ആവേശ സമനിലയിൽ പിരിഞ്ഞ് പാക്കിസ്ഥാനും ന്യൂസിലാണ്ടും

കറാച്ചിയിലെ രണ്ടാം ടെസ്റ്റും സമനിലയിൽ അവസാനിച്ചപ്പോള്‍ ആദ്യ ടെസ്റ്റിൽ നിന്ന് വിഭിന്നമായി ആവേശകരമായ സമനിലയായിരുന്നു രണ്ടാം ടെസ്റ്റിൽ. പാക്കിസ്ഥാന്‍ വിജയത്തിന് 15 റൺസ് അകലെ എത്തിയപ്പോള്‍ ന്യൂസിലാണ്ട് വിജയത്തിന് ഒരു വിക്കറ്റ് അകലെ വരെ എത്തുകയായിരുന്നു.

അവസാന സെഷനിൽ 31 ഓവറിൽ നിന്ന് 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 140 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. 32 റൺസ് നേടിയ സൗദ് ഷക്കീലിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ 203 റൺസായിരുന്നു നേടിയിരുന്നത്. ബ്രേസ്‍വെല്ലിനായിരുന്നു വിക്കറ്റ്.

പകരമെത്തിയ അഗ സൽമാന്‍ 40 പന്തിൽ നിന്ന് 30 റൺസ് നേടിയപ്പോള്‍ സര്‍ഫ്രാസുമായി ചേര്‍ന്ന് 70 റൺസാണ് ഏഴാം വിക്കറ്റിൽ പാക്കിസ്ഥാന്‍ നേടിയത്. അഗ സൽമാനെ മാറ്റ് ഹെന്‍റി പുറത്താക്കിയപ്പോള്‍ ഹസന്‍ അലിയെ വീഴ്ത്തി ടിം സൗത്തി ന്യൂസിലാണ്ടിന് വിജയ പ്രതീക്ഷ നൽകി.

118 റൺസ് നേടിയ സര്‍ഫ്രാസ് അഹമ്മദിനെ ബ്രേസ്‍വെൽ മടക്കിയയച്ചപ്പോള്‍ ന്യൂസിലാണ്ട് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ പത്താം വിക്കറ്റിൽ നസീം ഷായും(15*) അബ്രാര്‍ അഹമ്മദും 3.3 ഓവറോളം ഉയര്‍ത്തിയ പ്രതിരോധം ഭേദിക്കുവാന്‍ ന്യൂസിലാണ്ടിന് സാധിക്കാതെ വന്നപ്പോള്‍ പാക്കിസ്ഥാന്‍ വിജയത്തിന് 15 റൺസ് അകലെ വരെ എത്തി.

304/9 എന്ന നിലയിൽ പാക്കിസ്ഥാന്‍ നിൽക്കുമ്പോളാണ് മത്സരം അവസാനിപ്പിക്കുവാനുള്ള അമ്പയര്‍മാരുടെ ശുപാര്‍ശ ഇരു ക്യാപ്റ്റന്മാരും അംഗീകരിച്ചത്.

ഒരു സെഷന്‍, 140 റൺസ്, അഞ്ച് വിക്കറ്റ്!!! കറാച്ചി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

99 റൺസ് ആറാം വിക്കറ്റ് കൂട്ടുകെട്ടുായി പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നൽകി സര്‍ഫ്രാസ് അഹമ്മദ് – സൗദ് ഷക്കീൽ കൂട്ടുകെട്ട്. കറാച്ചി ടെസ്റ്റ് അതിന്റെ അവസാന സെഷനിലേക്ക് കടക്കുമ്പോള്‍ പാക്കിസ്ഥാന്‍ 179/5 എന്ന നിലയിലാണ്.

80/5 എന്ന നിലയിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് ആതിഥേയര്‍ മത്സരത്തിൽ നടത്തിയിരിക്കുന്നത്. 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ടീം ഇനി നേടേണ്ടത് 140 റൺസാണ്.

65 റൺസുമായി സര്‍ഫ്രാസും 27 റൺസ് നേടി സൗദ് ഷക്കീലും ക്രീസിലുള്ളപ്പോള്‍ ഇനി 31 ഓവറുകളാണ് മത്സരത്തിൽ അവശേഷിക്കുന്നത്.

ബാബറിന്റെ മികവിൽ പാക്കിസ്ഥാന്റെ തിരിച്ചുവരവ്!!! കറാച്ചിയിൽ സര്‍ഫ്രാസും തിളങ്ങി

ന്യൂസിലാണ്ടിനെതിരെ കറാച്ചി ടെസ്റ്റിൽ അതിശക്തമായ നിലയിൽ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ 110/4 എന്ന നിലയിലേക്ക് വീണ ടീമിനെ ബാബര്‍ അസം – സര്‍ഫ്രാസ് അഹമ്മദ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

196 റൺസ് കൂട്ടുകെട്ട് ഇന്നത്തെ കളിതീരുവാന്‍ ഏതാനും ഓവറുകള്‍ ബാക്കി നിൽക്കവെയാണ് ന്യൂസിലാണ്ടിന് തകര്‍ക്കാനായത്. 86 റൺസ് നേടിയ സര്‍ഫ്രാസിനെ പുറത്താക്കി അജാസ് പട്ടേലാണ് പാക്കിസ്ഥാന്റെ അഞ്ചാം വിക്കറ്റ് നേടിയത്.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 317/5 എന്ന നിലയിലാണ്. 161 റൺസുമായി ബാബര്‍ അസമും 3 റൺസ് നേടി അഗ സൽമാനും ആണ് ക്രീസിൽ നിൽക്കുന്നത്.

ന്യൂസിലാണ്ടിന് വേണ്ടി അജാസ് പട്ടേലും മൈക്കൽ ബ്രേസ്‍വെല്ലും രണ്ട് വീതം വിക്കറ്റ് നേടി.

പരിക്കേറ്റ മുഹമ്മദ് നവാസ് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കില്ല, നസീം ഷായും സർഫ്രാസ് അഹമ്മദും റിസര്‍വ് പട്ടികയിൽ

പാക്കിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന് പരിക്ക്. ഇതിനെത്തുടര്‍ന്ന് താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല. എന്നാൽ താരത്തിന് പകരക്കാരനെ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

അതേ സമയം നസീം ഷാ, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാന്‍ ട്രാവലിംഗ് റിസര്‍വ് പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 4ന് റാവൽപിണ്ടിയിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, മാലിക്കും സര്‍ഫ്രാസും പുറത്ത്

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം എന്നിവരെ പുറത്താക്കിയാണ് 15 അംഗ സ്വാഡിനെ പ്രഖ്യാപിച്ചത്. അതേ സമയം ഹസന്‍ അലിയ്ക്ക് വിശ്രമം നല്‍കുകയാണെന്നും സെലക്ടര്‍മാര്‍ അറിയിച്ചു.

ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന സര്‍ഫ്രാസിനെ ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ കളിപ്പിച്ചിരുന്നു. ഒരു അവസരം ലഭിച്ചതിൽ ആറ് റൺസാണ് താരം നേടിയത്. അതേ സമയം ലോകകപ്പിൽ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തയാളാണ് ഷൊയ്ബ് മാലിക്. എന്നാൽ താരത്തിന് ബംഗ്ലാദേശിനെതിരെ ലഭിച്ച ഏക അവസരത്തിൽ തിളങ്ങാനാകാതെ പൂജ്യത്തിന് പുറത്താകുകയായിരുന്നു.

പാക്കിസ്ഥാന്‍ ടി20 സ്ക്വാഡ് : Babar Azam (C), Shadab Khan (VC), Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan (Wk), Mohammad Wasim Jnr, Shaheen Shah Afridi, Shahnawaz Dahani, Usman Qadir

ടി20 സ്ക്വാഡ് കൂടാതെ പാക്കിസ്ഥാന്‍ ഏകദിന സ്ക്വാഡും പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഏകദിന സ്ക്വാഡ്: Babar Azam (captain), Shadab Khan (vice-captain), Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Imam-ul-Haq, Khushdil Shah, Mohammad Nawaz, Mohammad Rizwan (wicketkeeper), Mohammad Wasim Jnr, Mohammad Hasnain, Saud Shakeel, Shaheen Shah Afridi, Shahnawaz Dahani Usman Qadir

സര്‍ഫ്രാസിനെ തിരഞ്ഞെടുത്തത് വിമര്‍ശിച്ച് ഇന്‍സമാം ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് സര്‍ഫ്രാസ് അഹമ്മദിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. മുമ്പ് പാക്കിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്‍സമാം സര്‍ഫ്രാസിനെ തിരഞ്ഞെടുത്ത് മാധ്യമങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം കാരണം ആണെന്നും അതിനെ ഉള്‍ക്കൊള്ളുവാന്‍ സെലക്ഷന്‍ കമ്മിറ്റിയ്ക്ക് സാധിച്ചില്ലെന്നും ഇന്‍സമാം ഉള്‍ ഹക്ക് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആവശ്യത്തിന് ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത താരമാണ് സര്‍ഫ്രാസെന്നും അദ്ദേഹത്തിനെ ടീമിൽ ഉള്‍പ്പെടുത്തുവാന്‍ പോകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സ്ക്വാഡിൽ ഉള്‍പ്പെടുത്തേണ്ട ആവശ്യമെന്നും ഇന്‍സമാം ചോദിച്ചു.

ധോണിയെ പോലെയല്ല സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലെയുള്ള ക്യാപ്റ്റൻ

സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലൊരു ക്യാപ്റ്റൻ ആണെന്ന് പറ‍‍‍‍ഞ്ഞ് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസി. പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി സര്‍ഫ്രാസിന് കീഴിൽ കളിക്കാനിരിക്കുകയാണ് ഫാഫ്. ടീം ക്യാപ്റ്റൻ സര്‍ഫ്രാസ് അഹമ്മദിനെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുമായാണ് ഫാഫ് താരതമ്യം ചെയ്തത്.

എംഎസ് ധോണിയിൽ നിന്ന് വിഭിന്നനും എന്നാൽ കോഹ്‍ലിയുമായി സാമ്യമുള്ള ക്യാപ്റ്റനാണ് സര്‍ഫ്രാസ് എന്ന് ഫാഫ് പറ‍ഞ്ഞു. ധോണി പത‍ി‍ഞ്ഞ സ്വഭാവക്കാരനും റിസര്‍വ്ഡ് ആയിട്ടുള്ളമുള്ളയാളാണെങ്കിൽ സര്‍ഫ്രാസ് കോഹ്‍ലിയെ പോലെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുവാനും തന്റെ വികാരം പുറത്ത് കാണിക്കുന്നൊരു ക്യാപ്റ്റനാണെന്നും ഫാഫ് പറ‍‍ഞ്ഞു.

ക്യാപ്റ്റൻസിയെക്കുറിച്ച് വളരെ പാഷനേറ്റാണ് സര്‍ഫ്രാസെന്നും അത് പ്രകടിപ്പിക്കാനും താരത്തിന് മടിയില്ലെന്ന് ഫാഫ് അഭിപ്രായപ്പെട്ടു. പല ക്യാപ്റ്റന്മാര്‍ക്ക് കീഴിൽ കളിക്കാനാകുന്നതും വ്യത്യസ്തമായ ഒരു അനുഭവമാണെന്നും മുന്‍ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഫാഫ് വ്യക്തമാക്കി.

താരങ്ങൾക്ക് വിസ നേടിക്കൊടുക്കുന്നതിലെ വീഴ്ച, ബോർഡിനോട് അതൃപ്തി അറിയിച്ച് സർഫ്രാസ് അഹമ്മദ്

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുവാനായി അബു ദാബിയിലേക്ക് യാത്രയാകേണ്ട താരങ്ങളുടെ വിസ കൃത്യമായി ശരിയാക്കുവാൻ ബോർഡിന് സാധിക്കാതെ വന്നതിലെ അതൃപ്തി രേഖപ്പെടുത്തി സർഫ്രാസ് അഹമ്മദ്. 15 താരങ്ങൾക്കൊപ്പം സർഫ്രാസും യാത്രയാകേണ്ടതായിരുന്നുവെങ്കിലും വിസ യഥാസമയം ലഭിക്കാത്തതിനാൽ താരം തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലത്തെ ഫ്ലൈറ്റിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ അഞ്ച് താരങ്ങൾക്ക് മാത്രമാണ് യാത്ര ചെയ്യുവാൻ അവസരം ലഭിച്ചതെന്നാണ് അറിയുവാൻ കഴിയുന്നത്.

താരം ഈ വിഷയത്തിലെ അതൃപ്തി ബോർഡിനെ അറിയിച്ചുവെന്നാണ് ലഭിയ്കകുന്ന വിവരം. അതേ സമയം ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ഉടമയും വിഷയത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചു. എന്നാൽ താൻ ബോർഡിന്റെ മുഖം രക്ഷിയ്ക്കാനായാണ് ഇതിൽ കൂടുതൽ പ്രതികരിക്കാത്തതെന്നും താരം പറഞ്ഞു. പാക്കിസ്ഥാൻ ബോർഡ് അവശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ച്ചറുകൾ ഇതുവരെ പുറത്ത് വിട്ടില്ലെന്നും താരങ്ങളുടെ വിസ യഥാസമയത്ത് ശരിയാക്കുന്നതിലും പാക്കിസ്ഥാൻ ബോർഡിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നാണ് പരക്കെയുള്ള ആരോപണം.

അതേ സമയം കോവിഡ് പ്രൊട്ടോക്കോൾ ലംഘനങ്ങളുണ്ടായാൽ ശക്തമായ നടപടികൾ ബോർഡ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

സര്‍ഫ്രാസിന് ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കും – ബാബര്‍ അസം

ഏകദിനങ്ങളില്‍ സര്‍ഫ്രാസ് അഹമ്മദിനെ കൂടുതല്‍ ഉപയോഗിക്കുവാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പിന് ശേഷം പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ താരത്തിന് അതിന് ശേഷം വെറും രണ്ട് ഏകദിനത്തില്‍ മാത്രമാണ് കളിക്കുവാന്‍ അവസരം ലഭിച്ചത്.

സര്‍ഫ്രാസിന് പകരം കീപ്പിംഗ് ദൗത്യം മുഹമ്മദ് റിസ്വാനെയാണ് പാക്കിസ്ഥാന്‍ ഏല്പിച്ച് പോന്നത്. ഒക്ടോബര്‍ 2019ന് ശേഷം ആദ്യമായി പാക്കിസ്ഥാന് വേണ്ടി കളിക്കുവാന്‍ അവസരം ലഭിച്ച സര്‍ഫ്രാസ് 13 റണ്‍സാണ് ഇന്നലെ നേടിയത്.

ഏകദിനങ്ങളില്‍ സര്‍ഫ്രാസിനെ അഞ്ചാം നമ്പര്‍ ബാറ്റ്സ്മാനായും കീപ്പറായും കഴിയുന്ന അവസരത്തിലെല്ലാം ഉപയോഗിക്കുമെന്നാണ് ബാബര്‍ അസം അഭിപ്രായപ്പെട്ടത്. ഷദബ് ഖാന് പരിക്കേറ്റതാണ് സര്‍ഫ്രാസിന് ടീമില്‍ ഇടം ലഭിയ്ക്കുവാന്‍ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പാക്കിസ്ഥാന്റെ മധ്യ നിരയ്ക്ക് സര്‍ഫ്രാസിന്റെ പരിചയ സമ്പത്ത് ഗുണം ചെയ്യുമെന്നാണ് ബാബര്‍ അസം പറഞ്ഞത്.

സര്‍ഫ്രാസ് അഹമ്മദിനെ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്റെ ടി20 സ്ക്വാഡ്

ന്യൂസിലാണ്ടനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. സര്‍ഫ്രാസ് അഹമ്മദ്, ഹുസൈന്‍ തലത് എന്നിവരുടെ തിരിച്ചുവരവാണ് സിംബാബ്‍വേയ്ക്കെതിരെ കളിച്ച സ്ക്വാഡില്‍ നിന്നുള്ള മാറ്റം. സഫര്‍ ജോഹര്‍, രൊഹൈല്‍ നസീര്‍ എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

സര്‍ഫ്രാസ് സിംബാബ്‍വേ പരമ്പരയില്‍ കളിച്ചില്ലെങ്കിലും ടീമിലേക്ക് വീണ്ടും അവസരം ലഭിച്ച് തിരികെ എത്തുകയായിരുന്നു. അതേ സമയം ഹുസൈന്‍ ഫെബ്രുവരി 2019ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാക്കിസ്ഥാന് വേണ്ടി അവസാനം കളിച്ചത്.

പാക്കിസ്ഥാന്‍ :Babar Azam (captain), Shadab Khan (vice-captain), Abdullah Shafique, Faheem Ashraf, Haider Ali, Haris Rauf, Hussain Talat, Iftikhar Ahmed, Imad Wasim, Khushdil Shah, Mohammad Hafeez, Mohammad Hasnain, Mohammad Musa Khan, Mohammad Rizwan, Sarfaraz Ahmed, Shaheen Shah Afridi, Usman Qadir and Wahab Riaz.

സര്‍ഫ്രാസ് പിന്മാറി, ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി

ലങ്ക പ്രീമിയര്‍ ലീഗ് ടീം ആയ ഗോള്‍ ഗ്ലോഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി ചുമതലയേല്‍ക്കും. നേരത്തെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സര്‍ഫ്രാസ് അഹമ്മദ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

ന്യൂസിലാണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്റെ സ്ക്വാഡില്‍ സര്‍ഫ്രാസിനെ ഉള്‍പ്പെടുത്തിയതിനാലാണ് താരം ലങ്ക പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയത്.

ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ

പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ക്വറ്റ ഗ്ലാഡിയേറ്ററിന്റെ ഉടമയെ കൂടിയായ നദീം ഉമർ തന്നെയാണ് ലങ്ക പ്രീമിയർ ലീഗിൽ ഗാലെ ഗ്ലാഡിയേറ്ററിന്റെ ഉടമയും.

ടീമിന്റെ ഐക്കൺ താരമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണെന്നും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ താരമായിരുന്നു അഫ്രീദി. നവംബർ 14 മുതൽ ഡിസംബർ 6വരെയാണ് പ്രഥമ ലങ്ക പ്രീമിയർ ലീഗ് നടക്കുക. ശ്രീലങ്കയിലെ അഞ്ച് നഗരങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Exit mobile version