ഐഎസ്എൽ ഫൈനലിൽ സുരക്ഷാ വീഴ്ച; തനിക്ക് പടക്കമേറ് കൊണ്ടെന്ന് പാർഥ് ജിൻഡാൽ


കൊൽക്കത്ത: കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിനിടെ തനിക്ക് പടക്കമേറ് കൊണ്ടെന്ന് ബംഗളൂരു എഫ്‌സി ഉടമ പാർഥ് ജിൻഡാൽ. ഈ സുരക്ഷാ വീഴ്ചയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മത്സരത്തിനിടെ അതൃപ്തനായ ജിൻഡാൽ, ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തിൽ ഒരുക്കിയിട്ടുള്ള സുരക്ഷയുടെ നിലവാരത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.


“എൻ്റെ ടീമായ ബംഗളൂരു എഫ്‌സിക്കായി ഞാൻ ആർപ്പുവിളിക്കുമ്പോൾ സ്റ്റേഡിയത്തിൽ വെച്ച് എനിക്ക് പടക്കമേറ് കൊണ്ടു. കൊൽക്കത്തയിലെ ഒരു ഐഎസ്എൽ ഫൈനലിൽ നമുക്ക് പ്രതീക്ഷിക്കാവുന്ന സുരക്ഷ ഇതാണോ?” അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.


ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ബംഗളൂരു എഫ്‌സിയെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു.

ഞങ്ങളുടെ മികച്ച താരങ്ങള്‍ എങ്ങനെ ടീമിലില്ലാതെ പോയി, ഇന്ത്യന്‍ സെലക്ടര്‍മാരും ഇത് തന്നെയാവും ചിന്തിക്കുന്നത്

ഇന്ത്യയുടെ ടി20 സ്ക്വാഡ് തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാപിറ്റൽസ് ഉടമ പാര്‍ത്ഥ് ജിന്‍ഡൽ. തന്റെ ടീമില്‍ മികച്ച ഫോമിൽ കളിക്കുന്ന ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സാധിക്കാതെ ടീമിൽ ഇടം നേടിയിരുന്നില്ല.

ശ്രേയസ്സ് അയ്യര്‍ പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തി തന്റെ ഫോം വീണ്ടെടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ശിഖര്‍ ധവാന്‍ പതിവ് ശൈലിയിലാണ് ബാറ്റ് വീശിയത്.

മുംബൈയ്ക്കെതിരെ ആര്‍സിബിയുടെ യൂസുവേന്ദ്ര ചഹാലും തിളങ്ങിയപ്പോള്‍ പാര്‍ത്ഥ് ഇന്ത്യയുടെ മികച്ച ടി20 സ്പിന്നറെ എങ്ങനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയെന്ന ചോദ്യവും ചോദിച്ചു.

എന്നാൽ താരങ്ങളുടെ ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് പാര്‍ത്ഥ് തന്റെ ട്വിറ്ററിൽ ഇക്കാര്യം കുറിച്ചത്.

Exit mobile version