ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിലേക്ക്; അർജുൻ തെണ്ടുൽക്കർ ലഖ്നൗ സൂപ്പർ ജയന്റ്സിലേക്കും


വരാനിരിക്കുന്ന ഐ.പി.എൽ. 2026 സീസണിൽ ഷാർദുൽ താക്കൂറും അർജുൻ തെണ്ടുൽക്കറും ഉൾപ്പെടുന്ന പ്രധാന താര കൈമാറ്റത്തിന് സാധ്യത എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിലേക്ക് (എം.ഐ.) മാറുന്നതിനെക്കുറിച്ചും, അർജുൻ തെണ്ടുൽക്കർ ലഖ്നൗ സൂപ്പർ ജയന്റ്‌സിൽ (എൽ.എസ്.ജി.) ചേരുന്നതിനെക്കുറിച്ചും മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയന്റ്‌സും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതൊരു നേരിട്ടുള്ള കൈമാറ്റമല്ല, മറിച്ച് പണമിടപാടുകളിലൂടെയുള്ള രണ്ട് വ്യത്യസ്ത കരാറുകളായിട്ടാണ് കണക്കാക്കുന്നത്. നവംബർ 15-ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന കളിക്കാരെ നിലനിർത്തുന്നതിന്റെയും ഒഴിവാക്കുന്നതിന്റെയും ഔദ്യോഗിക പട്ടികയോടൊപ്പം ഈ കൈമാറ്റ പ്രഖ്യാപനവും ഉണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ സീസണിലെ ലേലത്തിൽ വിറ്റുപോകാതിരുന്നതിനെ തുടർന്ന് പകരക്കാരനായി ടീമിലെത്തിയ ഷാർദുൽ താക്കൂർ ലഖ്നൗ സൂപ്പർ ജയന്റ്‌സിനുവേണ്ടി 10 മത്സരങ്ങൾ കളിക്കുകയും 13 വിക്കറ്റുകൾ നേടുകയും ചെയ്തിരുന്നു. മറുവശത്ത്, സച്ചിൻ തെണ്ടുൽക്കറുടെ മകനായ ഇടംകൈയ്യൻ ഓൾറൗണ്ടർ അർജുൻ തെണ്ടുൽക്കറിന് കഴിഞ്ഞ കുറച്ച് സീസണുകളിലായി മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടാൻ പ്രയാസമുണ്ടായിരുന്നു. അദ്ദേഹം വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയിൽ നിന്ന് ഗോവയിലേക്ക് തട്ടകം മാറ്റിയ അർജുന്, ഈ കൈമാറ്റം പുതിയ അവസരങ്ങൾ നൽകിയേക്കാം.

സഹീർ ഖാൻ ആണ് താൻ എൽ എസ് ജിക്ക് ആയി കളിക്കാൻ കാരണം – ഷാർദുൽ താക്കൂർ

2025 ലെ മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ ഷാർദുൽ താക്കൂർ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് സഹീർ ഖാൻ ആണെന്ന് ഷാർദുൽ. മൊഹ്‌സിൻ ഖാന് പകരക്കാരനായാണ് ഷാർദുൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി കരാറിൽ എത്തിയത്. ഈ സീസണിലെ ആദ്യ 2 മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ ഷാർദുലിനായി.

“ലേലത്തിൽ ഒഴിവാക്കപ്പെട്ട അന്ന് മോശം ദിവസമായിരുന്നു. ഒരു ഫ്രാഞ്ചൈസിയും എന്നെ തിരഞ്ഞെടുത്തില്ല. പക്ഷേ ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കും. എനിക്ക് ഏതെങ്കിലും ക്യാമ്പിൽ ചേരാൻ കഴിയുമോ എന്നതിനെക്കുറിച്ച് കുറച്ച് അന്വേഷണങ്ങൾ ഉണ്ടായിരുന്നു. എൽഎസ്ജിയാണ് ആദ്യം എന്നെ സമീപിച്ചത്, അതിനാൽ ഞാൻ അവർക്ക് മുൻഗണന നൽകി.” ഷാർദുൽ പറഞ്ഞു.

“സഹീർ ഖാനുമായി അടുത്ത് പ്രവർത്തിച്ചു. അദ്ദേഹം എന്നെ വിളിച്ചു. ഞാം അത് സ്വീകരിച്ചു” ഷാർദുൽ പറഞ്ഞു.

ഇന്നലത്തെ സ്പെല്ലിലൂടെ അദ്ദേഹം 100 ഐപിഎൽ വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.

ഷാർദുൽ താക്കൂർ എൽ എസ് ജിയിൽ ചേർന്നു

എസിഎൽ പരിക്ക് മൂലം ഐപിഎൽ 2025ൽ നിന്ന് പുറത്തായ മൊഹ്‌സിൻ ഖാൻ്റെ പകരക്കാരനായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഷാർദുൽ താക്കൂറിനെ സൈൻ ചെയ്തു. മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ താക്കൂർ അവസാന ആഴ്ചകളായി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ എൽഎസ്ജിയുടെ സീസൺ ഓപ്പണർ മത്സരത്തിനായി താരം വിശാഖപട്ടണത്തേക്ക് യാത്ര ചെയ്തു.

മായങ്ക് യാദവ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ ഇപ്പോഴും സുഖം പ്രാപിക്കുന്നതിനാൽ, LSG യുടെ പേസ് ആക്രമണം നിരവധി പരിക്കിൻ്റെ ആശങ്കകൾ നേരിടുകയാണ്. ഒക്‌ടോബർ മുതൽ ഒന്നിലധികം പരിക്കുകളോട് മല്ലിടുന്ന മായങ്ക് യാദവ് ബൗളിംഗ് പുനരാരംഭിച്ചെങ്കിലും എപ്പോൾ തിരികെയെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

പരിക്കേറ്റ മൊഹ്‌സിൻ ഖാൻ്റെ പകരക്കാരനായി ഷാർദുൽ താക്കൂർ എൽഎസ്ജിയിലേക്ക്

എസിഎൽ പരിക്ക് മൂലം ഐപിഎൽ 2025ൽ നിന്ന് പുറത്തായ മൊഹ്‌സിൻ ഖാൻ്റെ പകരക്കാരനായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഷാർദുൽ താക്കൂറിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ താക്കൂർ ഇപ്പോൾ ടീമിനൊപ്പം പരിശീലനം നടത്തുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ എൽഎസ്ജിയുടെ സീസൺ ഓപ്പണർ മത്സരത്തിനായി താരം വിശാഖപട്ടണത്തേക്ക് പോകും.

മായങ്ക് യാദവ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ ഇപ്പോഴും സുഖം പ്രാപിക്കുന്നതിനാൽ, LSG യുടെ പേസ് ആക്രമണം നിരവധി പരിക്കിൻ്റെ ആശങ്കകൾ നേരിടുകയാണ്. ഒക്‌ടോബർ മുതൽ ഒന്നിലധികം പരിക്കുകളോട് മല്ലിടുന്ന മായങ്ക് യാദവ് ബൗളിംഗ് പുനരാരംഭിച്ചെങ്കിലും എപ്പോൾ തിരികെയെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ശാർദുൽ താക്കൂർ എൽഎസ്ജിയിലേക്ക് എന്ന് സൂചന

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) പരിശീലന കിറ്റ് ധരിച്ച ഫോട്ടോ വൈറലായതിന് പിന്നാലെ മുംബൈ ഓൾറൗണ്ടർ ശാർദുൽ താക്കൂർ എൽ എസ് ജിയിലൂടെ ഐപിഎൽ 2025ൽ കളിക്കും എന്ന് വാർത്ത വരുന്നു. മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ താക്കൂർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി മികച്ച ഫോമിലായിരുന്നു.

നിലവിൽ ഒന്നിലധികം പരിക്കുകൾ നേരിടുന്ന LSG, താക്കൂറിനെ സൈൻ ചെയ്യുന്നത് പരിഗണിച്ചേക്കാം. ഇപ്പോൾ താക്കൂർ എൽ എസ് ജിക്ക് ഒപ്പം പരിശീലനം നടത്തി വരികയാണ്. എൽ എസ് ജിയുടെ പേസർമാരായ മായങ്ക് യാദവും മുഹ്സിനും പരിക്കേറ്റ് പുറത്താണ്.

ഷാർദുൽ താക്കൂർ കൗണ്ടി കളിക്കാൻ ആയി എസെക്സിൽ ചേരുന്നു

ഏപ്രിൽ 4 ന് ആരംഭിക്കാനിരിക്കുന്ന 2025 കൗണ്ടി ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ഓൾ‌റൗണ്ടർ ഷാർദുൽ താക്കൂർ എസെക്സുമായി കരാറിൽ ഒപ്പുവച്ചു. ഐ‌പി‌എൽ 2025 മെഗാ ലേലത്തിൽ വിൽക്കപ്പെടാതെ പോയ താരം കൗണ്ടി ടൂർണമെന്റിന്റെ ആദ്യ ഏഴ് റൗണ്ടുകളിൽ കളിക്കും.

ഐ‌പി‌എൽ അവസരം നഷ്ടപ്പെട്ടെങ്കിലും, രഞ്ജി ട്രോഫിയിൽ 439 റൺസും മുംബൈയ്ക്കായി 34 വിക്കറ്റുകളും നേടിയ താക്കൂർ മികച്ച ഫോമിലാണ്. കൗണ്ടി ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ജൂണിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മുന്നിൽ ഉള്ളത് താക്കൂറിന് പ്രതീക്ഷ നൽകുന്നു.

തമിഴ്നാടിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ

തമിഴ്നാടിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. ഏകപക്ഷീയമായ മത്സരത്തിൽ ഇന്നിംഗ്സിനും 70 റൺസിനുമാണ് മുംബൈ വിജയിച്ചത്. മുംബൈ 48ആം തവണയാണ് രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ചെന്നൈയെ 162ന് ഓൾ ഔട്ടാക്കാൻ മുംബൈക്കായി. 70 റൺസ് എടുത്ത് ഇന്ദ്രജിത്ത് മാത്രമാണ് ചെന്നൈക്കായി രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത്.

മുംബൈക്ക് വേണ്ടി ശ്യാംസ് മോളാണി നാല് വിക്കറ്റുകൾ വീഴ്ത്തി. ഷാർദുൽ താക്കൂർ തനുഷ് കോടിയൻ, മോഹിത് അവാസ്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ചെന്നൈ 146 ആയിരുന്നു ആകെ നേടിയത്. മുംബൈ ആകട്ടെ ആദ്യ 378 എന്ന മികച്ച സ്കോർ നേടിയിരുന്നു. മുംബൈക്കായി ഒമ്പതാമനായി ഇറങ്ങിയ ഷാദുൽ താക്കൂർ 109 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. പത്താമനായി ഇറങ്ങിയ തനുഷ് കോടിയൻ 89 റൺസ് എടുത്തു. മുംബൈക്കായി മുഷീർ ഖാൻ 55 റൺസും നേടിയിരുന്നു.

രണ്ടാം സെമിയിൽ വിദർഭയും മധ്യപ്രദേശമാണ് മത്സരിക്കുന്നത്

ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ ധോണിയുടെ ടീമിൽ തിരികെയെത്തി

ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 4 കോടി രൂപയ്ക്ക് ആണ് ശാർദുലിനെ ചെന്നൈ സ്വന്തമാക്കിയത്. ശാർദുലിന് 2 കോടി ആയിരുന്നു അടിസ്ഥാന വില. ചെന്നൈ ആണ് താരത്തിനായി ആദ്യ ബിഡ് നടത്തിയത്. ഇതിനു ശേഷം സൺ റൈസേഴ്സ് ഹൈദരബാദും ബിഡിൽ ഒപ്പം ചേർന്നു. അവസാനം ചെന്നൈ തന്നെ 4 കോടിക്ക് താരത്തെ സൈൻ ചെയ്തു.

അവസാനമായി ശാർദുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായിരുന്നു കളിച്ചത്. മുമ്പ് 2018 മുതൽ 2021 വരെ ശാർദുൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ചിട്ടുണ്ട്. ഡെൽഹി ക്യാപിറ്റൽസ്, റൈസിംഗ് പൂനെ എന്നീ ടീമുകൾക്ക് ആയും ശാർദുൽ മുമ്പ് ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

പൃഥ്വി ഷായെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തി, ശാർദുലിനെ കെ കെ ആർ റിലീസ് ചെയ്തു

പൃഥ്വി ഷായെ നിലനിർത്താൻ തീരുമാനിച്ച് ഡൽഹി ക്യാപിറ്റൽസ്. താരത്തിന്റെ ഫോമിനെ കുറിച്ച് ആലോചിച്ച് യാതൊരു ആശങ്കയും ഡൽഹി മാനേജ്മെന്റിനില്ല. ഷായുടെ ടാലന്റിന്റെ വിശ്വസിക്കാൻ ആണ് അവരുടെ തീരുമാനം. കൗണ്ടി ക്രിക്കറ്റ് മത്സരത്തിനിടെ കാൽമുട്ടിനേറ്റ പരിക്കേറ്റ പൃഥ്വി ഷാ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.

ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്യാനും തീരുമാനിച്ചു. ഓക്ഷനിൽ പകരം മികച്ച താരങ്ങളെ സ്വന്തമാക്കാൻ ആയാണ് കെ കെ ആർ ശർദ്ധുലിനെ റിലീസ് ചെയ്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ 10.75 കോടി രൂപയുടെ ബഡ്ജറ്റ് ഈ നീക്കത്തോടെ ലഭിക്കും.

“ശാർദുൽ താക്കൂർ കർണാടകയുടെ ടീമിൽ പോലും എത്തില്ല” – ദൊഡ്ഡ ഗണേഷ്

ഇന്ത്യൻ ലോകകപ്പ് ടീമിൽ അംഗമായ ശാർദുൽ താക്കൂറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ബൗളർ ദൊഡ്ഡ ഗണേഷ്. ശാർദുലിന്റെ ഇപ്പോഴത്തെ ബൗളിംഗിന്റെ അടിസ്ഥാനത്തിൽ കർണാടകയുടെ ഇലവനിൽ ഇടംപിടിക്കാൻ വരെ താക്കൂർ പാടുപെടുമെന്ന് ഗണേഷ് പറഞ്ഞു. ബംഗ്ലാദേശിനെതിരെ മോശം ബൗളിങ് പ്രകടനമായിരുന്നു ശാർദുലിൽ നിന്ന് കാണാൻ ആയത്. ഇതിനു പിന്നാലെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വിമർശനം. 9 ഓവറിൽ 59 റൺസ് വഴങ്ങിയ ശാർദുലിന് ഒരു വിക്കറ്റ് പോലും നേടാൻ ആയിരുന്നില്ല.

“ശാർദുൽ താക്കൂറിനോട് ബഹുമാനത്തോടെ, അദ്ദേഹത്തിന്റെ ബൗളിംഗ് മാത്രം എടുത്താൽ, ഏത് ഫോർമാറ്റിൽ ആയാലും ഇന്ത്യയുടെ എന്നല്ല കർണാടകയുടെ പ്ലേയിംഗ് ഇലവനിൽ എത്താൻ വരെ അദ്ദേഹം പാടുപെടും” ഗണേഷ് X-ൽ ട്വീറ്റ് ചെയ്തു.

ശാർദുലിനെ ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഇന്ത്യ വിശ്വസിക്കുന്നുണ്ട് എങ്കിലും ഈ ലോകകപ്പിൽ ഇതുവരെ ക്രിക്കറ്റ് ആരാധകരുടെ വിശ്വാസം നേടിയെടുക്കാൻ ശാർദുലിന് ആയിട്ടില്ല.

രാജ്കോട്ട് ഏകദിനം!!! ഗില്ലിനും ശര്‍ദ്ധുല്ലിനും വിശ്രമം

രാജ്കോട്ട് ഏകദിനത്തിൽ ശുഭ്മന്‍ ഗില്ലിനും ശര്‍ദ്ധുൽ താക്കൂറിനും വിശ്രമം നൽകുവാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇരു താരങ്ങളും ടീമിനൊപ്പം രാജ്കോട്ടിലേക്ക് യാത്രയാകില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം ലഭിച്ച രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും തിരികെ എത്തുമ്പോള്‍ ഗില്ലിന് പകരം ഓപ്പണറായി രോഹിത് ഇറങ്ങുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.

സെപ്റ്റംബര്‍ 27ന് ആണ് രാജ്കോട്ടിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിനം. അന്ന് തന്നെ ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും.

തനിക്ക് ടീമിലുള്ളത് ഏറെ പ്രാധാന്യമുള്ള റോള്‍ – ശര്‍ദ്ധുൽ താക്കൂര്‍

എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ബൗളിംഗ് ചെയ്യാനാകുന്ന ഓള്‍റൗണ്ടര്‍ എന്ന തന്റെ റോള്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍. വലിയ ചേസുകളിലോ വലിയ സ്കോര്‍ പോസ്റ്റ് ചെയ്യുമ്പോളോ ഇത് ഏറെ പ്രാധാന്യമുള്ള റോളാണെന്നും ഈ സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഒരാളുടെ സംഭാവന ഏറെ വലുതാണെന്നും താക്കൂര്‍ പറഞ്ഞു.

തനിക്ക് അവസരം ലഭിയ്ക്കുമ്പോളെല്ലാം ടീമിന്റെ വിജയത്തിനായി തന്റെ സംഭാവന നടത്തുവാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ടീമിൽ സ്ഥാനം ലഭിയ്ക്കാനായി കളിക്കുന്ന താരമല്ല താനെന്നും താക്കൂര്‍ കൂട്ടിചേര്‍ത്തു. തനിക്ക് ലോകകപ്പ് സ്ക്വാഡിൽ ഇടം ഉണ്ടോ ഇല്ലയോ എന്നത് ടീം മാനേജ്മെന്റിന്റെ കോളാണെന്നും അതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും താക്കൂര്‍ സൂചിപ്പിച്ചു.

Exit mobile version