വരുൺ ചക്രവർത്തി തമിഴ്‌നാടിന്റെ ക്യാപ്റ്റൻ; സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു


ചെന്നൈ: 2025-26 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വരുൺ ചക്രവർത്തിയെ നിയമിച്ചു. നവംബർ 26-നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യൻ സ്പിന്നറായ വരുൺ ചക്രവർത്തിക്ക് ലഭിക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ സ്ഥാനമാണിത്.

നാരായൺ ജഗദീഷൻ വൈസ് ക്യാപ്റ്റനായി ടീമിനെ പിന്തുണയ്ക്കും. ഇന്ത്യയുടെ പേസ് ബൗളർ ടി നടരാജൻ, സ്പിൻ ജോഡികളായ ആർ സായ് കിഷോർ, എം സിദ്ധാർത്ഥ് എന്നിവരുൾപ്പെടെയുള്ള കളിക്കാർ ടീമിൽ ഇടം നേടിയിട്ടുണ്ട്.


നിലവിൽ രഞ്ജി ട്രോഫി ഗ്രൂപ്പിൽ ആറാം സ്ഥാനത്തുള്ള തമിഴ്‌നാട്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഫോം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. അഹമ്മദാബാദിൽ രാജസ്ഥാനെതിരെയാണ് അവർ തങ്ങളുടെ ടൂർണമെൻ്റ് ആരംഭിക്കുക. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ ഡൽഹി, കർണാടക, സൗരാഷ്ട്ര തുടങ്ങിയ ശക്തരായ ടീമുകൾ ഉൾപ്പെടുന്നതിനാൽ അവർക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.

Tamil Nadu squad:Varun Chakravarthy (captain), Narayan Jagadeesan (vice-captain, wicketkeeper), Tushar Raheja (wicketkeeper), VP Amit Sathvik, Shahrukh Khan, Andre Siddarth, Pradosh Ranjan Paul, Shivam Singh, R Sai Kishore, M Siddarth, T Natarajan, Gurjapneet Singh, A Esakkimuthu, R Sonu Yadav, R Silambarasan, S Rithik Easwaran (wicketkeeper).

വരുൺ ചക്രവർത്തി ടി20 റാങ്കിംഗിൽ ഒന്നാമത്!


ഏഷ്യാ കപ്പിലെ നിർണായക ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഐസിസി പുരുഷന്മാരുടെ ടി20 ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. വരുണിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും ഇത് ഒരു വലിയ നാഴികക്കല്ലാണ്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുൺ.


ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയ വരുൺ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ യുഎഇയ്ക്കും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി, അകീൽ ഹൊസൈൻ, ആദം സാംപ, ആദിൽ റഷീദ് എന്നിവരും ടോപ് ഫൈവിൽ ഉണ്ട്.

തൻ്റെ ബൗളിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് ചേരുന്നതല്ലെന്ന് വരുൺ ചക്രവർത്തി

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി 2025 വിജയത്തിൽ പ്രധാന പങ്ക് വഹിച്ച മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, ടെസ്റ്റ് ക്രിക്കറ്റിനോടുള്ള തൻ്റെ ഇഷ്ടം പ്രകടിപ്പിച്ചു, എന്നാൽ തൻ്റെ ബൗളിംഗ് ശൈലി ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിന് അനുയോജ്യമല്ലെന്ന് സമ്മതിച്ചു.

2024 ഒക്ടോബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയതിന് ശേഷം അതിവേഗം ഇന്ത്യയുടെ പ്രധാന താരമായി നാറിയ ചക്കരവർത്തി, ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, തൻ്റെ വേഗത്തിലുള്ള ബൗളിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് അദ്ദേഹം സമ്മതിച്ചു.

“എനിക്ക് (ടെസ്റ്റ് ക്രിക്കറ്റിൽ താൽപ്പര്യമുണ്ട്), പക്ഷേ എൻ്റെ ബൗളിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ല,” വരുൺ ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു. “എൻ്റേത് ഏതാണ്ട് മീഡിയം പേസ് പോലെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ, നിങ്ങൾ തുടർച്ചയായി 20-30 ഓവർ ബൗൾ ചെയ്യണം. എൻ്റെ ബൗളിംഗ് ശൈലി വെച്ച് എനിക്ക് അത് ചെയ്യാൻ കഴിയില്ല.” വരുൺ പറഞ്ഞു.

“ഞാൻ വേഗത്തിൽ പന്തെറിയുന്നതിനാൽ, എനിക്ക് പരമാവധി ബൗൾ ചെയ്യാൻ കഴിയുന്നത് 10-15 ഓവറുകളാണ്, അത് റെഡ് ബോളിന് അനുയോജ്യമല്ല. ഞാൻ ഇപ്പോൾ 20 ഓവറും 50 ഓവറും ഉള്ള വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ട്രോഫിയിൽ വരുൺ ചക്രവർത്തി ആണ് യഥാർത്ഥ പ്ലയർ ഓഫ് ദ ടൂർണമെൻ്റ് എന്ന് അശ്വിൻ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിൻ്റെ രച്ചിൻ രവീന്ദ്രയെ ‘പ്ലയർ ഓഫ് ദ ടൂർണമെൻ്റ്’ ആയി തിരഞ്ഞെടുതിനെ എതിർത്ത് അശ്വിൻ. വരുൺ ചക്രവർത്തി ആയിരുന്നു ഈ അവാർഡിന് അർഹൻ എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ വിശ്വസിക്കുന്നു.

എല്ലാ മത്സരങ്ങളിലും ചക്രവർത്തി പങ്കെടുത്തില്ലെങ്കിലും, ഇന്ത്യയുടെ കിരീടം യാത്രയിൽ വരുൺ കാര്യമായ സ്വാധീനം ചെലുത്തി.

“എന്ത് പറഞ്ഞാലും ചെയ്താലും ടൂർണമെൻ്റിലെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് വരുൺ ചക്രവർത്തിയായിരുന്നു. അത്രയും വലിയ വ്യത്യാസമായിരുന്നു അദ്ദേഹം ഉണ്ടാക്കിയത്. വരുൺ എക്‌സ് ഫാക്ടറും പുതുമയും കൊണ്ടുവനന്നു” അശ്വിൻ പറഞ്ഞു.

ഫൈനലിൽ ഗ്ലെൻ ഫിലിപ്‌സിനെ ചക്രവർത്തി പുറത്താക്കിയത് അശ്വിൻ പ്രത്യേകം എടുത്തുകാട്ടി. “വരുൺ ചക്രവർത്തി ഇല്ലായിരുന്നുവെങ്കിൽ, ഈ കളി വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് ഞാൻ കരുതുന്നു, അവനായിരുന്നു ഏറ്റവും വലിയ വ്യത്യാസം” അശ്വിൻ കൂട്ടിച്ചേർത്തു.

“ബുമ്ര ഇല്ലാതെ ഈ ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി നേടി. ഞാൻ അതിൽ വളരെ സന്തോഷവാനാണ്. ലോകം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം എത്താൻ കുറച്ച് സമയമെടുക്കുമെന്ന് ഞാൻ കരുതുന്നു.” – അശ്വിൻ പറഞ്ഞു.

വരുൺ ചക്രവർത്തിയിൽ മാത്രമല്ല ഓസ്ട്രേലിയയുടെ ശ്രദ്ധ – സ്മിത്ത്

ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യയുടെ സ്പിൻ ആക്രമണത്തെക്കുറിച്ചുള്ള സംസാരിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലൻഡിനെതിരെ അഞ്ച്യ് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തി മാത്രമല്ല ഇന്ത്യയുടെ മുഴുവൻ സ്പിൻ ബൗളിംഗും ശക്തമാണെന്ന് സ്മിത്ത് പറഞ്ഞു.

“വരുൺ ചക്രവർത്തി മാത്രമല്ല, ബാക്കിയുള്ള ഇന്ത്യൻ സ്പിന്നർമാരും ഗുണനിലവാരമുള്ളവരാണെന്ന് ഞാൻ കരുതുന്നു, അതിനാൽ ഞങ്ങൾ ഈ സ്പിൻ എങ്ങനെ കളിക്കുന്നു, പ്രത്യേകിച്ച് മധ്യ ഓവറുകളിൽ, എന്നത് ആശ്രയിച്ച് ആകും കളിയുടെ ഫലം നിർണയിക്കപ്പെടുന്നത്.” സ്മിത്ത് പറഞ്ഞു.

ഇന്ത്യയുടെ ഫൈനൽ പ്ലെയിംഗ് ഇലവനിൽ ഇന്ന് കരുൺ ചക്രവർത്തിയും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

ഐസിസി ടി20ഐ ബൗളിംഗ് റാങ്കിംഗിൽ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു

ഇംഗ്ലണ്ടിനെതിരായ ടി20ഐ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഏറ്റവും പുതിയ ഐസിസി ടി20ഐ ബൗളിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ചക്രവർത്തി ഇപ്പോൾ ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദിനൊപ്പം 705 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമുണ്ട്.

നിലവിലെ ഒന്നാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിന്റെ അകേൽ ഹൊസൈനേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് വരുൺ.

ടി20ഐ റാങ്കിംഗിൽ ആദ്യ പത്തിൽ ഇന്ത്യയുടെ മൂന്ന് ബൗളർമാരുണ്ട്. രവി ബിഷ്‌ണോയി നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് എത്തി, അർഷ്ദീപ് സിംഗ് ഒരു സ്ഥാനം താഴ്ന്ന് ഒമ്പതാം സ്ഥാനത്തേക്ക് ആയെങ്കിലും ആദ്യ പത്തിൽ തുടരുന്നു.

ഏകദിനത്തിൽ വരുൺ ചക്രവർത്തിയെ എളുപ്പത്തിൽ നേരിടാൻ ഇംഗ്ലണ്ടിനാകും – പീറ്റേഴ്സൺ

.ടി20യിലെ പോലെ വരുൺ ചക്രവർത്തിക്കെതിരെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർ ഏകദിനത്തിൽ പതറില്ല എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ 14 വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയ വരുണിനെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പീറ്റേഴ്‌സൺ അംഗീകരിച്ചു, പക്ഷേ എകദിന ഫോർമാറ്റ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർക്ക് പൊരുത്തപ്പെടാൻ കൂടുതൽ സമയം നൽകുമെന്ന് അദ്ദേഹം പറയുന്നു.

“ഏകദിനങ്ങളിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ അദ്ദേഹത്തിനെതിരെ നന്നായി ബാറ്റു ചെയ്യും, കാരണം അവർക്ക് കൂടുതൽ സമയം ലഭിക്കും. ഇതൊരു ദൈർഘ്യമേറിയ ഫോർമാറ്റാണ്, ഓരോ പന്തും ആക്രമിക്കേണ്ടതില്ല. പക്ഷേ ചക്രവർത്തിയെ ടീമിൽ ചേർക്കാൻ ഇന്ത്യ എടുത്ത തീരുമാനം മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു,” പീറ്റേഴ്‌സൺ പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ വരുൺ ചക്രവർത്തിയും ഉൾപ്പെടുത്തി

ഫെബ്രുവരി 6 ന് നാഗ്പൂരിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ സ്പിന്നർ വരുൺ ചക്രവർത്തിയും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ ചക്രവർത്തി ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായി മാറിയിരുന്നു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ ടി20 പര്യടനത്തിലും ചക്രവർത്തി മികച്ച ഫോമിലായിരുന്നു, നാല് മത്സരങ്ങളിൽ നിന്ന് അവിടെ 12 വിക്കറ്റുകൾ വീഴ്ത്തി.

വരുൺ ചക്രവർത്തിക്ക് 5 വിക്കറ്റ്! ഇന്ത്യക്ക് ജയിക്കാൻ 172 റൺസ്

ഇന്ത്യക്ക് എതിരായ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 171/9 റൺസ് ആണ് എടുത്തത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കറ്റുമായി തിളങ്ങി.

തുടക്കത്തിൽ തന്നെ സാൾട്ടിനെ ഹാർദികിന്റെ പന്തിൽ ഇംഗ്ലണ്ടിന് നഷ്ടമായി. എന്നാൽ ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിങ്സ് അവരുടെ റൺ റേറ്റ് ഉയർത്തി. 28 പന്തിൽ നിന്ന് 51 റൺസ് ആണ് ഡക്കറ്റ് നേടിയത്. 2 സിക്സും 7 ഫോറും ബെൻ ഡക്കറ്റ് അടിച്ചു. അക്സർ പട്ടേൽ ആണ് ഡക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തിയത്.

24 റൺസ് എടുത്ത ബട്ലറിനെയും 6 റൺസ് എടുത്ത സ്മിത്തിനെയും റൺസ് ഒന്നും എടുക്കാത്ത ഓവർട്ടണെയും, 3 റൺസ് എടുത്ത കാർസെയും, ആർച്ചറിനെയും വരുൺ ചക്രവർത്തി പുറത്താക്കി. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ വരുണിനായി.

ഹാരി ബ്രൂക്ക് 8 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിലും പുറത്തായി. 24 പന്തിൽ 43 റൺസ് എടുത്ത ലിവിങ്സ്റ്റോൺ ഒരു വശത്ത് പൊരുതി ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിൽ എത്തിച്ചു.

ഇംഗ്ലണ്ടിനെ 132ൽ ഒതുക്കി ഇന്ത്യൻ ബൗളേഴ്സ്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 132 റണ്ണിൽ ഒതുക്കി ഇന്ത്യ. ഇന്ന് ഈഡൻ ഗാർഡനിൽ മികച്ച ബൗളിംഗ് ആണ് ഇന്ത്യ കാഴ്ചവെച്ചത്. അർഷദീപ് സിംഗ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.

തന്റെ ആദ്യ രണ്ട് ഓവറുകളിലും ഒരോ വിക്കറ്റ് വീതം വീഴ്ത്താൻ അർഷദീപിനായി. റൺ എടുക്കുന്നതിന് മുമ്പ് സാൾട്ടിനെയും 4 റൺസ് എടുത്ത ഡക്കറ്റിനെയും അർഷദീപ് മടക്കി.

പിന്നീട് വരുൺ ചക്രവർത്തിയും ഇംഗ്ലണ്ടിനെ വലിയ കൂട്ടുകെട്ടുകളിൽ നിന്ന് തടഞ്ഞു. 17 റൺസ് എടുത്ത ബ്രൂക്കിനെയും റൺ എടുക്കും മുമ്പ് ലിവിങ്സ്റ്റണെയും വരുൺ ചക്രവർത്തി മടക്കി.

7 റൺസ് എടുത്ത ജേക്കബ് ബേതൽ ഹാർദികിന് വിക്കറ്റ് നൽകിയപ്പോൾ 2 റൺസ് എടുത്ത ഓവർട്ടൺ അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായി. ആക്റ്റിൻസണെയും അക്സർ പുറത്താക്കി. സഞ്ജു സ്റ്റമ്പ് ചെയ്താണ് ആക്റ്റിൻസണെ ഔട്ടാക്കിയത്.

ഒരു ഭാഗത്ത് ജോസ് ബട്ലർ മാത്രം ഇംഗ്ലണ്ടിനായി പൊരുതി. അദ്ദേഹം 44 പന്തിൽ നിന്ന് 68 റൺസ് എടുത്തു. 2 സിക്സും 8 ഫോറും ബട്ലർ അടിച്ചു. ബട്ലറിനെ വരുൺ ചക്രവർത്തി ആണ് പുറത്താക്കിയത്. അവസാന ഓവറിൽ ആർച്ചറിനെ ഹാർദിക് പുറത്താക്കി. പിന്നാലെ സഞ്ജു വുഡിനെ റണ്ണൗട്ട് ആക്കി ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത് പുനർജന്മം പോലെ – വരുൺ ചക്രവർത്തി

സ്പിന്നർ വരുൺ ചക്രവർത്തി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയത് പുനർജന്മം പോലെ ആണെന്ന് വരുൺ ചക്രവർത്തി. ബംഗ്ലാദേശിന് എതിരെ 3/31 എന്ന മികച്ച സ്പെൽ എറിയാൻ വരുൺ ചക്രവർത്തിക്ക് ആയിരുന്നു.

“നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം, ഇത് തീർച്ചയായും എനിക്ക് വൈകാരികമായിരുന്നു. ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നു,” ജിയോ സിനിമയ്ക്ക് നൽകിയ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ചക്രവർത്തി പറഞ്ഞു.

ഓഫ് സ്പിന്നർ ആർ അശ്വിൻ്റെ സഹായത്തിന് ചക്രവർത്തി നന്ദി പറഞ്ഞു, “ടിഎൻപിഎൽ സമയത്ത് അശ്വിൻ ഭായിക്കൊപ്പം പ്രവർത്തിച്ചത് എനിക്ക് നന്നായി ഉപകരിച്ചു. ഞങ്ങൾ ചാമ്പ്യൻഷിപ്പും നേടി, അത് എനിക്ക് ആത്മവിശ്വാസം നൽകി. ഈ പരമ്പരയ്ക്കുള്ള മികച്ച തയ്യാറെടുപ്പായിരുന്നു അത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്പാക്ട് പ്ലെയർ റൂൾ ആണ് പ്രശ്നം എന്ന് ബൗളർമാർ കരയുന്നത് നിർത്തണം എന്ന് വരുൺ ചക്രവർത്തി

ഇംപാക്ട് പ്ലെയർ നിയമത്തെ കുറിച്ച് ബൗളർമാർ കുറ്റം പറയുന്നത് നിർത്തണം എന്ന് കെ കെ ആർ വൗളർ ആയ വരുൺ ചക്രവർത്തി, മറ്റ് ബൗളർമാർ ഇമ്പാക്ട് പ്ലെയർ റൂളിനെ കുറിച്ച് കരയുന്നത് നിർത്തണമെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സര ശേഷം സംസാരിക്കുക ആയിരുന്നു വരുൺ ചക്രവർത്തി.

“ഈ ഐപിഎൽ വ്യത്യസ്തമാണെന്ന് ബൗളർമാർ അംഗീകരിക്കണം, ഞങ്ങൾ മുന്നോട്ട് പോകണം. കഴിഞ്ഞ സീസണിൽ ഇംപാക്റ്റ് പ്ലെയർ ഉണ്ടായിരുന്നു, പ്രധാന കാര്യം ടീമുകൾ ഈ സീസണിൽ ഇത് നന്നായി ഉപയോഗിച്ചു എന്നതാണ്. ആദ്യം മുതൽ അവർ ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നു, ബൗളർമാർ കരയുന്നത് നിർത്തണം. എന്നിട്ട് നിങ്ങൾ വെല്ലുവിളി ഏറ്റെടുക്കണം.” വരുൺ ചക്രവർത്തി പറഞ്ഞു.

“ഡൽഹിക്ക് എതിരെ രണ്ടാം ഇന്നിംഗ്‌സിൽ പിച്ച് മാറി. ആദ്യ ഇന്നിംഗ്‌സിൽ പന്തെറിയാൻ നല്ലതായിരുന്നു, പിച്ചും കുറച്ച് സഹായിച്ചു. ഇന്ന് ഈ പിച്ച് കുറച്ച് കൂടി സ്പിന്നിനെ സഹായിക്കുന്നതായിരുന്നു.” സ്പിന്നർ പറഞ്ഞു. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു

Exit mobile version