും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിംഗ്സ്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാളിനെ(18) നഷ്ടമാകുമ്പോള്‍ പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്കോര്‍ ബോര്‍ഡിൽ 37 റൺസും.

അവിടെ നിന്ന് ശിഖര്‍ ധവാന്‍ – ഭാനുക രാജപക്സ കൂട്ടുകെട്ട 71 പന്തിൽ 110 റൺസുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ ഇരു താരങ്ങളും കരുതലോടെയാണ് ബാറ്റ് വീശിയത്.

18ാം ഓവറിലെ രണ്ടാം പന്തിൽ 42 റൺസ് നേടിയ ഭാനുകയെ ഡ്വെയിന്‍ ബ്രാവോ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഭാനുക രാജപക്സയുടെ ക്യാച്ചുകള്‍ റുതുരാജ് ഗായക്വാഡും മിച്ചൽ സാന്റനറും കൈവിട്ടത് താരം മുതലാക്കിയാണ് സ്കോറിംഗ് നടത്തിയത്.

ഡ്വെയിന്‍ പ്രിട്ടോറിയസ് എറിഞ്ഞ 19ാം ഓവറിൽ ലിയാം ലിവിംഗ്സ്റ്റൺ 2 സിക്സും ഒരു ഫോറും നേടിയപ്പോള്‍ ധവാന്‍ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 22 റൺസാണ് പിറന്നത്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ ബ്രാവോ ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കിയപ്പോള്‍ താരം 7 പന്തിൽ 19 റൺസാണ് നേടിയത്.

 

 

Exit mobile version