വഹാബ് റിയാസിനെ പാകിസ്ഥാൻ ചീഫ് സെലക്ടറായി നിയമിച്ചു

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഹാബ് റിയാസിനെ പാകിസ്ഥാൻ സീനിയർ പുരുഷ ദേശീയ ടീമിന്റെ ചീഫ് സെലക്ടറായി വെള്ളിയാഴ്ച തിരഞ്ഞെടുത്തു. ഇൻസമാം ഉൾ ഹഖ് ഒഴിഞ്ഞ സ്ഥാനത്തേക്ക് ആണ് വഹാബ് എത്തുന്നത്. ലോകകപ്പിന് ഇടയിൽ ആയിരുന്നു ഇൻസമാം തന്റെ സ്ഥാനം രാജിവെച്ചത്.

ഈ വർഷം ആദ്യമാണ് വഹാബ് ഫ്രിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്‌. പെഷവാർ സാൽമിക്ക് വേണ്ടി പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) അവസാന സീസൺ അദ്ദേഹം കളിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ടി20 ഐ പരമ്പരയും ആകും വഹാം ടീം തിരഞ്ഞെടുക്കാൻ പോകുന്ന പാകിസ്ഥാന്റെ ആദ്യ പരമ്പരകൾ.

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസ്സിൽ ആണ് ഇടംകൈയ്യൻ പേസർ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരും എന്ന് താരം പറഞ്ഞു. 27 ടെസ്റ്റുകളും 91 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും കളിച്ച വഹാബ് റിയാസ് 237 അന്താരാഷ്ട്ര വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

2020 ഡിസംബറിലാണ് അദ്ദേഹം അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. ഈ വർഷം മാർച്ചിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ താരം കളിച്ചിരുന്നു. “കഴിഞ്ഞ രണ്ട് വർഷമായി ഞാൻ എന്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ചാണ് ആലോചിച്ചത്‌, 2023 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ രാജ്യത്തേയും ദേശീയ ടീമിനേയും ഏറ്റവും മികച്ച രീതിയിൽ സേവിച്ചതിൽ എനിക്ക് ആശ്വാസം തോന്നുന്നു,” വഹാബ് റിയാസ് പറഞ്ഞു.

ഞാനോ വഹാബ് റിയാസോ കാരണമല്ല പാക്കിസ്ഥാൻ സൂപ്പർ ലീഗ് മാറ്റി വെച്ചത് – ഡാരൻ സാമി

പാക്കിസ്ഥാനിൽ നടന്ന പിഎസ്എൽ ആദ്യ പാദം പാതി വഴിക്ക് നിർത്തേണ്ടി വന്നത് താനോ വഹാബ് റിയാസോ കാരണം അല്ലെന്ന് പറഞ്ഞ് ഡാരൻ സാമി. റിയാസും ഡാരൻ സാമിയും കോവിഡ് പ്രൊട്ടോക്കോളുകൾ ലംഘിച്ചുവെന്ന വാർത്തകൾ അന്ന് വന്നിരുന്നുവെങ്കിലും ടൂർണ്ണമെന്റ് നിർത്തിവയ്ക്കുവാൻ ഉള്ള സാഹചര്യമായി മാറിയത് ഇക്കാരണമാണെന്നതിൽ വ്യക്തതയില്ല.

പേഷ്വാർ സൽമിയുടെ മുഖ്യ കോച്ചായിരുന്നു സാമി. വഹാബ് റിയാസ് ആക്കട്ടെ ടീം നായകനും. ടീം ഉടമ ജാവേദ് അഫ്രീദിയെ പരിശീലനത്തിനിടെ കാണുവാനായി ഇവർ ബയോ ബബിൾ സുരക്ഷ ക്രമീകരണങ്ങളെ മറികടന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ഇരുവരും മൂന്ന് ദിവസം ഐസൊലേഷനിലേക്കും പിന്നീട് രണ്ട് കോവിഡ് നെഗറ്റീവ് ഫലത്തിന് ശേഷം മാത്രമേ കളിക്കാൻ യോഗ്യരാകു എന്നാണെങ്കിലും ഇരുവരും നേരെ ടീമിനൊപ്പം ചേരുകയായിരുന്നു.

ഞങ്ങളും ടീമുടയും രണ്ട് കോവിഡ് ടെസ്റ്റുകൾ നടത്തിയിരുന്നുവെന്നും തെറ്റ് സംഭവിച്ചത് ഇത് പുതിയ ലോകമായതിനാലാണെന്നും എന്നാൽ ടൂർണ്ണമെന്റ് നിർത്തിവയ്ക്കേണ്ടി വന്നത് ഞങ്ങൾ കാരണം അല്ലെന്നും സാമി പറഞ്ഞു. പേഷ്വാർ സൽമിയിലെ താരങ്ങളാരും അന്നത്തെ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നില്ലെന്നതും ഓർക്കേണ്ടതുണ്ടെന്നും തങ്ങളല്ല പിഎസ്എൽ നിർത്തിവയ്ക്കുവാൻ കാരണമെന്നും സാി പറഞ്ഞു.

ഐപിഎലുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ താരതമ്യം ചെയ്യാനാകില്ല, എന്നാല്‍ മികച്ച ബൗളര്‍മാരുള്ളത് പിഎസ്എലില്‍ – വഹാബ് റിയാസ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഐപിഎലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ലോകത്ത് ഏതൊരു ടി20 ലീഗിനെക്കാളും മികച്ചതാണ് ഐപിഎല്‍ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. മുന്‍ നിര വിദേശ താരങ്ങളുടെ സാന്നിദ്ധ്യമാണ് ഐപിഎലിനെ വേറിട്ട് നിര്‍ത്തുന്നതെന്നും എന്നാല്‍ അത്തരം സാന്നിദ്ധ്യം മറ്റൊരു ലീഗിലും ഉണ്ടാകുന്നില്ലെന്നും റിയാസ് പറഞ്ഞു.

ഐപിഎലിന് പ്രത്യേക ജാലകം സൃഷ്ടിച്ചെടുത്ത് വിദേശ താരങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുവാന്‍ ബിസിസിഐയ്ക്ക് സാധിച്ചുവെന്നത് തന്നെയാണ് ടൂര്‍ണ്ണമെന്റിന്റെ പ്രത്യേകതയെന്നും റിയാസ് പറഞ്ഞു. എന്നാല്‍ രണ്ടാം സ്ഥാനത്ത് എത്തുന്ന ലീഗ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്നും താരം പറഞ്ഞു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ബൗളിംഗ് യൂണിറ്റുകള്‍ ഇന്ത്യയുടെ ടി20 ലീഗിനെക്കാള്‍ മികച്ചതാണെന്നും വഹാബ് റിയാസ് വ്യക്തമാക്കി.

 

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‍വേ, പക്ഷേ ജയമില്ല

സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ആദ്യ ഏകദിനത്തില്‍ വിജയം നേടി പാക്കിസ്ഥാന്‍. 282 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 49.4 ഓവറില്‍ നിന്ന് 255 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ആദ്യ സ്പെല്ലില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദി തിരികെ എത്തി മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി പാക്കിസ്ഥാന് 26 റണ്‍സ് വിജയം നല്‍കുകയായിരുന്നു. വഹാബ് റിയാസിന് നാല് വിക്കറ്റ് ലഭിച്ചു.

ബ്രണ്ടന്‍ ടെയിലര്‍, വെസ്‍ലി മാധ്‍വേരെ എന്നിവരുടെ അഞ്ചാം വിക്കറ്റ് പ്രകടനമാണ് സിംബാബ്‍വേ നിരയിലെ വേറിട്ട പ്രകടനം. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. 115/4 എന്ന നിലയില്‍ നിന്ന് 234/5 എന്ന നിലയിലേക്ക് സിംബാബ്‍വേയെ ഈ കൂട്ടുകെട്ട് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 55 റണ്‍സാണ് ‍വെസ്‍ലി നേടിയത്.

112 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും അധികം വൈകാതെ പുറത്തായതോടെ സിംബാബ്‍വേയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

ആദ്യ ഓവറുകളില്‍ തന്നെ ഷഹീന്‍ അഫ്രീദിയുടെ തീപാറും ബൗളിംഗിന് മുന്നില്‍ ചൂളിയ സിംബാബ്‍വേ 28/2 എന്ന നിലയില്‍ പ്രതിരോധത്തിലാകുകയായിരുന്നു. പിന്നീട് ബ്രണ്ടന്‍ ടെയിലറും ക്രെയിഗ് ഇര്‍വിനും ചേര്‍ന്ന് 71 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയാണ് സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

41 റണ്‍സാണ് ഇര്‍വിന്റെ സ്കോര്‍. ഇര്‍വിനും ഷോണ്‍ വില്യംസിന്റെയും വിക്കറ്റ് തുടരെ നഷ്ടമായെങ്കിലും സിംബാബ്‍വേയ്ക്ക് തുണയായി മാറിയത് ടെയിലര്‍-വെസ്‍ലി കൂട്ടുകെട്ടായിരുന്നു. 234/4 എന്ന നിലയില്‍ നിന്ന് 255 റണ്‍സിന് സിംബാബ്‍വേ ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാനെ ഞെട്ടിക്കുവാനുള്ള മികച്ച ഒരു അവസരമാണ് സിംബാബ്‍വേ കൈവിട്ടത്.

ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സ് വിജയം, പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസിന്റെയും തന്റെ അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഹൈദര്‍ അലിയുടെയും പ്രകടനങ്ങളുടെ മികവിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മധ്യനിര പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സേ ടീമിന് നേടാനായുള്ളു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറിന് മുമ്പ് 33 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മോയിന്‍ അലി പുറത്തായതോടെയാണ് ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിക്കുന്നത്.

ടോപ് ഓര്‍ഡറില്‍ ടോം ബാന്റണ്‍ 46 റണ്‍സ് നേടിയെങ്കിലും ഒരു വശത്ത് വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് 69/4 എന്ന നിലയിലേക്ക് വീണു. ഈ സ്കോറില്‍ 46 റണ്‍സും ബാന്റണിന്റെ സംഭാവനയായിരുന്നു. പിന്നീട് മോയിന്‍ അലി-സാം ബില്ലിംഗ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 57 റണ്‍സാണ് ഇംഗ്ലണ്ട് പ്രതീക്ഷകളെ വീണ്ടുമുണര്‍ത്തിയത്. എന്നാല്‍ കൂട്ടുകെട്ട് തകര്‍ത്ത് വഹാബ് റിയാസ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും മോയിന്‍ അലി മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 4 വീതം സിക്സും ഫോറും നേടിയ താരം 7 പന്ത് അവശേഷിക്കെ പുറത്തായതോടെ ഇംഗ്ലണ്ട് പിന്നില്‍ പോയി. വിജയത്തോടെ ടി20 പരമ്പര 1-1ന് സമനിലയിലാക്കുവാന്‍ പാക്കിസ്ഥാനായി.

പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 20 അംഗ സംഘത്തില്‍ ഇടം പിടിച്ച് വഹാബ് റിയാസ്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 20 അംഗ സംഘത്തില്‍ ഇടം പിടിച്ച് വഹാബ് റിയാസ്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത താരം ഈ വര്‍ഷം ജൂണ്‍ ആദ്യം ടെസ്റ്റിലേക്ക് മടങ്ങി വരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഒക്ടോബര്‍ 2018ല്‍ ആണ് റിയാസ് അവസാനമായി ടെസ്റ്റ് കളിച്ചത്. താരത്തിന് അന്തിമ ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന് ഉറപ്പില്ല. അതേ സമയം ഇംഗ്ലണ്ടിലേക്ക് വിളിച്ച മുഹമ്മദ് അമീറിനെ ഈ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്ക്വാഡില്‍ ഉള്‍പ്പെടുത്താത്ത താരങ്ങളായ ഫകര്‍ സമന്‍, ഹൈദര്‍ അലി, ഇഫ്തിക്കര്‍ അഹമ്മദ്, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹസ്നൈന്‍, മൂസ ഖാന്‍ എന്നിവര്‍ ടീമിനൊപ്പം പരിശീലനം നടത്തുമെന്നും അവര്‍ ടി20 പരമ്പരയിലേക്ക് പരിഗണനയിലുള്ളവരാണെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് വ്യക്തമാക്കി.

പാക്കിസ്ഥാന്‍: Azhar Ali (c), Babar Azam, Abid Ali, Asad Shafiq, Faheem Ashraf, Fawad Alam, Imam-ul-Haq, Imran Khan Sr, Kashif Bhatti, Mohammad Abbas, Mohammad Rizwan (wk), Naseem Shah, Sarfaraz Ahmed (wk), Shadab Khan, Shaheen Afridi, Shan Masood, Sohail Khan, Usman Shinwari, Wahab Riaz and Yasir Shah

ആവശ്യമെങ്കില്‍ പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് കളിക്കുവാനുള്ള സമ്മതം അറിയിച്ചിട്ടുണ്ട് – വഹാബ് റിയാസ്

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ആവശ്യമെങ്കില്‍ കളിക്കുവാന്‍ തയ്യാറാണെന്ന് താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വഹാബ് റിയാസ്. ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ് വഹാബ് റിയാസും മുഹമ്മദ് അമീറും.

പക്ഷേ ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ താരത്തിനോട് പകരം താരമായോ ആവശ്യമെങ്കിലോ ഇംഗ്ലണ്ടിലേക്ക് കളിക്കാന്‍ എത്തുമോ എന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നും താന്‍ ഉടന്‍ സമ്മതം അറിയിച്ചുവെന്നും വഹാബ് റിയാസ് വ്യക്തമാക്കി. താരത്തിന് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ അടുത്തിടെ നഷ്ടമായിരുന്നു.

കരാര്‍ നഷ്ടമായാലും പ്രശ്നമില്ല പാക്കിസ്ഥാന് വേണ്ടി കളിക്കുകയാണ് പ്രധാനമെന്ന് താരവും അന്ന് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ അതിന് അവസരം ഉയര്‍ന്ന് വന്നപ്പോള്‍ താന്‍ അത് സമ്മതിക്കുകയായിരുന്നുവെന്നാണ് വഹാബ് റിയാസ് വ്യക്തമാക്കിയത്. രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് തനിക്ക് ഏറ്റവും പ്രിയങ്കരമായ കാര്യമാണെന്നാണ് താരം വ്യക്തമാക്കിയത്.

വഹാബും അമീറും ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ടീമിനെ കൈവിട്ടു, അതിനാല്‍ തന്നെ യുവതാരങ്ങളെ ആശ്രയിക്കേണ്ടി വന്നു

ഓസ്ട്രേലിയന്‍ ടൂറിന് തൊട്ട് മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ വഹാബ് റിയാസും മുഹമ്മദ് അമീറും ടീമിനെ അവസാന നിമിഷം കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പാണ് ഇരു താരങ്ങളുടെയും ഈ നീക്കം. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ യുവ താരങ്ങളെ ആശ്രയിക്കേണ്ടി വന്നു. പരമ്പരയില്‍ ദയനീയ പ്രകടനമായിരുന്നു ടീമിന്റേത്.

എന്നാല്‍ അവരുടെ തീരുമാനത്തിന് ടീം മാനേജ്മെന്റിന് അവരോട് അമര്‍ഷമൊന്നുമില്ലെന്ന് വഖാര്‍ പറഞ്ഞു. എന്നാല്‍ അവര്‍ ടീമിനെ കൈവിട്ടുവെന്നത് സത്യമാണെന്ന് വഖാര്‍ കൂട്ടിചേര്‍ത്തു. ടെസ്റ്റ് മതിയാക്കിയെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന് വേണ്ടി ഈ താരങ്ങള്‍ക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വഖാര്‍ പറഞ്ഞു.

അനിശ്ചിതകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് വഹാബ് റിയാസ്

അനിശ്ചിതകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ ബൗളർ വഹാബ് റിയാസ്. അതെ സമയം താരം ഏകദിന ക്രിക്കറ്റിലും ടി20യിലും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് ശേഷം താൻ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും വഹാബ് റിയാസ് അറിയിച്ചു.

അതെ സമയം പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്ണമെന്റായ ക്വയിദ് അസം ട്രോഫിയിലും താരം പങ്കെടുക്കില്ല. 2010ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ വഹാബ് റിയാസ് 27 ടെസ്റ്റുകൾ പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 83 വിക്കറ്റുകളും ഈ കാലയളവിൽ വഹാബ് റിയാസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയാണ് വഹാബ് റിയാസ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.

ഈ കഴിഞ്ഞ വേൾഡ് കപ്പിൽ പാക്കിസ്ഥാന് വേണ്ടി കളിച്ച വഹാബ് റിയാസ് 8 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റും വീഴ്ത്തിയിരുന്നു.

ലോകകപ്പില്‍ അക്രമിനെ മറികടക്കുവാന്‍ ആകുമോ വഹാബ് റിയാസിന്?

പാക്കിസ്ഥാന്റെ മുന്‍ നിര ബൗളര്‍ സ്ഥാനത്ത് നിന്ന് പുറത്തായിട്ട് ഏറെ നാളായി വഹാബ് റിയാസ്. മുഹമ്മദ് അമീറിനെയും താരത്തിനെയും ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ പോലും പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അവസാന നിമിഷം ഇരുവരെയും ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വഹാബ് റിയാസ് 2 വിക്കറ്റ് നേടിയപ്പോള്‍ താരത്തിന്റെ ലോകകപ്പിലെ വിക്കറ്റ് നേട്ടം 34 വിക്കറ്റായി മാറി.

പാക്കിസ്ഥാന്‍ ഇതിഹാസമായ വസീം അക്രം ലോകകപ്പില്‍ നേടിയ 35 വിക്കറ്റുകളുടെ റെക്കോര്‍ഡ് ഒപ്പമെത്തുവാനോ മറികടക്കുവാനോ വഹാബിന് ഇനി കുറഞ്ഞത് ഒരു മത്സരം കൂടിയുണ്ട് താനും. പാക്കിസ്ഥാന്‍ സെമിയിലേക്ക് യോഗ്യത നേടിയാല്‍ ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ കൂടുതല്‍ സാധ്യതയാവും താരത്തിന്. ഇന്ന് 8 ഓവറില്‍ 29 റണ്‍സ് നല്‍കി 2 വിക്കറ്റാണ് താരം നേടിയത്.

ഷഹീന്‍ അഫ്രീദി 4 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഒപ്പം മറുവശത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ വഹാബിനു സാധിച്ചിരുന്നു. ടീമില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞത് വഹാബ് ആയിരുന്നു.

പാക്കിസ്ഥാനോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ച് ദക്ഷിണാഫ്രിക്ക, 49 റണ്‍സ് വിജയം സ്വന്തമാക്കി സര്‍ഫ്രാസും സംഘവും

ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 32 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്ന ആന്‍ഡിലെ ഫെഹ്ലുക്വായോയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയുടെ ആഴം കുറച്ചത്.

ഹഷിം അംലയെ തുടക്കത്തില്‍ നഷ്ടമായ ശേഷം ക്വിന്റണ്‍ ഡി കോക്ക്-ഫാഫ് ഡു പ്ലെസി സഖ്യം നേടിയ 87 റണ്‍സ് കൂട്ടുകെട്ടിനെ ഷദബ് ഖാന്‍ തകര്‍ത്ത ശേഷം ഒരു കൂട്ടുകെട്ടിനെയും അധിക സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രശ്നം സൃഷ്ടിക്കുകായയിരുന്നു. ഷദബ് ഖാനും മുഹമ്മദ് അമീറും ടോപ് ഓര്‍ഡറില്‍ പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ വഹാബ് റിയാസ് ആണ് വാലറ്റത്തെ തകര്‍ത്തെറിഞ്ഞത്.

ഡി കോക്ക് 47 റണ്‍സും ഫാഫ് ഡു പ്ലെസി 63 റണ്‍സും നേടിയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(36), ഡേവിഡ് മില്ലര്‍(31) എന്നിവര്‍ക്ക് ലഭിച്ച തുടക്കം അധികം മുന്നോട്ട് കൊണ്ടുപോകാനായില്ല. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാനും വഹാബ് റിയാസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version