പൊരുതി നോക്കി സഞ്ജു, 9 റൺസ് വിജയം നേടി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 250 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ ടീം 51/4 എന്ന നിലയിലേക്ക് വീണു. ഇന്ത്യയെ 240/8 എന്ന സ്കോറിൽ ഒതുക്കിയാണ് ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിൽ 9 റൺസ് വിജയം നേടിയത്.

ധവാനും ഗില്ലും വേഗത്തിൽ പുറത്തായപ്പോള്‍ റുതുരാജും(19) ഇഷാന്‍ കിഷനും(20) വേഗത്തിൽ സ്കോറിംഗ് നടത്തുവാന്‍ ബുദ്ധിമുട്ടി. 37 പന്തിൽ അര്‍ദ്ധ ശതകം തികച്ച ശ്രേയസ്സ് അയ്യര്‍ (50) പുറത്താകുമ്പോള്‍ ഇന്ത്യ 118/5 എന്ന നിലയിലായിരുന്നു.

സഞ്ജുവും ശര്‍ദ്ധുൽ താക്കുറും ചേര്‍ന്ന് ആറാം വിക്കറ്റിൽ 93 റൺസ് നേടിയെങ്കിലും 38ാം ഓവറിൽ ലുംഗി എന്‍ഗിഡി 33 റൺസ് നേടിയ താക്കൂറിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. തൊട്ടടുത്ത പന്തിൽ കുൽദീപ് യാദവിനെയും എന്‍ഗിഡി പുറത്താക്കി.

അവസാന ഓവറിൽ 30 റൺസ് വേണ്ട ഘട്ടത്തിൽ സഞ്ജു മൂന്ന് ഫോറും ഒരു സിക്സും നേടിയെങ്കിലും 20 റൺസ് മാത്രമാണ് ഓവറിൽ നിന്ന് വന്നത്. ഇന്ത്യന്‍ ഇന്നിംഗ്സ് 240/8 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 9 റൺസ് വിജയം നേടി.

സഞ്ജു 63 പന്തിൽ 86 റൺസ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.

എൻഗിഡിയും സീഫെര്‍ട്ടും ഡൽഹിയിലേക്ക്, ജൂനിയർ ലോകകപ്പ് ബൗളറും ടീമിൽ

ഐപിഎൽ ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് ലേലം അവസാനിക്കുമ്പോള്‍ ടീമിൽ 24 താരങ്ങളെ ടീമിലേക്ക് എത്തിച്ചു. 10 ലക്ഷം രൂപ ബാക്കിയുള്ള ടീമിന്റെ അവസാന ഏതാനും പിക്കുകള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗിസാനി എന്‍ഗിഡിയും ന്യൂസിലാണ്ട് വിക്കറ്റ് കീപ്പര്‍ താരം ടിം സീഫെര്‍ട്ടുമാണ്.

എന്‍ഗിഡിയ്ക്കും സീഫെര്‍ട്ടിനും 50 ലക്ഷം വീതം ആണ് ടീം നല്‍കുന്നത്. ജൂനിയര്‍ ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ ബൗളര്‍ വിക്കി ഒസ്ട്വാൽ ആണ് ടീമിലേക്ക് വരുന്ന മറ്റൊരു താരം. 20 ലക്ഷമാണ് വിക്കിയ്ക്ക് ലേലത്തിൽ ലഭിച്ചത്.

പൊരുതി വീണ് ചഹാര്‍, ഇന്ത്യയ്ക്കെതിരെ 4 റൺസ് വിജയവുമായി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ വൈറ്റ് വാഷ് ഇന്ത്യ ഒഴിവാക്കുമെന്ന് തോന്നിപ്പിച്ച് 3 ഓവറിൽ 10 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരത്തെ എത്തിച്ച ദീപക് ചഹാര്‍ എട്ടാം വിക്കറ്റിൽ ജസ്പ്രീത് ബുംറയുമായി താരം നേടിയ 55 റൺസ് ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ നല്‍കിയെങ്കിലും ദീപക് ചഹാറിനെ നഷ്ടമായതോടെ ഇന്ത്യയുടെ ബാറ്റിംഗ് വീണ്ടും താളം തെറ്റുകയായിരുന്നു.

ഇന്ത്യ 4 പന്ത് അവശേഷിക്കവെ 283 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 4 റൺസിന്റെ വിജയം കരസ്ഥമാക്കാനും പരമ്പര 3-0ന് വിജയിക്കുവാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് വീതം വിക്കറ്റുമായി ലുംഗിസാനി എന്‍ഗിഡിയും ആന്‍ഡിലെ ഫെഹ്ലുക്വായോയും തിളങ്ങിയപ്പോള്‍ ഡ്വെയിന്‍ പ്രിട്ടോറിയസിന് രണ്ട് വിക്കറ്റ് ലഭിച്ചു.

288 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി 65 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ശിഖര്‍ ധവാന്‍ 61 റൺസും നേടി. ശ്രേയസ്സ് അയ്യര്‍(26), സൂര്യകുമാര്‍ യാദവ്(39) എന്നിവരും നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ നേടിയപ്പോളും വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക മത്സരത്തിൽ സാധ്യത നിലനിര്‍ത്തുകയായിരുന്നു.

34 പന്തിൽ 54 റൺസ് നേടിയ ദീപക് ചഹാറും 12 റൺസുമായി ജസ്പ്രീത് ബുംറയും ആണ് ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ക്ക് വിലങ്ങ് തടി സൃഷ്ടിച്ചത്. വിജയം പത്ത് റൺസ് അകലെ നില്‍ക്കുമ്പോള്‍ ചഹാര്‍ പുറത്താകുകയായിരുന്നു.

അടുത്ത ഓവറിൽ ബുംറയും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ക്ലാസി രാഹുല്‍, ദക്ഷിണാഫ്രിക്കയിൽ ശതകം നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണിംഗ് താരം

വസീം ജാഫര്‍ കേപ് ടൗണിൽ 2006/07 സീസണിൽ ശതകം നേടിയ ശേഷം ഒരു ഇന്ത്യന്‍ ഓപ്പണിംഗ് താരം ദക്ഷിണാഫ്രിക്കയിൽ ശതകം നേടുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്ന് കെഎൽ രാഹുല്‍ ആ നേട്ടം സ്വന്തമാക്കിയപ്പോള്‍ സെഞ്ചൂറിയണിൽ കരുതുറ്റ നിലയിലാണ് ഇന്ത്യ ആദ്യ ദിവസം അവസാനിപ്പിച്ചത്.

ആദ്യ ദിവസത്തെ മത്സരം അവസാനിച്ചപ്പോള്‍ 272/3 എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയുടെ വീണ മൂന്ന് വിക്കറ്റുകളും ലുംഗിസാനി എന്‍ഗിഡി ആയിരുന്നു. മയാംഗ് അഗര്‍വാള്‍(60), ചേതേശ്വര്‍ പുജാര(0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ശേഷം വിരാട് കോഹ്‍ലിയെയും(35) എന്‍ഗിഡി പുറത്താക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ 82 റൺസാണ് രാഹുലും കോഹ്‍ലിയും നേടിയത്. പിന്നീട് കൂട്ടായി എത്തിയ അജിങ്ക്യ രഹാനെയുമായി രാഹുല്‍ 73 റൺസ് കൂടി നേടി. രാഹുൽ 122 റൺസും അജിങ്ക്യ രഹാനെ 40 റൺസും നേടിയാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

എന്‍ഗിഡിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷവും കരുതുറ്റ നിലയിൽ ഇന്ത്യ

സെഞ്ചൂറിയണില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടം. മയാംഗ് അഗര്‍വാളിനെയും(60), ചേതേശ്വര്‍ പുജാരയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ലുംഗിസാനി എന്‍ഗിഡി ആണ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം ഏല്പിച്ചത്.

ഓപ്പണര്‍മാര്‍ 117 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. പിന്നീട് ചായയ്ക്കായി ടീമുകള്‍ പിരിയും വരെ ഇന്ത്യയ്ക്ക് കൂടുതൽ വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കെഎൽ രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കും സാധിച്ചു.

57 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 157/2 എന്ന നിലയിലാണ്. കോഹ്‍ലിയും രാഹുലും 40 റൺസ് നേടിയപ്പോള്‍ രാഹുല്‍ 68 റൺസും വിരാട് കോഹ്‍ലി 19 റൺസും നേടിയാണ് ക്രീസിലുള്ളത്.

നൂറ് കടക്കാതെ വെസ്റ്റിന്‍ഡീസ് ആദ്യ ദിവസം തന്നെ ഓള്‍ഔട്ട്

സെയിന്റ് ലൂസിയയില്‍ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരുടെ തീപാറും സ്പെല്ലിന് മുന്നിൽ പിടിച്ചുനില്‍ക്കുവാന്‍ പാടുപെട്ട വിന്‍ഡസ് വെറും 40.5 ഓവറുകള്‍ മാത്രമാണ് പിടിച്ച് നിന്നത്. 97 റൺസിനാണ് വിന്‍ഡീസ് ഓള്‍ഔട്ട് ആയത്.

ലുംഗിസാനി എന്‍ഗിഡി അഞ്ച് വിക്കറ്റും ആന്‍റിക് നോര്‍ക്കിയ നാല് വിക്കറ്റും നേടിയാണ് കരീബിയന്‍ സംഘത്തിന്റെ നടുവൊടിച്ചത്. ജേസൺ ഹോള്‍ഡര്‍ നേടിയ 20 റൺസാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍.

15 റൺസ് വീതം നേടിയ ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‍വൈറ്റും ഷായി ഹോപുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. റഖീം കോര്‍ൺവാൽ 13 റൺസും നേടി.

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, വിജയം 67 റണ്‍സ് അകലെ

ശതകം നേടിയ ദിമുത് കരുണാരത്നേ ഒഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 211 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 67 റണ്‍സെന്ന ചെറിയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സിലെ വിജയത്തിനായി നേടേണ്ടത്.

150/4 എന്ന നിലയില്‍ മൂന്നാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് 103 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയെ ആദ്യം നഷ്ടമായി. 36 റണ്‍സ് നേടിയ ദിമുത് കരുണാരത്നേ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി നാലും ലുഥോ സിപാംല മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയ രണ്ട് വിക്കറ്റ് നേടി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക, അഞ്ച് റണ്‍സ് ലീഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാണ്ടറേഴ്സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 150/4 എന്ന നിലയില്‍ ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ 302 റണ്‍സിന് ഓള്‍ഔട്ട് ആക്കുമ്പോള്‍ 145 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശ്രീലങ്കയ്ക്ക് മത്സരത്തില്‍ ഇപ്പോള്‍ അഞ്ച് റണ്‍സ് ലീഡുണ്ട്.

91 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും 18 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്. ലുംഗിസാനി ഗിഡി കുശല്‍ പെരേരയെ പുറത്താക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമാണ് ലങ്ക നേടിയത്. ലഹിരു തിരിമന്നേയും ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത് തിരിമന്നേയെയും(31) കുശല്‍ മെന്‍ഡിസിനെയും പുറത്താക്കി ഗിഡി വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി.

ആന്‍റിക് നോര്‍ക്കിയ മിനോദ് ബാനുകയെ പുറത്താക്കിയതോടെ മത്സരത്തില്‍ ലങ്ക 109/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് 41 റണ്‍സ് കൂട്ടുകെട്ടാണ് കരുണാരത്നേ-ഡിക്ക്വെല്ല കൂട്ടുകെട്ട് നേടിയത്.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ലങ്ക നേടേണ്ടത് 160 റണ്‍സ് കൂടി, കൈവശം എട്ട് വിക്കറ്റ്

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 65/2 എന്ന നിലയില്‍ ശ്രീലങ്ക. നേരത്തെ ദക്ഷിണാഫ്രിക്ക 225 റണ്‍സ് ലീഡോടു കൂടി തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 621 റണ്‍സ് നേടിയിരുന്നു. 160 റണ്‍സ് പിന്നിലായാണ് ഇപ്പോളും ശ്രീലങ്ക മത്സരത്തില്‍ സ്ഥിതി ചെയ്യുന്നത്.

ദിമുത് കരുണാരത്നേ(6), കുശല്‍ മെന്‍ഡിസ്(0) എന്നിവരുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും വീഴ്ത്തിയത് ലുംഗിസാനി ഗിഡി ആയിരുന്നു. ലങ്കയ്ക്കായി 33 റണ്‍സുമായി കുശല്‍ പെരേരയും 21 റണ്‍സ് നേടി ദിനേശ് ചന്ദിമലുമാണ് ക്രീസിലുള്ളത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലുംഗി ഡാന്‍സിന് ശേഷം പഞ്ചാബ് പ്രതീക്ഷകള്‍ കാത്ത് ദീപക് ഹൂഡ

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് ദീപക് ഹൂഡയുടെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപക് ഹുഡയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സിലേക്ക് എത്തുകയായിരുന്നു.

48/0 എന്ന നിലയില്‍ നിന്ന് 72/4 എന്ന നിലയിലേക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്ന നിലയിലേക്കും പിന്നീട് 113/6 ലേക്കും പഞ്ചാബ് വീഴുകയായിരുന്നുവെങ്കിലും ദീപക് ഹൂഡയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ടീമിന് പ്രതീക്ഷ നല്‍കുന്ന സ്കോറിലേക്ക് എത്തിച്ചു.

ഹൂഡ 30 പന്തില്‍ നിന്ന് 62 റണ്‍സാണ് നേടിയത്. പഞ്ചാബ് ബൗളര്‍മാര്‍ക്ക് പൊരുതി നോക്കുവാനുള്ള സ്കോറിലേക്ക് ഹൂഡ ടീമിനെ എത്തിച്ചുവെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ പഞ്ചാബിന്റെ ബൗളര്‍മാരില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം വരേണ്ടതുണ്ട്.

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച നേരിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് നിര. ഏതാനും മത്സരങ്ങള്‍ പുറത്തിരുന്ന ശേഷം തിരികെ ടീമിലേക്ക് എത്തിയ മയാംഗും ലോകേഷ് രാഹുലും ചേര്‍ന്ന് പതിവ് ശൈലിയിലാണ് പഞ്ചാബിന് വേണ്ടി ബാറ്റ് വീശിയത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 48 റണ്‍സിന്റെ ബലത്തില്‍ വലിയ സ്കോറിലേക്ക് പഞ്ചാബ് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി ലുംഗിസാനി ഗിഡി പഞ്ചാബിന്റെ തകര്‍ച്ചയുടെ തുടക്കം കുറിച്ചു.മയാംഗ് അഗര്‍വാല്‍ 15 പന്തില്‍ 26 റണ്‍സും ലോകേഷ് രാഹുല്‍ 27 റണ്‍സുമാണ് നേടിയത്.

നിക്കോളസ് പൂരനെ(2) ശര്‍ദ്ധുല്‍ താക്കൂര്‍ ധോണിയുടെ കൈകളിലെത്തിച്ചപ്പോള്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെ(12) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇമ്രാന്‍ താഹിറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

അഞ്ചാം വിക്കറ്റില്‍ ദീപക് ഹുഡയും മന്‍ദീപ് സിംഗും ചേര്‍ന്നാണ് കിംഗ്സ് ഇലവന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 14 റണ്‍സ് നേടിയ മന്‍ദീപിനെ പുറത്താക്കി രവീന്ദ്ര ജഡേജ 36 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തപ്പോള്‍ പഞ്ചാബ് 16.2 ഓവറില്‍ 108/5 എന്ന നിലയിലായി.

 

ചാള്‍ ലാംഗെവെല്‍ഡട് കോച്ചായി എത്തിയത് ഏറെ ഗുണം ചെയ്യുന്നു, തനിക്ക് ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ട്

ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായി ചാള്‍ ലാംഗെവെല്‍ഡട് എത്തിയത് തനിക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ട് ലുംഗിസാനി ഗിഡി. വളരയെധികം സഹായകരമായ നിലപാടാണ് ചാള്‍ എടുത്ത് വരുന്നത്. തന്റെ ചിന്താരീതിയെ പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം മുന്നോട്ട് വരുന്നത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുണ്ട്.

താരം തിരികെ ദക്ഷിണാഫ്രിക്കയുടെ കോച്ചിംഗ് സെറ്റപ്പിലേക്ക് മടങ്ങിയെത്തിയത് തനിക്ക് വലിയ തോതില്‍ ഗുണം ചെയ്തുവെന്നാണ് താന്‍ കരുതുന്നതെന്ന് ലുംഗിസാനി ഗിഡി വ്യക്തമാക്കി. 11 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ നേടി ഈ 24 വയസ്സുകാരനാണ് ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാരില്‍ ഏറ്റവും അധികം വിജയം കണ്ട താരം.

10 പോയിന്റ് സ്കെയിലില്‍ തന്റെ പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍ താന്‍ തനിക്ക് 6 പോയിന്റ് കൊടുക്കുമെന്നും തനിക്ക് ഇനിയും കൂടുതല്‍ മെച്ചപ്പെടാനാകുമെന്ന ബോധ്യമുണ്ടെന്ന് ഗിഡി വ്യക്തമാക്കി. തനിക്ക് വ്യക്തിഗതമായി തന്റെ പ്രകടനം അത്ര ഗുണമായി തോന്നിയില്ലെങ്കിലും ടീമിന് അത് ഗുണകരമായി എന്ന് ലുംഗിസാനി ഗിഡി വ്യക്തമാക്കി.

ചില മത്സരങ്ങളുണ്ടായിരുന്നു തനിക്ക് കുറവ് റണ്‍സ് വിട്ട് കൊടുക്കാമായിരുന്നുവെന്നതാണ് തന്റെ വിലയിരുത്തലെന്ന് ഗിഡി പറഞ്ഞു. ആ മത്സരങ്ങളിലും താന്‍ വിക്കറ്റുകള്‍ നേടി, പക്ഷേ റണ്‍സ് വിട്ട് നല്‍കുന്നത് കുറയ്ക്കാമായിരുന്നുവെന്ന് ഗിഡി വ്യക്തമാക്കി. വിക്കറ്റ് നേടിയതില്‍ തൃപ്തിയുണ്ട് എന്നാല്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും വ്യക്തിഗത മികവ് ഇനിയും മെച്ചപ്പെടുത്താന്‍ തനിക്കാകുമെന്നാണ് പ്രതീക്ഷയെന്ന് താരം വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കന്‍ ടീം നീങ്ങുന്നത് ശരിയായ ദിശയില്‍ എന്നതില്‍ ഏറെ സന്തോഷം

ദക്ഷിണാഫ്രിക്കന്‍ ടീം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ടീമിന്റെ ഭാവിയില്‍ മികച്ച പ്രതീക്ഷയാണുള്ളതെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ലുംഗിസാനി ഗിഡി. ഓസ്ട്രേലിയയെ നാട്ടില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം. ചില കാര്യങ്ങള്‍ ശരിയാക്കുവാനുണ്ടെങ്കിലും ടീമിന്റെ പുരോഗതിയില്‍ ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

ഈ വേനല്‍ സീസണില്‍ ടീം മികച്ച കുറെ കാര്യങ്ങള്‍ ചെയ്തു, ശരിയായ ദിശയിലാണ് ടീമിന്റെ സഞ്ചാരം. ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്, പക്ഷഏ ചില മികച്ച ടീമുകള്‍ക്കെതിരെയുള്ള മികച്ച ജയങ്ങള്‍ സ്വന്തമാക്കാനായത് ടീമിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ലുംഗിസാനി വ്യക്തമാക്കി.

പുതിയ നാലഞ്ച് താരങ്ങള്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്, അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു പുതിയ ഘട്ടം കൂടിയാണെന്ന് ഗിഡി അഭിപ്രായപ്പെട്ടു. നാട്ടില്‍ ഒരു പരമ്പര പരാജയപ്പെടുന്നത് അത്ര രസകരമായ കാര്യമല്ല. അതിനാല്‍ തന്നെ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര വിജയിക്കാനായത് ആത്മവിശ്വാസം നല്‍കി.

ഇന്ത്യയിലേക്ക് ചെന്നപ്പോള്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും തങ്ങള്‍ക്ക് നിയന്ത്രമണില്ലാത്ത കാര്യങ്ങളായതിനാല്‍ തന്നെ പരമ്പര നടന്നില്ലെന്ന് മഴയും പിന്നീട് കൊറോണയും എത്തിയതിനെക്കുറിച്ച് ഗിഡി പരാമര്‍ശിച്ചു.

Exit mobile version