എംഎസ്‍കെ പ്രസാദ് ലക്നൗ സൂപ്പര്‍ ജയന്റ്സ് കൺസള്‍ട്ടന്റ്

മുന്‍ ഇന്ത്യന്‍ ദേശീയ സെലക്ടര്‍ എംഎസ്‍കെ പ്രസാദ് ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ സ്ട്രാറ്റജിക് കൺസള്‍ട്ടന്റായി ചുമതലയേൽക്കുന്നു. ആന്‍ഡി ഫ്ലവറിന് പകരം പുതിയ മുഖ്യ കോച്ചായി ജസ്റ്റിന്‍ ലാംഗറെ ഫ്രാഞ്ചൈസി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നിയമിച്ചിരുന്നു.

നിലവിൽ ഗൗതം ഗംഭീര്‍(മെന്റര്‍), ജോണ്ടി റോഡ്സ്(ഫീൽഡിംഗ് കോച്ച്), മോണേ മോര്‍ക്കൽ(ബൗളിംഗ് കോച്ച്), വിജയ് ദഹിയ(സഹ പരിശീലകന്‍) എന്നിവരാണ് എൽഎസ്ജിയുടെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങള്‍.

ധവാനും ക്രുണാളും ലോകകപ്പ് ടീമിലുണ്ടാകണമായിരുന്നു – എംഎസ്കെ പ്രസാദ്

ശിഖര്‍ ധവാനും ക്രുണാൽ പാണ്ഡ്യയും ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകേണ്ടവരാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ ടീം ഇരുവരുടെയും സേവനങ്ങള്‍ ലോകകപ്പിൽ വളരെ അധികം മിസ് ചെയ്യുമെന്ന് പ്രസാദ് വ്യക്തമാക്കി.

ധവാന്‍ വിവിഎസ് ലക്ഷ്മണെ പോലെ ഡ്രോപ് ചെയ്യുമ്പോള്‍ റൺസ് കണ്ടെത്തി തിരിച്ചടിക്കുന്നത് പോലെയുള്ള സമീപനം ആണ് പുലര്‍ത്തേണ്ടതെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. ഐപിഎലില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയാണ് ഇപ്പോള്‍ ധവാന്‍. അത് പോലെ തന്നെ ഐസിസി ടൂര്‍ണ്ണമെന്റുകളിൽ പൊതുവേ ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുക്കാറെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല.

അനുഷ്കയ്ക്ക് ചായ നല്‍കിയതിന് വിമര്‍ശനം കേള്‍ക്കുന്ന സെലക്ടര്‍മാര്‍ക്ക് ടീമിന്റെ മികച്ച പ്രകടനങ്ങളുടെ ക്രെഡിറ്റ് ലഭിയ്ക്കാറില്ല – എംഎസ്കെ പ്രസാദ്

ടീമിന്റെ മികച്ച പ്രകടനങ്ങള്‍ക്ക് സെലക്ടര്‍മാര്‍ക്ക് ലഭിയ്ക്കാറില്ലെന്ന് പറ‍ഞ്ഞ് എംഎസ്കെ പ്രസാദ്. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുവാന്‍ ആളുകള്‍ ഉണ്ടാകുമെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു.

അനുഷ്ക ശര്‍മ്മയ്ക്ക് ചായ നൽകിയതിന് വരെ വിമര്‍ശനം ലഭിയ്ക്കുന്നവരാണ് സെലക്ടര്‍മാരെന്ന് മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ എംഎസ്കെ പ്രസാദ് വ്യക്തമാക്കി. 2016 മുതൽ 2020 വരെ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ആയ വ്യക്തിയാണ് എംഎസ്കെ പ്രസാദ്.

മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എഞ്ചിനിയര്‍ ഈ സെലക്ഷന്‍ കമ്മിറ്റിയെ അനുഷ്ക ശര്‍മ്മയ്ക്ക് ഒരു മത്സരത്തിനിടെ ചായ നല്‍കിയതിന് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയെന്നാണ് വിളിച്ചത്. ഇത്തരം വിമര്‍ശനം കേള്‍ക്കുന്ന സെലക്ടര്‍മാര്‍ക്ക് ഇന്ത്യ പ്രധാന ഏഴ് താരങ്ങള്‍ ഇല്ലാതെ ഓസ്ട്രേലിയയിൽ പരമ്പര വിജയിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്ക് ലഭിയ്ക്കുന്നില്ലെന്നും എംഎസ്കെ പ്രസാദ് വ്യക്തമാക്കി.

ശ്രീലങ്കയിൽ താരമാകുവാൻ പോകുന്നത് സൂര്യകുമാര്‍ യാദവ്, സഞ്ജുവിനും ഇഷാൻ കിഷനും പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകും

ശ്രീലങ്കയിൽ താരമാകുവാൻ പോകുന്നത് സൂര്യകുമാര്‍ യാദവ് എന്ന് പറ‍ഞ്ഞ് മുൻ ഇന്ത്യൻ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ജൂലൈയിൽ ഇന്ത്യയുടെ ലങ്കൻ ടൂറിന് രണ്ടാം നിര ടീമിനെയാണ് ഇന്ത്യ അയയ്ക്കുവാനിരിക്കുന്നത്. ഇതുവരെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂര്യകുമാര്‍ യാദവ് ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. താരം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ ആ മത്സരത്തിൽ അര്‍ദ്ധ ശതകം നേടിയിരുന്നു.

സൂര്യകുമാര്‍ യാദവിന് പുറമെ സഞ്ജു സാംസണിനും ഇഷാൻ കിഷാനും പരമ്പരയിൽ മികവ് പുലര്‍ത്താനാകമെന്നാണ് താൻ കരുതുന്നതെന്നും അവര്‍ക്ക് മികച്ച അവസരമാണുള്ളതെന്നു പ്രസാദ് വ്യക്തമാക്കി. ഇന്ത്യൻ യുവനിരയുടെ ആത്മവിശ്വാസം മികച്ചതാണെന്നും അരങ്ങേറ്റത്തിൽ തന്നെ സൂര്യകുമാറും ഇഷാനും ഇത് തെളിയിച്ചതാണെന്നും പ്രസാദ് പറഞ്ഞു.

ഇന്ത്യയുടെ രണ്ടാം നിര ശ്രീലങ്കയെ അവരുടെ നാട്ടിൽ വെച്ച് തകര്‍ത്തെറിയുമെന്നാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്.

ടി20 ലോകകപ്പ് പരിശീലന ക്യാമ്പിലേക്ക് ധോണിയെ തീര്‍ച്ചയായും വിളിക്കണം – എംഎസ്കെ പ്രസാദ്

മുന്‍ ദേശീയ സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ അഭിപ്രായത്തില്‍ ടി20 ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് നടക്കുകയാണെങ്കില്‍ എംഎസ് ധോണിയെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണെന്നാണ്. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലാണ്ടിനോടേറ്റ പരാജയത്തിന് ശേഷം എംഎസ് ധോണി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള താരം സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഐപിഎലിലൂടെ താരത്തിനെ ക്രിക്കറ്റില്‍ വീണ്ടും കാണാമെന്ന ആരാധകരുടെ ആഗ്രഹവും കൊറോണ കാരണം നടന്നില്ല. എംഎസ് ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകുമെന്നും ഇല്ല താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്നുമുള്ള ചര്‍ച്ച പുരോഗമിക്കവെയാണ് എംഎസ്കെ പ്രസാദ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

താനാണ് സെലക്ടറെങ്കില്‍ തീര്‍ച്ചയായും ധോണി ടീമിലുണ്ടാകുമെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടത്. ടി20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന് തനിക്കറിയില്ല പക്ഷേ ധോണി ടൂര്‍ണ്ണമെന്റ് നടക്കുമെങ്കില്‍ തന്റെ ടീമിലുണ്ടാവുമെന്ന് പ്രസാദ് പറഞ്ഞു. ഐസിസി ടൂര്‍ണ്ണമെന്റില്‍ താരത്തെ ഉള്‍പ്പെടുത്തണം അതേ സമയം ബൈ-ലാറ്ററല്‍ പരമ്പരയാണെങ്കില്‍ കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കാവുന്നതാണെന്നും എംഎസ്കെ പ്രസാദ് വ്യക്തമാക്കി.

റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്

2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന്‍ പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല താരങ്ങള്‍ക്കും പരിക്കേറ്റ സാഹചര്യമുണ്ടായിട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഐപിഎല്‍ 2019ലെയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. താരത്തിന് പകരം വിജയ് ശങ്കറെയാണ് ടീമിലെത്തിച്ചത്. പിന്നീട് വിജയ് ശങ്കര്‍ക്കും ശിഖര്‍ ധവാനും പരിക്കേറ്റപ്പോള്‍ പകരം ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് എടുക്കുകയായിരുന്നു.

വിജയ് ശങ്കറിനെ ആദ്യം തന്നെ എടുത്തതിന്റെ കാരണം തന്നെ തനിക്ക് മനസ്സിലായില്ലെന്നും പിന്നീട് താരത്തിന് പരിക്കേറ്റപ്പോള്‍ റായിഡുവിനെ അവഗണിച്ച് പന്തിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതെല്ലാം സെലക്ടര്‍മാരുടെ മണ്ടത്തരമെന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ട് താരങ്ങള്‍ക്കും ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനും മാത്രമുള്ള പരിചയം അപ്പോളുണ്ടായിരുന്നില്ലെന്നും യുവരാജ് വ്യക്തമാക്കി.

അതെ സമയം ന്യൂസിലാണ്ടില്‍ 90 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിനെ മോശം ഐപിഎലിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യുവരാജ് ആരോപിച്ചു. ലോകകപ്പിന് മുമ്പ് വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളെയാണ് ഇന്ത്യന്‍ മധ്യ നിരയിലേക്ക് സെലക്ടര്‍മാര്‍ പരീക്ഷിച്ചതെന്നും അത് മണ്ടത്തരമെന്നേ താന്‍ പറയൂ എന്നും യുവരാജ് കൂട്ടിചേര്‍ത്തു.

റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്

2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന്‍ പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല താരങ്ങള്‍ക്കും പരിക്കേറ്റ സാഹചര്യമുണ്ടായിട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഐപിഎല്‍ 2019ലെയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. താരത്തിന് പകരം വിജയ് ശങ്കറെയാണ് ടീമിലെത്തിച്ചത്. പിന്നീട് വിജയ് ശങ്കര്‍ക്കും ശിഖര്‍ ധവാനും പരിക്കേറ്റപ്പോള്‍ പകരം ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് എടുക്കുകയായിരുന്നു.

വിജയ് ശങ്കറിനെ ആദ്യം തന്നെ എടുത്തതിന്റെ കാരണം തന്നെ തനിക്ക് മനസ്സിലായില്ലെന്നും പിന്നീട് താരത്തിന് പരിക്കേറ്റപ്പോള്‍ റായിഡുവിനെ അവഗണിച്ച് പന്തിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതെല്ലാം സെലക്ടര്‍മാരുടെ മണ്ടത്തരമെന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ട് താരങ്ങള്‍ക്കും ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനും മാത്രമുള്ള പരിചയം അപ്പോളുണ്ടായിരുന്നില്ലെന്നും യുവരാജ് വ്യക്തമാക്കി.

അതെ സമയം ന്യൂസിലാണ്ടില്‍ 90 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിനെ മോശം ഐപിഎലിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യുവരാജ് ആരോപിച്ചു. ലോകകപ്പിന് മുമ്പ് വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളെയാണ് ഇന്ത്യന്‍ മധ്യ നിരയിലേക്ക് സെലക്ടര്‍മാര്‍ പരീക്ഷിച്ചതെന്നും അത് മണ്ടത്തരമെന്നേ താന്‍ പറയൂ എന്നും യുവരാജ് കൂട്ടിചേര്‍ത്തു.

ധോണി, വിരാട്, രോഹിത് – മൂന്ന് പേരുടെയും ക്യാപ്റ്റന്‍സി മികവുറ്റത് – എംഎസ്കെ പ്രസാദ്

എംഎസ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ ഈ മൂന്ന് പേരുടെയും ക്യാപ്റ്റന്‍സി മികച്ചതാണെന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. വിരാട് കോഹ്‍ലി ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സമയത്ത് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ആയിരുന്നു പ്രസാദ്. പിന്നീട് വിരാട് കോഹ്‍ലി ചില മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ രോഹിത്തും ഇന്ത്യയുടെ നായക സ്ഥാനം അലങ്കരിച്ചു.

മൂന്ന് പേരും ക്യാപ്റ്റന്‍സി സമീപനങ്ങളില്‍ വ്യത്യസ്തരാണെങ്കിലും മൂവരും ഒരു പോലെ തന്നെ മികച്ച് നില്‍ക്കുന്നവരാണെന്ന് പ്രസാദ് പറഞ്ഞു. ഇന്ത്യ വര്‍ഷങ്ങളായി ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റില്‍ മികച്ച് നില്‍ക്കുന്നത് തന്നെ ഈ ക്യാപ്റ്റന്‍സി മാറ്റത്തില്‍ മൂവരും മികച്ച് നില്‍ക്കുന്നത് കൊണ്ടാണെന്ന് എംഎസ്കെ പ്രസാദ് പറഞ്ഞു.

അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത വ്യക്തികളായതിനാല്‍ തന്നെ ഈ മൂന്ന് പേരുടെയും സമീപനങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നാല്‍ ഇവര്‍ മൂന്ന് പേരും ഒരു പോലെ ക്യാപ്റ്റന്‍സിയില്‍ മികച്ച് നില്‍ക്കുന്നവരാണെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു. ധോണി വളരെ സംയമനത്തോടെ കാര്യങ്ങള്‍ സമീപിക്കുന്ന വ്യക്തിയാണെന്നും തന്റെ പദ്ധതികള്‍ മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത തരത്തിലുള്ള ക്യാപ്റ്റനാണ് ധോണിയെന്ന് പ്രസാദ് പറഞ്ഞു.

അതേ സമയം വിരാടിന് വ്യക്തമായ പ്ലാനുകളുണ്ടെന്നും തന്റെ താരങ്ങളില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്നും വിരാടിന് അറിയാമെന്ന് പറഞ്ഞ പ്രസാദ്, രോഹിത് തന്റെ താരങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്ന ക്യാപ്റ്റനാണെന്നും പറഞ്ഞു.

എംഎസ്കെ പ്രസാദിന് പകരം ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ആയേക്കുമെന്ന് അഭ്യൂഹം

ഇന്ത്യയുടെ അടുത്ത മുഖ്യ സെലക്ടറായി മുന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍ ആയേക്കുമെന്ന് സൂചന. നിലവിലെ മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദിന്റെ കാലാവധി അവസാനിക്കുവാറായ ഘട്ടത്തിലാണ് പകരം ശിവരാമകൃഷ്ണന്‍ എത്തുന്നത്.

അര്‍ഷദ് അയൂബ്, വെങ്കിടേഷ് പ്രസാദ്, ഗഗന്‍ ഖോഡ, ആശിഷ് നെഹ്റ, ദീപ് ദാസ് ഗുപ്ത, രോഹന്‍ ഗവാസ്കര്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ള മറ്റു പ്രധാനികളില്‍ ചിലര്‍.

ഇന്ത്യയ്ക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി, ലോകകപ്പ് സമയത്ത് അനുഷ്കയ്ക്ക് ചായ കപ്പ് കൊടുക്കുകയായിരുന്നു ഇവരുടെ പ്രധാന ജോലിയെന്ന് ഫറുഖ് എഞ്ചിനിയര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരെ പരിഹസിച്ച് മുന്‍ താരം ഫറൂഖ് എഞ്ചിനിയര്‍. എംഎസ്കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് ഫറൂഖ് എഞ്ചിനിയര്‍ പരിഹസിച്ചു. 46 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയെ 1961 മുതല്‍ 76 വരെയുള്ള കാലഘട്ടത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരം സെലക്ടര്‍മാരുടെ യോഗ്യതയെയും ചോദ്യം ചെയ്തു. അന്താരാഷ്ട്ര അനുഭവപരിചയം ഇല്ലാത്തവരാണ് ഇപ്പോളത്തെ സെലക്ടര്‍മാരെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സെലക്ടര്‍മാരെല്ലാവരും കൂടി 10-12 ടെസ്റ്റ് മത്സരങ്ങളെ കളിച്ചിട്ടുണ്ടാകുകയുള്ളുവെന്നും ലോകകപ്പ് സമയത്ത് താന്‍ കണ്ടത് വിരാട് കോഹ്‍ലിയുടെ ഭാര്യയായ അനുഷ്ക ശര്‍മ്മയ്ക്ക് ചായ കപ്പ് കൊടുക്കുന്നതാണെന്നും ഫറൂഖ് പറഞ്ഞു. ഇന്ത്യയുടെ ബ്ലേസറും ധരിച്ച് നിന്നിരുന്ന ഇവര്‍ ആരാണെന്ന് താന്‍ ചോദിച്ചപ്പോളാണ് ഇന്ത്യയുടെ സെലക്ടര്‍മാരാണ് ഈ ചായകപ്പ് വിതരണം ചെയ്യുവാന്‍ നടന്നിരുന്നതെന്ന് തനിക്ക് മനസ്സിലായതെന്നും ഫറുഖ് അഭിപ്രായപ്പെട്ടു.

ദിലീപ് വെംഗസര്‍ക്കാരിനെ പോലുള്ള മഹത്തായ താരങ്ങളാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാകേണ്ടതെന്നും ഫറൂഖ് എഞ്ചിനിയര്‍ പറഞ്ഞു. പൂനെയില്‍ ദിലീപ് വെംഗസര്‍ക്കാരിന്റെ ക്രിക്കറ്റ് അക്കാഡമി സന്ദര്‍ശിക്കാനെത്തിയപ്പോളാണ് ഫറൂഖ് എഞ്ചിനിയര്‍ ഈ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

പന്തിനെയും അഗര്‍വാളിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്

ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യാതൊരു നീതിയും ഇല്ലാത്ത പകരം വയ്ക്കലുകളാണ് ഇവയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റപ്പോള്‍ ടീമിലേക്ക് വിളിച്ചത് മധ്യനിര ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയും പിന്നീട് മധ്യനിര താരം വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത മയാംഗ് അഗര്‍വാളിനെയാണ് ടീം ഉള്‍പ്പെടുത്തിയത്.

ഈ തിരഞ്ഞെടുപ്പുകളെല്ലാം തന്നെ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നാണ് പ്രസാദ് പറയുന്നത്. ധവാന് പരിക്കേറ്റപ്പോള്‍ ടീമില്‍ മൂന്നാം ഓപ്പണറായി കെഎല്‍ രാഹുലുണ്ടായിരുന്നു. ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് ഒരു ഇടംകൈയ്യന്‍ ബാറ്റ്സ്മാനെയായിരുന്നു, പന്ത് അല്ലാതെ ഒരു ഉപാധി നമ്മുക്ക് പകരം ഇല്ലായിരുന്നുവെന്നും പ്രസാദ് പറഞ്ഞു. പന്തിന് കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അതാണ് പന്തിനെ തിരഞ്ഞെടുക്കുവാന്‍ കാരണം, എന്നാല്‍ ആളുകള്‍ അതിനെ ഓപ്പണര്‍ക്ക് പകരം മധ്യ നിര ബാറ്റ്സ്മാനെ എടുത്തുവെന്നു കരുതിയെന്ന് പ്രസാദ് പറഞ്ഞു.

സമാനമായ രീതിയിലായിരുന്നു വിജയ് ശങ്കറിന്റെ പകരക്കാരനും എത്തിയത്. ശങ്കര്‍ പരിക്കേറ്റതിന് ശേഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിംഗിനിടെ വീഴുകയും പിന്നീട് ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യുവാനായിരുന്നില്ല, ആ സമയത്ത് ഒരു കരുതല്‍ ഓപ്പണര്‍ ആവശ്യമാണെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഞങ്ങള്‍ പല ഓപ്പണര്‍മാരെയും പരിഗണിച്ചു, എന്നാല്‍ പലരും പരിക്കിന്റെ പിടിയിലും ഫോമില്ലാതെയും ആയിരുന്നു. അതിനാല്‍ തന്നെ ഫോമിലുള്ള മയാംഗിനെ ടീം പരിഗണിച്ചുവെന്നും അതില്‍ വലിയ അവ്യക്തതയൊന്നുമില്ലായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി.

കേധാര്‍ ജാഥവ് ഫിറ്റ്, ലോകകപ്പില്‍ കളിയ്ക്കുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍

ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കേധാര്‍ ജാഥവ് പരിക്ക് മാറി എത്തുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. താരം ഐപിഎലിനിടെ പരിക്കേറ്റ് പ്ലേ ഓഫില്‍ കളിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായി താരം ലോകകപ്പിനു കളിയ്ക്കുവാനെത്തുമെന്നാണ് പ്രഖ്യാപനമെത്തിയിരിക്കുന്നത്. മേയ് 22നു യാത്രയാകുന്ന ടീമിനൊപ്പം താരവും യാത്രയാകുമെന്നാണ് ഇപ്പോള്‍ പ്രസാദ് അറിയിച്ചിരിക്കുന്നത്.

താരത്തിന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് പ്രസാദ് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഫിസിയോ പാട്രിക്ക് ഫാര്‍ഹാര്‍ട്ടിന്റെ സേവനം ബിസിസിഐ താരത്തിനു വേണ്ടി പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസാണ് താരത്തിന്റെ പുരോഗതി ഫാര്‍ഹാര്‍ട്ട് അറിയിച്ചതെന്നും ഇന്ത്യയുടെ ആദ്യ മത്സരം മുതല്‍ താരം കളിയ്ക്കുവാന്‍ തയ്യാറാകുമെന്നുമാണ് പ്രസാദ് പറഞ്ഞത്.

ഇന്ത്യയുടെ മധ്യനിരയുടെ സുപ്രധാന ഘടകമാണ് കേധാര്‍ ജാഥവ്. കൂട്ടുകെട്ടുകള്‍ തകര്‍ക്കുവാന്‍ പ്രാപ്തനായ സ്പിന്നര്‍ കൂടിയായാണ് ഇന്ത്യന്‍ ടീം കേധാര്‍ ജാഥവിനെ പരിഗണിക്കുന്നത്.

Exit mobile version